For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

30-കളില്‍ തലയില്‍ മുന്‍വശത്തെ മുടി കൊഴിയുന്നോ, കാരണം നിസ്സാരമല്ല

|

മുടി കൊഴിച്ചില്‍ പുരുഷന്‍മാരിലും സ്ത്രീകളിലും ആത്മവിശ്വാസത്തെ കുറക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും മൂപ്പതുകളിലേക്ക് അടുക്കുമ്പോഴാണ് മുടി കൊഴിച്ചില്‍ കൂടുതലായി ബാധിക്കുന്നത്. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. പലപ്പോഴും നെറ്റി കയറി കഷണ്ടിയാവുന്നത് പലരേയും തളര്‍ത്തുന്നു. ഫ്രണ്ടല്‍ ഫൈബ്രോസിംഗ് അലോപ്പീസിയ (എഫ്എഫ്എ) എന്നാണ് ഇത് അറിയപ്പെടുന്നത്. ഈ ഭയാനകമായ മുടി കൊഴിച്ചില്‍ ഒരു വ്യക്തിയുടെ രൂപത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു.

Frontal Hair Loss

ഇത് പലപ്പോഴും നിങ്ങളില്‍ മാനസികമായും അസ്വസ്ഥത സൃഷ്ടിക്കുകയും അവരുടെ ആത്മവിശ്വാസം കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ, ഇത് മുടി കൊഴിയുന്നതിന്റെ ആദ്യ ലക്ഷണവും കഷണ്ടി കയറുന്നതിന്റെ ല്ക്ഷണങ്ങളുമാണ്. പലപ്പോഴും നെറ്റിയില്‍ മുടി കയറുന്നതാണ് വെല്ലുവിളി ഉയര്‍ത്തുന്നത്. ശരീരത്തിലെ ഹോര്‍മോണ്‍ വ്യതിയാനങ്ങളോ സ്വയം രോഗപ്രതിരോധ പ്രതികരണമോ മൂലമാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. എന്നാല്‍ കൃത്യസമയത്ത് നടത്തുന്ന ഇടപെടലുകള്‍ നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നതിന് സഹായിക്കുന്നുണ്ട്. മുടികൊഴിച്ചിലിനെതിരെ പോരാടുന്നതിന് ശരിയായ ജീവിതശൈലിയും സമീകൃതാഹാരവും ആവശ്യമാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

കാരണങ്ങള്‍

കാരണങ്ങള്‍

എന്തൊക്കെയാണ് പൊതുവായ മുടി കൊഴിച്ചിലിന് കാരണങ്ങള്‍ എന്ന് നമുക്ക് നോക്കാം. പലപ്പോഴും ജീവിതത ശൈലിയില്‍ ഉണ്ടാവുന്ന മാറ്റങ്ങളാണ് ഇതിന് കാരണമാകുന്നത്. അനാരോഗ്യകരമായ ഭക്ഷണരീതിയും ജീവിതശൈലിയും, ശാരീരികവും മാനസികവുമായ സമ്മര്‍ദ്ദം, തെറ്റായ മുടി സംരക്ഷണത്തിലെ തെറ്റുകള്‍, ഹോര്‍മോണ്‍ മാറ്റം, തലയോട്ടിയിലെ അണുബാധ, അസുഖം, മരുന്നുകള്‍ തുടങ്ങിയവ മുടി കൊഴിച്ചിലിന് കാരണമാകുന്നു.

ഹോര്‍മോണ്‍ മാറ്റങ്ങള്‍

ഹോര്‍മോണ്‍ മാറ്റങ്ങള്‍

ശരീരത്തിലെയും തലയോട്ടിയിലെയും ഹോര്‍മോണ്‍ വ്യതിയാനങ്ങളും ജനിതക ഘടകങ്ങളും പുരുഷ പാറ്റേണ്‍ കഷണ്ടിയുടെ പ്രധാന കാരണമായി അറിയപ്പെടുന്നു. ഡൈഹൈഡ്രോട്ടെസ്റ്റോസ്റ്റിറോണ്‍ അല്ലെങ്കില്‍ ഡിഎച്ച്ടി എന്ന് വിളിക്കപ്പെടുന്ന പുരുഷ ഹോര്‍മോണ്‍ ഒരു ആന്‍ഡ്രോജനാണ്, ഇത് തലയിലെ മുന്‍ഭാഗത്തെ കഷണ്ടിക്ക് പ്രധാന കാരണമായി മാറുന്നുണ്ട്. ഡിഎച്ച്ടിയുടെ വളരെ ചെറിയൊരു ശതമാനം സ്ത്രീകളിലും ഉണ്ടാവുന്നുണ്ട്.

സ്ത്രീകളില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍

സ്ത്രീകളില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍

സ്ത്രീകളില്‍ ഈ ഹോര്‍മോണിന്റെ അളവ് കൂടുന്നത് മുഖത്തെ രോമങ്ങള്‍ പോലെയുള്ള പുരുഷ സവിശേഷതകള്‍ നിങ്ങള്‍ ഉണ്ടാവുന്നതിനുള്ള മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഇത് പലപ്പോഴും പുരുഷന്‍മാരില്‍ ഉണ്ടാവുന്ന തരത്തിലുള്ള മുടി കൊഴിച്ചിലും കഷണ്ടിയും നെറ്റികയറലും ഉള്‍പ്പടെയുള്ള അവസ്ഥകള്‍ ഉണ്ടാവുന്നുണ്ട്. അതേസമയം പെട്ടെന്നുള്ള മുടി കൊഴിയാനും കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.

