For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടി കൊഴിച്ചില്‍ ഫലം; ഇതൊന്നും കഴിക്കല്ലേ

|

ആരോഗ്യമുള്ളതും ശക്തവും തിളക്കമുള്ളതുമായ മുടി ഏതൊരാളും ആഗ്രഹിക്കുന്നതാണ്. മനോഹരമായ മുടിക്കായി വിലയേറിയ ഹെയര്‍ കെയര്‍ ഉല്‍പ്പന്നങ്ങള്‍ മാത്രം ഉപയോഗിച്ചാല്‍ പോരാ. നിങ്ങള്‍ കഴിക്കുന്ന ഭക്ഷണവും ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങള്‍ തിരഞ്ഞെടുക്കുന്ന ഭക്ഷണം അനുസരിച്ച് നിങ്ങളുടെ മുടിയെ മികച്ചതാക്കാനും ചീത്തയാക്കാനും സാധിക്കും.

Most read: മുഖക്കുരു പമ്പകടക്കും; സവാള ഇങ്ങനെ പുരട്ടിയാല്‍

ചില ഭക്ഷണസാധനങ്ങള്‍ മുടിക്ക് മികച്ചതായി പ്രവര്‍ത്തിക്കുമ്പോള്‍ മറ്റു ചിലത് മുടി കൊഴിച്ചിലിലേക്കും നയിക്കുന്നു. മോശം ഭക്ഷണക്രമം മുടിയുടെ അവസ്ഥ വഷളാക്കുമെന്നും അല്ലെങ്കില്‍ മുടി കൊഴിച്ചില്‍ വേഗത്തിലാക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്. മുടി സംരക്ഷണം ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍ നിങ്ങള്‍ ഒഴിവാക്കേണ്ടതോ പരിമിതപ്പെടുത്തേണ്ടതോ ആയ ചില ഭക്ഷണങ്ങളെക്കുറിച്ച് ഞങ്ങള്‍ പറഞ്ഞുതരാം. മുടിയുടെ വളര്‍ച്ചയ്ക്ക് തടസം നില്‍ക്കുന്ന ചില ഭക്ഷണങ്ങള്‍ ഇതാ.

പഞ്ചസാര

പഞ്ചസാര

നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് എത്രത്തോളം ഹാനികരമാണോ അത്രയും ഭീഷണി നിങ്ങളുടെ മുടിക്കും നല്‍കാന്‍ കെല്‍പുള്ളതാണ് പഞ്ചസാര. അമിതമായ പഞ്ചസാര ഉപഭോഗം നിങ്ങളെ പ്രമേഹത്തിലേക്കും അമിതവണ്ണത്തിലേക്കും നയിച്ച് മുടി കൊഴിയുകയോ കഷണ്ടിയിലേക്ക് വഴിവയ്ക്കുകയോ ചെയ്യുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. പഞ്ചസാര, അന്നജം, ശുദ്ധീകരിച്ച കാര്‍ബോഹൈഡ്രേറ്റ് എന്നിവ അടങ്ങിയ ഭക്ഷണമാണ് ഇന്‍സുലിന്‍ പ്രതിരോധത്തിന് ഏറ്റവും പ്രധാനപ്പെട്ട കാരണം.

ഉയര്‍ന്ന ഗ്ലൈസെമിക് സൂചികയുള്ള ഭക്ഷണങ്ങള്‍

ഉയര്‍ന്ന ഗ്ലൈസെമിക് സൂചികയുള്ള ഭക്ഷണങ്ങള്‍

ഉയര്‍ന്ന ഗ്ലൈസെമിക് സൂചിക ഭക്ഷണങ്ങള്‍ ഇന്‍സുലിന്‍ വര്‍ദ്ധനവിന് കാരണമാകുന്നു. ശുദ്ധീകരിച്ച മാവ്, റൊട്ടി, പഞ്ചസാര തുടങ്ങിയ ഭക്ഷണങ്ങളെല്ലാം ഉയര്‍ന്ന ജി.ഐ ഭക്ഷണങ്ങളാണ്. ഈ ഭക്ഷണങ്ങള്‍ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ സൃഷ്ടിക്കുകയും ഇന്‍സുലിന്‍, ആന്‍ഡ്രോജന്‍ എന്നിവയില്‍ വര്‍ദ്ധനവുണ്ടാക്കുകയും അവ പിന്നീട് മുടി കൊഴിച്ചിലിലേക്ക് നയിക്കുകയും ചെയ്യും.

