For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇടതൂര്‍ന്ന തിളക്കമുള്ള മുടിക്ക് ടീ ട്രീ ഓയില്‍ ഉപയോഗം ഈ വിധം

|

മികച്ച രീതിയില്‍ മുടി സംരക്ഷിക്കാന്‍ താല്‍പര്യമുള്ള ഒരാളാണ് നിങ്ങളെങ്കില്‍, അത് പറയുന്നതിനേക്കാള്‍ ചെയ്യുന്നതിലുള്ള ബുദ്ധിമുട്ട് എന്തെന്ന് നിങ്ങള്‍ക്കറിയാവുന്നതായിരിക്കും. താരന്‍, മുടികൊഴിച്ചില്‍, വരണ്ട മുടി, മുടി പൊട്ടല്‍ എന്നിവയാണ് മുടി വളര്‍ച്ചയെ പതിവായി തടസ്സപ്പെടുത്തുന്ന ചില ഘടകങ്ങള്‍. ചര്‍മ്മത്തിന്റെയും മുടിയുടെയും പ്രശ്നങ്ങള്‍ പലരും അനുഭവിക്കുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് മികച്ച പരിഹാരമാണ് അവശ്യ എണ്ണകള്‍.

Most read: മുടി പ്രശ്‌നങ്ങള്‍ക്ക് എളുപ്പ പരിഹാരം; ബീറ്റ്‌റൂട്ട് ഉപയോഗം ഈ വിധംMost read: മുടി പ്രശ്‌നങ്ങള്‍ക്ക് എളുപ്പ പരിഹാരം; ബീറ്റ്‌റൂട്ട് ഉപയോഗം ഈ വിധം

ടീ ട്രീ ഓയില്‍ ഏറ്റവും പ്രചാരമുള്ള അവശ്യ എണ്ണകളില്‍ ഒന്നാണ്. ഇത് ചര്‍മ്മത്തിനും മുടിക്കും അതിശയകരമായ ഗുണങ്ങള്‍ നല്‍കുന്നു. ഈ ലേഖനത്തില്‍, മുടിയില്‍ ടീ ട്രീ ഓയില്‍ ഉപയോഗിക്കുന്നതിന്റെ ഗുണങ്ങളെക്കുറിച്ച് നിങ്ങള്‍ക്ക് വായിച്ചറിയാം.

ഷാംപൂവും ടീ ട്രീ ഓയിലും

ഷാംപൂവും ടീ ട്രീ ഓയിലും

ആവശ്യമായ അളവില്‍ നിങ്ങളുടെ ഷാംപൂ എടുക്കുക. ഇതിലേക്ക് 5-6 തുള്ളി ടീ ട്രീ ഓയില്‍ ചേര്‍ക്കുക. ഒരുമിച്ച് മിക്സ് ചെയ്ത് നിങ്ങളുടെ മുടിയിലും തലയോട്ടിയിലും രണ്ട് മിനിറ്റ് നേരം മൃദുവായി മസാജ് ചെയ്യുക. ഇത് 5-8 മിനിറ്റ് വിടുക. വെള്ളം ഉപയോഗിച്ച് നന്നായി കഴുകുക. സ്വാഭാവികമായി നീളമുള്ള തിളങ്ങുന്ന മുടി ലഭിക്കാന്‍ ടീ ട്രീ ഓയില്‍ ഉപയോഗിച്ച് ആഴ്ചയില്‍ 2-3 തവണ ഈ ലളിതമായ പ്രക്രിയ പിന്തുടരുക.

ടീ ട്രീ ഓയിലും ഒലീവ് ഓയിലും

ടീ ട്രീ ഓയിലും ഒലീവ് ഓയിലും

ഒരു പാത്രത്തില്‍ 2-3 ടീസ്പൂണ്‍ തണുത്ത ഒലിവ് ഓയില്‍ എടുക്കുക. ഇതിലേക്ക് കുറച്ച് തുള്ളി ടീ ട്രീ ഓയില്‍ ചേര്‍ക്കുക. നിങ്ങളുടെ തലയോട്ടിയില്‍ മസാജ് ചെയ്യുക. ചൂടുവെള്ളത്തില്‍ ഒരു ടവല്‍ മുക്കിവയ്ക്കുക ഈ നനഞ്ഞ ചൂടുള്ള ടവല്‍ ഉപയോഗിച്ച് നിങ്ങളുടെ മുടി പൊതിയുക, 40-60 മിനിറ്റ് കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് നിങ്ങളുടെ മുടി കഴുകുക. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് നീളമുള്ള മുടി എളുപ്പത്തില്‍ നേടാനാകും.

