Latest Updates
-
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത!
മുടി വളരാൻ മുത്തശ്ശിമാർ തയ്യാറാക്കിയിരുന്ന ഒരു രഹസ്യ എണ്ണക്കൂട്ട് ഇതാ!
നല്ല കട്ടിയുള്ള ആരോഗ്യകരമായ കറുകറുത്ത മുടികൾ സ്വന്തമാക്കാൻ മിക്കവർക്കും ഇഷ്ടമാണ്. എന്നാൽ, പലർക്കും പല കാരണങ്ങൾകൊണ്ട് ഇന്ന് നല്ല മുടി ഇല്ല. കൃത്യമായി സംരക്ഷിച്ചാലും മുടി വളരണമെന്നില്ല.

എന്നാൽ, എത്ര വളരാത്ത മുടിയും നല്ല നീളത്തിൽ വളർത്തിയെടുക്കാൻ സാധിക്കുന്ന ഒരു ഹെയർ ഓയിൽ നിങ്ങൾക്ക് വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതാണ്. ഇത് തയ്യാറാക്കാൻ, കുറേ പച്ചിലമരുന്നുകൾ വേണ്ട. ഈ അഞ്ചേ അഞ്ച് എണ്ണകൾ മാത്രം മതി.
ചേരുവകൾ
അരകപ്പ് വെളിച്ചെണ്ണ
കാൽകപ്പ് എള്ളെണ്ണ
20 മില്ലി ബ്രഹ്മി ഓയിൽ
20 മില്ലി നെല്ലിക്ക ഓയിൽ
10 മില്ലി വേപ്പെണ്ണ
ഉപയോഗിക്കാം
ഈ അഞ്ച് എണ്ണകളും ചേർത്ത് നന്നായി മിക്സ് ചെയ്താൽ, ഒരടിപൊളി ഹെയർ ഓയിൽ നിങ്ങൾക്ക് തയ്യാറാക്കി എടുക്കാവുന്നതാണ്. കുളിക്കുന്നതിന് ഒരു മണിക്കൂർ മുൻപ് ഈ ഓയിൽ ഡബിൾ ബോയിൽ ചെയ്തെടുത്തതിന് ശേഷം തലയോട്ടിയിൽ നന്നായി തേച്ച് പിടിപ്പിക്കുക. അതിനുശേഷം തല കഴുകാവുന്നതാണ്. ഇത്തരത്തിൽ ആഴ്ചയിൽ ഒരിക്കൽ വീതം ഉപയോഗിക്കുന്നത് മുടി വളരാൻ സഹായിക്കും.
ഗുണങ്ങൾ
വെളിച്ചെണ്ണ മുടിയെ നല്ലപോലെ മോയ്സ്ച്വർ ചെയ്ത് നിലനിർത്തും. മുടി വളരാൻ സഹായിക്കും. എള്ളെണ്ണയിൽ ധാരാളം ആന്റിഓക്സിഡന്റ്സ് അടങ്ങിയിരിക്കുന്നതിനാൽ മുടി പൊട്ടിപ്പോകുന്നത് തടയാനും, വരണ്ട് പോകുന്നത് ഇല്ലാതാക്കാനും സഹായിക്കും. മുടിയ്ക്ക് നല്ല കറുപ്പ് നിറം നൽകാൻ സഹായിക്കും.
ബ്രഹ്മി ഓയിൽ സ്ട്രെസ്സ് കുറയ്ക്കാൻ സഹായിക്കും. ഇത് മുടി കൊഴിച്ചിൽ തടയാൻ നല്ലതാണ്. അതിനാൽ, മുടി നല്ലപോലെ വളരുകയും ചെയ്യും. നെല്ലിക്ക ഓയിലിൽ വിറ്റമിൻസ്, മിനറൽസ്, ആന്റിഓക്സിഡന്റ്സ് എന്നിവ അടങ്ങിയിരിക്കുന്നു. ഇത് മുടി നല കരുത്തോടെ വളരാൻ സഹായിക്കും. അതുപോലെ, വേപ്പെണ്ണ തലയിലെ താരൻ ഇല്ലാതാക്കാൻ സഹായിക്കും. ഇത് മുടി കൊഴിച്ചിൽ അകറ്റാനും, മുടി നല്ല സമൃദ്ധമായി വളരാനും സഹായിക്കും.
കൂടുതൽ ഗുണം ലഭിക്കാൻ
ഏതൊരു കാര്യത്തിനും നല്ല ഫലം ലഭിക്കണമെങ്കിൽ പുറമെ മാത്രം മരുന്ന്, പുരട്ടിയിട്ട് കാര്യമില്ല. നമ്മൾ കഴിക്കുന്ന ആഹാരകാര്യത്തിലും ചില ശ്രദ്ധകൾ അനിവാര്യമാണ്. പ്രത്യേകിച്ച്, നല്ലപോലെ പഴം-പച്ചക്കറികൾ കഴിക്കാൻ ശ്രദ്ധിക്കുക. ഇലക്കറികള ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. അതുപോലെ, നട്സ് എന്നിവ നിങ്ങളുടെ ഡയറ്റിന്റെ ഭാഗമാക്കുന്നത് കൊളാജൻ വർദ്ധിപ്പിക്കാൻ സഹായിക്കും. ഇത് തലയിലെ ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കും. ഇത് മുടി കൊഴിച്ചിൽ തടയും.
നല്ലപോലെ വെള്ളം കുടിക്കാൻ ശ്രദ്ധിക്കുന്നത് വളരെ നല്ലതാണ്. ഇത് ചർമ്മത്തിലെ മോയ്സ്ച്വർ കണ്ടന്റ് നിലനിർത്താൻ സഹായിക്കും. അതിനാൽ, മുടികൊഴിച്ചിൽ ഇല്ലാതാക്കാനും, മുടി പൊട്ടിപോകുന്നത് കുറയ്ക്കാനും സഹായിക്കുന്നതാണ്.
കാരണം കണ്ടെത്തുക
വെറുതേ കുറെ എണ്ണകൾ മാത്രം പുരട്ടിയാൽ മുടി വളരണമെന്നില്ല. ചില പോഷക കുറവ് മൂലവും, ചില അസുഖങ്ങൾ മൂലവും നിങ്ങളുടെ മുടിയുടെ ആരോഗ്യം നഷ്ടപ്പെടാം. അതിനാൽ, ഡോക്ടറെ കണ്ട് കൃത്യമായ കാരണം കണ്ടെത്തുന്നത് വളരെ നല്ലതായിരിക്കും. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കും. അതുപോലെ, നല്ല ഉള്ളോടെ മുടി വളരുന്നതിനും സഹായിക്കും. അതിനാൽ, സ്വയം ചികിത്സകൾക്ക് മുൻപ് ഡോക്ടറുടെ അഭിപ്രായം തേടാൻ മറക്കരുത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
