For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നല്ല പട്ടുപോലെയുള്ള മുടി ഉറപ്പ്; കൂടെ തിളക്കവും

|

നല്ല മിനുസമുള്ള തിളക്കമാര്‍ന്ന മുടി ലഭിക്കാന്‍ ആരാണ് ആഗ്രഹിക്കാത്തത്. ഇതിനായി സഹായിക്കുന്ന നിരവധി ഉല്‍പ്പന്നങ്ങള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. എന്നിരുന്നാലും, നല്ല വീട്ടുവൈദ്യങ്ങളെക്കാള്‍ മികച്ചതായി ഒന്നുമില്ല. രാസ ഉല്‍പന്നങ്ങള്‍ക്ക് പകരമായി നിങ്ങളുടെ മുടി മിനുസമാര്‍ന്നതും തിളക്കമാര്‍ന്നതുമാക്കാന്‍ നല്ല നാടന്‍ തൈര് മതി. എല്ലാ വീടുകളിലും എളുപ്പത്തില്‍ ലഭ്യമാകുന്ന ഒരു സ്വാഭാവിക ഘടകമായ തൈര് നിങ്ങളുടെ മുടിക്ക് മികച്ച ഫലങ്ങള്‍ നല്‍കും.

Most read: മുടിയുടെ പ്രശ്‌നങ്ങള്‍ക്ക് നിങ്ങള്‍ തേടിനടന്ന എണ്ണ ഇതാണ്Most read: മുടിയുടെ പ്രശ്‌നങ്ങള്‍ക്ക് നിങ്ങള്‍ തേടിനടന്ന എണ്ണ ഇതാണ്

തൈര് മാത്രമായി മുടിയില്‍ പുരട്ടിയാലും മതി. ഏകദേശം 30 മിനിറ്റ് കഴിഞ്ഞ് ഇത് ഇളം ചൂടുള്ള വെള്ളത്തില്‍ കഴുകിക്കളയുക. ഇത് മൃദുവായതും തിളക്കമുള്ളതുമായ മുടി നല്‍കുന്ന ഒരു വീട്ടുവഴിയാണ്. തൈരും മറ്റു ചില ചെറിയ കൂട്ടുകളും ചേരുമ്പോള്‍ മുടിക്ക് അത്ഭുതകരമായ മാറ്റം സംഭവിക്കും. അതിനാല്‍, നിങ്ങളുടെ മുടി മിനുസമാര്‍ന്നതും തിളക്കമുള്ളതുമായി നിലനിര്‍ത്താന്‍, ചില തൈര് ഹെയര്‍ മാസ്‌കുകള്‍ ഞങ്ങള്‍ പരിചയപ്പെടുത്തുന്നു.

നാരങ്ങയും തേനും തൈരും

നാരങ്ങയും തേനും തൈരും

രണ്ട് ടേബിള്‍സ്പൂണ്‍ തൈരില്‍ കുറച്ച് തുള്ളി നാരങ്ങ നീരും ഒരു ടീസ്പൂണ്‍ തേനും ചേര്‍ത്ത് ഇളക്കുക. എല്ലാ ചേരുവകളും ചേര്‍ത്ത് പേസ്റ്റ് ഉണ്ടാക്കുക. ഈ ഹെയര്‍ മാസ്‌ക് മുടിവേരുകളിലും മുടിയിഴകളിലും പ്രയോഗിച്ച് ഒരു തുണി ഉപയോഗിച്ച് മുടി പൊതിയുക. ഇത് 30 മിനിറ്റ് കഴിഞ്ഞ ശേഷം കഴുകിക്കളയുക.

തേന്‍, ഒലിവ് ഓയില്‍, തൈര്

തേന്‍, ഒലിവ് ഓയില്‍, തൈര്

അര കപ്പ് തൈരില്‍ മൂന്ന് ടീസ്പൂണ്‍ തേനും രണ്ട് ടേബിള്‍സ്പൂണ്‍ ഒലിവ് ഓയിലും മിക്‌സ് ചെയ്യുക. ഇത് തലയോട്ടിയിലും മുടിയിലും പുരട്ടുക. ഇത് 30 മിനിറ്റ് ഉണങ്ങാന്‍ വിട്ടശേഷം മിതമായ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. ആഴ്ചയില്‍ ഒരിക്കല്‍ ഇത് പരീക്ഷിക്കുക, നിങ്ങളുടെ മുടിയുടെ മാറ്റം നിങ്ങള്‍ക്ക് കാണാനാകും.