Most read:കൊളാജന്‍ കൂട്ടി ചര്‍മ്മത്തിന് കരുത്തും തേജസ്സും നല്‍കാന്‍ കഴിക്കേണ്ടത് ഇത്‌Most read:കൊളാജന്‍ കൂട്ടി ചര്‍മ്മത്തിന് കരുത്തും തേജസ്സും നല്‍കാന്‍ കഴിക്കേണ്ടത് ഇത്‌

നേട്ടങ്ങള്‍

നേട്ടങ്ങള്‍

ഒലീവ് ഓയിലില്‍ വിവിധ അവശ്യ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്, ഇത് നീളമുള്ള മുടി വളരാന്‍ അനുയോജ്യമായ പ്രകൃതിദത്ത മരുന്നാണ്. ഒലിവ് ഓയിലില്‍ ഒലൂറോപീന്‍ എന്നറിയപ്പെടുന്ന ഒരു പ്രത്യേക സംയുക്തം അടങ്ങിയിട്ടുണ്ട്, ഇത് മുടിയിഴകളുടെ രൂപീകരണ സമയത്ത് കോശങ്ങളുടെ വ്യാപനം വര്‍ദ്ധിപ്പിക്കുന്നതിന് വളരെയധികം ഗുണം ചെയ്യും, ഇത് മുടി വളര്‍ച്ചയെ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. അതോടൊപ്പം, ഒലിവ് ഓയിലില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും മോണോ അണ്‍സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളും ആരോഗ്യകരമായ മുടി വളര്‍ച്ചയ്ക്ക് സഹായിക്കുന്നു. ഒലിവ് ഓയിലില്‍ അടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡുകള്‍ മുടിക്കും തലയോട്ടിക്കും അത്ഭുതകരമായി മോയ്‌സ്ചറൈസിംഗ് ഗുണങ്ങള്‍ നല്‍കുന്നു. ഒലീവ് ഓയില്‍ മുടിക്കും തലയോട്ടിക്കും ഈര്‍പ്പവും പോഷണവും നല്‍കുകയും തലയോട്ടിയിലെ രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് മുടിയിഴകളെ പുനരുജ്ജീവിപ്പിക്കുകയും പുതിയ മുടി വളര്‍ച്ചയ്ക്ക് ഉത്തേജനം നല്‍കുകയും ചെയ്യുന്നു.

ടീ ട്രീ ഓയിലും കറ്റാര്‍ വാഴയും

ടീ ട്രീ ഓയിലും കറ്റാര്‍ വാഴയും

അര കപ്പ് പുതിയ കറ്റാര്‍ വാഴ ജെല്‍ എടുത്ത് അതില്‍ 8-10 തുള്ളി ടീ ട്രീ ഓയില്‍ ചേര്‍ക്കുക. ഇത് നന്നായി മിക്സ് ചെയ്ത് മിശ്രിതം തലയോട്ടിയില്‍ പുരട്ടി പതുക്കെ മസാജ് ചെയ്യുക. ഒരു മണിക്കൂര്‍ നേരം കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക. ടീ ട്രീ ഓയിലും കറ്റാര്‍ വാഴയും ഉപയോഗിച്ച് ഈ പ്രതിവിധി ആഴ്ചയില്‍ 2-3 തവണ ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് നീളമുള്ള മുടി ലഭിക്കും.

Most read:ടൂത്ത് പേസ്റ്റ് പല്ലിന് മാത്രമല്ല, മുഖം തിളങ്ങാനും ഉത്തമം; ഉപയോഗം ഇങ്ങനെMost read:ടൂത്ത് പേസ്റ്റ് പല്ലിന് മാത്രമല്ല, മുഖം തിളങ്ങാനും ഉത്തമം; ഉപയോഗം ഇങ്ങനെ

