Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
ആയുര്‍വ്വേദമാണ് ഉറപ്പ്: 30 ദിവസം സമയം മുടി നല്ല കട്ടിയുള്ളതും തിളങ്ങുന്നതും
മുടിയുടെ ആരോഗ്യം എന്നത് പലപ്പോഴും പല വിധത്തിലാണ് നമ്മുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നത്. കാരണം മുടിയുടെ അനാരോഗ്യം പലരിലും സമ്മര്‍ദ്ദം വളര്‍ത്തുന്നു. അതിനെ പ്രതിരോധിക്കുന്നതിനുള്ള മാര്‍ഗ്ഗമാണ് നാം എപ്പോഴും തേടേണ്ടത്. എന്നാല്‍ വിപണിയില്‍ ലഭ്യമാവുന്ന വസ്തുക്കള്‍ ഉപയോഗിച്ച് മുടി വളര്‍ച്ചക്കും മുടിയുടെ ആരോഗ്യത്തിനും വേണ്ടി നടക്കുമ്പോള്‍ നമ്മള് അല്പം ശ്രദ്ധിച്ചാല്‍ ആയുര്‍വ്വേദ പ്രകാരമുള്ള ചില ചേരുവകളിലൂടെ പാര്‍ശ്വഫലങ്ങളില്ലാതെ മുടിയുടെ ആരോഗ്യം സംരക്ഷിക്കാം.

ആയുര്‍വേദത്തില്‍, മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്ന ഏറ്റവും ഗുണകരമായ ഒരു കൂട്ടാണ് ചെമ്പരത്തി. ഈ ചെമ്പരത്തിയില്‍ അല്പം തേങ്ങാപ്പാല്‍ കൂടി ചേരുമ്പോള്‍ ഗുണങ്ങള്‍ ഇരട്ടിയാവും. മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്ന ഈ രണ്ട് ഘടകങ്ങളും പക്ഷേ എപ്രകാരമാണ് മുടിയില്‍ ഉപയോഗിക്കേണ്ടത് എന്നത് അറിഞ്ഞിരിക്കണം. ചെമ്പരത്തിയുടെ പൂക്കളും ഇലകളും എല്ലാം മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നു എന്നതാണ് സത്യം. ഇത് നിങ്ങളുടെ ഉറങ്ങിക്കിടക്കുന്ന രോമകൂപങ്ങളില്‍ നിന്നും കഷണ്ടിയില്‍ നിന്നും പൂര്‍ണ്ണമായും മുടി വളരുന്നതിന് സഹായിക്കുന്നു. എങ്ങനെയെന്ന് നോക്കാം.

ഹെയര്‍ മാസ്ക് തയ്യാറാക്കാം
മുടിക്ക് നിരവധി ഗുണങ്ങള്‍ നല്കുന്ന തേങ്ങാപ്പാല്‍ ചെമ്പരത്തി ഹെയര്മാസ് നമുക്കെങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. അതിന് വേണ്ടി ആദ്യം തേങ്ങാപ്പാലില്‍ ചതച്ച ചെമ്പരത്തിയുടെ ഇതളുകള്‍ ചേര്‍ക്കുക. പിന്നീട് ഇതിലേക്ക് തേന്‍, കറ്റാര്‍ വാഴ നീര്, തൈര് എന്നിവ ചേര്‍ത്ത് മിനുസമാര്‍ന്ന പേസ്റ്റ് രൂപത്തിലാക്കി എടുക്കുക. ഈ പേസ്റ്റ് നിങ്ങളുടെ തലമുടിയില്‍ പുരട്ടി 30 മിനിറ്റ് നേരം വയ്ക്കുക, പിന്നീട് വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ഇത് ഉപയോഗിക്കുന്നതിന്റെ ഫലമായി മുടി പിളരുന്നതും വരള്‍ച്ച മൂലം പൊട്ടുന്നതും തടയുന്നതിന് സാധിക്കുന്നു. ഇനിയും നിരവധി ഗുണങ്ങളുണ്ട്. അതെന്താണെന്ന് നോക്കാം.

കഷണ്ടിയെ തടയുന്നു
പലരേയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ് കഷണ്ടി. എന്നാല്‍ അതിനെ പരിഹരിക്കുന്നതിന് വേണ്ടിയും ഈ ഹെയര്‍മാസ്ക് ഉപയോഗിക്കാം. മുടിയില്‍ ഉപയോഗിക്കുന്നതിന് ഏറ്റവും സുരക്ഷിതമായ മാര്‍ഗ്ഗമാണ് ചെമ്പരത്തി തേങ്ങാപ്പാല്‍ മിശ്രിതം. ഇത് നിങ്ങളുടെ കഷണ്ടിയെ സ്വാഭാവികമായും ഇല്ലാതാക്കുന്നു. ഇത് മാത്രമല്ല യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാക്കുന്നില്ല. ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും ഈ മിശ്രിതം തലയില്‍ തേച്ച് പിടിപ്പിക്കാം. ഇതിലൂടെ മുടിയുടെ ആരോഗ്യം വര്‍ദ്ധിക്കും എന്നതില്‍ സംശയം വേണ്ട.