Most read:താരന്‍ ഇനി അടുക്കില്ല; ഈ ആയുര്‍വേദ കൂട്ട് മതിMost read:താരന്‍ ഇനി അടുക്കില്ല; ഈ ആയുര്‍വേദ കൂട്ട് മതി

തേനും വെളിച്ചെണ്ണയും തൈരും

തേനും വെളിച്ചെണ്ണയും തൈരും

രണ്ട് ടേബിള്‍സ്പൂണ്‍ തൈര് എടുത്ത് ഒരു ടീസ്പൂണ്‍ തേനും കുറച്ച് വെളിച്ചെണ്ണയും ചേര്‍ക്കുക. ഇത് നന്നായി കലര്‍ത്തി മുടിയില്‍ പുരട്ടുക. നിങ്ങളുടെ തല അല്‍പനേരം മസാജ് ചെയ്യുക, തുടര്‍ന്ന് അരമണിക്കൂറോളം വിട്ട ശേഷം ഇത് കഴുകിക്കളയുക.

ഒലിവ് ഓയില്‍, തേന്‍, കറ്റാര്‍ വാഴ, തൈര്

ഒലിവ് ഓയില്‍, തേന്‍, കറ്റാര്‍ വാഴ, തൈര്

ഒരു ടേബിള്‍ സ്പൂണ്‍ തൈര് എടുത്ത് രണ്ട് ടേബിള്‍സ്പൂണ്‍ കറ്റാര്‍ വാഴ ജെല്‍ ചേര്‍ക്കുക. ഇനി ഈ മിശ്രിതത്തിലേക്ക് ഒരു ടീസ്പൂണ്‍ ഒലിവ് ഓയിലും ഒരു ടീസ്പൂണ്‍ തേനും ചേര്‍ക്കുക. ചേരുവകള്‍ ശരിയായി കലര്‍ത്തി മുടിയില്‍ പുരട്ടുക. 20 മിനിറ്റ് കഴിഞ്ഞ് ഷാംപൂ ഉപയോഗിച്ച് മുടി നന്നായി കഴുകുക.

Most read:ചെറുപയര്‍ ഇങ്ങനെങ്കില്‍ മുടികൊഴിച്ചിലകലും മുടി തഴച്ചുവളരുംMost read:ചെറുപയര്‍ ഇങ്ങനെങ്കില്‍ മുടികൊഴിച്ചിലകലും മുടി തഴച്ചുവളരും

തൈരും മുട്ടയും

തൈരും മുട്ടയും

നാല് ടേബിള്‍സ്പൂണ്‍ തൈരില്‍ ഒരു മുട്ട ഒഴിച്ച് നന്നായി ഇളക്കുക. മുടിയിഴകളിലും മുടിവേരുകളിലും ഇത് പുരട്ടുക. ഇത് 30 മിനിറ്റ് ഉണങ്ങാന്‍ വിട്ടശേഷം മുടി നന്നായി കഴുകുക. മികച്ച ഫലങ്ങള്‍ക്കായി മാസത്തില്‍ ഒരിക്കല്‍ ഈ മിശ്രിതം പ്രയോഗിക്കുക.

മുട്ട, വെളിച്ചെണ്ണ, സ്‌ട്രോബെറി, തൈര്

മുട്ട, വെളിച്ചെണ്ണ, സ്‌ട്രോബെറി, തൈര്

ഒരു പാത്രത്തില്‍ തൈര്, വെളിച്ചെണ്ണ, സ്‌ട്രോബെറി എന്നിവ എടുക്കുക. അവയെ ഒന്നിച്ച് യോജിപ്പിക്കുക. ഈ പേസ്റ്റ് മുടിയില്‍ പുരട്ടി തുണി ഉപയോഗിച്ച് മൂടുക. കുറച്ച് സമയം കഴിഞ്ഞ്‌ ഒരു സ്വാഭാവിക ഷാംപൂ ഉപയോഗിച്ച് ഇത് കഴുകുക. മികച്ച ഫലങ്ങള്‍ക്കായി രണ്ടാഴ്ച കൂടുമ്പോള്‍ ഇത് പുരട്ടുക.

