Latest Updates
-
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും -
ബുധൻ ചിങ്ങം രാശിയിലേക്ക്: ഓഗസ്റ്റ് 5-ലെ ഈ ഗ്രഹമാറ്റം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങൾ ഇതാ! -
ഓഗസ്റ്റ് 3: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, ശുഭമുഹൂർത്തങ്ങൾ ഇങ്ങനെ -
2026 ഓഗസ്റ്റ്: കരിയറിൽ വൻ കുതിച്ചുചാട്ടം, ഈ 5 രാശിക്കാർക്ക് ഭാഗ്യം തെളിയുന്നു! -
2026 ഓഗസ്റ്റ് 3: ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടങ്ങൾ, ഭാഗ്യം കൂടെയുണ്ടാകും! -
ഓഗസ്റ്റ് 2 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ ഇതാ -
ശമ്പളം കിട്ടിയോ? ലോക്കർ ഈ ദിശയിൽ വെച്ചാൽ പണം ഇരട്ടിയാകും, വാസ്തു പറയുന്ന സത്യം
മഞ്ഞുകാലത്ത് മുടിയുടെ സംരക്ഷണം ഉറപ്പാക്കാന്‍ ശീലമാക്കാം എണ്ണതേച്ചുകുളി
ശൈത്യകാലമായാല്‍ നിരവധി ചര്മ്മാരോഗ്യപ്രശ്നങ്ങളും കേശാരോഗ്യരപ്രശ്നങ്ങളും സാധാരാണമാണ്. പ്രത്യേകിച്ച് മുടിയുടെ ആരോഗ്യത്തിന് ഈ സമയത്ത് പ്രത്യേക പപരിചരണം വേണ്ടതുണ്ട്. മഞ്ഞുകാലത്തെ വരണ്ട വായു മുടി പൊട്ടുന്നതിന് കാരണമാകാം. ഈ പ്രശ്നത്തിന് ചെറു ചൂടുള്ള എണ്ണ തേച്ചുള്ള കുളി അനുയോജ്യമായ ഒരു പരിഹാരമാണ്. ഇന്ത്യയില്‍ സുലഭമായി ലഭ്യമായ എണ്ണകള്‍ ഉപയോഗിച്ച് മഞ്ഞുകാലത്ത് മുടിയെ പോഷിപ്പിക്കുകയും മോയ്സ്ചറൈസ് ചെയ്യുകയും ചെയ്യാം.

ചൂട്എണ്ണയുടെ പ്രയോജനങ്ങള്‍
ചെറുചൂടുള്ള എണ്ണ തലയില്‍ പുരട്ടുന്നത് നിരവധി ഗുണങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. അവ തലയോട്ടിയില്‍ ജലാംശം നല്‍കുകയും താരന് കുറയ്ക്കുകയും മുടിയുടെ ഘടന മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഈ രീതി പതിവാക്കുന്നത് മുടിയുടെ അറ്റം പിളരുന്നതും പൊട്ടുന്നതും തടയും. മുടിയില്‍ നിന്ന് ഈര്‍പ്പം നഷ്ടപ്പെടുന്ന തണുപ്പുള്ള മാസങ്ങളില്‍ ഈ രീതി പ്രത്യേകിച്ചും പ്രയോജനകരമാണ്.
ശരിയായ എണ്ണകള്‍
മഞ്ഞുകാലത്ത് മുടിയുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാന്‍ ശരിയായ എണ്ണ തിരഞ്ഞെടുക്കുന്നത് പ്രധാനമാണ്. വെളിച്ചെണ്ണയ്ക്ക് മികച്ച കണ്ടീഷനിംഗ് ഗുണങ്ങള്‍ ഉണ്ട്. ബദാം ഓയില്‍ വിറ്റാമിന്‍ ഇ, ഡി എന്നിവയാല്‍ സമ്പുഷ്ടമാണ്, ഇത് ആരോഗ്യകരമായ മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നു. കടുകെണ്ണ തലയോട്ടിയിലെ രക്തചംക്രമണത്തെ സഹായിക്കുന്നു, അതേസമയം എള്ളെണ്ണ മുടിക്ക് പോഷണം നല്കുന്നു. മഞ്ഞുകാലത്തെ മുടി സംരക്ഷണത്തിന് നിങ്ങളുടെ മുടിക്ക് അനുയോജ്യമായ ഇതിലേതെങ്കിലും എണ്ണ തിരഞ്ഞെടുക്കാം.
എങ്ങനെ ചെയ്യാം
നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട എണ്ണ തിരഞ്ഞെടുക്കുക അല്ലെങ്കില്‍ ആരോഗ്യവിദഗ്ധന്റെ നിര്‍ദ്ദേശാനുസരണം നിരവധി എണ്ണകള്‍ ഒരുമിച്ച് കലര്‍ത്താം. ഈ എണ്ണ ചെറുതായി ചൂടാക്കുക, പക്ഷേ അമിതമായി ചൂടാക്കുന്നത് ഒഴിവാക്കുക. ശേഷം ചൂടുള്ള എണ്ണ നിങ്ങളുടെ തലയോട്ടിയിലും മുടിയിലും ഒരുപോലെ പുരട്ടുക. ഏകദേശം 10 മിനിറ്റ് സൌമ്യമായി മസാജ് ചെയ്ത് മുടിയില്‍ ശരിക്ക് തേച്ചുപിടിപ്പിക്കുക.
മസാജ് ചെയ്ത ശേഷം, തല ഒരു ചൂടുള്ള ടവല്‍ അല്ലെങ്കില്‍ ഷവര്‍ തൊപ്പി ഉപയോഗിച്ച് മൂടുക. മികച്ച ഫലങ്ങള്‍ക്കായി കുറഞ്ഞത് 30 മിനിറ്റോ രാത്രിയോ എണ്ണ പുരട്ടുക. അവസാനം, വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് നന്നായി കഴുകുക.
എത്ര തവണ ചെയ്യണം
മുടിയുടെ സ്ഥിതിയും ആരോഗ്യവും അനുസരിച്ച് ഇത് വ്യത്യാസപ്പെടാം. വരണ്ടതോ മറ്റ് പ്രശ്നങ്ങളോ ഉള്ള മുടിക്ക്, ആഴ്ചയില്‍ ഒരിക്കല്‍ ഇത് ചെയ്യാം. സാധാരണ മുടിക്ക്, രണ്ടാഴ്ചയിലൊരിക്കല്‍ മതിയാകും.
ചൂടുള്ള എണ്ണ തേക്കുന്ന ശീലം ദിനചര്യയില്‍ ഉള്‍പ്പെടുത്തുന്നത് ശൈത്യകാലത്ത് മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications