For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടി പ്രശ്‌നങ്ങള്‍ക്ക് എളുപ്പ പരിഹാരം; ബീറ്റ്‌റൂട്ട് ഉപയോഗം ഈ വിധം

|

മുടി കൊഴിച്ചില്‍, മുടി പൊട്ടല്‍, താരന്‍, തലയോട്ടിയിലെ ചൊറിച്ചില്‍ എന്നിവയാണ് ഇന്നത്തെ കാലത്ത് സാധാരണമായിരിക്കുന്ന ചില മുടി പ്രശ്‌നങ്ങള്‍. സമ്മര്‍ദ്ദം, അനാരോഗ്യകരമായ ജീവിതശൈലി, മോശം ഭക്ഷണക്രമം, മുടി സംരക്ഷണത്തിലെ പോരായ്മ എന്നിവയെല്ലാം നിങ്ങളുടെ മുടിയെ മോശമായി ബാധിക്കുന്നു. നീളമുള്ള മുടിയുള്ള സ്ത്രീകള്‍ മാത്രമല്ല, പുരുഷന്മാരും മുടി കൊഴിച്ചില്‍ പോലുള്ള പ്രശ്നങ്ങള്‍ നേരിടുന്നു. ഇത്തരം അവസ്ഥയില്‍ നിങ്ങളുടെ മുടിയെ പരിപാലിക്കാന്‍ ചില പ്രകൃതിദത്ത മാര്‍ഗങ്ങള്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാം.

Most read: കൊളാജന്‍ കൂട്ടി ചര്‍മ്മത്തിന് കരുത്തും തേജസ്സും നല്‍കാന്‍ കഴിക്കേണ്ടത് ഇത്‌Most read: കൊളാജന്‍ കൂട്ടി ചര്‍മ്മത്തിന് കരുത്തും തേജസ്സും നല്‍കാന്‍ കഴിക്കേണ്ടത് ഇത്‌

മുടി പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ പ്രകൃതി നല്‍കിയ അനുഗ്രഹങ്ങളില്‍ ഒന്നാണ് ബീറ്റ്‌റൂട്ട്. ഇത് ശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കുക മാത്രമല്ല, മുടിയുടെ പല പ്രശ്നങ്ങള്‍ക്കും എളുപ്പത്തിലും ഫലപ്രദമായും പരിഹാരം കാണുന്നതിന് സഹായിക്കും. വിവിധ മുടി പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി ബീറ്റ്‌റൂട്ട് എങ്ങനെ ഉപയോഗിക്കാമെന്ന് ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

മുടിക്ക് ബീറ്റ്‌റൂട്ടിന്റെ ഗുണങ്ങള്‍

മുടിക്ക് ബീറ്റ്‌റൂട്ടിന്റെ ഗുണങ്ങള്‍

ബീറ്റ്‌റൂട്ടില്‍ വിറ്റാമിന്‍ ബി6, സി, പൊട്ടാസ്യം, കരോട്ടിനോയിഡുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. നിങ്ങള്‍ ബീറ്റ്‌റൂട്ട് ജ്യൂസ് തലയോട്ടിയില്‍ പുരട്ടി മസാജ് ചെയ്താല്‍, അത് തലയോട്ടിയിലെ രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും വേരുകളെ ശക്തിപ്പെടുത്തുകയും മുടിയിഴകള്‍ക്ക് ശക്തമായ അടിത്തറ നല്‍കുകയും ചെയ്യും. അതിന്റെ ചുവപ്പ് നിറത്തെക്കുറിച്ച് നിങ്ങള്‍ക്ക് ആശങ്കയുണ്ടെങ്കില്‍, വിഷമിക്കേണ്ട, കാരണം ഇത് ഷാംപൂവും വെള്ളവും ഉപയോഗിച്ച് കഴുകിയാല്‍ മതി.

