Latest Updates
-
ഇന്ന് ഉച്ചയ്ക്ക് വെയിൽ കടുക്കും; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
നിമിഷ സജയന്റെയും രജിഷയുടെയും ബോഡി ട്രാൻസ്ഫോർമേഷൻ; ആരോഗ്യത്തോടെ ഭാരം കുറയ്ക്കാൻ താരങ്ങൾ പിന്തുടരുന്ന ആ രഹസ്യം ഇതാണ്! -
സെപ്റ്റംബർ 9: ചന്ദ്രന്റെ രാശിമാറ്റം, പണമിടപാടുകളിൽ അതീവ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 9-15: ഈ 4 രാശിക്കാർക്ക് വൻ ഭാഗ്യം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സെപ്റ്റംബർ 9 നക്ഷത്രഫലം: ആയില്യം മാറി മകം ഉദിക്കുന്നു, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
സെപ്റ്റംബർ 9 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? 12 രാശിക്കാരുടെയും സമ്പൂർണ്ണ ദിവസഫലം ഇതാ -
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും
കരുത്തില്ലെങ്കില്‍ മുടി ചെറുപ്രായത്തിലേ കൊഴിയും; മുടിക്ക് ശക്തിയും കട്ടിയും ഉറപ്പ് നല്‍കും ഈ ഫ്രൂട്ട് മാസ്ക്
നിങ്ങളുടെ ആരോഗ്യം മികച്ചതാക്കി നിലനിര്‍ത്തുന്ന ഒന്നാണ് പഴവര്‍ഗങ്ങള്‍. പഴങ്ങള്‍ കഴിക്കുന്നത് ശരീരത്തെ ആരോഗ്യത്തോടെ നിലനിര്‍ത്തുകയും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്ന് എല്ലാവര്ക്കും അറിയാം. എന്നാല്‍ പഴം നിങ്ങളുടെ ശരീരത്തിന് എത്രത്തോളം ഗുണം ചെയ്യുമോ അത്രത്തോളം തന്നെ അത് നിങ്ങളുടെ മുടിക്കും ഗുണം ചെയ്യുമെന്ന വസ്തുത പല ആളുകള്‍ക്കും അറിയില്ല.
മുടി വളര്‍ച്ച വര്‍ദ്ധിപ്പിക്കുന്നതിനും മുടിയുടെ നഷ്ടപ്പെട്ട നിറം വീണ്ടെടുക്കുന്നതിലും ഫ്രൂട്ട് പായ്ക്കുകള്‍ വളരെ മികച്ചതായി കണക്കാക്കപ്പെടുന്നു. മുടിക്ക് പ്രകൃതിദത്തമായ കണ്ടീഷണറുകളും ഷാംപൂകളും പോലെയാണ് പഴങ്ങളാല്‍ നിര്‍മിച്ച മാസ്കുകള്‍ കണക്കാക്കുന്നത്. നീളവും സുന്ദരവും കട്ടിയുള്ളതുമായ മുടിയാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍, ചിലതരം പഴങ്ങള്‍ നിങ്ങള്‍ക്ക് ഉപയോഗപ്രദമാകും.
ഈ പഴങ്ങളില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ നിങ്ങളുടെ മുടി സ്മൂത്തും ശക്തവുമാക്കുന്നു. മുടി പൊട്ടല്‍, അകാല മുടി കൊഴിച്ചില്‍ എന്നിങ്ങനെയുള്ള എല്ലാത്തരം മുടി പ്രശ്നങ്ങളും പരിഹരിക്കാന്‍ നിങ്ങള്‍ക്ക് ഫ്രൂട്ട് ഹെയര്‍ പാക്ക് ഉപയോഗിക്കാം. ഇവ നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ തയാറാക്കി ഉപയോഗിക്കാം. ദുര്‍ബലമായ മുടിക്ക് കരുത്ത് പകരാന്‍ സഹായിക്കുന്ന ചില മികച്ച ഫ്രൂട്ട് ഹെയര്‍ പാക്കുകള്‍ ഇതാ.

