For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടി പ്രശ്‌നങ്ങള്‍ നീങ്ങും, തഴച്ചു വളരും; തേങ്ങാപ്പാല്‍ ഇങ്ങനെ

|

കേശസംരക്ഷണം ഒരു വെല്ലുവിളിയാണോ നിങ്ങള്‍ക്ക്? മുടി കൊഴിച്ചില്‍, മുടി പൊട്ടല്‍, താരന്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കില്‍ ഇനി വിഷമിക്കേണ്ട, പരിഹാരമായി നിങ്ങള്‍ക്ക് തേങ്ങാപ്പാല്‍ ഉപയോഗിക്കാം. നിങ്ങളുടെ മുടിക്ക് അത്ഭുതങ്ങള്‍ തീര്‍ക്കാന്‍ കഴിവുള്ള ഒന്നാണ് തേങ്ങാപ്പാല്‍. ആരോഗ്യമുള്ള മുടി നിങ്ങള്‍ക്ക് ലഭിക്കാന്‍ ഏറ്റവും നല്ല ചേരുവയാണിത്. കൊഴുപ്പുകള്‍, പ്രോട്ടീന്‍, സോഡിയം, ഇരുമ്പ്, കാല്‍സ്യം, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ ഇതില്‍ അടങ്ങിയിരിക്കുന്നു.

Most read: മുഖക്കുരു എളുപ്പത്തില്‍ അകറ്റാം; രണ്ടാഴ്ചത്തെ ഉപയോഗംMost read: മുഖക്കുരു എളുപ്പത്തില്‍ അകറ്റാം; രണ്ടാഴ്ചത്തെ ഉപയോഗം

വിറ്റാമിന്‍ ബി 12, സിങ്ക് തുടങ്ങിയ പോഷകങ്ങളും ഇതിലുണ്ട്. ഇത് നിങ്ങളുടെ തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്തുകയും മുടി പ്രശ്‌നങ്ങള്‍ നീക്കുകയും മുടി വളര്‍ച്ച പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. മുടിയുടെ വളര്‍ച്ചയ്ക്ക് തേങ്ങാപ്പാല്‍ എങ്ങനെ സഹായിക്കുന്നുവെന്നും ഏതൊക്കെ വിധത്തിലാണ് ഇത് മുടിക്ക് പ്രയോഗിക്കേണ്ടതെന്നും അറിയാന്‍ ലേഖനം വായിക്കൂ.

മുടിക്ക് തേങ്ങാപ്പാലിന്റെ ഗുണങ്ങള്‍

മുടിക്ക് തേങ്ങാപ്പാലിന്റെ ഗുണങ്ങള്‍

പോഷകങ്ങളാല്‍ സമ്പന്നമായ തേങ്ങയുടെ സത്തില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന ദ്രാവകമാണ് തേങ്ങാപ്പാല്‍. ലോറിക് ആസിഡ്, വിറ്റാമിന്‍ ബി 12, ഇരുമ്പ്, സിങ്ക്, പ്രോട്ടീന്‍, മഗ്‌നീഷ്യം, വിറ്റാമിന്‍ സി, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ ഇതില്‍ അടങ്ങിയിരിക്കുന്നു. ഇവയെല്ലാം മുടിക്ക് ആവശ്യമുള്ള പോഷകങ്ങളുമാണ്. മുടി പൊട്ടുന്നതും മുടി കൊഴിച്ചിലും വരണ്ട മുടിയും തടയാന്‍ തേങ്ങാപ്പാല്‍ സഹായിക്കും. ഇത് നിങ്ങള്‍ക്ക് കഷണ്ടി, താരന്‍ എന്നിവയില്‍ നിന്നും സംരക്ഷണം നല്‍കുന്നു. തേങ്ങാപ്പാല്‍ നിങ്ങളുടെ മുടിയുടെ പ്രോട്ടീന്‍ നഷ്ടം കുറയ്ക്കുകയും അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് നിങ്ങളുടെ മുടിക്ക് സംരക്ഷണം നല്‍കുകയും ചെയ്യും.

