Latest Updates
-
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം
നനഞ്ഞ മുടിയോട് ഈ ദ്രോഹം അരുത്: മുടി കൊഴിച്ചിലിന്റെ പ്രധാന കാരണം
മുടിയുടെ ആരോഗ്യം എന്നത് പലര്‍ക്കും അസ്വസ്ഥത ഉണ്ടാക്കുന്നതാണ്, കാരണം എപ്രകാരം മുടി സംരക്ഷിക്കണം, അതിന് വേണ്ടി എന്തൊക്കെ ശ്രദ്ധിക്കണം, എന്തെല്ലാം കാര്യങ്ങള്‍ നനഞ്ഞ മുടി കൈകാര്യം ചെയ്യുമ്പോള്‍ അറിഞ്ഞിരിക്കണം എന്നുള്ള പല കണ്ഫ്യൂഷനുകളും നിലവിലുണ്ട്. എന്നാല്‍ മുടി സംരക്ഷണത്തിന്റെ ബാലപാഠമാണ് ഇതെന്ന കാര്യം ഓരോരുത്തരും ഓര്‍ത്തിരിക്കണം. കാരണം നനഞ്ഞ മുടി എങ്ങനെ കൃത്യമായി കൈകാര്യം ചെയ്യണം എന്ന് പലര്‍ക്കും അറിയില്ല. മുടിയുടെ ആരോഗ്യത്തെ പാടേ നശിപ്പിക്കുന്ന ഒരു അവസ്ഥയാണ് ഇതെന്നതില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥയില്‍ നാം ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്.

ചര്‍മ്മസംരക്ഷണം പോലെ തന്നെ പ്രധാനപ്പെട്ടതാണ് കേശസംരക്ഷണവും. അതുകൊണ്ട് തന്നെ നാം എടുക്കുന്ന ഓരോ മാറ്റങ്ങളും വളരെയധികം ശ്രദ്ധിക്കേണ്ടത് തന്നെയാണ്. നനഞ്ഞ മുടിക്ക് പെട്ടെന്ന് കേടുപാടുകള്‍ സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ ഒരു തരത്തിലുള്ള കോംപ്രമൈസും എടുക്കരുത്. മുടി അതിന്റെ ഏറ്റവും ദുര്‍ബലമായ ഘട്ടത്തിലായിരിക്കും നനഞ്ഞിരിക്കുമ്പോള്‍. അതുകൊണ്ട് തന്നെ ഇവ പെട്ടെന്ന് പൊട്ടിപ്പോവുന്നതിനുള്ള സാധ്യതയുണ്ട്. ഈ അവസ്ഥയില്‍ നാം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നിസ്സാരമല്ല, പലപ്പോഴും മുടി നനഞ്ഞിരിക്കുന്നതിന്റെ ഫലമായി പല വിധത്തിലുള്ള മാറ്റങ്ങള്‍ മുടിയില്‍ സംഭവിക്കുന്നു. എന്നാല്‍ ഇതറിയാതെ നാം മുടിക്ക് നല്കുന്ന ചില പരീക്ഷണങ്ങള്‍ മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത്.

നനഞ്ഞ മുടി കെട്ടുന്നത്
മുടി നനഞ്ഞിരിക്കുമ്പോള്‍ അത് കെട്ടിവെക്കുന്നവരെ നാം സ്ഥിരമായി കാണുന്നുണ്ട്. എന്നാല്‍ ഇത് ഒരിക്കലും നല്ലൊരു നടപടിയല്ല എന്നത് നിങ്ങള്‍ മനസ്സിലാക്കേണ്ടതാണ്. ഇത്തരം അവസ്ഥകളില്‍ നാം ശ്രദ്ധിക്കേണ്ടത് എപ്പോഴും നനഞ്ഞ മുടി കെട്ടുമ്പോള്‍ അതിന്റെ ഇലാസ്തികത കുറയുന്നു എന്നതാണ്. അതിന്റെ ഫലമായി ഓരോ മുടിയിഴകളും ചുരുങ്ങുകയാണ് ചെയ്യുന്നത്. ഇത്തരം അവസ്ഥയില്‍ ക്ലിപ്പുകള്‍ അല്ലെങ്കില്‍ ബാന്‍ഡുകള്‍ നീക്കം ചെയ്യുമ്പോള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. ഇവയില്‍ നിറയെ മുടികള്‍ കാണുന്നതിന് പിന്നിലെ പ്രധാന കാരണം, നനഞ്ഞ മുടി കെട്ടി വെക്കുന്നത് തന്നെയാണ്. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്.

