Latest Updates
-
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ?
മുടി കൊഴിച്ചില്‍ നില്ക്കും, മുടി വളരും, അകാലനരയും പടിക്ക് പുറത്ത്; കേശാരോഗ്യത്തിന് ഓള്‍റൗണ്ടര്‍ ഈ പാനീയം
Green Tea For Hair Falling and Hair Growth: ഗ്രീന്‍ ടീയുടെ ആരോഗ്യ ഗുണങ്ങള്‍ പ്രശസ്തമാണ്. ശരീരത്തിനെന്ന പോലെ മുടിയുടെ ആരോഗ്യത്തിനും ഗ്രീന്‍ടീ വളരെ മികച്ചതാണ്. മുടി കൊഴിച്ചില്‍ തടയാനും പുതിയ മുടികള്‍ വളരാനും ഗ്രീന്‍ടീ സഹായിക്കുമെന്ന് സമീപകാല പഠനങ്ങള്‍ സൂചിപ്പിക്കുന്നു. തലയോട്ടിയുടെ ആരോഗ്യം മെച്ചപ്പെടുത്താനും രോമകൂപങ്ങളെ ഉത്തേജിപ്പിക്കാനും കഴിയുന്ന ഗ്രീന്‍ടീയിലെ ആന്റിഓക്സിഡന്റ് ഗുണങ്ങളാണ് കേശാരോഗ്യത്തിന് നേട്ടമാകുന്നത്. എങ്ങനെയാണ് ഗ്രീന്‍ടീ മുടിക്ക് ഗുണം ചെയ്യുന്നതെന്ന് നോക്കാം.

ആന്റിഓക്സിഡന്റ് ഗുണങ്ങള്‍
ഗ്രീന്‍ ടീയിലെ ആന്റിഓക്സിഡന്റുകള്‍, പ്രത്യേകിച്ച് കാറ്റെച്ചിനുകള്‍, ഡൈഹൈഡ്രോട്ടെസ്റ്റോസ്റ്റിറോണ്‍ (DHT) അളവ് കുറയ്ക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. മുടി കൊഴിച്ചിലുമായി ബന്ധപ്പെട്ട ഒരു ഹോര്‍മോണാണ് DHT. DHT കുറയ്ക്കുന്നതിലൂടെ, മുടി കൊഴിയുന്നത് തടയാനും കട്ടിയുള്ള മുടിയിഴകള്‍ ലഭിക്കാനും ഗ്രീന്‍ ടീ സഹായിക്കും.
തലയോട്ടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു
ഗ്രീന്‍ ടീയുടെ ആന്റി-ഇന്‍ഫ്ളമേറ്ററി ഗുണങ്ങള്‍ തലയോട്ടിക്ക് ആശ്വാസം നല്‍കുകയും ചൊറിച്ചിലും ശല്ക്കങ്ങള് നിറയുന്നതും അടക്കമുള്ള പ്രശ്നങ്ങള്‍ കുറയ്ക്കുകയും ചെയ്യും. മുടിവളര്‍ച്ചയ്ക്ക് തലയോട്ടിയുടെ ആരോഗ്യം നിര്‍ണായകമാണ്. തലയോട്ടിയില്‍ ഗ്രീന്‍ ടീ പതിവായി ഉപയോഗിക്കുന്നത് മുടിയുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തും.
മുടി വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നു
ചില ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത് ഗ്രീന്‍ ടീ രോമകൂപങ്ങളെ ഉത്തേജിപ്പിക്കുമെന്നാണ്. ഇത് മുടി കുറഞ്ഞ ഭാഗങ്ങളില്‍ പുതിയ മുടി വളരുന്നതിന് സഹായിക്കും. ഇക്കാര്യത്തില്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെങ്കിലും, മുടികൊഴിച്ചിലിന് പ്രകൃതിദത്ത പരിഹാരങ്ങള്‍ തേടുന്നവര്‍ക്ക് ഈ കണ്ടെത്തല്‍ പ്രതീക്ഷ നല്‍കുന്നതാണ്.