അകാല നരയെ തടയുന്നു
പ്രായമാവുക എന്ന വെല്ലുവിളി ആദ്യം ആരംഭിക്കുന്നത് മുടിയിലാണ്. ഇത്തരം അവസ്ഥയില്‍ അതിന് പരിഹാരം കാണുന്നതിനും മുടിയിലെ വെള്ളിവരകളെ പിഴുത് കളയുന്നതിനും വേണ്ടി നമുക്ക് ഈ മിശ്രിതം ഉപയഗിക്കാവുന്നതാണ്. ഇത് പാരമ്പര്യ നരയെ വരെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ചെമ്പരത്തിയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകളും വിറ്റാമിനുകളും മുടിക്ക് സ്വാഭാവിക നിറം നല്‍കുന്നതോടൊപ്പം തന്നെ സ്വാഭാവിക പിഗ്മെന്റായ മെലാനിന്‍ ഉത്പാദിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

താരന്, തലയോട്ടിയിലെ ചൊറിച്ചില്‍ പരിഹാരം
താരന് മുടി കൊഴിച്ചിലിന്റെ പ്രധാന കാരണങ്ങളില്‍ ഒന്നാണ്. അതിനെ പരിഹരിക്കുന്നതിന് വേണ്ടി നിങ്ങള്‍ക്ക് ഈ ഹെയര്‍മാസ്ക് ഉപയോഗിക്കാം. ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും ഉപയോഗിച്ചാല്‍ നിങ്ങള്‍ക്ക് പ്രകടമായ മാറ്റം മനസ്സിലാക്കാന്‍ സാധിക്കുന്നു. തലയോട്ടിയുടെ ആഴത്തില്‍ ഇറങ്ങിച്ചെന്ന് നിങ്ങള്‍ക്ക് ഇത്തരം പ്രശ്നങ്ങളെ എല്ലാം ഇല്ലാതാക്കാന്‍ സാധിക്കുന്നു. ഇത് കൂടാതെ ശരീരത്തിനും തലക്കും തണുപ്പ് ശാന്തതയും ലഭിക്കുന്നു. അതോടൊപ്പം തന്നെ മുടിയുടെ pH ബാലന്‍സ് നിലനിര്‍ത്തുന്നു.

മുടി വളര്‍ച്ചക്ക് ഉത്തമം
മുടി വളര്‍ച്ചക്ക് വേണ്ടി ഇത് നിങ്ങള്‍ക്ക് വളരെ ഫലപ്രദമായി ഉപയോഗിക്കാം. വര്‍ഷങ്ങളായി നിങ്ങളെ അലട്ടുന്ന മുടിയുടെ പല പ്രശ്നങ്ങളേയും ഇതിലൂടെ ഇല്ലാതാക്കാം. കാരണം ചെമ്പരത്തിയില്‍ അമിനോ ആസിഡുകള്‍ ഉണ്ട്. ഇത് നിങ്ങളുടെ മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് ആവശ്യമായ പോഷകങ്ങള്‍ നല്കുന്നു. ഈ അമിനോ ആസിഡുകള്‍ മുടിയുടെ നിര്‍മാണ ബ്ലോക്കായ കെരാട്ടിന്‍ ഉത്പാദിപ്പിക്കുന്നു. ഇത് മുടി പൊട്ടുന്നതിന് പരിഹാരം കാണുന്നു. അതോടൊപ്പം തന്നെ മുടിയുടെ മൊത്തത്തിലുള്ള കനം വര്‍ദ്ധിപ്പിക്കുകയും കട്ടിയുള്ളതാക്കി മാറ്റുകയും ചെയ്യുന്നു.

സ്വാഭാവിക എണ്ണമയം നിലനിര്‍ത്തുന്നു
മുടിയുടെ അനാരോഗ്യകരമായ പല പ്രശ്നങ്ങളേയും നിസ്സാരമായി നമുക്ക് ഇതിലൂടെ ഇല്ലാതാക്കി. മുടിയിലെ സ്വാഭാവിക എണ്ണമയം വീണ്ടെടുക്കുന്നതിനും നിങ്ങളുടെ മുടി വരണ്ടതും മങ്ങിയതുമായി മാറുന്നതില്‍ നിന്ന് പരിഹാരം കാണുന്നതിനും ഊ ഹെയര്‍മാസ്ക് സഹായിക്കുന്നു. ഇത് മാത്രമല്ല മുടിയില്‍ ഒരു കണ്ടീഷണര്‍ പോലെ ഈ ഹെയര്‍മാസ്ക് പ്രവര്‍ത്തിക്കുന്നു. നല്ലതുപോലെ മസ്സാജ് ചെയ്യുന്നതിലൂടെ ഗുണം വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത് എന്നതില്‍ സംശയം വേണ്ട.



Click it and Unblock the Notifications
