Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
വിവിധതരം മുടിയ്ക്ക് കരുത്തും ആരോഗ്യവും നിലനിര്‍ത്താന്‍ തുളസി മാത്രം
മുടിയുടെ ആരോഗ്യം എന്നത് പലപ്പോഴും പലരിലും അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. ആത്മവിശ്വാസത്തേ പോലും ബാധിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്താന്‍ അധികം സമയം വേണ്ട എന്നതാണ് സത്യം. എന്നാല്‍ മുടിക്ക് തിളക്കവും ആരോഗ്യവും വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ വീട്ടില്‍ തന്നെ ചെയ്യാം. അതും പാര്‍ശ്വഫലങ്ങള്‍ ഒന്നുമില്ലാതെ മുടിയുടെ തിളക്കവും ആരോഗ്യവും നിറവും എല്ലാം നിലനിര്‍ത്താം. വെറും തുളസിയിലൂടെ നമുക്ക് മുടിയുടെ ആരോഗ്യം തിരിച്ച് പിടിക്കാം. അതിനായി എപ്രകാരം തുളസി ഉപയോഗിക്കാം എന്ന് നമുക്ക് നോക്കാം.
മുടിയുടെ ആരോഗ്യം നിലനിര്‍ത്താന്‍ കേശസംരക്ഷണ പ്രേമികള്‍ പലപ്പോഴും പ്രകൃതിദത്ത പരിഹാരങ്ങള്‍ തേടാറുണ്ട്. തുളസി അതിന്റെ നിരവധി ഗുണങ്ങള്‍ കാരണം മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നതാണ്. ഇത് മുടിയ്ക്ക് പല വിധത്തിലുള്ള ഗുണങ്ങള്‍ നല്കുന്നു. മാത്രമല്ല വ്യത്യസ്ത മുടി തരങ്ങള്‍ക്കും മുടിയുടെ എല്ലാ വിധത്തിലുള്ള ആശങ്കകള്‍ക്കും അനുയോജ്യമായ വിവിധ DIY ഹെയര്‍ മാസ്കുകളില്‍ ഇവ ഉപയോഗിക്കാം. എപ്രകാരം എന്ന് നോക്കാം.

മുടിക്ക് തുളസിയുടെ ഗുണങ്ങള്‍
തുളസി അതിന്റെ ആന്റി ബാക്ടീരിയല്‍, ആന്റിഫംഗല്‍ ഗുണങ്ങള്‍ക്ക് പേരുകേട്ടതാണ്. താരന്, തലയോട്ടിയിലെ അണുബാധകള്‍ എന്നിവയെ ചെറുക്കാന്‍ ഇത് സഹായിക്കുന്നു, അതുവഴി തലയോട്ടിയിലെ ആരോഗ്യകരമായ മാറ്റം പ്രോത്സാഹിപ്പിക്കുന്നു. കൂടാതെ, തുളസി മുടിയുടെ വേരുകളെ ശക്തിപ്പെടുത്തുകയും മുടി കൊഴിച്ചിലും പൊട്ടലും കുറയ്ക്കുകയും ചെയ്യുന്നു. ഇത് സ്ഥിരമായി ഉപയോഗിക്കുന്നവര്‍ക്ക് എല്ലാ വിധത്തിലുള്ള ഗുണങ്ങള്‍ നല്കുന്നു. മാത്രമല്ല മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു തുളസി എന്നതില്‍ സംശയം വേണ്ട.
DIY തുളസി ഹെയര്‍ മാസ്കുകള്‍ ഏതെല്ലാം
വീട്ടില്‍ തുളസി ഹെയര്‍ മാസ്കുകള്‍ ഉണ്ടാക്കുന്നത് ലളിതവും ഫലപ്രദവുമാണ്. ഈ മാസ്കുകള്‍ മുടിയുടെ പ്രത്യേക ആവശ്യങ്ങള്‍ നിറവേറ്റുകയും, നിങ്ങളുടെ മുടിയുടെ ആരോഗ്യം ഉറപ്പാക്കുകയും ചെയ്യുന്നു. നിങ്ങള്‍ക്ക് എണ്ണമയമുള്ള മുടിയാണ് എന്നുണ്ടെങ്കില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി തുളസി പൊടി നാരങ്ങാനീരും തൈരും ചേര്‍ത്ത് കലര്‍ത്തുക. ഈ പേസ്റ്റ് തലയോട്ടിയില്‍ പുരട്ടി 30 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയുക. തലയോട്ടിക്ക് പോഷണം നല്കുന്നതിനിടയില് അധിക എണ്ണ ഉല്പാദനം നിയന്ത്രിക്കാന്‍ ഈ മാസ്ക് സഹായിക്കുന്നു.
