Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
ഈ ശീലങ്ങള്‍ പതിവാക്കിയാല്‍ പ്രായം 50 ലും കഷണ്ടി വരുമെന്ന ഭയം വേണ്ട
ഏകദേശം 50 വയസ്സ് അടുക്കുമ്പോഴേയ്ക്കും ഇന്ന് പലരിലും കഷണ്ടി അമിതമായി കണ്ടുവരുന്നു. പുരുഷന്മാരിലാണ് ഈ പ്രശ്നം അമിതമായി കണ്ടുവരുന്നത്. നെറ്റി കയറുന്നതും, മുടി ഒരു ഭാഗത്ത് മാത്രമായി അമിതമായി കൊഴിയുന്നതുമെല്ലാം കഷണ്ടിയുടെ ലക്ഷണമാണ്. കേശ സംരക്ഷണം കൃത്യമായി നൽകാത്തത് കഷണ്ടി വരുന്നതിന് പ്രധാന കാരണമാണ്. അതുപോലെ, അലോപേഷ്യ പോലെയുള്ള അസുഖങ്ങള്‍ ഉള്ളവരിലും, ചില മരുന്നുകള്‍ അനിതമായി കഴിക്കുന്നത് മൂലവും, പോഷകക്കുറവും മുടി കൊഴിച്ചിലിന് കാരണമാകുന്നു.അ മിതമായിട്ടുള്ള മുടി കൊഴിച്ചില്‍ കഷണ്ടിയിലേയ്ക്കും നയിക്കുന്നു. കഷണ്ടി വരാതിരിക്കാന്‍ ഓരോരുത്തരും പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.

ചിട്ടയായ ആഹാരം
ചിട്ടയായ ആഹാരക്രമം നിലനിര്‍ത്തുന്നത് ആരോഗ്യത്തിന് നല്ലതാണ്. എല്ലായ്പ്പോഴും പോഷകസമൃദ്ധമായ ആഹാരങ്ങള്‍ പതിവാക്കാന്‍ ശ്രദ്ധിക്കുക. പ്രത്യേകിച്ച്, മുടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന വിറ്റമിന്‍ ഡി, ഒമേഗ-3 ഫാറ്റി ആസിഡ്, സിങ്ക്, ബയോട്ടിന്‍, വിറ്റമിന്‍ ബി എന്നിവ അടങ്ങിയ ആഹാരങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. അതുപോലെ, പ്രോട്ടീന്‍ ധാരാളം അടങ്ങിയ മത്സ്യം, മാംസം, മുട്ട എന്നിവയും ആഹാരത്തിന്റെ ഭാഗമാക്കാന്‍ ശ്രദ്ധിക്കുക.
വെള്ളം മുഖ്യം
ശരീരം ആരോഗ്യത്തെ നിലനിര്‍ത്താനും, ചര്‍മ്മവും മുടിയും കേടുപാടുകളില്ലാതെ സംരക്ഷിക്കപ്പെടാനും വെള്ളം അനിവാര്യമാണ്. ഒരു ദിവസം ശരീരത്തിന് ആവശ്യമായത്ര വെള്ളം കുടിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
മാനസിക സമ്മര്‍ദ്ദം
അമിതമായിട്ടുള്ള മാനസിക സമ്മര്‍ദ്ദവും, പിരിമുറുക്കവും ആരോഗ്യം നശിപ്പിക്കുന്ന ഘടകങ്ങളാണ്. ആരോഗ്യം മാത്രമല്ല, മുടിയുടെ ആരോഗ്യം ഇല്ലാതാക്കുന്നതിനും കാരണമാകുന്നു. മുടി കൊഴിച്ചില്‍ ശക്തി പ്രാപിക്കുന്നതിന് ഇത് കാരണമാകുന്നു. അമിതമായിട്ടുള്ള മുടി കൊഴിച്ചില്‍ കഷണ്ടിയിലേയ്ക്ക് നയിക്കുന്നതാണ്. അതിനാല്‍ മാനസിക സമ്മര്‍ദ്ദവും പിരിമുറുക്കവും കുറയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ഇതിനായി യോഗ, മെഡിറ്റേഷന്‍ എന്നിവ ശീലിക്കാവുന്നതാണ്.
ഹെയര്‍ കെയര്‍ പ്രോഡക്ട്സ്
സള്‍ഫേറ്റ്, പാരാബീന്‍ എന്നിവ ഇല്ലാത്ത ഹെയര്‍ കെയര്‍ പ്രോഡക്ട്സ് തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. ഇത്തരം ഘടകങ്ങള്‍ അടങ്ങിയ ഹെയര്‍ കെയര്‍ പ്രോഡക്ട്സ് ഉപയോഗിക്കുന്നത് മുടിയുടെ ആരോഗ്യം നശിപ്പിക്കുന്നു. മുടി വളരെ വേഗത്തില്‍ നശിക്കുന്നതിനും കാരണമാകുന്നു.
ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങള്‍
ദഹനം കൃത്യമായി നടക്കാന്‍ സഹായിക്കുന്ന ആഹാരങ്ങള്‍ പതിവാക്കാന്‍ ശ്രദ്ധിക്കുക. ദഹന പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നത് മുടി കൊഴിച്ചിലിന് കാരണമാണ്. അതുപോലെ താരന് പോലെയുള്ള യീസ്റ്റ് ഇന്ഫക്ഷന് വര്‍ദ്ധിക്കുന്നതിലേയ്ക്കും നയിക്കുന്നു. അതിനാല്‍, ആഹാരം ശ്രദ്ധിക്കുക. തലയില്‍ അമിതമായി ഈര്‍പ്പവും എണ്ണമയവും നില്‍ക്കാത്ത വിധത്തില്‍ വൃത്തിയില്‍ മുടി സൂക്ഷിക്കുക. തലയില്‍ മസാജ് ചെയ്യുന്നത് രക്തചംക്രണണം വര്‍ദ്ധിപ്പിക്കുന്നു. ഇത് മുടി കൊഴിച്ചില്‍ തടയാന്‍ സഹായിക്കുന്നതാണ്. ഹെയര്‍ ഡ്രൈയര്‍ ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക. തലയില്‍ അമിതമായി ചൂട് തട്ടുന്നത് മുടി കൊഴിച്ചിലിന് കാരണമാണ്. അതുപോലെ, മുടിയെ സൂര്യന്റെ ചൂടില്‍ നിന്നും സംരക്ഷിക്കാന്‍ ശ്രദ്ധിക്കുക. മുടി കൊഴിച്ചിലിന് മാത്രമല്ല, മുടി വേഗത്തില്‍ നരയ്ക്കുന്നതിനും ഇതൊരു കാരണമായേക്കാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
