Latest Updates
-
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത!
എന്തുചെയ്തിട്ടും മാറാത്ത മുടികൊഴിച്ചിലിന് ആയുര്‍വ്വേദം ശുപാര്‍ശ ചെയ്യുന്ന പരിഹാരം
മുടികൊഴിച്ചില്‍ ഇന്ന് സര്‍വ്വസാധാരണമായ ഒരു പ്രശ്നമാണ്. സ്ത്രീകളും പുരുഷന്മാരും മുടികൊഴിച്ചില്‍ കൊണ്ട് വലയുകയാണ്. എന്തെല്ലാം പരീക്ഷിച്ചിട്ടും മുടികൊഴിച്ചിലില്‍ മാറ്റമില്ലാത്തവര്‍ക്ക് മുടിക്ക് ഒരു ദോഷവും ചെയ്യാത്ത ആയുര്‍വേദം ശുപാര്‍ശ ചെയ്യുന്ന ചില ഉല്‍പ്പന്നങ്ങള്‍ കേശസംരക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. തീര്‍ത്തും പ്രകൃതിദത്തമാണ് എന്നതിനാല്‍ ഇവ മുടിക്ക് ഗുണം മാത്രമേ ചെയ്യുകയുള്ളൂ.

ഭൃംഗരാജ്/ കയ്യുണ്ണി
മുടി വളര്‍ച്ചയുടെ ഗുണങ്ങള്‍ക്ക് പേരുകേട്ടതാണ് കയ്യുണ്ണി. ഇത് മുടിയുടെ വേരുകളെ ശക്തിപ്പെടുത്താനും അകാല നര തടയാനും സഹായിക്കുന്നു. തലയോട്ടിയില്‍ മസാജ് ചെയ്യാന്‍ ഭൃംഗരാജ് ഓയില്‍ ഉപയോഗിക്കാം അല്ലെങ്കില്‍ പൊടി രൂപത്തില്‍ വെള്ളത്തില്‍ ഉപയോഗിക്കാം.
നെല്ലിക്ക
വൈറ്റമിന്‍ സിയാലും ആന്റിഓക്സിഡന്റുകളാലും സമ്പന്നമാണ് നെല്ലിക്ക. ഇത് മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും തലയോട്ടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. നെല്ലിക്ക കഴിക്കുന്നത് മുടിക്ക് ഗുണം ചെയ്യും. നെല്ലിക്ക ജ്യൂസും് കുടിക്കാം, അല്ലെങ്കില്‍ നെല്ലിക്ക ഇട്ട എണ്ണ തലയില്‍ പുരട്ടാം.
വേപ്പ്
തലയോട്ടിയുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്ന ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ വേപ്പിലുണ്ട്. ഇത് താരന് കുറയ്ക്കുകയും മുടികൊഴിച്ചില്‍ തടയുകയും ചെയ്യുന്നു. തലയില്‍ മസാജ് ചെയ്യാന്‍ വേപ്പെണ്ണ ഉപയോഗിക്കുക അല്ലെങ്കില്‍ നേരിട്ട് പുരട്ടാന്‍ വേപ്പിലയില്‍ നിന്ന് പേസ്റ്റ് ഉണ്ടാക്കുക.
ബ്രഹ്മി
ബ്രഹ്മി രോമകൂപങ്ങളെ ശക്തിപ്പെടുത്തുകയും മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. മുടി കൊഴിച്ചിലിന് കാരണമാകുന്ന സമ്മര്‍ദ്ദം കുറയ്ക്കാനും ഇത് സഹായിക്കുന്നു. ബ്രഹ്മി എണ്ണ തലയില്‍ മസാജ് ചെയ്യാന്‍ ഉപയോഗിക്കാം, അല്ലെങ്കില്‍ നിങ്ങള്‍ക്ക് ബ്രഹ്മി പൊടി വെള്ളത്തില്‍ കലര്‍ത്തി ഉപയോഗിക്കാം.
ഉലുവ
ഉലുവയില്‍ പ്രോട്ടീനും നിക്കോട്ടിനിക് ആസിഡും അടങ്ങിയിട്ടുണ്ട്, ഇത് മുടിയിഴകള്‍ ശക്തിപ്പെടുത്താനും പൊട്ടുന്നത് തടയാനും സഹായിക്കുന്നു. ഉലുവ രാത്രി മുഴുവന്‍ കുതിര്‍ത്ത് അരച്ച്് പേസ്റ്റ് രൂപത്തിലാക്കി തലയില്‍ പുരട്ടുക. അരമണിക്കൂറിന് ശേഷം കഴുകിക്കളയാം.
കറ്റാര്‍ വാഴ
കറ്റാര്‍ വാഴ ശിരോചര്‍മ്മത്തെ സുഖപ്പെടുത്തുകയും മുടി ആരോഗ്യം നിലനിര്‍ത്തുകയും ചെയ്യുന്നു. ഇത് താരന് കുറയ്ക്കുകയും ആരോഗ്യകരമായ മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കറ്റാര്‍ വാഴ ജെല്‍ നേരിട്ട് തലയോട്ടിയില്‍ പുരട്ടുകയോ വെളിച്ചെണ്ണയില്‍ കലര്‍ത്തി ഉപയോഗിക്കുകയോ ചെയ്യാം.
ചെമ്പരത്തി
ചെമ്പരത്തി പൂക്കളില്‍ വിറ്റാമിനുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് മുടിയുടെ വളര്‍ച്ച വര്‍ദ്ധിപ്പിക്കുകയും അകാല നര തടയുകയും ചെയ്യുന്നു. ചെമ്പരത്തി ഇതളുകളില്‍ നിന്ന് ഒരു പേസ്റ്റ് ഉണ്ടാക്കി നിങ്ങളുടെ തലയില്‍ പുരട്ടുക അല്ലെങ്കില്‍ പതിവായി മസാജ് ചെയ്യാന്‍ ചെമ്പരത്തിയിട്ട് കാച്ചിയ എണ്ണ ഉപയോഗിക്കുക.
സോപ്പിന്‍കായ
മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം തലയോട്ടിക്ക് പ്രകൃതിദത്തമായ ഒരു ക്ലെന്‍സറായി ഷിക്കാക്കായ് അല്ലെങ്കില്‍ സോപ്പിന്‍കായ പ്രവര്‍ത്തിക്കുന്നു. ഇത് മുടിയുടെ വേരുകളെ ശക്തിപ്പെടുത്തുകയും താരന് തടയുകയും ചെയ്യുന്നു. ഈ കായയുടെ പൊടി വെള്ളത്തില്‍ കലര്‍ത്തി ഷാംപൂവിന് പകരമായി ഉപയോഗിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
