Latest Updates
-
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാൻ വഴിയിതാ -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ചിലര്‍ക്ക് പണച്ചെലവ് കൂടും -
2026 ഏപ്രിൽ 2: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക്
പ്രായം കൂടുന്നതിനൊപ്പം മുടിയുടെ കനവും കുറയും; മുടിക്ക് കട്ടി കൂട്ടി കരുത്തേകാന്‍ വഴിയിത്
പ്രായമേറുന്തോറും മുടിക്ക് കനം കുറഞ്ഞു തുടങ്ങുകയും ക്രമേണ അവയുടെ വളര്‍ച്ച കുറയുകയും ചെയ്യും. മുടിയുടെ സ്വാഭാവിക പ്രോട്ടീന്റെ ഉത്പാദനം കുറയുന്നതാണ് ഇതിന് കാരണം. ഇതുകാരണം നിങ്ങളുടെ മുടി നിര്‍ജീവമായി കാണപ്പെടുന്നു. ശരിയായ കേശ പരിചരണത്തിന്റെ അഭാവത്തില്‍ താരന്, വരള്‍ച്ച തുടങ്ങിയ പ്രശ്നങ്ങളും വര്‍ദ്ധിക്കാന്‍ തുടങ്ങുന്നു, ഇത് മുടിയുടെ വളര്‍ച്ചയെ വളരെ ദോഷകരമായി ബാധിക്കുന്നു.
നിങ്ങളുടെ മുടി സംരക്ഷിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, വെളുത്തുള്ളി നിങ്ങളെ വളരെയധികം സഹായിക്കും. വെളുത്തുള്ളിയില്‍ വിറ്റാമിന്‍ ബി 6, വിറ്റാമിന്‍ സി, മാംഗനീസ്, സെലിനിയം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ ആരോഗ്യത്തിനും കരുത്തിനും സഹായിക്കുന്നു. മുടി സംരക്ഷണത്തില്‍ വെളുത്തുള്ളി ഉപയോഗിക്കുന്നതിന്റെ ഗുണങ്ങള്‍ എന്തൊക്കെയാണെന്നും അത് എങ്ങനെ ഉപയോഗിക്കാമെന്നും ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

മുടിയുടെ വളര്‍ച്ചയ്ക്ക് വെളുത്തുള്ളിയുടെ ഗുണങ്ങള്‍
* വെളുത്തുള്ളിയില്‍ ആന്റി മൈക്രോബയല്‍ ഗുണങ്ങളുണ്ട്, ഇത് തലയോട്ടിക്ക് കേടുപാടുകള്‍ വരുത്തുന്നതിനും മുടിയുടെ വളര്‍ച്ചയെ തടസ്സപ്പെടുത്തുന്നതിനും കാരണമാകുന്ന അണുക്കളെയും ബാക്ടീരിയകളെയും കൊല്ലാന്‍ സഹായിക്കുന്നു.
* അസംസ്കൃത വെളുത്തുള്ളിയില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്നതിന് മികച്ചതാണ്.
* മുടിയുടെ വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്ന കൊളാജന്‍ ഉല്പാദനവും വെളുത്തുള്ളി വര്‍ദ്ധിപ്പിക്കുന്നു.

മുടിയുടെ വളര്‍ച്ചയ്ക്ക് വെളുത്തുള്ളിയുടെ ഗുണങ്ങള്‍
* മുടിയുടെ പരമാവധി പോഷണത്തിനായി രക്തചംക്രമണം വര്‍ദ്ധിപ്പിക്കാന്‍ വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന സെലിനിയം സഹായിക്കുന്നു.
* മുടിയിഴകളെ ശുദ്ധീകരിക്കാനും അവയെ ശക്തിപ്പെടുത്താനും തടസ്സമുണ്ടാക്കാതിരിക്കാനും മുടി കൊഴിച്ചില്‍ തടയാനും സഹായിക്കുന്നു.
* വെളുത്തുള്ളി തലയോട്ടിയെ ശാന്തമാക്കാന്‍ സഹായിക്കുകയും താരന് പോലുള്ള പ്രശ്നങ്ങളെ ചികിത്സിക്കുകയും ചെയ്യുന്നു. മുടിയുടെ വളര്‍ച്ചയ്ക്ക് വെളുത്തുള്ളി ഉപയോഗിക്കുന്നതിനുള്ള ചില വഴികള്‍ ഇതാ:

മുടിയുടെ വളര്‍ച്ചയ്ക്ക് വെളുത്തുള്ളി ഓയില്‍
വെളുത്തുള്ളി ഓയില്‍ മസാജ് മുടിയിഴകളെ ഉത്തേജിപ്പിക്കുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. 8 അല്ലി വെളുത്തുള്ളി, 1/2 കപ്പ് കാരിയര്‍ ഓയില്‍ (ഒലിവ്, വെളിച്ചെണ്ണ, കാസ്റ്റര്‍ മുതലായവ), 1 ഇടത്തരം വലിപ്പമുള്ള സവാള(വേണമെങ്കില്‍) എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യം. വെളുത്തുള്ളി, സവാള എന്നിവ ചതച്ചെടുക്കുക. ഒരു പാനില്‍ കാരിയര്‍ ഓയില്‍ ചൂടാക്കി വെളുത്തുള്ളി, സവാള പേസ്റ്റ് എന്നിവ ചേര്‍ക്കുക. പള്‍പ്പ് തവിട്ടുനിറമാകാന്‍ തുടങ്ങുന്നതുവരെ എണ്ണ ചൂടാക്കുക. എണ്ണ തണുത്തുകഴിഞ്ഞ് രണ്ട് ടേബിള്‍സ്പൂണ്‍ എണ്ണ ഉപയോഗിച്ച് തലയോട്ടിയില്‍ മസാജ് ചെയ്യുക. 15 മിനിറ്റ് മസാജിംഗിന് ശേഷം, മുടിയിലും എണ്ണ പുരട്ടുക. 30 മിനിറ്റിനു ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകുക. മികച്ച ഫലങ്ങള്‍ക്കായി ആഴ്ചയില്‍ 3 തവണ ഇത് ആവര്‍ത്തിക്കാവുന്നതാണ്.

വെളുത്തുള്ളിയും തേനും
8 അല്ലി വെളുത്തുള്ളി എടുത്ത് ചതച്ച് 1 ടേബിള്‍ സ്പൂണ്‍ തേന്‍ ചേര്‍ത്ത് നന്നായി ഇളക്കുക. ഈ വെളുത്തുള്ളിതേന് മിശ്രിതം മുടിയിലും തലയോട്ടിയിലും പുരട്ടി 20 മിനിറ്റ് ഇടുക. ശേഷം മൃദുവായ ഷാംപൂ ഉപയോഗിച്ച് കഴുകുക. ഇത് ആഴ്ചയില്‍ 2 - 3 തവണ ആവര്‍ത്തിക്കാവുന്നതാണ്.

മുടി കൊഴിച്ചിലിനെ പ്രതിരോധിക്കാന്‍ വെളുത്തുള്ളി, വെളിച്ചെണ്ണ
അരിഞ്ഞ വെളുത്തുള്ളി ചെറുതായി ചൂടാക്കിയ വെളിച്ചെണ്ണയില്‍ കലര്‍ത്തുക. മിശ്രിതം തലയോട്ടിയിലും മുടിയിലും മസാജ് ചെയ്ത് കഴുകുന്നതിനുമുമ്പ് 30 മിനിറ്റ് വിടുക. വെളുത്തുള്ളി മാത്രം ഉപയോഗിക്കുന്നത് ചര്‍മ്മത്തെ പ്രകോപിപ്പിക്കും, കാരണം ഇത് ശക്തമായ ഘടകമാണ്. അതിനാല്‍, ചര്‍മ്മത്തില്‍ പ്രകോപിപ്പിക്കാനുള്ള സാധ്യത കുറയ്ക്കുന്നതിന് അതില്‍ എന്തെങ്കിലും ചേര്‍ക്കേണ്ടത് അത്യാവശ്യമാണ്. കൂടാതെ, വെളുത്തുള്ളി അവശ്യ എണ്ണകള്‍ ഉപയോഗിക്കരുത്.

