Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
താരനകറ്റാന്‍ അനുഷ്ക ശര്‍മ്മയുടെ സീക്രട്ട് റെസിപ്പി; 3 ചേരുവയില്‍ ഒരടിപൊളി ഹെയര്‍മാസ്ക്
ഏറ്റവുമധികം ആളുകള്‍ നേരിടുന്ന കേശാരോഗ്യ പ്രശ്നമാണ് താരന്. തലയോട്ടിലെ ചര്‍മ്മം പൊടിപൊടിയായി അടരുന്നതാണ് താരന്. രൂക്ഷമായാല്‍ ഇത് തലയോട്ടിയില്‍ വെളുത്ത പൊടി പോലെ കാണുകയും താഴേക്ക് വീഴുകയും ചെയ്യും. അസഹ്യമായ ചൊറിച്ചിലും താരന് കാരണമുണ്ടാകും. തലയിലെ ചര്‍മ്മം വരണ്ടുപോകുമ്പോഴാണ് സാധാരണയായി താരനുണ്ടാകുന്നത്. ഫംഗസ്, ശരിയായി ഷാംപൂ ചെയ്യാത്തത് തുടങ്ങി പല കാരണങ്ങള്‍ കൊണ്ടും താരനുണ്ടാകും.

താരനെതിരെ പല പ്രതിവിധികളും ചെയ്ത് പരാജയപ്പെട്ടവര്‍ക്ക് അനുഷ്ക ശര്‍മ്മയുടെ സീക്രട്ട് റെസിപ്പി പരീക്ഷിക്കാവുന്നതാണ്. പഴം, പാല്, തേന്‍ തുടങ്ങി വീട്ടില്‍ എപ്പോഴും ലഭ്യമായ ചേരുവകളാണ് മുടി ആരോഗ്യകരവും മൃദുവായതുമാക്കാന്‍ അനുഷ്ക ശര്‍മ്മ ഉപയോഗിക്കുന്നത്. പഴത്തില്‍ ധാരാളം സിങ്കും മഗ്നീഷ്യവും അടങ്ങിയിരിക്കുന്നു. മുടിയുടെ കേടുപാടുകള്‍ അകറ്റാന്‍ മികച്ച പഴം താരന് കുറയ്ക്കാനും സഹായിക്കും. പഴവും പാലും തേനും കൊണ്ട് അനുഷ്ക ശര്‍മ്മ എങ്ങനെയാണ് ഹെയര്‍മാസ്ക് തയ്യാറാക്കുന്നത് എന്ന് നോക്കാം.
ബനാന ഹെയര്‍മാസ്ക്
രണ്ട് പഴുത്ത ഏത്തപ്പഴവും അരക്കപ്പ് പാലും ഒന്ന് രണ്ട് ടീസ്പൂണ്‍ തേനുമാണ് ഇതിനാവശ്യം. ആദ്യം ഏത്തപ്പഴം ഫോര്‍ക്ക് വെച്ച് നല്ലവണ്ണം ഉടയ്ക്കുക. ഒട്ടും കഷ്ണങ്ങള്‍ അവശേഷിക്കാതെ നല്ലവണ്ണം ഉടയ്ക്കണം. ഇനി ഇതിലേയ്ക്ക് അരക്കപ്പ് പാലോ തൈരോ ചേര്‍ക്കണം. വളരെ സ്മൂത്ത് ആയ പേസ്റ്റ് പരുവത്തിലാകണം ഈ മിശ്രിതം. പാലില്‍ ഉള്ള ലാക്റ്റിക് ആസിഡ് തലയോട്ടിയിലെ അസ്വസ്ഥതകള്‍ അകറ്റും. ചൊറിച്ചില്‍ ഇല്ലാതാക്കും. ശേഷം ഈ മിശ്രിതത്തിലേക്ക് ഒന്നുരണ്ട് ടീസ്പൂണ്‍ തേന്‍ ചേര്‍ക്കണം. തേന്‍ തലയിലെ അഴുക്ക് നീക്കം ചെയ്യാന്‍ സഹായിക്കും. മാത്രമല്ല, തലയോട്ടിയിലെ ഈര്‍പ്പം നിലനിര്‍ത്താനും തേന്‍ നല്ലതാണ്.
