Latest Updates
-
ഒക്ടോബർ 23-25 വാരാന്ത്യം: ഈ 5 രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ സാമ്പത്തിക നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
കർവാ ചൗത് 2026: ചന്ദ്രോദയ സമയം അറിയാം, വ്രതമെടുക്കുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ഒക്ടോബർ 23 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
2026 ഒക്ടോബർ 22 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
പാപാങ്കുശ ഏകാദശി: വ്രതം അവസാനിപ്പിക്കേണ്ട പാരണം സമയം അറിയാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് -
പാറശ്ശാലയിൽ ട്രെയിൻ പാളം തെറ്റി: റദ്ദാക്കിയ സർവീസുകൾ ഏതൊക്കെ? യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
ഫെസ്റ്റിവൽ സെയിൽ: 499 രൂപയിൽ താഴെ ബ്യൂട്ടി ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ പറ്റരുത് -
ഒക്ടോബർ 23-ന് ആകാശത്ത് വിസ്മയം; ചന്ദ്രനും ശനിയും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാം! -
കേരളത്തിൽ മഴ കനക്കുന്നു! 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്; പുറത്തിറങ്ങുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
ഇന്ത്യ-ന്യൂസിലൻഡ് ഒന്നാം ട്വന്റി-20 ഇന്ന്: ക്രിസ്റ്റ്ചർച്ചിൽ ആര് ജയിക്കും? തത്സമയ വിവരങ്ങൾ ഇതാ
പഴുത്തുപോയ ഏത്തപ്പഴം വെറുതെ കളയേണ്ട, അതില്‍ ഇനി മുടി തിളങ്ങും
ഏത്തപ്പഴം പോഷകസമ്പുഷ്ടമായ, രുചികരമായ ഒരു പഴം മാത്രമല്ല. ചര്‍മ്മത്തിനും മുടിക്കുമെല്ലാം ഏറെ ഗുണങ്ങള്‍ നല്കുന്ന ചര്‍മ്മസംരക്ഷണ, കേശസംരക്ഷണ ഉപാധി കൂടി ആണ്. നിങ്ങളുടെ കേശ സംരക്ഷണ ദിനചര്യയില്‍ ഒരു മികച്ച കൂട്ടിച്ചേര്‍ക്കല്‍ കൂടിയാണ്. വിറ്റാമിനുകളും ധാതുക്കളും കൊണ്ട് സമ്പുഷ്ടമാണ് ഏത്തപ്പം. ഇത് മുടിയില്‍ സ്വാഭാവികമായ മോയ്സ്ചറൈസേഷന്‍ ഉറപ്പാക്കുന്നു. ആരോഗ്യമുള്ള മുടിക്കായി കേശസംരക്ഷണത്തില്‍ ഏത്തപ്പഴം എങ്ങനെ ഉള്‍പ്പെടുത്താമെന്ന് അറിയാം.

മുടിക്ക് ഏത്തപ്പഴത്തിന്റെ ഗുണങ്ങള്‍
ഏത്തപ്പഴത്തില്‍ പൊട്ടാസ്യം, പ്രകൃതിദത്ത എണ്ണകള്‍, കാര്‍ബോഹൈഡ്രേറ്റ്, വിറ്റാമിനുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങള്‍ മുടിയെ മൃദുവാക്കാനും അതിന്റെ സ്വാഭാവിക ഇലാസ്തികത സംരക്ഷിക്കാനും സഹായിക്കുന്നു. ഇത് അറ്റം പൊട്ടുന്നതും പിളരുന്നതും കുറയ്ക്കുന്നു. പഴത്തില്‍ വന്‍തോതില്‍ അടങ്ങിയിരിക്കുന്ന സിലിക്ക കൊളാജന്‍ ഉല്പാദനം വര്‍ധിപ്പിക്കുന്നു, ഇത് മുടി ഇഴകളെ ശക്തിപ്പെടുത്തുന്നു.
DIY ബനാന ഹെയര്‍ മാസ്ക്
ഏത്തപ്പഴം കൊണ്ട് ഹെയര്‍ മാസ്ക് ഉണ്ടാക്കാന്‍, ഒരു പഴുത്ത ഏത്തപ്പഴം നന്നായി ഉടയ്ക്കുക. അതില്‍ രണ്ട് ടേബിള്‍സ്പൂണ്‍ തേന്‍ ചേര്‍ത്ത് നന്നായി ഇളക്കുക. മുടിവേര് മുതല്‍ അറ്റം വരെ നനഞ്ഞ മുടിയില്‍ ഈ മിശ്രിതം പുരട്ടുക. 20 മിനിറ്റിന് ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ നന്നായി കഴുകുക.
ഏത്തപ്പഴവും അവോക്കാഡോ കണ്ടീഷണറും
ഒരു ഏത്തപ്പഴം അധിക പോഷണത്തിനായി പകുതി അവോക്കാഡോയുമായി നല്ലവണ്ണം ഉടച്ച് യോജിപ്പിക്കുക. ഈ മിശ്രിതത്തില്‍ ഒരു ടേബിള്‍ സ്പൂണ്‍ ഒലിവ് ഓയില്‍ ചേര്‍ക്കുക. മുടി ഷാംപൂ ചെയ്ത ശേഷം ഈ കണ്ടീഷണര്‍ പുരട്ടുക. ഇത് 15 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക.
ഏത്തപ്പഴവും തേങ്ങാപ്പാലും
തേങ്ങാപ്പാല്‍ വരണ്ട മുടിക്ക് ഈര്‍പ്പം നല്കി ഏത്തപ്പഴത്തിന്റെ ഗുണം ഇരട്ടിയാക്കുന്നു. ഒരു ഏത്തപ്പഴവും അര കപ്പ് തേങ്ങാപ്പാലും നന്നായി ഉടച്ച് പേസ്റ്റ് ആക്കുക. ഈ മിശ്രിതം നിങ്ങളുടെ തലയോട്ടിയിലും മുടിയിലും മസാജ് ചെയ്യുക. മുമ്പ് 30 മിനിറ്റ് കഴിഞ്ഞ ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകുക.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
