Latest Updates
-
ഓണസദ്യയ്ക്ക് അടുക്കള ഒരുക്കുമ്പോൾ ഈ വാസ്തു ടിപ്സ് ശ്രദ്ധിക്കൂ; ആഘോഷം സുരക്ഷിതമാക്കാം! -
Uthradam Wishes: ഉത്രാടം ആശംസകളും സന്ദേശങ്ങളും -
ഓണം 2026: ഈ 7 നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടങ്ങൾ! -
ഉത്രാടം, തിരുവോണം: ഓണക്കാലത്ത് ഐശ്വര്യത്തിനായി ഈ ശുഭമുഹൂർത്തങ്ങൾ മറക്കരുത്! -
ഓണം ഷോപ്പിംഗിനിറങ്ങുമ്പോൾ സൂക്ഷിക്കണം; സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളിലെ ആ 'വിഷം' തിരിച്ചറിയാം ഇങ്ങനെ -
ഓണത്തിന് കസവു സാരി ഉടുക്കുമ്പോൾ വിയർപ്പും മേക്കപ്പും വില്ലനാകുമോ? ചർമ്മം തിളങ്ങാൻ ഈ ടിപ്സ് -
പഴങ്ങൾ മാത്രം കഴിച്ച് 15 കിലോ കുറച്ചു; രവി കിഷന്റെ ഡയറ്റ് പരീക്ഷിക്കും മുൻപ് ഇത് അറിയുക! -
ശനി രേവതി നക്ഷത്രത്തിലേക്ക്: ഈ 4 രാശിക്കാർക്ക് വൻ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത! -
ശുക്ര മൗഢ്യം: വിവാഹങ്ങൾ മാറ്റിവെക്കണോ? ഈ കാലയളവിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ചന്ദ്രൻ വൃശ്ചിക രാശിയിലേക്ക്: ഇന്ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഉറപ്പ്, രാഹുകാലം ഒഴിവാക്കുക!
വേനല്‍ മുടിയെ തളര്‍ത്താതിരിക്കാന്‍ സ്ഥിരം ചെയ്യേണ്ടത്
വേനല്‍ക്കാലം പലപ്പോഴും പല വിധത്തിലുള്ള അസ്വസ്ഥകള്‍ നിങ്ങളുടെ ആരോഗ്യത്തിന് ഉണ്ടാക്കുന്നു. വേനലില്‍ ആരോഗ്യം മാത്രമല്ല കേശസംരക്ഷണവും ചര്‍മ്മസംരക്ഷണവും പെടുന്നതാണ്. പലപ്പോഴും ഇതിനെ പലരും നിസ്സാരമായി വിടുന്നു. എന്നാല്‍ വേനല്‍ കൂടുന്തോറും ചര്‍മ്മം അല്പം ശ്രദ്ധിക്കേണ്ടതാണ്. പക്ഷേ ചര്‍മ്മത്തെ മാത്രമല്ല മുടിയുടെ ആരോഗ്യത്തേയും നാം അല്പം ശ്രദ്ധിക്കണം. ഇത്തരം അവസ്ഥയില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം.
പലപ്പോഴും വേനല്‍ക്കാലത്തെ കൊടും ചൂടും UV എക്സ്പോഷറും മുടിയെ പ്രശ്നത്തിലാക്കും എന്നത് നമുക്കെല്ലാം അറിയാം. ഇത് മുടിയെ വരണ്ടതും പൊട്ടുന്നതുമാക്കി മാറ്റുന്നു. ഇതിലൂടെ മുടിയുടെ നിറം വരെ മങ്ങുന്നു. സൂര്യന്റെ ചൂടില്‍ നിന്ന് മുടിയെ സംരക്ഷിക്കുന്നതിന് വേണ്ടി നമുക്ക് വേനല്‍ക്കാലത്ത് അല്പം കാര്യങ്ങള്‍ സ്ഥിരമായി ശ്രദ്ധിക്കാം. അവ എന്തൊക്കെയെന്ന് നോക്കാം. കൂടുതല്‍ അറിയുന്നതിന് ഈ ലേഖനം വായിക്കാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
സോഡിയം ലോറത്ത് സള്‍ഫേറ്റ് ഇല്ലാത്ത ഷാംപൂവും കണ്ടീഷണറും ഉപയോഗിക്കുന്നത് നിങ്ങളുടെ മുടിയുടെ സ്വാഭാവിക എണ്ണകള്‍ നീക്കം ചെയ്യാതിരിക്കുന്നതിന് സഹായിക്കുന്നു. മുടിയിലെ സ്വാഭാവിക എണ്ണ നഷ്ടപ്പെടുന്നത് പലപ്പോഴും നിങ്ങളില്‍ മുടി ചകിരി പോലെ ആവുന്നതിന് കാരണമാകുന്നു. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം. ഇത് കൂടാതെ ഹെയര്‍മാസ്ക് ഉപയോഗിക്കുന്നതും നല്ലതാണ്. അതിന് വേണ്ടി അവശ്യ എണ്ണകള്‍ അടങ്ങിയ ഹെയര്‍മാസ്ക് ഉപയോഗിക്കേണ്ടതാണ്. ഇത് നിങ്ങളുടെ മുടി സോഫ്റ്റ് ആക്കുന്നതിന് സഹായിക്കുന്നു.
മുടി വെട്ടുമ്പോള്‍ സ്റ്റൈല്‍ ചെയ്യുമ്പോള്‍
മുടി വെട്ടുമ്പോഴും സ്റ്റൈല്‍ ചെയ്യുമ്പോളും പലരും പല കാര്യങ്ങളും മറക്കുന്നു. മോയ്സ്ചുറൈസ് ചെയ്യുന്നതിനും സ്ട്രെങ്തന്‍ ചെയ്യുമ്പോള്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നതിനും വേണ്ടി നമുക്ക് ഈ മാര്‍ഗ്ഗങ്ങള്‍ വേനലില്‍ ശ്രദ്ധിക്കണം. മുടിയുടെ പൊട്ടല്‍ വരള്‍ച്ച എന്നിവ കുറക്കുന്നതിന് ഇതിലൂടെ സാധിക്കുന്നു. ഇത് കൂടാതെ വേനല്‍ക്കാലം മുടി കളര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ അത്തരം കാര്യങ്ങളിലും അല്പം ശ്രദ്ധിക്കണം. ഇത് മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുന്നു.

മുടി ഡ്രൈയര്‍ ഉപയോഗിക്കുമ്പോള്‍
ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങളില്‍ ഒന്നാണ് മുടി വേനല്‍ക്കാലത്ത് ഡ്രൈയര്‍ ഉപയോഗിച്ച് ഉണക്കാന്‍ പാടില്ല എന്നുള്ളത്. ഇത് മാത്രമല്ല അത് മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുന്നു. നിങ്ങളുടെ മുടിയില്‍ ചൂട് ഏല്‍ക്കുന്നതിലൂടെ അത് നിങ്ങളുടെ മുടി ഇടക്ക് നിന്ന് പൊട്ടിപ്പോവുന്നതിനും മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുന്നതിലേക്കും എത്തിക്കുന്നു. കൂടാതെ വെയിലത്ത് പോവുമ്പോള്‍ മുടിയില്‍ സ്കാര്‍ഫ് ചുറ്റുന്നത് നല്ലതാണ്. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യം സംരക്ഷിക്കും.
എണ്ണ ഉപയോഗിക്കാം
മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ എണ്ണ വളരെ പ്രധാനപ്പെട്ടതാണ്. പ്രത്യേകിച്ച് വേനല്‍ക്കാലത്ത് എണ്ണ മുടിയില്‍ തേക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് മുടിയുടെ ഉള്ള ആരോഗ്യത്തെ പോലും നശിപ്പിക്കുന്നു. എന്നാല്‍ ഒരു ദിവസം മുഴുവന്‍ എണ്ണ വെക്കരുത്. ഇത് അണുബാധ പോലുള്ള പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കും. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം. ഇത് കൂടാതെ നനഞ്ഞ മുടി പൊട്ടുന്നത് ഒഴിവാക്കുന്നതിന് വേണ്ടി നനഞ്ഞ മുടി കെട്ടാതിരിക്കുന്നതിനും ശ്രദ്ധിക്കണം.

മുടി കഴുകുമ്പോള്‍
മുടി കഴുകുന്ന വെള്ളം പോലും വളരെയധികം ശ്രദ്ധിക്കണം. ഒരിക്കലും ചൂടുവെള്ളത്തില്‍ മുടി കഴുകരുത്. നല്ലതുപോലെ തണുത്ത വെള്ളം വേണം ഉപയോഗിക്കുന്നതിന്. കൂടാതെ മുടിയുടെ അറ്റം വരളുന്നതും പൊട്ടിപ്പോവുന്നതും പരിഹരിക്കുന്നതിന് വേണ്ടി മുടി പതിവായി കെട്ടിയിടുന്നതിന് ശ്രദ്ധിക്കണം. പ്രത്യേകിച്ച് വേനല്‍ക്കാലത്ത് അഴുക്കും പൊടിയും ഇല്ലാതിരിക്കുന്നതിന് ഇത് സഹായിക്കുന്നു.
ധാരാളം വെള്ളം കുടിക്കുക
വേനല്‍ക്കാലത്ത് വെള്ളം കുടിക്കാതിരിക്കുന്നത് ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ ഇത് മുടിയുടെ ആരോഗ്യത്തേയും ബാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ നല്ലതുപോലെ വെള്ളം കുടിക്കുന്നതിന് ശ്രദ്ധിക്കുക. കൂടാതെ നല്ല ഭക്ഷണം കഴിക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങളെല്ലാം ദിനവും ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ നമുക്ക് പ്രശ്നങ്ങളെ പ്രതിരോധിക്കാന്‍ സാധിക്കുന്നു. മുടിയുടെ ആരോഗ്യവും സംരക്ഷിക്കാം.



Click it and Unblock the Notifications