Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഉള്ളിനീര്, ഉള്ളി ഷാംപൂ, ഉള്ളി എണ്ണ! ശരിക്കും മുടിയുടെ ആരോഗ്യത്തില്‍ ഉള്ളിക്കെന്ത് കാര്യം
ഉള്ളിയില്ലാത്ത പാചകം നമുക്ക് ആലോചിക്കാനേ വയ്യ. ഉള്ളി അഥവാ സവാള ഇല്ലാത്ത കറികള്‍ കുറവാണ്. അതുകൊണ്ട് അടുക്കളയിലെ സ്ഥിരസാന്നിധ്യമാണ് ഉള്ളി. പക്ഷേ അടുത്ത കാലത്തായി കുളിമുറികളിലും ഉള്ളിയുടെ സാന്നിധ്യമുണ്ട്. ഉള്ളി അരച്ച് തലയില്‍ പുരട്ടുകയും ഉള്ളി ഷാംപൂ ഉപയോഗിക്കുകയും ഉള്ളി എണ്ണ തേക്കുകയുമൊക്കെ ചെയ്യുന്ന ആളുകള്‍ നിരവധിയാണ്. ശരിക്കും മുടിയുടെ ആരോഗ്യത്തില്‍ ഉള്ളിക്കെന്താണ് പങ്ക്. നോക്കാം.

ഉള്ളിയും മുടിയും
മുടിയുടെ ആരോഗ്യത്തില്‍ സുപ്രധാന പങ്ക് വഹിക്കുന്ന ധാതുവായ സള്‍ഫര്‍ ഉള്ളിയില്‍ അടങ്ങിയിട്ടുണ്ട്. മുടിയിഴകളെ ശക്തിപ്പെടുത്തുന്നതിനും വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള കഴിവിന് പേരുകേട്ടതാണ് സള്‍ഫര്‍. കെരാറ്റിന്‍ പോലുള്ള പ്രോട്ടീനുകളുടെ അടിസ്ഥാനഘടമായ അമിനോ ആസിഡുകളിലും ഈ പ്രകൃതിദത്ത മൂലകം കാണപ്പെടുന്നു.
മുടിയുടെ ആരോഗ്യത്തില്‍ സള്‍ഫറിന്റെ പങ്ക്
സള്‍ഫര്‍ കൊളാജന്‍ ഉത്പാദനം മെച്ചപ്പെടുത്തുന്നു. ചര്‍മ്മത്തിന്റെയും മുടിയുടെയും ബലത്തിനും ആരോഗ്യത്തിനും കൊളാജന്‍ സുപ്രധാന പങ്കുണ്ട്. ആരോഗ്യമുള്ള മുടിക്ക് ആവശ്യമായ കെരാറ്റിന്‍ എന്ന പ്രോട്ടീനിന്റെ രൂപീകരണത്തെയും സള്‍ഫര്‍ പിന്തുണയ്ക്കുന്നു. തലയോട്ടിയില്‍ ഉള്ളി നീര് പതിവായി ഉപയോഗിക്കുന്നത് രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും രോമകൂപങ്ങള്‍ക്ക് പോഷകങ്ങള്‍ നല്‍കുകയും ചെയ്യും.
ഉള്ളി നീരിന്റെ ഗുണങ്ങള്‍
തലയില്‍ ഉള്ളി നീര് പുരട്ടുന്നത് മുടി കൊഴിച്ചിലും മുടി പൊട്ടലും കുറയ്ക്കും. അതിലെ സള്‍ഫറിന്റെ സാന്നിധ്യം രോമകൂപങ്ങളെ പുനരുജ്ജീവിപ്പിക്കാന്‍ സഹായിക്കുകയും മുടിക്ക് കട്ടി കൂടുകയും ചെയ്യുന്നു. കൂടാതെ, ഉള്ളിക്ക് ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുണ്ട്, ഇത് തലയോട്ടിയിലെ അണുബാധകളെ ചെറുക്കാന്‍ സഹായിക്കുന്നു, മുടി വളര്‍ച്ചയ്ക്ക് ആരോഗ്യകരമായ അന്തരീക്ഷം ഉറപ്പാക്കുന്നു.
ഉള്ളി നീര് എങ്ങനെ ഉപയോഗിക്കാം
മുടിക്ക് ഉള്ളി നല്കുന്ന ഗുണങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനായി, ഉള്ളി അരച്ച് ജ്യൂസ് വേര്‍തിരിച്ച് തലയോട്ടിയില്‍ നേരിട്ട് പുരട്ടാം. ഏകദേശം 15 മിനിറ്റ് നേരം ഇത് മുടിയില്‍ വെച്ച ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകാം. ആഴ്ചയില്‍ രണ്ടുതവണ ഇങ്ങനെ ചെയ്യാവുന്നതാണ്.
ഉള്ളിനീര് നര ഇല്ലാതാക്കുമോ
ഉള്ളിനീര് മുടി നരയ്ക്കുന്നത് തടയാനും പിഗ്മെന്റേഷന് മെച്ചപ്പെടുത്താനും സഹായിക്കും. മുടിയ്ക്ക് കറുത്ത നിറം നല്‍കുന്നതിന് പിഗ്മെന്റേഷന് വര്‍ദ്ധിപ്പിക്കാന്‍ ഉള്ളി എണ്ണ ഉപയോഗിക്കാം. ഉള്ളി എണ്ണ തയ്യാറാക്കാന്‍, ഉള്ളി നീര് വെളിച്ചെണ്ണ അല്ലെങ്കില്‍ ഒലിവ് ഓയില്‍ പോലെയുള്ള എണ്ണയില്‍ കലര്‍ത്തുക. മിശ്രിതം തലയോട്ടിയിലും മുടിയിലും പുരട്ടുന്നതിന് മുമ്പ് ചെറുതായി ചൂടാക്കുക.
മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതില്‍ സള്ഫറിനുള്ള പങ്ക് ഗവേഷണങ്ങളും പിന്തുണയ്ക്കുന്നുണ്ട്. ഉള്ളി നീര് പതിവായി പുരട്ടുന്നത് മുടിയുടെ ഘടന മെച്ചപ്പെടുത്തുന്നതിനും താരന് കുറയ്ക്കുന്നതിനും സഹായിക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ആന്റിഓക്സിഡന്റുകളുടെ സാന്നിധ്യം ഫ്രീ റാഡിക്കലുകളെ ചെറുക്കാനും മുടിയെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കാനും സഹായിക്കുന്നു. ഉള്ളിക്ക് ഗുണങ്ങളുണ്ടെങ്കിലും ചില വ്യക്തികളില്‍ അവ അലര്‍ജി ഉണ്ടാക്കിയേക്കാം. അതുകൊണ്ട് ഉപയോഗിക്കുന്നതിന് മുമ്പ് ഒരു പാച്ച് ടെസ്റ്റ് നടത്തുന്നത് നല്ലതാണ്. അലര്‍ജി ഉണ്ടായാല്‍, ഉടന്‍ ഉപയോഗം നിര്‍ത്തുക.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
