Latest Updates
-
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
തല കഴുകുമ്പോള്‍ മുടി കൊഴിയാറുണ്ടോ? ഷാംപൂവും കണ്ടീഷ്ണറും ഉപയോഗിക്കുന്നവരാണോ? ഈ തെറ്റുകള്‍ അരുത്!
മുടിയില്‍ സോപ്പിട്ട് കുളിക്കുന്നത് നല്ലതല്ലെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. സോപ്പിന് പകരം, ഷാംപൂവാണ് ഇന്ന് എല്ലാവരും ഉപയോഗിക്കുന്നത്. ഷാംപൂ ഇട്ടാല്‍ കണ്ടീഷ്ണര്‍ ഉപയോഗിക്കുന്നവരും കുറവല്ല. എന്നാല്‍, ഈ സാധനങ്ങളെല്ലാം ഉപയോഗിച്ചിട്ടും, ഷാംപൂ മാറ്റിയിട്ടും മുടി കഴുകുമ്പോള്‍ കയ്യില്‍ ഒരു കട്ട മുടി കൊഴിഞ്ഞുവരും. ഈ പ്രശ്നം അമിതമായാല്‍ മുടിയുടെ ഉള്ളും സാവധാന്തതില് നഷ്ടമാകുന്നതാണ്. എന്തുകൊണ്ടാണ് ഇത്തരത്തില്‍ മുടി കൊഴിച്ചില്‍ ഉണ്ടാകുന്നത്.

പല ചര്‍മ്മരോഗ വിദഗ്ദ്ധരുടെയും അഭിപ്രായത്തില്‍, ഷാംപൂവും കണ്ടീഷ്ണറും പലരും തെറ്റായി ഉപയോഗിക്കുന്നതാണ് മുടി കൊഴിയുന്നതിന് കാരണമാകുന്നത് എന്നാണ്. ഈ തെറ്റുകള്‍ തിരുത്തിയാല്‍ മുടി ആരോഗ്യത്തോടെ വളരുമെന്നും പറയുന്നു. ചര്‍മ്മരോഗ വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍ മുടി എങ്ങനെ കഴുകണമെന്നും, ഷാംപൂവും കണ്ടീഷ്ണറും എങ്ങനെ ഉപയോഗിക്കണമെന്നും നോക്കാം.
ഷാംപൂ ഉപയോഗിക്കുമ്പോള്‍
ഏത് ബ്രാന്‍ഡ് ഷാംപൂ ഉപയോഗിച്ചാലും, കൃത്യമായ രീതിയിലല്ല നിങ്ങള്‍ ഇത് ഉപയോഗിക്കുന്നത് എങ്കില്‍, മുടി കൊഴിച്ചിലിന് കാരണമായേക്കാം. വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍ മുടി കൊഴിച്ചില്‍ വരാതിരിക്കണമെങ്കില്‍ ഷാംപൂ തലയോട്ടില്‍ മാത്രം പുരട്ടുക. ചിലര്‍, ഷാംപൂ മുടിയിലും പുരട്ടുന്നത് കാണാം. ഇത് മുടിയുടെ ആരോഗ്യത്തെ ഇല്ലാതാക്കും എന്നാണ് പറയുന്നത്. കൂടാതെ, ഷാംപൂ പുരട്ടിയതിന് ശേഷം തലയോട്ടിയില്‍ നല്ലപോലെ ശക്തിയായി മസാജ് ചെയ്യുന്നവരും ഉണ്ട. ഇത് മുടി കൊഴിച്ചിലിന്റെ ആക്കം വര്‍ദ്ധിപ്പിക്കും. തലയോട്ടിയില്‍ വളരെ മൃദുവായ രീതിയില്‍ മാത്രമേ മസാജ് ചെയ്യാവൂ. അതും വളരെ കുറച്ച് സമയം. അതുപോലെ ആഴ്ചയില്‍ ഒരിക്കല്‍ മാത്രം ഷാംപൂ ഉപയോഗിക്കാനാണ് വിദഗ്ദ്ധര്‍ പറയുന്നത്.
വിദഗ്ദ്ധര്‍ പറയുന്നത്
കണ്ടീഷ്ണര്‍ ഉപയോഗിക്കുമ്പോള്‍
ചിലര്‍ കഷ്ണര് ഉപയോഗിച്ചാല്‍ മുടി കൊഴിയും എന്ന് വിശ്വസിക്കുന്നവരാണ്. എന്നാല്‍, ഷാംപൂ വാഷ് ചെയ്തതിനുശേഷം കണ്ടീഷ്ണര്‍ ഉപയോഗിക്കണ്ടത് അനിവാര്യമാണ്. ഇല്ലെങ്കില്‍ മുടി പൊട്ടിപ്പോകാനും, മുടി കൊഴിച്ചില്‍ ഉണ്ടാകാനും ഇത് കാരണമായേക്കും. കണ്ടീഷ്ണര്‍ ഉപയോഗിക്കുന്നതിന് മുന്‍പ് കുറച്ച് കുറച്ച് ഭാഗത്തായി കണ്ടീഷ്ണര്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. അതുപോലെ, കണ്ടീഷ്ണര്‍ മുടിയില്‍ പതുക്കെ തടവി പുരട്ടുന്നതാണ് നല്ലത്. കണ്ടീഷ്ണര്‍ ഉപയോഗിച്ച് ചീര്‍പ്പ് ഉപയോഗിച്ച് മുടി ചീകാതിരിക്കുക., അതുപോലെ മുടി കോതിക്കൊടുക്കുന്നതും മുടിയുടെ ആരോഗ്യത്തിന് നല്ലതല്ല. മുടി കൊഴിച്ചിലിനും, മുടി പൊട്ടിപ്പോകാനും ഇത് കാരണമായേക്കും. അതുപോലെ, അവസാനം വെള്ളം വെറുതേ ഒഴിച്ച് മുടി കഴുകിയാല്‍ മതി. ഈ സമയത്ത് മസാജ് ചെയ്യുന്നത് ഒഴിവാക്കുക.
കുളിച്ചതിന് ശേഷം
കുളിച്ചതിന് ശേഷം മുടി തോര്‍ത്ത് ഉപയോഗിച്ച് അമിതമായി തോര്‍ത്തുന്നത് ഒഴിവാക്കുക. വെള്ളം ഒപ്പിയെടുക്കുക. അതുപോലെ, മുടി നനഞ്ഞിരിക്കുമ്പോള്‍ ഹെയര്‍ സിറം പുരട്ടുക. ഇത് മുടി ജെട പിടിക്കാതിരിക്കാന്‍ സഹായിക്കുന്നതാണ്.



Click it and Unblock the Notifications
