For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെളുത്തുള്ളി ഉപയോഗം ഇങ്ങനെയെങ്കില്‍ നീളമുള്ള കട്ടിയുള്ള മുടി ഉറപ്പ്

|

സമയക്കുറവ് മൂലം പലര്‍ക്കും മുടി പ്രശ്നങ്ങളില്‍ ശ്രദ്ധ ചെലുത്താനായേക്കില്ല. എന്നാല്‍ ഇപ്പോള്‍ പലരും വീടുകളില്‍ തന്നെ കഴിയുകയായിരിക്കും. ഈ കാലയളവ് നിങ്ങളുടെ മുടി പരിപാലിക്കുന്നതിനും മുടി പ്രശ്‌നങ്ങളില്‍ നിന്ന് മുക്തി നേടുന്നതിനും ഉപയോഗിക്കുന്നതാണ് നല്ലൊരു കാര്യമാണ്. നിങ്ങളുടെ തലമുടിയില്‍ മാജിക് പോലെ പ്രവര്‍ത്തിക്കുന്നതും നിങ്ങളുടെ സാധാരണ മുടി പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കുന്നതുമായ ഒരു സ്വാഭാവിക ഘടകമാണ് വെളുത്തുള്ളി.

Most read: മുടി തഴച്ചുവളരാന്‍ ഒരു കൂട്ട്; പേരയില ഉപയോഗം ഇങ്ങനെMost read: മുടി തഴച്ചുവളരാന്‍ ഒരു കൂട്ട്; പേരയില ഉപയോഗം ഇങ്ങനെ

മുടി പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ വെളുത്തുള്ളി ഒരു സ്വാഭാവിക ഘടകമാണ്. ഇത് നിങ്ങളുടെ മുടി പ്രശ്‌നങ്ങള്‍ക്ക് വ്യത്യസ്ത രീതികളില്‍ ഉപയോഗിക്കാം. വെളുത്തുള്ളി ഉപയോഗിക്കുന്നതിനുള്ള ഏറ്റവും നല്ല കാര്യം അതിന് പാര്‍ശ്വഫലങ്ങളില്ല എന്നതാണ്. എന്നിരുന്നാലും, നിങ്ങള്‍ക്ക് ഗുരുതരമായ മുടി പ്രശ്‌നമുണ്ടെങ്കില്‍ വീട്ടുവൈദ്യങ്ങള്‍ ഏതെങ്കിലും ഉപയോഗിക്കുന്നതിന് മുമ്പ് ഡോക്ടറെ സമീപിക്കുക. മുടി പ്രശ്‌നങ്ങള്‍ തീര്‍ക്കാനും മുടി തഴച്ച് വളരാനുമായി വെളുത്തുള്ളി എങ്ങനെ ഉപയോഗിക്കണമെന്ന് ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

വെളുത്തുള്ളി, തേന്‍ ഹെയര്‍പായ്ക്ക്

വെളുത്തുള്ളി, തേന്‍ ഹെയര്‍പായ്ക്ക്

കട്ടിയുള്ളതും ആരോഗ്യകരവുമായ മുടിക്കായി തേനും വെളുത്തുള്ളിയും ഒരുമിച്ച് ചേര്‍ത്ത് തേക്കാവുന്നതാണ്. വെളുത്തുള്ളി, തേന്‍ എന്നിവ ഉപയോഗിച്ച് നിങ്ങള്‍ക്ക് ഒരു ഹെയര്‍ മാസ്‌ക് തയ്യാറാക്കാം. ഇതിനായി നിങ്ങള്‍ക്ക് 8 അല്ലി വെളുത്തുള്ളിയും 1 ടീസ്പൂണ്‍ തേനും ആവശ്യമാണ്. വെളുത്തുള്ളി അരച്ച് പേസ്റ്റ് പരുവത്തിലാക്കി അതില്‍ തേന്‍ ചേര്‍ക്കുക. ഇത് നന്നായി കലര്‍ത്തി തലയോട്ടിയിലും മുടിയിലും പുരട്ടുക. 20 മിനിറ്റ് കഴിഞ്ഞ് കഴുകുക. ആഴ്ചയില്‍ രണ്ടുതവണ നിങ്ങള്‍ക്ക് ഇങ്ങനെ ചെയ്യാം.

വെളുത്തുള്ളി എണ്ണ

വെളുത്തുള്ളി എണ്ണ

നീളമുള്ളതും കട്ടിയുള്ളതുമായ മുടി ഏവരുടെയും സ്വപ്‌നമാണ്. മുടിയില്‍ വെളുത്തുള്ളി എണ്ണ ഉപയോഗിക്കുന്നത് മുടിയുടെ വേരുകളെ ശക്തിപ്പെടുത്തുകയും മുടി വേഗത്തില്‍ വളരാന്‍ സഹായിക്കുകയും ചെയ്യുന്നു. നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ എളുപ്പത്തില്‍ വെളുത്തുള്ളി എണ്ണ തയാറാക്കാം.