മുടി കൊഴിച്ചില്‍ തടയാന്‍

മുടി കൊഴിച്ചില്‍ തടയാന്‍

ബീറ്റ്റൂട്ട് ഇലകള്‍, ഒരു ബീറ്റ്റൂട്ട്, മൈലാഞ്ചിപ്പൊടി, ഒലിവ് ഓയില്‍ അല്ലെങ്കില്‍ വെളിച്ചെണ്ണ എന്നിവയാണ് ഇതിന് ആവശ്യം. ആദ്യം ഒരു പാന്‍ എടുത്ത് രണ്ട് കപ്പ് വെള്ളം ചേര്‍ത്ത് തിളപ്പിക്കുക. ഇനി ബീറ്റ്റൂട്ട് ഇലകള്‍ ചേര്‍ത്ത് വെള്ളം വീണ്ടും തിളപ്പിക്കുക. ഇപ്പോള്‍ വെള്ളം ഫില്‍ട്ടര്‍ ചെയ്ത് വേവിച്ച ബീറ്റ്റൂട്ട് ഇലകളും ബീറ്റ്റൂട്ടും ചേര്‍ത്ത് തിളപ്പിക്കുക. ഇനി ഇതിലേക്ക് രണ്ട് സ്പൂണ്‍ മൈലാഞ്ചി പൊടിയും ഒരു ചെറിയ ടീസ്പൂണ്‍ ഒലിവ് ഓയിലോ വെളിച്ചെണ്ണയോ ചേര്‍ക്കുക. ഈ ചേരുവകള്‍ നന്നായി ഇളക്കുക. മുടി കൊഴിച്ചില്‍ തടയാന്‍ നിങ്ങളുടെ ബീറ്റ്റൂട്ട് മാസ്‌ക് ഇപ്പോള്‍ തയ്യാറാണ്.

Most read:ടൂത്ത് പേസ്റ്റ് പല്ലിന് മാത്രമല്ല, മുഖം തിളങ്ങാനും ഉത്തമം; ഉപയോഗം ഇങ്ങനെMost read:ടൂത്ത് പേസ്റ്റ് പല്ലിന് മാത്രമല്ല, മുഖം തിളങ്ങാനും ഉത്തമം; ഉപയോഗം ഇങ്ങനെ

തയാറാക്കുന്ന വിധം

തയാറാക്കുന്ന വിധം

രണ്ട് ബീറ്റ്റൂട്ടിന്റെ ജ്യൂസ് അടിച്ചെടുക്കുക. 2 ടേബിള്‍സ്പൂണ്‍ ഒലിവ് ഓയിലും അല്‍പം ഇഞ്ചി നീരും എടുക്കുക. ഒരു പേസ്റ്റ് രൂപത്തില്‍ ഈ ചേരുവകള്‍ മിശ്രിതമാക്കി നിങ്ങളുടെ തലയോട്ടിയിലും മുടിയിലും പ്രയോഗിക്കുക. ഏകദേശം 15-20 മിനുട്ട് നേരം ഉണങ്ങാന്‍ വിട്ട ശേഷം തല നന്നായി കഴുകുക. നിങ്ങളുടെ മുടികൊഴിച്ചില്‍ പ്രശ്നം പരിഹരിക്കാന്‍ ഇത് സഹായിക്കും.

Most read:ചര്‍മ്മത്തിലെ കറുത്ത പാടുകള്‍ നിശ്ശേഷം നീക്കാന്‍ ഓട്‌സും അരിപ്പൊടിയുംMost read:ചര്‍മ്മത്തിലെ കറുത്ത പാടുകള്‍ നിശ്ശേഷം നീക്കാന്‍ ഓട്‌സും അരിപ്പൊടിയും

തല ചൊറിച്ചിലിന് പരിഹാരം

തല ചൊറിച്ചിലിന് പരിഹാരം

ഒരു ബീറ്റ്റൂട്ട് രണ്ട് ഭാഗങ്ങളായി മുറിച്ച് നേരിട്ട് തലയോട്ടിയില്‍ തടവുക. ഇതിന്റെ ജ്യൂസ് നിങ്ങളുടെ തലയോട്ടിയില്‍ ആഴത്തിലിറങ്ങി ചര്‍മ്മത്തിലെ കോശങ്ങളെ നീക്കം ചെയ്യുകയും ഉള്ളില്‍ നിന്ന് മോയ്സ്ചറൈസ് ചെയ്യുകയും ചെയ്യും. താരന്‍, തല ചൊറിച്ചില്‍ എന്നിവ അകറ്റാനായി ബീറ്റ്റൂട്ട് പുരട്ടി 15 മിനിറ്റ് നേരം വിടുക. ആഴ്ചയില്‍ ഒരിക്കല്‍ ഇത് ആവര്‍ത്തിക്കുക, നിങ്ങളുടെ മുടിക്ക് സ്വാഭാവിക ആരോഗ്യകരമായ തിളക്കം നിങ്ങള്‍ക്ക് കാണാനാകും.

