For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അലോപേഷ്യ നിസ്സാരമല്ല: എന്താണ് അലോപേഷ്യ, കാരണങ്ങളും ലക്ഷണങ്ങളും

|

ഇന്ന് ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വാക്കാണ് അലോപേഷ്യ. അതിന് കാരണമായതാകട്ടെ ഓസ്‌കാര്‍ ആണ്. ഇന്ന് ഓസ്‌കാര്‍ വേദിയില്‍ അവതാരകനായ ക്രിസ് റോക്കിനെ പ്രശസ്ത താരം വില്‍സ്മിത്ത് തല്ലുകയുണ്ടായി. തന്റെ ഭാര്യയായ ജെയ്ഡ പിങ്കറ്റ് സ്മിത്തിന്റെ മുടിയെ അവതാരകന്‍ പരിഹസിച്ചതാണ് മികച്ച നടനുള്ള ഓസ്‌കാര്‍ പുരസ്‌കാരം നേടിയ വില്‍ സ്മിത്തിനെ പ്രകോപിപ്പിച്ചത്. ഭാര്യയുടെ അലോപേഷ്യ എന്ന രോഗാവസ്ഥയെയാണ് ക്രിസ് കളിയാക്കിയത്. ഇതിനെത്തുടര്‍ന്നാണ് ഓസ്‌കാര്‍ വേദി സംഘര്‍ഷ വേദിയായി മാറിയത്.

What Is Alopecia

എന്താണ് അലോപേഷ്യ, എന്തൊക്കെയാണ് ഇതിന്റെ കാരണങ്ങള്‍, എന്താണ് ലക്ഷണങ്ങള്‍, എങ്ങനെ പരിഹാരം കാണാം എന്ന നിരവധി സംശയങ്ങള്‍ നമ്മളില്‍ പലര്‍ക്കും ഉണ്ടാവുന്നുണ്ട്. മുടി വൃത്താകൃതിയിലാണ് കൊഴിഞ്ഞ് പോവുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. അസാധാരണമായ അവസ്ഥയില്‍ മുടി കൊഴിയുന്നത് അല്‍പം ശ്രദ്ധിക്കണം. നമ്മളില്‍ നല്ലൊരു ശതമാനം ആളുകളിലും പലപ്പോഴും ഇത്തരം അവസ്ഥയുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കൂ.

 എന്താണ് അലോപേഷ്യ?

എന്താണ് അലോപേഷ്യ?

മുടി കൊഴിച്ചില്‍ എല്ലാവരിലും ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇത് അമിതമാവുമ്പോള്‍ അത് അല്‍പം ശ്രദ്ധിക്കണം. കാരണം വട്ടത്തില്‍ മുടി നഷ്ടമാവുന്ന ഒരു രോഗാവസ്ഥയാണ് അലോപേഷ്യ ഏരിയേറ്റ എന്നത്. ഈ രോഗം ബാധിച്ചവരില്‍ മുടി വട്ടത്തില്‍ നഷ്ടപ്പെടുന്നതോടൊപ്പെ തന്നെ പാച്ചുകളായാണ് കൊഴിഞ്ഞ് പോവുന്നത്. എന്നാല്‍ ചിലരില്‍ ഈ രോഗാവസ്ഥക്ക് പിന്നീട് ചെറിയ തോതില്‍ മാറ്റമുണ്ടാവുന്നുണ്ട്. ചിലരില്‍ പൂര്‍ണമായും മുടി നഷ്ടപ്പെടുന്ന അവസ്ഥയും ഉണ്ടാവുന്നുണ്ട്. പൂര്‍ണമായും മുടി നഷ്ടപ്പെടുന്ന അവസ്ഥയെയാണ് അലോപേഷ്യ ടോട്ടാലസ് എന്ന് പറയുന്നത്. എന്നാല്‍ പിന്നീട് ഈ അവസ്ഥ ശരീരത്തിലേക്ക് വ്യാപിക്കുമ്പോഴാണ് അതിനെ അലോപേഷ്യ യൂണിവേഴ്‌സാലിസ് എന്ന് പറയുന്നത്. എന്നാല്‍ ഇതൊരു ആരോഗ്യപ്രശ്‌നമാവുന്നില്ല എന്നുള്ളതാണ്.

കാരണങ്ങള്‍ എങ്ങനെ?

കാരണങ്ങള്‍ എങ്ങനെ?

എന്തൊക്കെയാണ് ഇതിന്റെ കാരണങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി ശരീരത്തെ തന്നെ നശിപ്പിക്കുന്ന അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. ഇതിനെ ഓട്ടോ ഇമ്മ്യൂണ്‍ രോഗം എന്നാണ് പറയുന്നത്. മുടിയെ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി തെറ്റായ അവസ്ഥയിലേക്ക് നയിക്കുന്നതാണ് ഇത്തരം അവസ്ഥകള്‍ക്ക് കാരണമാകുന്നത്. എന്നാല്‍ എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് ഇത് വരെ മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല.