മുടി വളര്‍ച്ചയ്ക്ക് തേങ്ങാപ്പാല്‍

മുടി വളര്‍ച്ചയ്ക്ക് തേങ്ങാപ്പാല്‍

തേങ്ങാപ്പാല്‍ നിങ്ങളുടെ മുടിക്ക് നേരിട്ട് പുരട്ടാവുന്നതാണ്. ഇത് നിങ്ങളുടെ തലയോട്ടിയില്‍ ആഴത്തില്‍ ഇറങ്ങുകയും ഫോളിക്കിളുകളെയും മുടി വേരുകളെയും പരിപോഷിപ്പിക്കുകയും ചെയ്യുന്നു. അധിക ഈര്‍പ്പവും പോഷണവും നല്‍കി നിങ്ങളുടെ ഫോളിക്കിളുകളുടെ ഉല്‍പാദനക്ഷമത വര്‍ദ്ധിപ്പിക്കുകയും മുടിയുടെ ഘടനയും ആരോഗ്യവും മെച്ചപ്പെടുത്തുകയും ചെയ്യും. 1/4 കപ്പ് തേങ്ങാപ്പാല്‍ ചെറുതായി ചൂടാക്കി നിങ്ങളുടെ തലയോട്ടിയില്‍ 15 മിനിറ്റ് മസാജ് ചെയ്യുക. അതിനു ശേഷം ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. ആഴ്ചയില്‍ ഒരിക്കല്‍ ഇത് ആവര്‍ത്തിക്കുന്നതിലൂടെ മുടിയിലെ മാറ്റം നിങ്ങള്‍ക്ക് കാണാവുന്നതാണ്.

Most read:ഷാംപൂ നല്ലതല്ലെങ്കില്‍ നിങ്ങളുടെ തലമുടി അത് പറയുംMost read:ഷാംപൂ നല്ലതല്ലെങ്കില്‍ നിങ്ങളുടെ തലമുടി അത് പറയും

തേങ്ങാപ്പാലും നാരങ്ങ നീരും

തേങ്ങാപ്പാലും നാരങ്ങ നീരും

നാരങ്ങാനീരില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. തേങ്ങാപ്പാല്‍ കൂടി ഇതിലേക്ക് ചേരുന്നതിലൂടെ തലയോട്ടിയെ പോഷിപ്പിച്ച് മുടിയുടെ വളര്‍ച്ച വര്‍ദ്ധിപ്പിക്കുകയും മുടി കൊഴിച്ചില്‍ കുറയ്ക്കുകയും ചെയ്യും. 4 ടേബിള്‍സ്പൂണ്‍ തേങ്ങാപ്പാല്‍, 2 ടീസ്പൂണ്‍ നാരങ്ങ നീര് എന്നിവ ഒരു പാത്രത്തില്‍ കലര്‍ത്തി 4 മണിക്കൂര്‍ ശീതീകരിക്കുക. ഈ സമയത്ത്, തേങ്ങാപ്പാല്‍ അല്‍പം കുറയും. ഈ മിശ്രിതം തലയോട്ടിയിലും മുടിയിലും പുരട്ടുക. 45 മിനിറ്റ് നേരം കഴിഞ്ഞ് ഷാംപൂ ഉപയോഗിച്ച് ഇത് കഴുകിക്കളയുക. ആഴ്ചയില്‍ ഒരിക്കല്‍ നിങ്ങള്‍ക്കിത് ചെയ്യാവുന്നതാണ്.

തേങ്ങാപ്പാലും തേനും

തേങ്ങാപ്പാലും തേനും

തേനിന് ആന്റി ബാക്ടീരിയല്‍, ആന്റിഫംഗല്‍, ആന്റിവൈറല്‍ ഗുണങ്ങള്‍ ഉണ്ട്. മുടിയുടെ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കുന്ന ഒരു മികച്ച എമോലിയന്റ് കൂടിയാണിത്. തേങ്ങാപ്പാലുമായി സംയോജിപ്പിക്കുമ്പോള്‍ ഇതിലെ വര്‍ധിച്ച പോഷകങ്ങള്‍ മുടിക്ക് അത്ഭുതങ്ങള്‍ തീര്‍ക്കുന്നു. 4 ടേബിള്‍സ്പൂണ്‍ തേങ്ങാപ്പാല്‍, 2 ടീസ്പൂണ്‍ തേന്‍ എന്നിവ മിനുസമാര്‍ന്ന മിശ്രിതമാക്കുക. ഇത് തലയോട്ടിയിലും മുടിയിലും മസാജ് ചെയ്യുക. ഒന്നോ രണ്ടോ മണിക്കൂര്‍ കഴിഞ്ഞ് ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. ആഴ്ചയില്‍ ഒരിക്കല്‍ ഇത് ആവര്‍ത്തിക്കുക.

Most read:മുടിയില്‍ ഇനി പ്രശ്‌നങ്ങളില്ല; തുളസി കൊണ്ട് തീര്‍ക്കാം എല്ലാംMost read:മുടിയില്‍ ഇനി പ്രശ്‌നങ്ങളില്ല; തുളസി കൊണ്ട് തീര്‍ക്കാം എല്ലാം

