Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
മുടിക്ക് കരുത്താണ് ഈ ടോണിക്: ഒറ്റ മുടി പോലും കൊഴിയില്ല, താരന്റെ അന്തകന്‍
മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കുന്നവര്‍ക്ക് ആശ്വാസമാണ് പലപ്പോഴും ഉലുവ. എന്നാല്‍ ഉലുവ ഉപയോഗിക്കുന്നതിലൂടെ നിങ്ങളുടെ മുടി എപ്രകാരം മാറുന്നു എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. ആരോഗ്യ സംരക്ഷണം എന്ന പോലെ തന്നെ കേശസംരക്ഷണവും വളരെ പ്രധാനപ്പെട്ടതാണ്. മുടിക്ക് തിളക്കം നല്‍കുന്നതിന് സഹായിക്കുന്ന ഉലുവ, തൈര് മിശ്രിതം നമ്മുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു.
മുടിക്ക് തിളക്കം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ ഇത് മുടിയുടെ ആരോഗ്യത്തേയും മികച്ചതാക്കി മാറ്റുന്നു. എല്ലാ തരത്തിലും നിങ്ങളുടെ മുടിയുടെ ആരോഗ്യവും കരുത്തും സംരക്ഷിക്കുന്നതിന് വേണ്ടി ദിനവും തൈരും ഉലുവയും ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ എപ്രകാരം ഇത്തരം മാര്‍ഗ്ഗങ്ങള്‍ നിങ്ങള്‍ക്ക് ഉപകാരപ്പെടുന്നു എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. മുടിയുടെ ആരോഗ്യത്തിന് വേണ്ടി ഉലുവ എപ്രകാരം തൈരില്‍ ചേര്‍ത്ത് ഉപയോഗിക്കാം എന്ന് നമുക്ക് നോക്കാം.

ഹെയര്‍മാസ്ക് തയ്യാറാക്കുന്ന വിധം
മുടിയുടെ ആരോഗ്യത്തിന് വേണ്ടി നമുക്ക് ഹെയര്‍മാസ്ക് എപ്രകാരം തയ്യാറാക്കാം എന്ന് നോക്കാം. അതിന് വേണ്ടി ഉലുവ തലേദിവസം വെള്ളത്തിലിട്ട് വെക്കുക. അതിന് ശേഷം അടുത്ത ദിവസം രാവിലെ ഈ വെള്ളത്തില്‍ തന്നെ ഉലുവ അരച്ചെടുത്ത് അത് തൈരില്‍ മിക്സ് ചെയ്ത് മുടിയില്‍ നല്ലതുപോലെ തേച്ച് പിടിപ്പിക്കുക. ഇത് നിങ്ങളുടെ മുടിയില്‍ നല്ലതുപോലെ തേച്ച് പിടിപ്പിക്കാവുന്നതാണ്. അതിന് ശേഷം പത്ത് പതിനഞ്ച് മിനിറ്റോളം നല്ലതുപോലെ മസ്സാജ് ചെയ്യുക. വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ആഴ്ചയില്‍ രണ്ട് തവണ ഇത് ചെയ്യാവുന്നതാണ്.
മുടി കൊഴിച്ചില്‍ അകറ്റുന്നു
മുടി കൊഴിച്ചില്‍ എന്ന പ്രശ്നം പലരും അനുഭവിക്കുന്നതാണ്. അതിന് പരിഹാംര കാണുന്നതിന് വേണ്ടി നമുക്ക് ഈ മിശ്രിതം ഉപയോഗിക്കാം. മുകളില്‍ പറഞ്ഞ പ്രകാരം മുടിയുടെ വേരുകളിലേക്ക് ഇറങ്ങിച്ചെല്ലുന്ന തരത്തില്‍ ഇത് മുടിയില്‍ തേച്ച് പിടിപ്പിക്കാം. അതിന് ശേഷം അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. പിന്നീട് ഇതിലൂടെ മുടിക്ക് ഉണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നു. ഇത് ഏത് മുടി കൊഴിച്ചിലിനേയും ഇല്ലാതാക്കുകയും മുടിക്ക് തിളക്കം നല്‍കുന്നതിന് സഹായിക്കുകയം ചെയ്യുന്നു.

താരനെ പ്രതിരോധിക്കും
താരന് എന്ന പ്രതിസന്ധി പലപ്പോഴും നമ്മുടെ മുടിയുടെ ആരോഗ്യത്തേയും മനസ്സമാധാനത്തേയും നശിപ്പിക്കുന്നതാണ്. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി ദിനവും ഇത് ഉപയോഗിക്കാം. ദിനവും ഉപയോഗിച്ചില്ലെങ്കിലും ആഴ്ചയില്‍ രണ്ട് തവണയെങ്കിലും ഈ മിശ്രിതം ഉപയോഗിക്കാം. എല്ലാ തരത്തിലുള്ള മാറ്റങ്ങള്‍ക്കും പരിഹാരം കാണുന്നതിന് തുടക്കം കുറിക്കുന്ന ഒരു കിടിലന്‍ ഹെയര്‍മാസ്ക് ആണ് എന്നതാണ് സത്യം. താരന് എന്ന പ്രശ്നം പൂര്‍ണമായും ഇല്ലാതാക്കുന്നതിന് ഈ ഉലുവ- തൈര് ഹെയര്‍മാസ്ക് സഹായിക്കുന്നു.
മുടിക്ക് കറുത്ത നിറം
മുടിക്ക് കറുത്ത് നിറം നല്‍കുന്നതിന് സഹായിക്കുന്ന ഒന്നാണ് ഈ മിശ്രിതം എന്ന കാര്യത്തില്‍ സംശയം വേണ്ട. കാരണം ഉലുവയും തൈരും എല്ലാം മുടിയുടെ ആരോഗ്യത്തെ വളരെയധികം മികച്ചതാക്കി മാറ്റുന്നു. ഇത മുടിയില്‍ നിന്ന് നരയെ പാടേ ഇല്ലാതാക്കുന്നതോടൊപ്പം തന്നെ മുടിയുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു. എല്ലാ തരത്തിലുള്ള പ്രതിസന്ധികളും അകറ്റി ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നതാണ് ഈ ഹെയര്‍ മാസ്ക് . ആഴ്ചയില്‍ മൂന്ന് തവണ ഉപയോഗിക്കുന്നതിലൂടെ നിങ്ങള്‍ക്ക് തന്നെ പ്രകടമായ മാറ്റം മനസ്സിലാക്കാന്‍ സാധിക്കുന്നു.

മുടിയുടെ അറ്റം പിളരുന്നതിന് പരിഹാരം
മുടിയുടെ അറ്റം പിളരുന്നതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് എന്തുകൊണ്ടും ഈ മിശ്രിതം. ഇത് മുടിയില്‍ തേച്ച് പിടിപ്പിക്കുന്നതിലൂടെ നിങ്ങളുടെ മുടിയുടെ ആരോഗ്യം മികച്ച് നില്ക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ പ്രതിരോധം തീര്‍ക്കുന്നതിന് സഹായിക്കുന്നു ഈ മിശ്രിതം. ദിനവും നിങ്ങള്‍ക്ക് തൈര് മുടിയില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് തന്നെ മുടിയുടെ അറ്റം പിളരുന്നതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. എല്ലാ ദിവസവും വേണമെങ്കില്‍ നിങ്ങള്‍ക്ക് ഈ മിശ്രിതം മുടിക്ക് മാറ്റങ്ങള്‍ നല്‍കുന്നതിന് സഹായിക്കുന്നു.



Click it and Unblock the Notifications