വരണ്ട മുടിക്ക്
വരണ്ട മുടിയെക്കുറിച്ച് ആശങ്കയുള്ളവര്‍ക്ക് അതിന് പരിഹാരം കാണാന്‍ സഹായിക്കുന്നതാണ് തുളസി. തുളസി ഇലകള്‍ വെളിച്ചെണ്ണയും തേനും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. മിശ്രിതം മുടിയുടെ വേരുകളില്‍ നിന്ന് അറ്റം വരെ പുരട്ടി 45 മിനിറ്റ് നേരം വയ്ക്കുക. ഈ മാസ്ക് വരണ്ട മുടിയിഴകളെ ഈര്‍പ്പമുള്ളതാക്കുകയും തിളക്കവും മൃദുത്വവും നല്‍കുകയും ചെയ്യുന്നു. ഇത് ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഉപയോഗിക്കാവുന്നതാണ്. വരണ്ട മുടിയുടെ എല്ലാ പ്രശ്നങ്ങളും ഇല്ലാതാക്കി മുടിക്ക് മൃദുത്വം നല്കുന്നു.
താരന് സാധ്യതയുള്ള തലയോട്ടിക്ക്
തുളസിയിലയും വേപ്പിലപ്പൊടിയും വെള്ളത്തില്‍ ചേര്‍ത്ത് ഒരു പേസ്റ്റ് ഉണ്ടാക്കുക. ഇത് തലയോട്ടിയില്‍ പുരട്ടി 20 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയുക. ഈ മിശ്രിതം താരനെ ഫലപ്രദമായി നേരിടുന്നു. സ്ഥിരമായി ഉപയോഗിക്കുന്നവരില്‍ വളരെ പെട്ടെന്ന് തന്നെ താരന് പരിഹരിക്കപ്പെടുന്നു. ഇത് സ്ഥിരമായി തേക്കുന്നത് വഴി മുടിയുടെ ആരോഗ്യവും വീണ്ടെടുക്കാന്‍ സാധിക്കും. നിങ്ങള്‍ ഒരു തരത്തിലും ഇനി താരന്റെ കാര്യത്തില്‍ ടെന്‍ഷനടിക്കേണ്ട ആവശ്യമില്ല.
കേശസംരക്ഷണത്തില്‍ തുളസിയുടെ പങ്ക്
തുളസിയുടെ വൈവിധ്യം അതിനെ ഏതൊരു കേശ സംരക്ഷണ ദിനചര്യയിലും വിലപ്പെട്ട ഒരു മാറ്റം തന്നെയാണ് കൊണ്ട് വരുന്നത്. ഇതിന്റെ സ്വാഭാവിക ഗുണങ്ങള്‍ കഠിനമായ രാസവസ്തുക്കളില്ലാതെ വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കുന്നു, ഇത് പതിവ് ഉപയോഗത്തിന് അനുയോജ്യമാണ്. നിങ്ങളുടെ കേശസംരക്ഷണക്രമത്തില് തുളസി ഉള്‍പ്പെടുത്തുന്നത് കാലക്രമേണ മുടിയുടെ ആരോഗ്യത്തില്‍ ശ്രദ്ധേയമായ പുരോഗതി കൈവരിക്കാന്‍ സഹായിക്കും. വരള്‍ച്ചയോ അധിക എണ്ണമയമോ എന്തുമാകട്ടെ, ഈ DIY മാസ്കുകള്‍ ഉപയോഗിക്കാവുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