സ്ട്രോബെറി
ശരീരത്തിന് മാത്രമല്ല, മുടിയെ ശക്തിപ്പെടുത്താനും സഹായിക്കുന്ന നിരവധി പോഷകങ്ങളും സ്ട്രോബെറിയില്‍ അടങ്ങിയിട്ടുണ്ട്. മഗ്നീഷ്യം, മാംഗനീസ്, കോപ്പര്‍ എന്നിവ ഇതില്‍ ധാരാളമുണ്ട്. അവ നിങ്ങളുടെ മുടിയിഴകളെ ഉത്തേജിപ്പിക്കുന്നു. ഇത് മുടി വളര്‍ച്ചയെ വളരെയേറെ സഹായിക്കുന്നു. മുടി മെച്ചപ്പെടുത്താനായി നിങ്ങള്‍ക്ക് സ്ട്രോബെറി മാസ്ക് തയാറാക്കാവുന്നതാണ്.
4-5 സ്ട്രോബെറി മാഷ് ചെയ്യുക. ഇതില്‍ ഒരു സ്പൂണ്‍ മയോണൈസ് മിക്സ് ചെയ്ത് മുടിയില്‍ പുരട്ടുക. അര മണിക്കൂറിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. ഇത് നിങ്ങളുടെ മുടിക്ക് കരുത്തു പകരുന്ന ഒരു മാസ്കാണ്.
കിവി
വിറ്റാമിന്‍ സിയാല്‍ സമ്പുഷ്ടമാണ് കിവി. ഇതുകൂടാതെ, ആന്റിഓക്സിഡന്റായ ബീറ്റാ കരോട്ടിനും ഇതില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. മുടിക്ക് ബലം നല്‍കുന്നതിന് ഇത് ഏറെ ഗുണം ചെയ്യും. മുടി മികച്ചതാക്കാന്‍ നിങ്ങള്‍ക്ക് കിവി ഹെയര്‍ മാസ്ക് പ്രയോഗിക്കാം. ഇതിനായി രണ്ട് സ്പൂണ്‍ കിവി പള്‍പ്പ് എടുക്കുക. ഇതിലേക്ക് ഒരു സ്പൂണ്‍ വെളിച്ചെണ്ണ ചേര്‍ത്ത് നന്നായി ഇളക്കി തലയോട്ടി മുതല്‍ മുടിയുടെ വേര് വരെ പുരട്ടുക. അല്പനേരം കഴിഞ്ഞ് കഴുകിക്കളയുക.

ആപ്പിള്‍
ആപ്പിളില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകള്‍ മുടിക്ക് ഏറെ ഗുണം ചെയ്യും. ഇത് മുടികൊഴിച്ചില്‍ തടയുകയും മുടിയിഴകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. മുടിയുടെ അറ്റം പിളരുന്ന പ്രശ്നവും ഇല്ലാതാകും. ഇതിനായി നിങ്ങള്‍ക്ക് ആപ്പിള്‍ ഹെയര്‍ മാസ്ക് പ്രയോഗിക്കാവുന്നതാണ്. ആപ്പിള്‍ തൊലി കളഞ്ഞ് ചെറിയ കഷണങ്ങളായി മുറിക്കുക.
ഇത് ഉടച്ച് ഇതിലേക്ക് ഒരു മുട്ട ചേര്‍ക്കുക. ഇതിലേക്ക് ഒരു സ്പൂണ്‍ ഒലിവ് ഓയില്‍ ചേര്‍ത്ത് നന്നായി ഇളക്കുക. ഈ ഹെയര്‍ മാസ്ക് നിങ്ങളുടെ തലയോട്ടിയിലും മുടിയിലും പുരട്ടുക. അരമണിക്കൂറിനു ശേഷം ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക.
