Latest Updates
-
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം
ഈ ഒരൊറ്റ സാധനം പതിവാക്കിയാൽ കൊളാജൻ വർദ്ധിക്കും, മുടിയ്ക്ക് ഉള്ളും കട്ടിയും വെയ്ക്കും
വീടിന് അകത്തളത്തിലും, ബാത്ത്റൂമിലും, എവിടെ നോക്കിയാലും നിങ്ങളുടെ തലമുടിയാണോ? അമിതമായിട്ടുള്ള മുടി കൊഴിച്ചിൽ പിടികൂടിയിരിക്കുന്നതിന്റെ ലക്ഷണങ്ങളാണ് ഇവ. മുടി കൊഴിച്ചിൽ വർദ്ധിക്കുന്നത് മുടിയുടെ ഉള്ള് ഇല്ലാതാക്കാനും ഭംഗി നശിപ്പിക്കുന്നതിലേയ്ക്കും നയിക്കും. പുരുഷന്മാരിലാണെങ്കിൽ കഷണ്ടി പോലെയുള്ള അവസ്ഥയിലേയ്ക്കും മുടി കൊഴിച്ചിൽ നയിക്കാം.

ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ ഷാംപൂ ഉപയോഗം സഹായിക്കുകയില്ല. പകരം നിങ്ങൾ പതിവാക്കേണ്ട ഒരു വസ്തുവുണ്ട്. അത് ഏതെന്ന് നോക്കാം.
മുടി കൊഴിച്ചിലിന്റെ കാരണങ്ങൾ
ശരീരത്തിലുണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങൾ മുടി കൊഴിയുന്നതിന് പിന്നിലെ പ്രധാന വില്ലനാണ്. കെമിക്കലുകൾ അമിതമായി അടങ്ങിയ ഹെയർ കെയർ ഉൽപന്നങ്ങൾ പതിവാക്കുന്നതും മുടിയുടെ ആരോഗ്യം നശിപ്പിക്കും. അതുപോലെ, പാരമ്പര്യമായി കഷണ്ടി പോലെയുള്ള അവസ്ഥ നിങ്ങളുടെ കുടുംബത്തിൽ ആർക്കെങ്കിലും ഉണ്ടെങ്കിൽ നിങ്ങൾക്കും വരാൻ സാധ്യത കൂടുതലാണ്. ഇതിനെല്ലാം ഉപരി പ്രായം കൂടുമ്പോൾ മുടി കൊഴിച്ചിൽ വർദ്ധിക്കാനുള്ള സാധ്യതയും വർദ്ധിക്കുന്നു. കാരണം, പ്രായം വർദ്ധിക്കുമ്പോൾ ശരീരത്തിലെ കൊളാജന്റെ അളവ് കുറയും. കൊളാജനാണ് ചർമ്മത്തിന്റെ ഇലാസ്തികത നിലനിർത്തുന്നത്. ചർമ്മത്തിന്റെ ഇലാസ്തികത കുറയുമ്പോൾ മുടി വേരിൽ നിന്നും കൊഴിഞ്ഞുപോകുന്നതിന് കാരണമാകുന്നു. കൊളാജൻ വർദ്ധിപ്പിക്കുന്നതിനും മുടിയുടെ ആരോഗ്യത്തിനും സഹായിക്കുന്ന പോഷകം ഏതെന്ന് നോക്കാം.
കോപ്പർ
മുടിയുടെ ആരോഗ്യം ഏറ്റവും ഫലപ്രദമായ രീതിയിൽ നിലനിർത്താൻ സഹായിക്കുന്ന ഓരു പോഷകമാണ് കോപ്പർ. ഇത് കൊളാജൻ വർദ്ധിപ്പിക്കാനും അതുപോലെ, മെലാനിൻ വർദ്ധിപ്പിക്കാനും വളരെയധികം സഹായിക്കും. കോപ്പർ അടങ്ങിയ ആഹാരം പതിവാക്കുന്നതിലൂടെ മുടിയ്ക്ക് നിരവധി ഗുണങ്ങൾ ലഭിക്കും. അവ ഏതെല്ലാമെന്ന് നോക്കാം.