Most read:മുടികൊഴിച്ചിലകറ്റാം മുടിവളര്‍ത്താം; ആവണക്കെണ്ണ ഉപയോഗം ഇങ്ങനെMost read:മുടികൊഴിച്ചിലകറ്റാം മുടിവളര്‍ത്താം; ആവണക്കെണ്ണ ഉപയോഗം ഇങ്ങനെ

തയാറാക്കുന്ന വിധം

തയാറാക്കുന്ന വിധം

8 അല്ലി വെളുത്തുള്ളി, 1 സവാള, 1/2 കപ്പ് എണ്ണ എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യം. ഒരു പാനില്‍ എണ്ണ (ഏതെങ്കിലും എണ്ണ, ഒലിവ്, വെളിച്ചെണ്ണ അല്ലെങ്കില്‍ ആവണക്കെണ്ണ) ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് വെളുത്തുള്ളി, സവാള പേസ്റ്റ് എന്നിവ ചേര്‍ത്ത് തിളപ്പിക്കുക. തവിട്ടുനിറമാകുന്നതു വരെ ചൂടാക്കി തീ ഓഫ് ചെയ്യുക. ഇത് തണുപ്പിച്ചതിനുശേഷം മുടിയില്‍ നന്നായി എണ്ണ പുരട്ടുക. ഒരു മണിക്കൂറിന് ശേഷം ഇത് കഴുകിക്കളയുക. അല്ലെങ്കില്‍, ഇത് രാത്രി പുരട്ടി രാവിലെ കഴുകിക്കളയുകയും ചെയ്യാം.

വെളുത്തുള്ളി ഷാംപൂ

വെളുത്തുള്ളി ഷാംപൂ

വെളുത്തുള്ളി ഷാംപൂവിനെക്കുറിച്ച് എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? നിങ്ങളുടെ ഷാംപൂ ബോട്ടിലിലേക്ക് 10 വെളുത്തുള്ളി അല്ലി അരച്ചു ചേര്‍ത്ത് ഇത് തയാറാക്കാം. സുഗന്ധത്തിനായി നിങ്ങള്‍ക്ക് ഷാമ്പൂവില്‍ കുറച്ച് അവശ്യ എണ്ണയും ചേര്‍ക്കാം. മികച്ച ഫലങ്ങള്‍ക്കായി ആഴ്ചയില്‍ 3 തവണ നിങ്ങളുടെ മുടി ഇതുപയോഗിച്ച് ഷാംപൂ ചെയ്യുക.

Most read:മുടിവേരുകളെ ബലപ്പെടുത്തി ഇടതൂര്‍ന്ന മുടിക്ക് വഴിയിത്‌Most read:മുടിവേരുകളെ ബലപ്പെടുത്തി ഇടതൂര്‍ന്ന മുടിക്ക് വഴിയിത്‌

വെളുത്തുള്ളി, ഇഞ്ചി പേസ്റ്റ്

വെളുത്തുള്ളി, ഇഞ്ചി പേസ്റ്റ്

താരന്‍ ഒഴിവാക്കാന്‍ സഹായിക്കുന്നതിന് ഈ രണ്ട് ചേരുവകളും ഒരുമിച്ച് പ്രവര്‍ത്തിക്കും. 8 അല്ലി വെളുത്തുള്ളിയും കുറച്ച് ഇഞ്ചിയും എടുത്ത് ചതച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഒരു പാനില്‍ കുറച്ച് വെളിച്ചെണ്ണ ചൂടാക്കി ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഒഴിക്കുക. നന്നായി ഇളക്കി തീ അണയ്ക്കുക. ഇത് തണുത്ത ശേഷം അരിച്ചെടുത്ത് തലയോട്ടിയിലും തലമുടിയിലും പുരട്ടുക.

മുടിക്ക് വെളുത്തുള്ളി ഉപയോഗിച്ചാലുള്ള ഗുണം

മുടിക്ക് വെളുത്തുള്ളി ഉപയോഗിച്ചാലുള്ള ഗുണം

* വെളുത്തുള്ളിയില്‍ ആന്റി മൈക്രോബയല്‍ ഗുണങ്ങളുണ്ട്, ഇത് തലയോട്ടിക്ക് കേടുവരുത്തുന്നതിനും മുടിയുടെ വളര്‍ച്ചയെ തടസ്സപ്പെടുത്തുന്നതിനും കാരണമാകുന്ന അണുക്കളെയും ബാക്ടീരിയകളെയും നീക്കുന്നു.

* വെളുത്തുള്ളിയിലെ വിറ്റാമിന്‍ സി മുടിയുടെ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്നു.

* മുടിവളര്‍ച്ചയെ ഉത്തേജിപ്പിക്കുന്ന കൊളാജന്‍ ഉല്‍പാദനവും വെളുത്തുള്ളി വര്‍ദ്ധിപ്പിക്കുന്നു.

* മുടിയുടെ പോഷണത്തിനായി രക്തചംക്രമണം വര്‍ദ്ധിപ്പിക്കാന്‍ വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന സെലിനിയം സഹായിക്കുന്നു.

* മുടിയിഴകളെ ശുദ്ധീകരിക്കുകയും അവയെ ശക്തിപ്പെടുത്തുകയും ചെയ്ത് മുടി കൊഴിച്ചില്‍ തടയുന്നു.

* താരന്‍ പോലുള്ള പ്രശ്നങ്ങളെ ചികിത്സിക്കുന്നു.

Most read:തിളങ്ങുന്ന ചര്‍മ്മം നേടാന്‍ വേണ്ടത് ഈ വിറ്റാമിനുകള്‍Most read:തിളങ്ങുന്ന ചര്‍മ്മം നേടാന്‍ വേണ്ടത് ഈ വിറ്റാമിനുകള്‍

English summary

Ways You Can Use Garlic Treat Hair Problems in Malayalam

Garlic can be used in different ways to treat common hair problems. Here are some home remedies.
Story first published: Tuesday, July 6, 2021, 12:33 [IST]
X
Desktop Bottom Promotion