തേങ്ങാപ്പാലും ഒലിവ് ഓയിലും

തേങ്ങാപ്പാലും ഒലിവ് ഓയിലും

ഈ കണ്ടീഷനിംഗ് ഹെയര്‍ പായ്ക്ക് നിങ്ങളുടെ മുടി മൃദുവാക്കി മാറ്റുന്നു. 4 ടേബിള്‍സ്പൂണ്‍ തേങ്ങാപ്പാല്‍, 1 ടേബിള്‍ സ്പൂണ്‍ ഒലിവ് ഓയില്‍, 1 ടേബിള്‍ സ്പൂണ്‍ തേന്‍ എന്നിവയാണ് ഇതിനായി നിങ്ങള്‍ക്ക് ആവശ്യം. ഇവയെല്ലാം ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. മിശ്രിതം 2 മിനിറ്റ് ചൂടാക്കുക. ചെറുചൂടോടെ ഇത് തലയോട്ടിയില്‍ മസാജ് ചെയ്യുക, തുടര്‍ന്ന് മുടിയില്‍ പുരട്ടുക. ഒരു മണിക്കൂറോളം ഉണങ്ങാന്‍ വിട്ട ശേഷം ഷാംപൂ ഉപയോഗിച്ച് മിശ്രിതം കഴുകിക്കളയുക, കണ്ടീഷനര്‍ ഉപയോഗിക്കുക. മികച്ച ഗുണങ്ങള്‍ക്കായി ആഴ്ചയില്‍ ഒരിക്കല്‍ നിങ്ങള്‍ക്കിത് പ്രയോഗിക്കാവുന്നതാണ്.

തേങ്ങാപ്പാലും ഉലുവയും

തേങ്ങാപ്പാലും ഉലുവയും

പ്രോട്ടീനാല്‍ സമ്പുഷ്ടമാണ് ഉലുവ. മുടിയുടെ വളര്‍ച്ചയ്ക്ക് ഒരു പ്രധാന ഘടകം കൂടിയാണിത്. മുടി കെട്ടല്‍, കഷണ്ടി, മുടി കൊഴിച്ചില്‍ എന്നിവ കുറയ്ക്കാന്‍ ഉലുവ നിങ്ങളെ സഹായിക്കും. മുടിയെ ശക്തിപ്പെടുത്തുകയും മോയ്സ്ചറൈസ് ചെയ്യുകയും ചെയ്യുന്ന ലെസിത്തിനും ഇതില്‍ അടങ്ങിയിരിക്കുന്നു. 2 ടേബിള്‍സ്പൂണ്‍ ഉലുവപൊടി, 2 ടേബിള്‍സ്പൂണ്‍ തേങ്ങാപ്പാല്‍ എന്നിവ എടുത്ത് മിനുസമാര്‍ന്ന പേസ്റ്റ് തയാറാക്കുക. ഈ മിശ്രിതം തലയോട്ടിയില്‍ പുരട്ടി 30 മിനിറ്റ് കഴിഞ്ഞ് ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക. ഒരു കണ്ടീഷണര്‍ ഉപയോഗിക്കുക. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഇത് നിങ്ങള്‍ക്ക് ചെയ്യാവുന്നതാണ്.

Most read:മുടി തഴച്ചു വളരും; ഇതൊക്കെ കഴിച്ചാല്‍ മതി

തേങ്ങാപ്പാലും കടലമാവും

തേങ്ങാപ്പാലും കടലമാവും

ഒരു മികച്ച ശുദ്ധീകരണ ഏജന്റാണ് കടലമാവ്. തലയോട്ടി വൃത്തിയുള്ളതും പുതുമയുള്ളതുമായി സൂക്ഷിക്കാന്‍ കടലമാവ് ഗുണം ചെയ്യുന്നു. ഇത് നിങ്ങളുടെ തലയോട്ടിയില്‍ നിന്നും മുടിയില്‍ നിന്നും മാലിന്യങ്ങള്‍ നീക്കംചെയ്യാനും സഹായിക്കുന്നു. 1/2 കപ്പ് തേങ്ങാപ്പാല്‍, അര നാരങ്ങയുടെ നീര്, 1/2 കപ്പ് കടലമാവ് എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യം. ഇവയെല്ലാം ചേര്‍ത്ത് മിനുസമാര്‍ന്ന മിശ്രിതം തയാറാക്കുക. നിങ്ങളുടെ മുടി കഴുകി നനവോടെ ഈ പേസ്റ്റ് മുടിയില്‍ പുരട്ടുക. നിങ്ങളുടെ തലയോട്ടിയില്‍ മസാജ് ചെയ്ത് 15 മിനിറ്റ് നേരം ഇത് ഉണങ്ങാന്‍ വിടുക. ശേഷം ഇളം ചൂടുള്ള വെള്ളത്തില്‍ മുടി കഴുകുക. ആഴ്ചയില്‍ ഒരിക്കല്‍ ഇത് ചെയ്യുന്നതിലൂടെ മുടിക്ക് മികച്ച ഫലങ്ങള്‍ നിങ്ങള്‍ക്ക് കാണാവുന്നതാണ്.

English summary

Ways to Use Coconut Milk to Promote Hair Growth

In this article, we have listed some coconut milk hair treatments that help in hair growth. Read on.
X
Desktop Bottom Promotion