Latest Updates
-
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും! -
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ
വീട്ടിലുണ്ടോ ഈ ചെടികള്‍? കേശാരോഗ്യത്തിന് മുതല്‍ക്കൂട്ട്, മുടി തഴച്ച് വളരും
കേശാരോഗ്യത്തിന് ഔഷധസസ്യങ്ങള്‍ നമുക്ക് പുതിയ കാര്യമല്ല. ഭൃംഗരാജ് എന്നറിയപ്പെടുന്ന കയ്യുണ്ണിയും ചെമ്പരത്തിയും തുളസിയും വളരെ സാധാരണയായി വീടുകളില്‍ മുടി വളര്‍ച്ചയ്ക്കും മുടിയുടെ കേടുപാടുകള്‍ പരിഹരിക്കാനും ഉപയോഗിക്കാറുണ്ട്. ഇവ കൂടാതെ, ബ്രഹ്മി, കറ്റാര്‍വാഴ, നീല അമരി എന്നിങ്ങനെ പല ചെടികളും മുടിവളര്‍ച്ചയും മുടിയുടെ ആരോഗ്യവും ഉറപ്പ് നല്കുന്നു.

മുടിയുടെ ആരോഗ്യം ഉറപ്പാക്കുന്നതിന് വീട്ടില്‍ നട്ടുവളര്‍ത്തേണ്ട ചില ഔഷധസസ്യങ്ങള്‍ പരിചയപ്പെടാം.
കറ്റാര്‍വാഴ
കറ്റാര്‍വാഴയുടെ ഔഷധ ഗുണങ്ങള്‍ മുടിയ്ക്കും തലയോട്ടിക്കും സുഖം പ്രദാനം ചെയ്യുന്നു. താരന് തലയിലെ ചൊറിച്ചില്‍ ശിരോചര്‍മ്മം ചൊറിഞ്ഞുപൊട്ടല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് മികച്ച പ്രതിവിധിയാണ് കറ്റാര്‍വാഴ. മുടിവേരുകള്‍ക്ക് ആവശ്യത്തിന് ജലാംശം നല്കുന്ന കറ്റാര്‍വാഴയ്ക്ക് മുടിവളര്‍ച്ച പ്രോത്സാഹിപ്പിക്കുന്ന ഗുണങ്ങളും ഉണ്ട്. കറ്റാര്‍വാഴയില്‍ നിന്നും ജെല്‍ വേര്‍തിരിച്ച് നേരിട്ട് തലയില്‍ തേക്കാം.
റോസ്മേരി
സമീപകാലത്തായി മുടിവളര്‍ച്ചയ്ക്ക് റോസ്മേരിയുടെ വിവിധ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നവര്‍ അനവധിയാണ്. റോസ്മേരി ഉപയോഗിച്ചാല്‍ മുടി വളരുമെന്നത് ഇവരുടെ അനുഭവമാണ്. ഈ ചെടിയുടെ ഔഷധഗുണങ്ങള്‍ ശിരസ്സിലെ രക്തയോട്ടം വര്‍ധിപ്പിക്കുന്നു. ഇതിലൂടെ എന്‍സൈമുകളുടെ പ്രവര്‍ത്തനം മൂലം മുടിയുടെ വളര്‍ച്ച പ്രോത്സാഹിപ്പിക്കപ്പെടുന്നു. മികച്ച ഫലങ്ങള്‍ക്കായി കുറച്ച് റോസ്മേരി എണ്ണ തലയില്‍ തേച്ച് മാസ് ചെയ്യാം. കുറച്ചുനേരം എണ്ണം തലയില്‍ വെക്കണം. മുടിവളര്‍ച്ചയും മുടിയുടെ കട്ടിയും കൂടും.
ഉലുവ
ഉലുവയില്‍ ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. കൂടാതെ മുടിയുടെ ആരോഗ്യം ഉറപ്പാക്കുന്ന മറ്റ് പോഷകങ്ങളും ഉലുവയില്‍ അടങ്ങിയിട്ടുണ്ട്. ഉലുവ വെള്ളത്തില്‍ കുതിര്‍ത്ത് വെച്ച് അരച്ച് പേസ്റ്റ് ആക്കുക. ഇത് തലയില്‍ തേച്ച് കുറച്ചുനേരം വെക്കുക. ഇത് മുടിവേരുകളെ ബലപ്പെടുത്തുകയും മുടികൊഴിച്ചില്‍ കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.