Most read:എളുപ്പത്തില്‍ മുടി കൊഴിച്ചില്‍ നീക്കാം; മുടി കട്ടിയോടെ വളരാന്‍ ചെയ്യേണ്ടത്Most read:എളുപ്പത്തില്‍ മുടി കൊഴിച്ചില്‍ നീക്കാം; മുടി കട്ടിയോടെ വളരാന്‍ ചെയ്യേണ്ടത്

തൈരും ക്വിനോവയും

തൈരും ക്വിനോവയും

നിങ്ങളുടെ മുടി നന്നാക്കാന്‍ സഹായിക്കുന്ന ശക്തമായ ഘടകമാണ് ക്വിനോവ. തൈരും ക്വിനോവ മിശ്രിതവും ചേര്‍ത്ത് മികച്ച പേസ്റ്റ് ഉണ്ടാക്കുക. ഈ മിശ്രിതം മുടിയില്‍ പുരട്ടി കുറച്ച് നേരം വിടുക. ഏകദേശം 30 മിനിറ്റിനു ശേഷം മുടി കഴുകുക.

തൈരും ഉള്ളി നീരും

തൈരും ഉള്ളി നീരും

രണ്ട് ടേബിള്‍സ്പൂണ്‍ കട്ടിയുള്ള തൈര് എടുത്ത് 5-6 ടേബിള്‍സ്പൂണ്‍ ഉള്ളി നീര് കലര്‍ത്തുക. ഇത് തലയോട്ടിയിലും മുടിയിലും പുരട്ടുക, തുടര്‍ന്ന് ഏകദേശം 40 മിനിറ്റ് വിടുക. ശേഷം, ഇത് ഷാംപൂ ഉപയോഗിച്ച് കഴുകുക. ആരോഗ്യമുള്ള മുടിക്ക് ആഴ്ചയില്‍ ഒരിക്കല്‍ ഇത് ആവര്‍ത്തിക്കുക.

Most read:മുടി പൊട്ടുന്നതാണോ നിങ്ങളുടെ പ്രശ്‌നം? ഇതിലുണ്ട്‌ പ്രതിവിധിMost read:മുടി പൊട്ടുന്നതാണോ നിങ്ങളുടെ പ്രശ്‌നം? ഇതിലുണ്ട്‌ പ്രതിവിധി

ഒലിവ് ഓയിലും ഉലുവയും തൈരും

ഒലിവ് ഓയിലും ഉലുവയും തൈരും

ഒരു പാത്രത്തില്‍ 5-6 ടേബിള്‍സ്പൂണ്‍ തൈര് എടുത്ത് 1 സ്പൂണ്‍ ഉലുവ പൊടി കലര്‍ത്തുക. കാല്‍ കപ്പ് വെള്ളം ഒഴിച്ച് ഇതില്‍ 1-2 ടേബിള്‍സ്പൂണ്‍ ഒലിവ് എണ്ണ ചേര്‍ക്കുക. പിന്നെ, 2 മണിക്കൂര്‍ കഴിഞ്ഞ ഈ മിശ്രിതം നിങ്ങളുടെ മുടിയിലും തലയിലും പുരട്ടുക. 20-30 മിനിറ്റ് നേരം ഒരു തുണികൊണ്ട് തല പൊതിയുക. ശേഷം ഒരു ഷാംപൂ ഉപയോഗിച്ച് തല കഴുകുക.

English summary

Yogurt Hair Masks For Silky And Shiny Hair in Malayalam

Yogurt is an excellent ingredient for hair. Here are some yogurt hair masks to make at home for shiny hair.
Story first published: Friday, July 23, 2021, 10:46 [IST]
X
Desktop Bottom Promotion