നര അകറ്റും
ഇന്ന് പ്രായം കുറഞ്ഞവരിൽ വരെ നരച്ച മുടി കണ്ടുവരുന്നു. മാറുന്ന കാലാവസ്ഥയും, രോഗാവസ്ഥയും, മാനസിക സമ്മർദ്ദം, അതുപോലെ, മെലാനിനറെ അളവ് കുറയുന്നതും മുടി വേഗത്തിൽ നരയ്ക്കുന്നതിന് കാരണാകുന്നു. മെലാനിൻ ആണ് മുടിയ്ക്ക് നിറം നൽകുന്നത്. ഈ മെലാനിൻ വർദ്ധിപ്പിക്കാൻ കോപ്പർ അടങ്ങിയ ആഹാരങ്ങൾ പതിവാക്കുന്നത് വളരെ നല്ലതാണ്.
കൊളാജൻ
കൊളാജൻ വർദ്ധിപ്പിക്കാൻ കോപ്പർ അടങ്ങിയ ആഹാരം പതിവാക്കുന്നത് വളരെ നല്ലതാണ്. ഇത് മുടിയ്ക്ക് നല്ല കട്ടി വെയ്ക്കാനും, വേരിൽ നിന്നും ബലം നൽകാനും, മുടി കൊഴിച്ചിൽ തടയാനും വളരെയധികം സഹായിക്കും.
എൻസൈംസ്
തലയോട്ടിയുടെ ആരോഗ്യം നിലനിർത്തണമെങ്കിൽ എൻസൈംസ് അനിവാര്യമാണ്. എൻസൈംസ് കൃത്യമായി ഉൽപാദിപ്പിക്കപ്പെട്ടാൽ, മുടി നല്ല ആരോഗ്യത്തോടെ വളരും. മുടി കൊഴിച്ചിൽ അകറ്റാനും സഹായിക്കും. ഈ എൻസൈംസ് വർദ്ധിപ്പിക്കാൻ കോപ്പർ അടങ്ങിയ ആഹാരം പതിവാക്കുന്നത് വളരെ നല്ലതാണ്.
കഴിക്കേണ്ട ആഹാരങ്ങൾ
മുടിയുടെ ആരോഗ്യം നിലനിർത്താൻ കോപ്പർ അടങ്ങിയ ആഹാരങ്ങൾ ദിവസേന പതിവാക്കാം. ഞണ്ട്, ചെമ്മീൻ പോലെയുള്ള കടൽ മത്സ്യങ്ങളിൽ കോപ്പർ ധാരാളം അടങ്ങിയിരിക്കുന്നു. അതുപോലെ, പതിവായി പയർ-പരിപ്പ് വർഗ്ഗങ്ങൾ ആഹാരത്തിന്റെ ഭാഗമാക്കുന്നതും ശരീരത്തിൽ കോപ്പർ വർദ്ധിക്കാൻ സഹായിക്കും. കൂടാതെ, ചീര പോലെയുള്ള ഇലക്കറികൾ കഴിക്കുന്നതും കോപ്പർ ശരീരത്തിൽ എത്താൻ നല്ലതാണ്. ഇവ കൂടാതെ, ബദാം, കശുവണ്ടി, മത്തന്റെ വിത്ത് എന്നിവയും കോഴി, ആട് എന്നിവയുെട കരൾ കറിവെച്ച് കഴിക്കുന്നതും, നല്ല ഡാർക്ക് ചോക്ലേറ്റ് ഡയറ്റിന്റെ ഭാഗമാക്കുന്നതും ശരീരത്തിൽ കോപ്പറിന്റെ അളവ് വർദ്ധിക്കാൻ സഹായിക്കും. ഇവ പതിവാക്കുന്നത് നല്ല ആരോഗ്യകരമായ മുടി നിങ്ങൾക്ക് സ്വന്തമാക്കാൻ വഴിയൊരുക്കും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
അമിതമായി മുടി കൊഴിച്ചിലുണ്ടെങ്കിൽ കോപ്പറിന്റെ കുറവ് മൂലമാണോ ഇതെന്ന് പരിശോധിക്കുക. ഇതിനായി ഒരു ഡോക്ടറുടെ അഭിപ്രായം തേടുന്നത് നല്ലതാണ്. കാരണം, ശരീരത്തിൽ കോപ്പറിന്റെ അളവ് വർദ്ധിച്ചാൽ ഇത് മറ്റ് ആരോഗ്യ പ്രശ്നങ്ങളിലേയ്ക്ക് നയിക്കാം. പ്രത്യേകിച്ച്, അസിഡിറ്റി, കരൾ രോഗങ്ങൾ എന്നിവയിലേയ്ക്ക് നയിക്കാം. അതിനാൽ, ഡോക്ടറെ കാണേണ്ടത് അനിവാര്യമാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