തയാറാക്കുന്ന വിധം

തയാറാക്കുന്ന വിധം

നിങ്ങള്‍ക്ക് വേണ്ടത് 2-3 ബീറ്റ്റൂട്ട് ജ്യൂസും (മുടിയുടെ നീളത്തെ ആശ്രയിച്ച്) കുറച്ച് കാപ്പിപ്പൊടിയും മാത്രമാണ്. രണ്ടും ചേര്‍ത്ത് ഒരു ഹെയര്‍ മാസ്‌ക് രൂപപ്പെടുത്തി മുടിയില്‍ പുരട്ടുക. ഇത് ഒരു മണിക്കൂറോളം വിടുക, തുടര്‍ന്ന് ഇളം ചൂടുള്ള വെള്ളത്തില്‍ നന്നായി കഴുകുക. മുടി കൊഴിച്ചില്‍ തടയാന്‍ മാത്രമല്ല, മുടിയുടെ മൊത്തത്തിലുള്ള ഗുണനിലവാരം മെച്ചപ്പെടുത്താനും ഇത് സഹായിക്കും.

Most read:പൂ പോലെ മൃദുലമായ കൈകള്‍ വേണോ; ഇത് ചെയ്താല്‍ മതിMost read:പൂ പോലെ മൃദുലമായ കൈകള്‍ വേണോ; ഇത് ചെയ്താല്‍ മതി

താരന്‍ അകറ്റാന്‍ ബീറ്റ്‌റൂട്ട്

താരന്‍ അകറ്റാന്‍ ബീറ്റ്‌റൂട്ട്

രണ്ട് ബീറ്റ്റൂട്ട് ജ്യൂസ്, അര കപ്പ് വേപ്പില നീര് എന്നിവ ഇതിനായി ആവശ്യമുണ്ട്. ഇത് ഒരുമിച്ച് ചേര്‍ത്ത് മുടിക്ക് പുരട്ടി അരമണിക്കൂറോളം നേരം വിടുക. ശേഷം ഒരു ആന്റി ഡാന്‍ഡ്രഫ് ഷാംപൂ ഉപയോഗിച്ച് ഇത് കഴുകിക്കളയുക. മികച്ച ചില ഫലങ്ങള്‍ക്കായി ആഴ്ചയില്‍ ഒരിക്കല്‍ ഇത് ആവര്‍ത്തിക്കുക. താരന്‍ അകറ്റാന്‍ ഈ വഴി ഗുണം ചെയ്യുന്നതായിരിക്കും.

മുടിക്ക് നിറം നല്‍കാന്‍

മുടിക്ക് നിറം നല്‍കാന്‍

മുടിക്ക് നിറം നല്‍കാനായി രസവസ്തുക്കള്‍ ഉപയോഗിക്കുന്നതിനു മുമ്പായി നിങ്ങള്‍ക്ക് ബീറ്റ്റൂട്ട് ഉപയോഗിക്കാവുന്നതാണ്. കുറഞ്ഞത് ഒരു കപ്പ് ബീറ്റ്റൂട്ട് ജ്യൂസ്, അര കപ്പ് കട്ടന്‍ ചായ, അര കപ്പ് റോസ് വാട്ടര്‍ എന്നിവ ഇതിനായി നിങ്ങള്‍ക്ക് ആവശ്യമാണ്. ഇതെല്ലാം കലര്‍ത്തി ഒരു മണിക്കൂര്‍ നേരം മുടിയില്‍ പുരട്ടുക. തേയിലയിലെ ആന്റിഓക്സിഡന്റുകള്‍ നിങ്ങളുടെ മുടിക്ക് ആരോഗ്യകരമായ തിളക്കം നല്‍കും, കൂടാതെ ബീറ്റ്റൂട്ടില്‍ കാണപ്പെടുന്ന പിഗ്മെന്റ് നിങ്ങളുടെ മുടിക്ക് നിറം നല്‍കും, ഇത് ഏകദേശം 2 ആഴ്ച നീണ്ടുനില്‍ക്കും. മുടിക്ക് രാസപ്രയോഗം നടത്താതെ നിങ്ങള്‍ക്ക് ആവശ്യമുള്ളത്ര തവണ ഇത് ആവര്‍ത്തിക്കാനാകും എന്നതാണ് ഇതിന്റെ ഏറ്റവും മികച്ച കാര്യം.

Most read:പ്രായമുണ്ടെന്ന് കണ്ടാല്‍ പറയാതിരിക്കാന്‍; ഈ മോശം ശീലങ്ങള്‍ ഒഴിവാക്കൂMost read:പ്രായമുണ്ടെന്ന് കണ്ടാല്‍ പറയാതിരിക്കാന്‍; ഈ മോശം ശീലങ്ങള്‍ ഒഴിവാക്കൂ

English summary

Ways You Can Use Beetroot for Different Hair Problems in Malayalam

Have you ever heard of using beetroot for hair? This is a useful remedy for haircare problems. Take a look.
Story first published: Friday, May 20, 2022, 12:30 [IST]
X
Desktop Bottom Promotion