നേട്ടങ്ങള്‍

നേട്ടങ്ങള്‍

കറ്റാര്‍ വാഴ നമ്മുടെ ചര്‍മ്മത്തിനും മുടിക്കും ഒരു അത്ഭുത ഘടകമാണ്. മുടി കൊഴിച്ചില്‍ ഉള്‍പ്പെടെയുള്ള നിരവധി മുടി പ്രശ്‌നങ്ങള്‍ പരിഹരിക്കാനും നീളമുള്ള മുടി പ്രോത്സാഹിപ്പിക്കാനും ഇത് സഹായിക്കുന്നു. കറ്റാര്‍ വാഴയിലെ വിറ്റാമിനുകള്‍ എ, ബി 12, സി, ഇ, ഫോളിക് ആസിഡ് മുതലായ വിവിധ മുടി സൗഹൃദ പോഷകങ്ങളുടെ ഉറവിടമാണ്. അവ കേടായ മുടിയിഴകള്‍ക്ക് പോഷണം നല്‍കുകയും പുതിയ മുടി വളരുന്നതിന് അവയെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു. വിറ്റാമിന്‍ ബി 12 നും കറ്റാര്‍ വാഴ ജെല്ലില്‍ അടങ്ങിയിരിക്കുന്ന ഫോളിക് ആസിഡിനും മുടി കൊഴിച്ചില്‍ തടയാനുള്ള കഴിവുണ്ട്. കറ്റാര്‍ വാഴ മുടിയുടെ വളര്‍ച്ച വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന നിരവധി പ്രകൃതിദത്ത എന്‍സൈമുകളുടെ ഉറവിടമാണ്.

Most read:ചര്‍മ്മത്തിലെ കറുത്ത പാടുകള്‍ നിശ്ശേഷം നീക്കാന്‍ ഓട്‌സും അരിപ്പൊടിയുംMost read:ചര്‍മ്മത്തിലെ കറുത്ത പാടുകള്‍ നിശ്ശേഷം നീക്കാന്‍ ഓട്‌സും അരിപ്പൊടിയും

ടീ ട്രീ ഓയിലും വെളിച്ചെണ്ണയും

ടീ ട്രീ ഓയിലും വെളിച്ചെണ്ണയും

ഒരു പാത്രത്തില്‍, 2-3 ടീസ്പൂണ്‍ വെളിച്ചെണ്ണ എടുത്ത് അതില്‍ കുറച്ച് തുള്ളി ടീ ട്രീ ഓയില്‍ ചേര്‍ക്കുക. ഇത് മിക്സ് ചെയ്ത് മുടിയിലും തലയോട്ടിയിലും പുരട്ടുക. കുറച്ചു നേരം മൃദുവായി മസാജ് ചെയ്യുക. ചൂടുവെള്ളത്തില്‍ ഒരു ടവല്‍ മുക്കി പിഴിഞ്ഞ് നിങ്ങളുടെ തലയ്ക്ക് ചുറ്റും പൊതിഞ്ഞ് 30-40 മിനിറ്റ് കാത്തിരിക്കുക. ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്യുന്നത് നീളമുള്ള മുടി നല്‍കാന്‍ സഹായിക്കും.

Most read:പൂ പോലെ മൃദുലമായ കൈകള്‍ വേണോ; ഇത് ചെയ്താല്‍ മതിMost read:പൂ പോലെ മൃദുലമായ കൈകള്‍ വേണോ; ഇത് ചെയ്താല്‍ മതി

നേട്ടങ്ങള്‍

നേട്ടങ്ങള്‍

മുടികൊഴിച്ചില്‍ തടയുന്നതും പുതിയ മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതും ഉള്‍പ്പെടെ നമ്മുടെ മിക്കവാറും എല്ലാ മുടി പ്രശ്നങ്ങള്‍ക്കും പരിഹാരമാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണ ഉപയോഗിച്ച് പതിവായി തലയോട്ടിയില്‍ മസാജ് ചെയ്യുന്നത് തലയോട്ടിയിലെ രക്തചംക്രമണം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു, ഇത് മുടിയിഴകളിലേക്ക് ഓക്‌സിജനും മറ്റ് അവശ്യ പോഷകങ്ങളും നന്നായി ഒഴുക്കുന്നു. ഇതിലൂടെ മുടി ശക്തിപ്പെടുത്തുകയും മുടികൊഴിച്ചില്‍ തടയുകയും പുതിയ മുടി വളരുന്നതിന് അവയെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു. വെളിച്ചെണ്ണയുടെ പതിവ് ഉപയോഗം തലയോട്ടിയിലെ താരനും മറ്റ് ഫംഗസ് അണുബാധകളും തടയും. കൂടാതെ, വെളിച്ചെണ്ണയില്‍ വിവിധ ആന്റി ഓക്‌സിഡന്റ് സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇവ ഫ്രീ റാഡിക്കലുകളുടെ ദോഷകരമായ ഫലങ്ങളില്‍ നിന്നും മുടിയിഴകളെ നശിപ്പിക്കാന്‍ സാധ്യതയുള്ള ബാഹ്യ ഘടകങ്ങളില്‍ നിന്നും മുടിയെയും തലയോട്ടിയെയും സംരക്ഷിക്കാന്‍ സഹായിക്കുന്നു.