Most read:അകാലനര ഭയക്കേണ്ട; പരിഹാരം വീട്ടിലുണ്ട്

മദ്യം

മദ്യം

നിങ്ങളുടെ മുടി പ്രധാനമായും കെരാറ്റിന്‍ എന്ന പ്രോട്ടീന്‍ ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. മുടിക്ക് ഘടന നല്‍കുന്ന പ്രോട്ടീന്‍ ആണ് കെരാറ്റിന്‍. പ്രോട്ടീന്‍ സിന്തസിസില്‍ പ്രതികൂല സ്വാധീനം ചെലുത്തുന്ന ഒന്നാണ് മദ്യം. ഇത് മുടി ദുര്‍ബലമാവുകയും തിളക്കമില്ലാതെ ആക്കുകയും ചെയ്യും. അമിതമായ മദ്യപാനം ഫോളിക്കിളുകളുടെ നാശത്തിന് കാരണമാവുകയും ചെയ്യും.

സോഡ

സോഡ

ഡയറ്റ് സോഡകളില്‍ അസ്പാര്‍ട്ടേം എന്ന കൃത്രിമ മധുരം അടങ്ങിയിട്ടുണ്ട്. ഇത് മുടിയിഴകള്‍ക്ക് കേടുവരുത്തുമെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. മുടി കൊഴിച്ചില്‍ അനുഭവിക്കുന്നവര്‍ സോഡകള്‍ പൂര്‍ണ്ണമായും ഒഴിവാക്കുന്നതാണ് നല്ലത്.

Most read:മുഖപ്രശ്‌നങ്ങള്‍ക്ക് ഒറ്റത്തവണ പരിഹാരം ചണവിത്ത്‌

ജങ്ക് ഫുഡ്

ജങ്ക് ഫുഡ്

ജങ്ക് ഫുഡുകള്‍ പലപ്പോഴും പൂരിതവും മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും നിറഞ്ഞവയാണ്. ഇത് നിങ്ങളെ അമിതവണ്ണമുള്ളവരാക്കുകയും ഹൃദ്രോഗങ്ങള്‍ക്ക് കാരണമാവുകയും മുടി കൊഴിച്ചിലിലേക്ക് നയിക്കുകയും ചെയ്യും. കൂടാതെ, എണ്ണമയമുള്ള ഭക്ഷണങ്ങള്‍ നിങ്ങളുടെ തലയോട്ടിക്ക് വഴുവഴുപ്പാക്കുകയും സുഷിരങ്ങള്‍ അടഞ്ഞുപോകുകയും മുടിയിഴകളെ ചെറുതാക്കുകയും ചെയ്യും.

മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ള

മുട്ട മുടിക്ക് മികച്ചതാണെങ്കിലും അവ അസംസ്‌കൃതമായി കഴിക്കുന്നത് ചിലപ്പോള്‍ ദോഷം ചെയ്യും. അസംസ്‌കൃത മുട്ടയുടെ വെള്ള, കെരാറ്റിന്‍ ഉല്‍പാദനത്തില്‍ സഹായിക്കുന്ന വിറ്റാമിനായ ബയോട്ടിന് തടസം നില്‍ക്കുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന അവിഡിന്‍ ആണ് ബയോട്ടിനുമായി കൂടിച്ചേര്‍ന്ന് അതിന്റെ ആഗിരണം തടസ്സപ്പെടുത്തുന്നത്.

മത്സ്യം

മത്സ്യം

മെര്‍ക്കുറിയുടെ ഏറ്റവും സാധാരണമായ ഉറവിടം മത്സ്യമാണ്. കടല്‍ മത്സ്യങ്ങളായ വാള്‍ഫിഷ്, അയല, സ്രാവ്, ചിലതരം ട്യൂണ എന്നിവ മെര്‍ക്കുറി ധാരാളം അടങ്ങിയവയാണ്. ഇത്തരം മത്സ്യങ്ങള്‍ അമിതമായി കഴിക്കുന്നത് മുടികൊഴിച്ചിലിലേക്ക് വഴിവയ്ക്കും. ഉയര്‍ന്ന അളവിലുള്ള മെര്‍ക്കുറി പെട്ടെന്നുള്ള മുടി കൊഴിച്ചിലിന് കാരണമാകും.

Most read:ഈ കൂട്ട് മതി; മുഖം വെളുത്തു തുടുക്കും

English summary

Worst Foods That Could Cause Hair Loss

Here are foods that you must avoid for your hair loss problem.
Story first published: Friday, March 12, 2021, 11:25 [IST]
X