മുടിയുടെ വളര്‍ച്ചയ്ക്ക് വെളുത്തുള്ളി, ഇഞ്ചി
വെളുത്തുള്ളി, ഇഞ്ചി എന്നിവ ചതച്ച് പേസ്റ്റ് രൂപത്തിലേക്ക് യോജിപ്പിക്കുക. ഇപ്പോള്‍ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് പേസ്റ്റ് ചൂടാക്കുക. പള്‍പ്പ് തവിട്ടുനിറമാകാന്‍ തുടങ്ങിയാല്‍, വാങ്ങി വയ്ക്കുക. എണ്ണ തണുത്തുകഴിഞ്ഞാല്‍ പള്‍പ്പ് ഉപേക്ഷിച്ച് അവശേഷിക്കുന്ന എണ്ണ 15 മിനിറ്റ് നേരം തലയോട്ടിയില്‍ മസാജ് ചെയ്യുക. എണ്ണ മുടിയിലും പുരട്ടുക. 30 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയുക.

വെളുത്തുള്ളിയും റോസ്മേരി ഓയിലും
റോസ്മേരി ഓയില്‍ മുടിയുടെ വളര്‍ച്ചയെ സഹായിക്കും, കാസ്റ്റര്‍ ഓയില്‍ മുടിയുടെ തിളക്കം വര്‍ദ്ധിപ്പിക്കും. മുടിയുടെ വളര്‍ച്ച വര്‍ദ്ധിപ്പിക്കുന്നതിന് ഇവ ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോള്‍, വെളിച്ചെണ്ണ ആഴത്തില്‍ തുളച്ചുകയറുകയും മുടിക്ക് മികച്ച അവസ്ഥ നല്‍കുകയും ചെയ്യുന്നു. 5 ടേബിള്‍സ്പൂണ്‍ വെളുത്തുള്ളി എണ്ണ, 1 ടേബിള്‍ സ്പൂണ്‍ കാസ്റ്റര്‍ ഓയില്‍, 1 ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ, 1/2 ടീസ്പൂണ്‍ റോസ്മേരി ഓയില്‍ എന്നിവയാണ് ആവശ്യം. എല്ലാ എണ്ണകളും ഒരു പാത്രത്തില്‍ ചേര്‍ത്ത് നന്നായി ഇളക്കുക. രണ്ട് ടേബിള്‍സ്പൂണ്‍ മിശ്രിതം ഉപയോഗിച്ച് തലയോട്ടിയില്‍ മസാജ് ചെയ്യുക. 15 മിനിറ്റ് മസാജിംഗിന് ശേഷം, മുടിയിലും പുരട്ടുക. 30 മിനിറ്റിനു ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക. ഇത് ആഴ്ചയില്‍ 3 തവണ ചെയ്യാവുന്നതാണ്.

വീട്ടില്‍ എങ്ങനെ വെളുത്തുള്ളി എണ്ണ ഉണ്ടാക്കാം?
മുടി വളര്‍ച്ചയ്ക്കായി വെളുത്തുള്ളി എണ്ണ വീട്ടില്‍ തന്നെ എളുപ്പത്തില്‍ തയാറാക്കാവുന്നതാണ്. നിങ്ങള്‍ ചെയ്യേണ്ടത് കുറച്ച് അല്ലി വെളുത്തുള്ളി ഒലിവ് ഓയിലോ അല്ലെങ്കില്‍ വെളിച്ചെണ്ണയോ ചേര്‍ത്ത് ചൂടാക്കുക മാത്രമാണ്. ഏത് എണ്ണയാണ് വേണ്ടതെന്ന് നിങ്ങളുടെ മുടിയുടെ യോജിപ്പിന് അനുസരിച്ച് തെരഞ്ഞെടുക്കാം. ഇത് ചൂടാക്കിയ ശേഷം ഒരു പാത്രത്തില്‍ എടുത്ത് കുറഞ്ഞത് ഒരാഴ്ചയെങ്കിലും തണുത്തതും വരണ്ടതുമായ സ്ഥലത്ത് സൂക്ഷിക്കുക. ഒരാഴ്ചത്തെ സമയത്തിന് ശേഷം, ഇത് നിങ്ങളുടെ തലയില്‍ ഉപയോഗിക്കാവുന്നതാണ്.



Click it and Unblock the Notifications