Latest Updates
-
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും ധനനേട്ടത്തിലും വൻ മാറ്റം -
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ? -
ഒക്ടോബർ 4-10: ഈ ആഴ്ച ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 4 നക്ഷത്രഫലം: പുണർതം നാളിലെ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും! -
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും
മുടി കൊഴിച്ചില്‍ ശക്തമാണോ? ഈ ഹെയര്‍മാസ്ക് പതിവാക്കി നോക്കൂ
Hair mask recipe: പല കാരണങ്ങള്‍ കൊണ്ട് മുടി കൊഴില്‍ ഉണ്ടായേക്കാം. നമ്മളുടെ തെറ്റായ ജീവിത ശൈലികളും, ജീവിതരീതികളും മുടി കൊഴിച്ചിലിനു പിന്നിലെ പ്രധാന കാരണങ്ങളില്‍ ഒന്നാണ്. അതുപോലെ, തലയില്‍ താരന് ഉണ്ടെങ്കില്‍, പോഷകക്കുറവുകള്‍ പതിവാണെങ്കില്‍ എല്ലാം മുടി കൊഴിയുന്നതായിരിക്കും.

ഈ മുടി കൊഴിച്ചില്‍ നിയന്ത്രിക്കുന്നതിനും, മുടിയുടെ ഉള്ള് നിലനിര്‍ത്തുന്നതിനും, ആഴ്ചയില്‍ രണ്ട് ദിവസമെങ്കിലും ഹെയര്‍ മാസ്കുകള്‍ ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. അത്തരത്തിൽ ഉപയോഗിക്കാന്‍ സാധിക്കുന്ന ഒരു ഹെയര്‍മാസ്ക് പരിചയപ്പെടാം.
ചേരുവകള്‍
വെളിച്ചെണ്ണ- അക കപ്പ്
ഒലീവ് ഓയില്‍- കാല്‍കപ്പ്
തേന്‍- രണ്ട് ടേബിള്‍സ്പൂണ്‍
ആപ്പിള്‍ സിഡര്‍ വിനഗര്‍- 2 ടേബിള്‍സ്പൂണ്‍
നെല്ലിക്ക പൊടി- 1 ടീസ്പൂണ്‍
റോസ്മേരി എസ്സന്‍ഷ്യല്‍ ഓയില്‍- 1 ടീസ്പൂണ്‍
തയ്യാറാക്കേണ്ട രീതി
ഒരു ചെറിയ പാത്രത്തില്‍ വെളിച്ചെണ്ണ, ഒലീവ് ഓയില്‍, തേന്‍, ആപ്പിള്‍ സൈഡര്‍ വിനഗര്‍ എന്നിവ നന്നായി യോജിപ്പിക്കുക. ഇതിലേയ്ക്ക് നെല്ലിക്ക പൊടിയും, റോസ്മേരി എസന്‍ഷ്യല്‍ ഓയിലും ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. അതിനുശേഷം ഈ മിശ്രിതം മുടിയുടെ വേരില്‍ നിന്നും അറ്റം വരെ തേച്ച് പിടിപ്പിക്കാവുന്നതാണ്. 30 മുതല്‍ 45 മിനിറ്റ് കഴിയുമ്പോള്‍ മുടി ചെറു ചൂടുവെള്ളത്തില്‍ കഴുകുക. അതിനുശേഷം തണുത്ത വെള്ളത്തില്‍ മുടി കഴുകേണ്ടതാണ്. പിന്നീട്, ഷാംപൂ, കണ്ടീഷ്ണര്‍ എന്നിവ ഉപയോഗിച്ച് മുടി വൃത്തിയാക്കി എടുക്കുക.
ഗുണങ്ങള്‍
ഇതില്‍ ചേര്‍ത്തിരിക്കുന്ന വെളിച്ചെണ്ണ മുയിക്ക് പോഷണം നല്കുന്നു. ആരോഗ്യകരമായ രീതിയില്‍ മുടി വളരുന്നതിനും വെളിച്ചെണ്ണ സഹായിക്കുന്നു. കൂടാതെ, ഒലീവ് ഓയിലില്‍ ആന്റിഓക്സിഡന്റുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് മുടിയിഴകളെ കേടുപാടില്‍ നിന്നും സംരക്ഷിക്കാന്‍ സഹായിക്കുന്നു. അതുപോലെ, തേന്‍ മുടിയെ മോയ്സ്ച്വറൈസ് ചെയ്യുന്നു. ആപ്പിള്‍ സൈഡര്‍ വിനഗര്‍ തലയോട്ടിയിലെ പിഎച്ച് ബാലന്‍സ് ചെയ്യാനും താരന് കുറയ്ക്കാനും സഹായിക്കുന്നതാണ്. നെല്ലിക്ക പൊടിയില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങളും ധാതുക്കളും മുടിയുടെ വളര്‍ച്ചയെ സഹായിക്കുന്നതാണ്. റോസ്മേരി എസന്‍ഷ്യല്‍ ഓയില്‍ മുടി വളരാനും, രക്തചംക്രമണം മെച്ചപ്പെടുത്താനും, താരന് കുറയ്ക്കാനും സഹായിക്കുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
കൂടുതല്‍ ഫലം ലഭിക്കുന്നതിനായി ഈ ഹെയര്‍മാസ്ക് ഒന്ന് രണ്ട് ണണിക്കൂര്‍ തലയില്‍ വെയ്ക്കുന്നത് വളരെ നല്ലതാണ്. അതുപോലെ, ഈ ഹെയര്മാസ്കില് മുട്ട, അല്ലെങ്കില്‍ തൈര് എന്നിവ ചേര്‍ക്കുന്നതും നല്ലതായിരിക്കും. നല്ലരീതിയില്‍ ഫലം ലഭിക്കാന്‍ ആഴ്ചയില്‍ രണ്ട് മൂന്ന് തവണ ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. ശരിയായ വിധത്തില്‍ ഉപയോഗിച്ചാല്‍ കൃത്യമായ ഫലവും ലഭിക്കുന്നതായിരിക്കും. ഒരൊറ്റ ഉപയോഗത്തിൽ ഫലം ലഭിക്കുന്നതായിരിക്കുകയില്ല. സ്ഥിരമായി ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ഏതെങ്കിലും തരത്തിൽ ഇതിലെ ചേരുവകൾ നിങ്ങൾക്ക് അലർജി ഉണ്ടാക്കുന്നുണ്ടെങ്കിൽ ഉപയോഗം നിർത്തേണ്ടതാണ്. കഫക്കെട്ട്, നീർക്കെട്ട് പോലെയുള്ള പ്രശ്നങ്ങൾ പതിവായിട്ടുള്ളവർ ഡോക്ടറുടെ അഭിപ്രായം തേടാനും മറക്കരുത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