വിവിധ തരത്തിലുള്ള അലോപേഷ്യ

വിവിധ തരത്തിലുള്ള അലോപേഷ്യ

ഏകദേശം ഇരുപതിലധികം അലോപേഷ്യകളായിട്ടുള്ള അവസ്ഥയുണ്ട്. ഇതില്‍ തന്നെ തലയിലെ മുടി കൊഴിയുന്നതിനെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്. പാറ്റ്ച്ചി എന്നതാണ് പൊതുവായ അവസ്ഥ. ഇതില്‍ ഒരു നാണയത്തിന്റെ വലിപ്പത്തില്‍ തലയോട്ടിയിലെ മുടി കൊഴിയുകയാണ് ചെയ്യുന്നത്. പലരിലും സാധാരണയായി കാണപ്പെടുന്ന അവസ്ഥയാണ് ഇത്. അടുത്തതാണ് ടൊട്ടാലിസ് എന്ന അലോപേഷ്യ അവസ്ഥ. ഇവരില്‍ തലയിലെ മുഴുവന്‍ മുടിയും കൊഴിഞ്ഞ് പോവുന്നുണ്ട്. ഇത് കൂടാതെ ഇവരില്‍ ഒറ്റമുടിയില്ലാത്ത അവസ്ഥയുണ്ടാവുന്നു. അലോപേഷ്യയില്‍ അടുത്തതാണ് യൂണിവേഴ്‌സലിസ് എന്ന് പറയുന്നത്. ഇത് തലയില്‍ മാത്രമല്ല ശരീരത്തിന്റെ ബാക്കി ഭാഗങ്ങളിലും രോമം കൊഴിയുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. ഇവരില്‍ ശരീരത്തിലേയും തലയിലേയും മുഴുവന്‍ മുടിയും നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാവുന്നുണ്ട്.

രോഗത്തെക്കുറിച്ചുള്ള വസ്തുതകള്‍

രോഗത്തെക്കുറിച്ചുള്ള വസ്തുതകള്‍

അലോപ്പേഷ്യ ഏരിയറ്റയെക്കുറിച്ചുള്ള ചില പ്രധാന കാര്യങ്ങള്‍ നാം ഓരോരുത്തരും അറിഞ്ഞിരിക്കണം. കാരണം രോഗാവസ്ഥ ആരിലും എപ്പോള്‍ വേണമെങ്കിലും വരാവുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം. എന്നാല്‍ രോഗത്തെക്കുറിച്ചുള്ള ചില വസ്തുതകള്‍ ഉണ്ട്. അവയെക്കുറിച്ച് കൂടുതല്‍ അറിയാവുന്നതാണ്. അഞ്ചില്‍ ഒരാള്‍ക്ക് രോഗം വരുന്നതിനുള്ള സാധ്യതയുണ്ട്. ഇത് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അതിന്റെ സമ്പൂര്‍ണാവസ്ഥയിലേക്ക് എത്തുന്നു. മുടി കൊഴിച്ചില്‍ കുറവുള്ളവര്‍ക്ക് ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ മുടി തിരിച്ച് വരുന്നതിന് കാരണമാകുന്നുണ്ട്. അലോപ്പേഷ്യക്ക് ചികിത്സയില്ല എന്നതാണ് സത്യം.

പരിഹാരങ്ങള്‍

പരിഹാരങ്ങള്‍

അലോപേഷ്യക്ക് കൃത്യമായ ചികിത്സയില്ല എന്നതാണ് സത്യം. എന്നാല്‍ ചില വീട്ടുവൈദ്യങ്ങള്‍ ചെറിയ ഒരു തോതിലെങ്കിലും മുടി കൊഴിച്ചിലിനെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നുണ്ട്. പലരും രോഗാവസ്ഥയെ പ്രതിരോധിക്കുന്നതിന് വേണ്ടി ഉള്ളി നീര് ഉപയോഗിക്കാറുണ്ട്. ഇത് കൂടാതെ ഗ്രീന്‍ ടീ, ബദാം ഓയില്‍, റോസ്‌മേരി ഓയില്‍, തേന്‍ അല്ലെങ്കില്‍ തേങ്ങാപ്പാല്‍ എന്നിവ തലയോട്ടിയില്‍ പുരട്ടുന്നത് നല്ലതാണെന്ന് പലരും പറയുന്നുണ്ട്. ഇവ പക്ഷേ ദോഷം നല്‍കുന്നില്ലെങ്കിലും ഇത് നിങ്ങളുടെ മുടി കൊഴിയാതിരിക്കുന്നതിന് സഹായിക്കുന്നില്ല എന്നുള്ളതാണ് സത്യം. രോഗത്തിന് പൂര്‍ണമായും പ്രതിരോധം തീര്‍ക്കുന്നതിന് സാധിക്കുന്നില്ല എന്നുള്ളതാണ് സത്യം.

മുടി കൊഴിയുന്നത് ഒരു അപകടകരമായ സൂചനയാണ്മുടി കൊഴിയുന്നത് ഒരു അപകടകരമായ സൂചനയാണ്

പുരികം കൊഴിയില്ല ഇനി വളരും ഒരാഴ്ചകൊണ്ട്പുരികം കൊഴിയില്ല ഇനി വളരും ഒരാഴ്ചകൊണ്ട്

English summary

What Is Alopecia: Symptoms, Causes And Treatment In Malayalam

Here in this article we are discussing about symptoms, causes and treatment of alopecia in malayalam. Take a look.
X
Desktop Bottom Promotion