ടീ ട്രീ ഓയിലും വേപ്പും

ടീ ട്രീ ഓയിലും വേപ്പും

വേപ്പില കുറച്ചു ദിവസം തണലില്‍ ഉണക്കി ഗ്രൈന്‍ഡര്‍ ഉപയോഗിച്ച് പൊടിച്ചെടുക്കുക. ഒരു പാത്രത്തില്‍ 3-4 ടീസ്പൂണ്‍ വേപ്പിലപ്പൊടി എടുത്ത് ആവശ്യത്തിന് വെള്ളവും കുറച്ച് തുള്ളി ടീ ട്രീ ഓയിലും ചേര്‍ക്കുക. എല്ലാം മിക്‌സ് ചെയ്ത് പേസ്റ്റ് ആക്കുക. ഈ പേസ്റ്റ് തലയോട്ടിയിലും മുടിയിലും പുരട്ടുക. വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകുന്നതിന് മുമ്പ് കുറഞ്ഞത് 40 മിനിറ്റെങ്കിലും ഇത് വയ്ക്കുക. ടീ ട്രീ ഓയിലും വേപ്പിലയും ചേര്‍ന്ന് ഈ പ്രതിവിധി ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ചെയ്യുന്നത് നീളമുള്ള മുടി ലഭിക്കാന്‍ നിങ്ങളെ സഹായിക്കും.

Most read:പ്രായമുണ്ടെന്ന് കണ്ടാല്‍ പറയാതിരിക്കാന്‍; ഈ മോശം ശീലങ്ങള്‍ ഒഴിവാക്കൂMost read:പ്രായമുണ്ടെന്ന് കണ്ടാല്‍ പറയാതിരിക്കാന്‍; ഈ മോശം ശീലങ്ങള്‍ ഒഴിവാക്കൂ

നേട്ടങ്ങള്‍

നേട്ടങ്ങള്‍

ആയുര്‍വേദത്തില്‍, മുടി വളര്‍ച്ചയ്ക്ക് ഏറ്റവും നല്ല സസ്യങ്ങളിലൊന്നായാണ് വേപ്പിനെ കണക്കാക്കിയിരിക്കുന്നത്. അടിസ്ഥാനപരമായി, ഇതിന് നമ്മുടെ മിക്കവാറും എല്ലാ മുടി പ്രശ്നങ്ങളും പരിഹരിക്കാന്‍ കഴിയും. ഉയര്‍ന്ന അളവിലുള്ള ആന്റി ഓക്സിഡന്റുകള്‍ വേപ്പിലുണ്ട്. ഇത് തലയോട്ടിയെയും മുടിയെയും ഫ്രീ റാഡിക്കലുകളില്‍ നിന്ന് സംരക്ഷിക്കാനും മുടി വളര്‍ച്ച വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു. മുടി കൊഴിച്ചിലിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് നമ്മുടെ തലയോട്ടിയിലെ സെബാസിയസ് ഗ്രന്ഥികളുടെ അമിതമായ സെബം ഉല്‍പാദനം. വേപ്പ് തലയില്‍ പതിവായി ഉപയോഗിക്കുന്നത് സുഷിരങ്ങള്‍ അടയാന്‍ സഹായിക്കുകയും മുടി വളര്‍ച്ചയെ സുഗമമാക്കുകയും ചെയ്യുന്നു. കൂടാതെ, വേപ്പിന് അതിശയകരമായ മോയ്‌സ്ചറൈസേഷന്‍ ഗുണങ്ങളും ഉണ്ട്. ഇത് തലയോട്ടിയിലെ ഈര്‍പ്പം വീണ്ടെടുക്കാനും വരണ്ട തലയോട്ടി മൂലമുണ്ടാകുന്ന താരന്‍ അകറ്റാനും സഹായിക്കുന്നു.

English summary

Ways to Use Tea Tree Oil on Hair For Long Shiny Hair in Malayalam

Tea tree oil is one of the most popular essential oils which has amazing benefits for both skin and hair. Here are some ways to use tea tree oil on hair for long shiny hair.
Story first published: Monday, May 23, 2022, 12:24 [IST]
X
Desktop Bottom Promotion