പപ്പായ
പപ്പായയില്‍ മുടിയെ ശക്തിപ്പെടുത്താന്‍ സഹായിക്കുന്ന നിരവധി പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. പപ്പായ ഹെയര്‍ മാസ്ക് ഉണ്ടാക്കാന്‍, രണ്ട് സ്പൂണ്‍ പപ്പായ പള്‍പ്പ് എടുത്ത് അതില്‍ ഒരു സ്പൂണ്‍ തേന്‍ കലര്‍ത്തി കട്ടിയുള്ള പേസ്റ്റ് തയ്യാറാക്കുക. ഈ ഹെയര്‍ മാസ്ക് നിങ്ങളുടെ തലയോട്ടിയിലും മുടിയിലും പുരട്ടി അര മണിക്കൂര്‍ വയ്ക്കുക. ഇനി വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. ഇത് നിങ്ങളുടെ മുടി മൃദുവാക്കുന്നതായിരിക്കും.

വാഴപ്പഴം
വാഴപ്പഴം കൊണ്ട് നിര്‍മ്മിച്ച ഈ ഹെയര്‍ മാസ്ക് നിങ്ങളുടെ മുടിക്ക് കരുത്തും കട്ടിയും നല്‍കും. വാഴപ്പഴത്തില്‍ വിറ്റാമിന്‍ ബി, വിറ്റാമിന്‍ സി, പൊട്ടാസ്യം, ആന്റിഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇതുകൂടാതെ സിലിക്കയും ഇതിലുണ്ട്. മുടി ശക്തവും കട്ടിയുള്ളതുമാക്കാന്‍ ഇത് സഹായിക്കുന്നു.
ഒരു വാഴപ്പഴം നന്നായി മാഷ് ചെയ്യുക. ഇനി ഇതിലേക്ക് ഒരു സ്പൂണ്‍ ഒലീവ് ഓയിലും ഒരു സ്പൂണ്‍ തേനും ചേര്‍ത്ത് നന്നായി ഇളക്കുക. ഈ മിശ്രിതം മുടിയില്‍ പുരട്ടുക. അര മണിക്കൂറിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക.
ഓറഞ്ച്
മുടിക്ക് ശരിയായ പോഷണം ലഭിക്കാതെ വന്നാല്‍ മുടി അകാലത്തില്‍ തന്നെ നിര്‍ജീവമാവും. ഈ പ്രശ്നം പരിഹരിക്കാന്‍, ഓറഞ്ച് ഫ്രൂട്ട് പായ്ക്ക് ഉണ്ടാക്കുക. ഒരു കപ്പ് ഓറഞ്ച് ജ്യൂസ്, ഒരു കപ്പ് തൈര്, ഒരു ടേബിള്‍സ്പൂണ്‍ തുളസിപ്പൊടി അല്ലെങ്കില്‍ നെല്ലിക്കപ്പൊടി എന്നിവ എടുത്ത് മിക്സ് ചെയ്യുത. ഇത് പതിവായി മുടിയില്‍ പുരട്ടുക. ഇത് മുടിയുടെ വേരുകളെ പോഷിപ്പിക്കുന്നു. നിങ്ങളുടെ മുടി കൂടുതല്‍ മികച്ചതും മിനുസമുള്ളതുമായി മാറുന്നു.
അവോക്കാഡോയും വെളിച്ചെണ്ണയും
ഈ ഹെയര്‍ മാസ്കിനായി, പഴുത്ത അവോക്കാഡോ മാഷ് ചെയ്യുക. അതിന്റെ തൊലിയും വിത്തുകളും നീക്കം ചെയ്യുക. ഇനി ഇതിലേക്ക് 2-3 ടീസ്പൂണ്‍ വെളിച്ചെണ്ണ ചേര്‍ക്കുക.ഈ പേസ്റ്റ് തലയിലും മുടിയിലും പുരട്ടുക. 30-40 മിനിറ്റിനു ശേഷം വീര്യം കുറഞ്ഞ ഷാംപൂവും ചെറുചൂടുള്ള വെള്ളവും ഉപയോഗിച്ച് മുടി കഴുകുക. നിങ്ങള്‍ക്ക് ഈ മാസ്ക് ആഴ്ചയില്‍ 1-2 തവണ പരീക്ഷിക്കാവുന്നതാണ്. മുടി മികച്ചതാക്കാന്‍ ഈ മാസ്ക് നിങ്ങളെ സഹായിക്കും.



Click it and Unblock the Notifications