ഗീന് ടീ എങ്ങനെ ഉപയോഗിക്കാം
ഗ്രീന്‍ടീയുടെ ഗുണങ്ങള്‍ പ്രയോജനപ്പെടുത്താന്‍, ഷാംപൂ ചെയ്തതിനുശേഷം ഗ്രീന്‍ ടീ കൊണ്ട് മുടി കഴുകാം. ഒരു കപ്പ് കടുപ്പമുള്ള ഗ്രീന്‍ടീ ഉണ്ടാക്കി, അത് തണുപ്പിച്ച ശേഷം നേരിട്ട് തലയോട്ടിയില്‍ ഒഴിക്കുക. കുറച്ച് മിനിറ്റ് വെച്ചതിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക.
മുടി നരയ്ക്കാതിരിക്കാനും ഗ്രീന്‍ടീ
ഗ്രീന്‍ ടീയില്‍ ആന്റിഓക്സിഡന്റുകള്‍ ധാരാളമുണ്ട്. കൂടാതെ ആന്റിഓക്സിഡന്റ് ഓക്സിഡേറ്റീവ് സമ്മര്‍ദ്ദത്തെ ചെറുക്കുന്നു. ഓക്സിഡേറ്റീവ് സമ്മര്‍ദ്ദം മുടിയുടെ കോശങ്ങളെ നശിപ്പിക്കുകയും നരയ്ക്കാന്‍ കാരണമാവുകയും ചെയ്യും. ഈ സമ്മര്‍ദ്ദം കുറയ്ക്കുന്നതിലൂടെ, ഗ്രീന്‍ ടീ മുടിയുടെ സ്വാഭാവിക നിറം നിലനിര്‍ത്താന്‍ സഹായിച്ചേക്കാം.
കൂടാതെ, മുടിയുടെ ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും ഗ്രീന്ടീല് അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ ബി, സി,സിങ്ക്, സെലിനിയം എന്നീ പോഷകങ്ങള്‍ മുടിക്ക് നല്‍കുന്നതിനൊപ്പം മുടി വളര്‍ച്ചയ്ക്കും മുടിക്ക് നിറം നല്‍കാനും ഗ്രീന്‍ ടീ സഹായിക്കുന്നു. ഗ്രീന്‍ ടീയില്‍ പതിവായി മുടി കഴിക്കുന്നത് ആരോഗ്യകരവും കൂടുതല്‍ ഊര്‍ജ്ജസ്വലവുമായ മുടി ലഭിക്കാന്‍ സഹായിക്കും.
മുടിയുടെ നിറത്തിന് കാരണമാകുന്ന പിഗ്മെന്റ് മെലാനിന്‍ ആണ്. ഗ്രീന്‍ ടീയിലെ സംയുക്തങ്ങള്‍ മെലാനിന്‍ ഉല്പാദനത്തെ ഉത്തേജിപ്പിക്കുമെന്ന് ചില പഠനങ്ങള്‍ പറയുന്നു. ഇത് മുടിയുടെ സ്വാഭാവിക നിറങ്ങള്‍ കൂടുതല്‍ കാലം നിലനിര്‍ത്താന്‍ സഹായിക്കും. ഇത് നരയുടെ ആരംഭം വൈകിപ്പിച്ചേക്കും. അകാല നര തടയാനുള്ള ഗ്രീന്‍ ടീയുടെ കഴിവ് കൂടുതല്‍ കാലം യുവത്വമുള്ള മുടി നിലനിര്‍ത്താന്‍ സഹായിക്കും. ഇക്കാര്യത്തില്‍ കൂടുതല്‍ ഗവേഷണം ആവശ്യമാണെങ്കിലും, അതിന്റെ ആന്റിഓക്സിഡന്റ് ഗുണങ്ങളും പോഷകങ്ങളും മുടിയുടെ ആരോഗ്യത്തിന് പ്രകൃതിദത്ത പരിഹാരങ്ങള്‍ തേടുന്നവര്‍ക്ക് ഒരു പ്രതീക്ഷ നല്‍കുന്നതാണ്.



Click it and Unblock the Notifications