ശ്രദ്ധിക്കേണ്ടത്

ശ്രദ്ധിക്കേണ്ടത്

യോഗയും ധ്യാനവും പരിശീലിക്കുന്നതിലൂടെ ഉചിതമായ ജീവിതശൈലിയും ആരോഗ്യകരമായ ഭക്ഷണക്രമവും സമ്മര്‍ദ്ദരഹിതമായി തുടരുന്നതും മുടികൊഴിച്ചില്‍, പോലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും രോഗങ്ങളെ അകറ്റി നിര്‍ത്തുകയും ചെയ്യുന്നത് ആരോഗ്യമുള്ള മുടിക്ക് അത്യന്താപേക്ഷിതമാണ്. ഹോട്ട് ഹെയര്‍ ട്രീറ്റ്മെന്റുകള്‍, സ്റ്റൈലിംഗ് ടൂളുകള്‍, കെമിക്കലുകള്‍, സമ്മര്‍ദ്ദവും ഇറുകിയതുമായ ഹെയര്‍സ്‌റ്റൈലിംഗ് എന്നിവ പരമാവധി ഒഴിവാക്കേണ്ടതാണ്. ഇത് എളുപ്പത്തില്‍ മുന്‍വശത്തെ മുടി കൊഴിയുന്നതിന് കാരണമാകുന്നുണ്ട്.

ശ്രദ്ധിക്കേണ്ടത്

ശ്രദ്ധിക്കേണ്ടത്

താരന്‍, മറ്റ് തലയോട്ടിയിലെ അണുബാധകള്‍ എന്നിവയ്ക്കൊപ്പം തലയോട്ടിയിലെ നിര്‍ജ്ജലീകരണവും അധിക സെബം വഴി രോമകൂപങ്ങളെ തടസ്സപ്പെടുത്തുകയും തലയോട്ടിയില്‍ അടിഞ്ഞുകൂടുകയും ചെയ്യുന്നു. ഇതെല്ലാം മുടിയുടെ ആരോഗ്യത്തെ അനാരോഗ്യത്തിലേക്ക് എത്തിക്കുന്നുണ്ട്. പലപ്പോഴും ഇതിലൂടെ മുടിക്ക് വേണ്ടത്ര പോഷണം ലഭിക്കാതെ വരികയും ഇത് മുടിയുടെ വേരിനെ ദുര്‍ബലപ്പെടുത്തുകയും ഒടുവില്‍ മുടി കൊഴിയുന്നതിലേക്ക് എത്തിക്കുകയും ചെയ്യുന്നുണ്ട്.

ശ്രദ്ധിക്കേണ്ടത്

ശ്രദ്ധിക്കേണ്ടത്

തലയോട്ടി എപ്പോഴും ആരോഗ്യത്തോടെയും വൃത്തിയായും അണുബാധയില്ലാതേയും സൂക്ഷിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അതിന് വേണ്ടി മുടി കഴുകുകയും അതോടൊപ്പം തന്നെ താരന്‍ പോവുന്നതിനും അണുബാധയെ ഇല്ലാതാക്കുന്നതിനും വേണ്ടിയുള്ള മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കേണ്ടതാണ്. ഇത് കൂടാതെ ഹോര്‍മോണുകളുടെ അളവ് നിയന്ത്രിക്കുകയും തലയോട്ടിയിലെ മുന്‍ഭാഗത്തെ മുടി കൊഴിച്ചില്‍ നിയന്ത്രിക്കുന്നതിന് വേണ്ട മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്.

പ്രായം ഒരു ഘടകം

പ്രായം ഒരു ഘടകം

പ്രായം ഒരു ഘടകമാണ് പലപ്പോഴും മുടി കൊഴിച്ചിലിന് കാരണമാകുന്നുണ്ട്. എന്നാല്‍ ഈ അവസ്ഥയില്‍ നാം ശ്രദ്ധിക്കേണ്ടത് പ്രായമാകുന്നുണ്ടെങ്കിലും ഒരു കാരണവശാലും മുടി സംരക്ഷണത്തിന്റെ കാര്യത്തില്‍ അനാസ്ഥ കാണിക്കരുത്. അത് കൂടുതല്‍ മുടി കൊഴിച്ചിലിലേക്കും പ്രശ്‌നത്തിലേക്കും നിങ്ങളെ എത്തിക്കുന്നുണ്ട്. അതുകൊണ്ട് പ്രായമാകുമ്പോള്‍ മുടിയുടെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

മുടിയുടെ അറ്റം മുതല്‍ വേര് വരെ സ്‌ട്രോംങ് ആക്കാന്‍ ചെമ്പരത്തി പ്രയോഗംമുടിയുടെ അറ്റം മുതല്‍ വേര് വരെ സ്‌ട്രോംങ് ആക്കാന്‍ ചെമ്പരത്തി പ്രയോഗം

most read:കഴുത്തിലെ കറുപ്പ് നിസ്സാരമല്ല കാരണമറിഞ്ഞ് പരിഹരിക്കണം

English summary

What Is Frontal Hair Loss And How To Prevent It In Malayalam

Here in this article we are discussing about what is frontal hair loss and how to prevent it. Take a look.
Story first published: Monday, February 21, 2022, 14:42 [IST]
X
Desktop Bottom Promotion