Latest Updates
-
കർക്കടക മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? തിളക്കം നിലനിർത്താൻ ഈ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
എല്ലാ ദിവസവും തലയില്‍ എണ്ണതേക്കുന്ന ശീലമുണ്ടോ, എങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ
ദിവസവും തലയില്‍ എണ്ണതേച്ചില്ലെങ്കില് ചിലര്‍ക്ക് അസ്വസ്ഥതയാണ്. കാലങ്ങളായി പല വീടുകളിലും തുടരുന്ന ഒരു പതിവാണത്. ഇത് ഗുണമാണെന്നും ദോഷമാണെന്നും രണ്ടുപറച്ചില് ഉണ്ട്. ഇന്നത്തെ കാലത്തുള്ളവര്‍, പണ്ടുള്ളവരെ പോലെ ദിവസവും തലനിറയെ എണ്ണ തേക്കാറില്ല. ഇനി എണ്ണ തേക്കുകയാണെങ്കിലും ഷാംപൂവോ എണ്ണ കളയുന്നതിനുള്ള താളിയോ മറ്റോ ഉപയോഗിച്ച് മുടിയില്‍ നിന്ന് എണ്ണം നീക്കം ചെയ്യുകയും ചെയ്യും. അല്ലെങ്കില്‍ അധിക എണ്ണ തലയില്‍ പൊടിയുമായി ചേര്‍ന്ന് അഴുക്കായി മാറുമെന്നും ഇത് മുടിക്കും തലയോട്ടിക്കും നല്ലതല്ലെന്നും ആരോഗ്യവിദഗ്ധര്‍ അടക്കം പറയുന്നു.
പതിവായി എണ്ണ പുരട്ടുന്നത് ശിരോചര്‍മ്മത്തില്‍ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് സമീപകാല ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. താരന്, ചൊറിച്ചില്‍, മുടികൊഴിച്ചില്‍ എന്നിവയടക്കം പല പ്രശ്നങ്ങളും ഇതുമൂലം ഉണ്ടാകും. തലയില്‍ കൂടുതലായി എണ്ണ തേച്ചാലുള്ള പ്രശ്നങ്ങള്‍ എന്തെല്ലാമാണെന്നും ഇത് എങ്ങനെ നേരിടാമെന്നും നോക്കാം.

തലയോട്ടിക്കുണ്ടാകുന്ന പ്രശ്നങ്ങള്‍
അമിതമായി എണ്ണ തേയ്ക്കുന്നതിലൂടെ തലയോട്ടിയിലെ സുഷിരങ്ങള്‍ അടഞ്ഞുപോകും. ഇത് ശിരോചര്‍മ്മത്തില്‍ അഴുക്കും മൃതകോശങ്ങളും അടിഞ്ഞുകൂടുന്നതിന് കാരണമാകും. അത്തരം അവസ്ഥകള്‍ താരനും മറ്റ് പ്രശ്നങ്ങള്‍ക്കും അനുകൂലമായ അന്തരീക്ഷം തലയോട്ടിയില്‍ സൃഷ്ടിക്കും. തലയോട്ടിയുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് എണ്ണ തേയ്ക്കുന്നത് അധികമാകാതെ നോക്കുകയും കൃത്യമായ ഇടവേളകളിലോ ദിവസമോ തലയോട്ടിയിലെ അഴുക്ക് കളയുകയും വേണം.
മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്നു
മുടിയിലും തലയിലും എണ്ണ പുരട്ടുന്നത് മുടിയെ പോഷിപ്പിക്കുമെന്ന് വിശ്വസിക്കപ്പെടുന്നുണ്ടെങ്കിലും അമിതമായി ഉപയോഗിക്കുന്നത് പ്രതികൂല ഫലങ്ങളും ഉണ്ടാക്കും. അധിക എണ്ണയുടെ ഭാരം മുടിയുടെ വേരുകളെ ദുര്‍ബലപ്പെടുത്തുകയും മുടി കൊഴിച്ചിലിന് കാരണമാവുകയും ചെയ്യും. കൂടാതെ, മുടിയില്‍ അവശേഷിക്കുന്ന എണ്ണ പൊടിയും മറ്റ് അഴുക്കും മുടിയിലേക്ക് ആകര്‍ഷിക്കുകയും മുടിയെ കൂടുതല്‍ നശിപ്പിക്കുകയും ചെയ്യും.
ആരോഗ്യമുള്ള മുടിക്കായി ചെയ്യേണ്ടത്
ആഴ്ചയില്‍ ഒന്നോ രണ്ടോ തവണയായി എണ്ണ ഉപയോഗം പരിമിതപ്പെടുത്താനാണ് കേശാരോഗ്യ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത്. എണ്ണകളിലെ പോഷകങ്ങള്‍ പ്രയോജനപ്പെടുത്തുമ്പോള്‍ തന്നെ മുടിയുടെയും തലയോട്ടിയുടെയും വൃത്തിയും ഉറപ്പാക്കുക. വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് പതിവായി കഴുകുന്നത് അധിക എണ്ണയും അഴുക്കും നീക്കം ചെയ്യാന്‍ സഹായിക്കുന്നു.
ശരിയായ ഉല്‍പ്പന്നങ്ങള്‍
മുടിയുടെ ആരോഗ്യത്തിന് അനുയോജ്യമായ എണ്ണകളും ഷാംപൂകളും തിരഞ്ഞെടുക്കുന്നത് മുടിയുടെ ആരോഗ്യത്തില്‍ പ്രധാനമാണ്. വെളിച്ചെണ്ണ അല്ലെങ്കില്‍ ബദാം എണ്ണ പോലിള്ള പ്രകൃതിദത്ത എണ്ണകള്‍ അവയുടെ പോഷക ഗുണങ്ങള്‍ക്ക് പേര് കേട്ടതാണ്. കഠിനമായ രാസവസ്തുക്കള്‍ ഇല്ലാത്ത ഷാംപൂ തിരഞ്ഞെടുക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications