Latest Updates
-
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ!
മുടി കൊഴിച്ചിലും മുടിയുടെ കട്ടി കുറയുന്നതും തടയാം; ഇതാ ചില പരിഹാരമാര്‍ഗ്ഗങ്ങള്‍
മുടി കൊഴിച്ചിലും മുടിയുടെ കട്ടി പോകലും മിക്കവരുടെയും പ്രശ്നമാണ്. ഇതിനായി പലതരം എണ്ണകളും ക്രീമുകളും ചികിത്സകളും എടുക്കുന്നവരുണ്ട്. പക്ഷേ ശരിയായ കേശസംരക്ഷണത്തിലൂടെ മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താനും കട്ടിയുള്ള മുടി സ്വന്തമാക്കാനും സാധിക്കും. ജനിതകമായ കാരണങ്ങള്‍, പ്രായമാകല്‍ എന്നിങ്ങനെ പല കാരണങ്ങള്‍ കൊണ്ട് മുടി കൊഴിച്ചില്‍ ഉണ്ടാകാറുണ്ട്. പക്ഷേ ശരിയായ കേശസംരക്ഷണ ഉല്‍പ്പന്നങ്ങളിലൂടെയും മാര്‍ഗ്ഗങ്ങളിലൂടെയും മുടികൊഴിച്ചില്‍ തടയാനാകും.

മുടിയുടെ കട്ടി കുറയാനുള്ള കാരണങ്ങള്‍
സര്‍ജറി, പ്രസവം, ഭക്ഷണനിയന്ത്രണം, അസുഖം, വാക്സിനേഷന് അടക്കമുള്ള കാരണങ്ങള്‍ കൊണ്ട് മുടി കൊഴിയുകയും മുടിയുടെ കട്ടി കുറയുകയും ചെയ്യാം. മാനസികാരോഗ്യ പ്രശ്നങ്ങളും മുടിയുടെ ആരോഗ്യത്തെ ബാധിക്കാറുണ്ട്. ഉദാഹരണത്തിന് മാനസിക പിരിമുറുക്കം മുടിയുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കുന്ന ഒന്നാണ്. ഇതിന് പരിഹാരമായി വൈറ്റമിന്‍ ബി ധാരാളമായി അടങ്ങിയ ഭക്ഷണങ്ങളിലൂടെ മുടി കൊഴിച്ചിലിനെ നേരിടാനാകും. ധാന്യങ്ങള്‍, പ്രോട്ടീന്‍, ഇലക്കറികള്‍ എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക.
ഭംഗിക്കും സ്റ്റൈലിനും വേണ്ടി മുടിക്ക് ആവശ്യത്തിലധികം സമ്മര്‍ദ്ദങ്ങള്‍ കൊടുക്കുന്നതും മുടി കൊഴിച്ചിലിന് ഇടയാക്കും. ഉദാഹരണത്തിന് ബ്ലീച്ചിംഗ്, സ്ട്രെയ്റ്റനിംഗ്, കേളിംഗ് പോലുള്ള കാര്യങ്ങള്‍. ഇവയെല്ലാം മുടിയിഴകള്‍ പൊട്ടിപ്പോകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. അതുകൊണ്ട് മുടിക്ക് അധികം സമ്മര്‍ദ്ദം നല്‍കാതെ, സംരക്ഷിച്ച് മുടിയെ അതിന്റെ വഴിക്ക് വിടുക.
ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ കൊണ്ടും ആരോഗ്യപ്രശ്നങ്ങള്‍ കൊണ്ടും മുടിയുടെ കട്ടി കുറയാം. പ്രസവം, തൈറോയിഡ് എന്നിവ മൂലമുള്ള ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ സ്ത്രീകളില്‍ മുടി കൊഴിച്ചില്‍ ഉണ്ടാക്കാറുണ്ട്. ഇത് പരിഹരിക്കാന്‍ ഒരു ഡോക്ടറെ കാണുകയാണ് അഭികാമ്യം.
ജനിതകമായ കാരണങ്ങളാല്‍ പല ആളുകളിലും മുടി കൊഴിച്ചിലും മുടിയുടെ കട്ടി കുറയലും സംഭവിക്കാറുണ്ട്. വളരെ ചെറുപ്പത്തിലെ തന്നെ ഇത് ഉണ്ടായെന്ന് വരാം. ഇത് തടയുന്നതിനായി ഒരു ഡോക്ടറെ കണ്ട് ചികിത്സ തേടുക. പ്രായമാകല്‍ കൊണ്ടുള്ള ഹോര്‍മോണ്‍ തകരാറുകള്‍, മെനോപോസ് എന്നിവയും മുടി കൊഴിച്ചിലിലേയ്ക്ക് നയിക്കാറുണ്ട്. മാനസിക പിരിമുറുക്കും ഒഴിവാക്കിയും മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്ന ഭക്ഷണങ്ങള്‍ കഴിച്ചും ഇതിനെ നേരിടാം.
മുടി കൊഴിച്ചില്‍ തടയാനുള്ള മറ്റ് മാര്‍ഗ്ഗങ്ങള്‍ നോക്കാം.
വൃത്തിയായി സൂക്ഷിക്കുക
മുടിയിലെ അഴുക്ക് പലപ്പോഴും നമ്മള് ശ്രദ്ധിക്കാറില്ല. തലയില്‍ തേയ്ക്കുന്ന എണ്ണയും അതിനൊപ്പം പുറത്തുള്ള പൊടിയും കൂടിച്ചേര്‍ന്ന് തലയില്‍ അഴുക്ക് അടിഞ്ഞുകൂടാം. ഈ അഴുക്ക് കളഞ്ഞ് മുടി വൃത്തിയില്‍ കൊണ്ടുനടക്കേണ്ടത് കേശ സംരക്ഷണത്തില്‍ പ്രധാനമാണ്. മുടിയിലെ അഴുക്ക് കളയാന്‍ മുടിക്ക് അധികം ദോഷം ചെയ്യാത്ത ഷാംപൂ തിരഞ്ഞെടുക്കുക. ബയോട്ടിന്‍, കെരാട്ടിന്‍ എന്നിവ അടങ്ങിയതും മുടിയുടെ വളര്‍ച്ചയും ആരോഗ്യവും ത്വരിതപ്പെടുത്തുന്ന വൈറ്റമിന്‍ അടങ്ങിയതുമായ ഷാംപൂ വാങ്ങിക്കാന്‍ ശ്രദ്ധിക്കുക. മുടി കേടുവരുത്തുന്നതും കഠിനമായ കെമിക്കലുകള്‍ അടങ്ങിയതുനായ ഷാംപൂകളും കണ്ടീഷ്ണറുകളും ഉപയോഗിക്കാതിരിക്കുക.
അമിതമായി കഴുകാതിരിക്കുക
മുടിക്ക് സ്വാഭാവികമായ എണ്ണമയമുണ്ട്. അമിതമായും അധികനേരവും മുടി കഴുകുന്നതിലൂടെ ഈ എണ്ണമയം നഷ്ടപ്പെടും.ഇത് മൊടി കൊഴിച്ചില്‍ കൂട്ടും.
ആരോഗ്യദായകമായ ഭക്ഷണങ്ങള്‍
വൈറ്റമിനുകളും പോഷകങ്ങളും അടങ്ങിയ ഭക്ഷണക്രമം മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തം.പ്രോട്ടീന്‍, ഒമേഗ-3- ഫാറ്റി ആസിഡുകള്‍, വൈറ്റമിന്‍ എ, വൈറ്റമിന്‍ സി എന്നിവ ധാരാളമായി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. ഇവ മുടി വളരാനും മുടിയുടെ കട്ടി കൂടാനും സഹായിക്കും.
മുടി വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുക
നനഞ്ഞ മുടി പെട്ടെന്ന് പൊട്ടിപ്പോകാന്‍ ഇടയുണ്ട്. അതുകൊണ്ട് നനഞ്ഞിരിക്കുമ്പോള്‍ മുടി വളരെ കരുതലോടെ കൈകാര്യം ചെയ്യുക. വലിയ പല്ലുകള്‍ ഉള്ള ചീര്‍പ്പോ ബ്രഷോ ഉപയോഗിച്ച് മുടിയിലെ കെട്ടുകള്‍ അഴിക്കുക.



Click it and Unblock the Notifications