ഹെയര്‍മാസ്ക് തയ്യാറാക്കിക്കഴിഞ്ഞാല്‍ മുടിവേര് മുതല്‍ മുടിയുടെ അറ്റം വരെ ഈ മാസ്ക് തേക്കണം. മുപ്പത് മുതല്‍ നാല്‍പ്പത് മിനിട്ട് വരെ ഈ മാസ്ക് തലയില്‍ വെക്കണം. അതിന് ശേഷം ചെറുചൂടുള്ള വെള്ളം കൊണ്ട് മുടി കഴുകുക. ആഴ്ചയില്‍ ഒരിക്കല്‍ ഈ മാസ്ക് ഇടുന്നത് മുടിയുടെ ആരോഗ്യം വര്‍ധിപ്പിക്കും.
താരനകറ്റാന്‍ പരീക്ഷിക്കാവുന്ന മറ്റുചില ഹെയര്‍മാസ്കുകള്‍
വെളിച്ചെണ്ണ, നാരങ്ങ മാസ്ക്
വെളിച്ചെണ്ണയ്ക്ക് മോയ്സ്ചറൈസിംഗ് ഗുണങ്ങള്‍ ഉണ്ട്. അതേസമയം നാരങ്ങ നീര് തലയോട്ടിയിലെ പിഎച്ച് സന്തുലിതമാക്കാന്‍ സഹായിക്കുന്നു. ഈ മാസ്ക് തയ്യാറാക്കാന്‍, രണ്ട് ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ ഒരു ടേബിള്‍സ്പൂണ്‍ നാരങ്ങ നീരില്‍ കലര്‍ത്തുക. ഇത് നിങ്ങളുടെ തലയോട്ടിയില്‍ പുരട്ടുക, 20 മിനിറ്റിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകുക.
തൈര്, തേന്‍ മാസ്ക്
തലയോട്ടിയിലെ ആരോഗ്യകരമായ അന്തരീക്ഷം പ്രോത്സാഹിപ്പിക്കുന്ന പ്രോബയോട്ടിക്സ് തൈരില്‍ അടങ്ങിയിട്ടുണ്ട്. തേന്‍ മുടിക്ക് ഈര്‍പ്പവും തിളക്കവും നല്കുന്നു. അര കപ്പ് തൈരും രണ്ട് ടേബിള്‍സ്പൂണ്‍ തേനും യോജിപ്പിക്കുക. മിശ്രിതം നിങ്ങളുടെ തലയോട്ടിയില്‍ മസാജ് ചെയ്യുക, 30 മിനിറ്റ് ഇരിക്കട്ടെ, ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുക.
കറ്റാര്‍ വാഴ, വേപ്പ് മാസ്കും
കറ്റാര്‍ വാഴ ചൊറിച്ചില്‍ ശമിപ്പിക്കുന്നു, വേപ്പിന് താരനെ പ്രതിരോധിക്കുന്ന ആന്റിഫംഗല്‍ ഗുണങ്ങളുണ്ട്. കറ്റാര്‍ വാഴ ജെല്‍ വേപ്പില പേസ്റ്റുമായോ പൊടിയുമായോ യോജിപ്പിച്ച് പേസ്റ്റ് ആക്കുക. ഈ മാസ്ക് നിങ്ങളുടെ തലയോട്ടിയില്‍ പുരട്ടുക, 15 മിനിറ്റിന് ശേഷം നന്നായി കഴുകുക.
ഉലുവ, വിത്ത് മാസ്ക്
ഉലുവയില്‍ പ്രോട്ടീനും നിക്കോട്ടിനിക് ആസിഡും അടങ്ങിയിട്ടുണ്ട്, ഇത് മുടിവേരുകളെ ശക്തിപ്പെടുത്തുന്നു. രണ്ട് ടേബിള്‍സ്പൂണ്‍ ഉലുവ രാത്രി മുഴുവന്‍ കുതിര്‍ക്കുക. അടുത്ത ദിവസം ഇവ അരച്ച് പേസ്റ്റ് രൂപത്തിലാക്കി തലയോട്ടിയില്‍ പുരട്ടുക. വെള്ളം ഉപയോഗിച്ച് കഴുകുന്നതിനുമുമ്പ് 30 മിനിറ്റ് വിടുക.
ഈ DIY മാസ്കുകള്‍ പതിവായി ഉപയോഗിക്കുമ്പോള്‍ താരനെതിരെ ഫലപ്രദമാണ്. ചെലവേറിയ ചികിത്സകളോ ഉല്‍പ്പന്നങ്ങളോ ആവശ്യമില്ലാതെ അവ താരനെതിരെ പ്രകൃതിദത്ത പരിരക്ഷ നല്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