നനഞ്ഞ മുടിയോടെ ഉറങ്ങുക
ഉറങ്ങുന്നത് മുടിയുടെ വളര്‍ച്ചക്ക് സഹായിക്കുന്നതാണ്. എന്നാല്‍ നനഞ്ഞ മുടിയോടെ ഉറങ്ങുന്നത് അല്പം വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്. കാരണം അത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുന്നു. മുടിക്ക് കേടുപാടുകള്‍ വരുത്തുകയും കഠിനമായുള്ള മുടികള്‍ ഇടക്ക് നിന്ന് പൊട്ടിപ്പോവുകയും ചെയ്യുന്നു. നിങ്ങളുടെ തലയില്‍ ചൂടും ഈര്‍പ്പവും ഒരുപോലെ നില്ക്കുന്നു. കൂടാതെ മുടി നനയുന്നതും അതോടൊപ്പം തലയിണയിലേക്ക് ഈ നനവ് എത്തുന്നതും എല്ലാം ബാക്ടീരിയകളും ഫംഗസും പെരുകുന്നതിന് കാരണമാകുന്നു. ഇത്തരം അവസ്ഥയില്‍ അത് ജലദോഷത്തിനും നിങ്ങളുടെ പ്രതിരോധ സംവിധാനത്തിനും തകരാറുണ്ടാക്കുന്നു. ഈ പ്രശ്നങ്ങള്‍ പലപ്പോഴും ചര്‍മ്മ പ്രശ്നത്തിലേക്ക് വരെ നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് ശ്രദ്ധിക്കണം.

നനഞ്ഞ മുടി വേര്‍പെടുത്തുന്നത്
പലപ്പോഴും നനഞ്ഞ മുടി പലരും ബലമായി വേര്‍പെടുത്തുന്നതിന് ശ്രമിക്കാറുണ്ട്.. എന്നാല്‍ നിങ്ങള്‍ ഇത് ഒരിക്കലും ചെയ്യരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. കാരണം ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. മുടി ദുര്ബലമാവുന്നതിനുള്ള സാധ്യതയും എളുപ്പത്തില്‍ പൊട്ടിപ്പോവുന്നതിനുള്ള സാധ്യതയും ഈ അവസ്ഥയില്‍ കൂടുതലാണ്. അത് മാത്രമല്ല നനഞ്ഞ മുടി ചീകുന്നത് നിങ്ങളുടെ മുടി കൊഴിച്ചില്‍ കൂടുതലാക്കും എന്നതില്‍ സംശയം വേണ്ട. എല്ലാ വിധത്തിലുള്ള അസ്വസ്ഥതകളേയും പ്രതിരോധിക്കാന്‍ മുടി ഉണങ്ങിയ ശേഷം മാത്രം വേര്‍പെടുത്തുക.

ഹീറ്റ് സ്റ്റൈലിംഗ്
പലരും നനഞ്ഞ മുടി ഹീറ്റര്‍ വെച്ച് ഉണക്കാറുണ്ട്. ഇത് നിങ്ങളുടെ മുടിയുടെ അനാരോഗ്യത്തിനാണ് കാരണമാകുന്നത് എന്നത് പലരും മനസ്സിലാക്കുന്നില്ല. ചെറുതായി നനഞ്ഞ മുടിയാണെങ്കില്‍ പോലും ഇത്തരത്തില്‍ ചെയ്യുന്നത് മുടിയുടെ കേടുപാടുകള്‍ വര്‍ദ്ധിപ്പിക്കുന്നു. അതിനാല്‍ നിങ്ങള്‍ മുടി സ്റ്റൈലിംഗ് ചെയ്യുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ പരമാവധി ഒഴിവാക്കണം. നല്ലതുപോലെ ഉണങ്ങിയ ശേഷം മാത്രം സ്റ്റൈലിംഗ് ചെയ്യുന്നതിന് ശ്രദ്ധിക്കുക. മാത്രമല്ല ഗുണമേന്മയുള്ള ഉത്പ്പന്നങ്ങള്‍ മാത്രം ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് മുടി കൊഴിച്ചില്‍ തീവ്രമാക്കുന്നു.

തലതുവര്ത്തുന്നത്
പലരും മുടി കഴുകിയ ശേഷം തല തുവര്‍ത്തുന്നത് അല്പം ശ്രദ്ധിച്ച് വേണം. കാരണം മുടിയില്‍ കഠിനമായ രീതിയില്‍ ടവ്വല്‍ ഉപയോഗിക്കുന്നത് നിങ്ങളുടെ മുടിക്ക് കേടുപാടുകള്‍ വര്‍ദ്ധിപ്പിക്കുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നു. ഇത് മുടി കൊഴിച്ചില്‍ തീവ്രമാക്കുകയും മുടി പെട്ടെന്ന് പൊട്ടിപ്പോവുന്നതിനും ചുരുണ്ട് പോവുന്നതിനും കാരണമാകുന്നു. അതുമാത്രമല്ല തലയോട്ടിയുടെ ആരോഗ്യത്തേയും ഇത് ബാധിക്കുന്നു. ഇത്തരം അവസ്ഥകളില്‍ തല തുവര്‍ത്തുന്നത് മൃദുവായിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഇതിലൂടെ മുടിയുടെ ആരോഗ്യം നമുക്ക് തിരിച്ച് പിടിക്കാം.



Click it and Unblock the Notifications