വേപ്പ്
വേപ്പിലയ്ക്ക് ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ഉണ്ട്. തലയോട്ടിയിലെ അസ്വസ്ഥതകളും അഴുക്കും കളയാന്‍ ഏറ്റവും മികച്ച ഒന്നാണ് വേപ്പില. വേപ്പില വെള്ളത്തില്‍ ഇട്ട് തിളപ്പിക്കുക. ഈ വെള്ളം അരിച്ചെടുത്ത് തണുപ്പിച്ച് തല കഴുകിയാല്‍ താരന് അടക്കമുള്ള പ്രശ്നങ്ങള്‍ അകറ്റാം.
ചെമ്പരത്തി
ചെമ്പരത്തി മുടിക്ക് നല്കുന്ന ഗുണങ്ങള്‍ കാലങ്ങളായി നമുക്ക് പരിചിതമാണ്. ചെമ്പരത്തിയുടെ ഇലയും പൂവും മുടിയുടെ ആരോഗ്യത്തിന് ഉപയോഗപ്പെടുത്താറുണ്ട്. അമിനോ ആസിഡുകളുടെയും വിറ്റാമിനുകളുടെയും കലവറയാണ് ചെമ്പരത്തി. മുടി കൊഴിച്ചിലിനും മുടി വളര്‍ച്ച കൂട്ടുന്നതിനും ഉത്തമമാണിത്. ചെമ്പരത്തി പൂക്കള്‍ അരച്ച് പേസ്റ്റ് ആക്കി വെളിച്ചെണ്ണയുമായി കൂട്ടിച്ചേര്‍ത്ത് തലയില്‍ ഒരു മാസ്ക് ആയി ഉപയോഗിക്കാം. ആഴ്ചയില്‍ അല്ലെങ്കില്‍ മാസത്തില്‍ ഒരിക്കല്‍ ഇങ്ങനെ ചെയ്താല്‍ മുടി വളര്‍ച്ച ഉറപ്പാണ്.
നെല്ലിക്ക
നെല്ലിക്ക, പോഷകങ്ങളുടെ ഒരു ശക്തികേന്ദ്രമാണ്. വിറ്റാമിന്‍ സി, ആന്റിഓക്സിഡന്റുകള്‍ എന്നിവയാല്‍ സമ്പന്നമാണ്, ഇത് രോമകൂപങ്ങളെ ശക്തിപ്പെടുത്തുകയും അകാല നര തടയുകയും ചെയ്യുന്നു. നെല്ലിക്കയുടെ പതിവ് ഉപയോഗം കട്ടിയുള്ളതും തിളക്കമുള്ളതുമായ മുടിക്ക് കാരണമാകും.
കയ്യുണ്ണി
മുടി സംരക്ഷണത്തിനുള്ള 'ഔഷധങ്ങളുടെ രാജാവ്' എന്നാണ് ഭൃംഗരാജിനെ വിശേഷിപ്പിക്കുന്നത്. ഇത് തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്താനും മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു. താരന് ചികിത്സിക്കുന്നതിനും മുടികൊഴിച്ചില്‍ തടയുന്നതിനും ഭൃംഗരാജ് ഓയില്‍ സാധാരണയായി ഉപയോഗിക്കുന്നു.
കറ്റാര്‍വാഴ, ഉലുവ പോലുള്ള ചെടികള്‍ കേശസംരക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് മുടി വളര്‍ച്ചയും മുടിയുടെ ബലവും ഉറപ്പ് നല്‍കുമെന്നും മുടിയുടെ ആരോഗ്യം മെച്ചപ്പെടുമെന്നും ദേശീയ ആരോഗ്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠനം പറയുന്നു. സ്വാഭാവികമായി തന്നെ മുടി വളര്‍ച്ച ഉറപ്പാക്കാനുള്ള ഏറ്റവും മികച്ച വഴികളാണിത്.



Click it and Unblock the Notifications
