മുടികൊഴിച്ചിലകറ്റാം മുടിവളര്‍ത്താം; ആവണക്കെണ്ണ ഉപയോഗം ഇങ്ങനെ

ആരോഗ്യവും സൗന്ദര്യഗുണങ്ങളും നല്‍കുന്ന ഒരു അത്ഭുത എണ്ണയാണ് ആവണക്കെണ്ണ. മികച്ചൊരു മുടി സംരക്ഷണ ഘടകം കൂടിയാണിത്. പോഷകസമ്പുഷ്ടമായ ഈ എണ്ണ വളരെ വേഗത്തില്‍ ചര്‍മ്മത്തിലും മുടിയിലും ആഗിരണം ചെയ്യപ്പെടും. മുടിയുമായി ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങള്‍ക്ക് ഒരു പരിഹാരമാണിത്. നിങ്ങളുടെ മുടി കൊഴിച്ചില്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുടി വളര്‍ച്ചയ്ക്കായി ആവണക്കെണ്ണ വിവിധ വിധത്തില്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. അപൂരിത ഫാറ്റി ആസിഡുകള്‍, വിറ്റാമിനുകള്‍, പ്രോട്ടീന്‍, ധാതുക്കള്‍ എന്നിവയുടെ ഉയര്‍ന്ന സാന്ദ്രതയുള്ള ഈ എണ്ണ ചര്‍മ്മത്തിനും മുടിക്കുമായി നിങ്ങള്‍ക്ക് പരീക്ഷിക്കാവുന്ന മികച്ച എണ്ണയാണ്.

ധാരാളം പോഷകമൂല്യങ്ങളും, ഒമേഗ -3 ഫാറ്റി ആസിഡ്, വിറ്റാമിന്‍ ഇ, ആന്റിഓക്സിഡന്റ് എന്നിവ അടങ്ങിയിരിക്കുന്നതിനാല്‍ മുടി പ്രശ്‌നങ്ങളെ സ്വാഭാവികമായി അനുയോജ്യമാണ് ആവണക്കെണ്ണ. താരന്‍, മുടി കൊഴിച്ചില്‍, കഷണ്ടി പാടുകള്‍ എന്നിവയ്ക്ക് ആവണക്കെണ്ണ പണ്ടുകാലം മുതല്‍ക്കേ ഉപയോഗിച്ചുവരുന്നു. ആവണക്കണ്ണ വളരെ കട്ടിയുള്ള ദ്രാവകമാണ്. എന്നാല്‍ ഇത് കട്ടികുറഞ്ഞ എണ്ണകളായ വെളിച്ചെണ്ണ, ബദാം അല്ലെങ്കില്‍ ജോജോബ ഓയില്‍ എന്നിവയുമായി ചേര്‍ക്കുമ്പോള്‍ മുടിക്ക് അതിശയകരമായ പോഷകഗുണങ്ങള്‍ നല്‍കുന്നു. മുടി കൊഴിച്ചില്‍ നിയന്ത്രിക്കാന്‍ ആവണക്കെണ്ണ ഉപയോഗിക്കാവുന്ന മികച്ച 10 വഴികള്‍ ഈ ലേഖനത്തില്‍ വായിച്ചറിയാം.

ആവണക്കെണ്ണയുടെ സൗന്ദര്യ ഗുണങ്ങള്‍

ആവണക്കെണ്ണയുടെ സൗന്ദര്യ ഗുണങ്ങള്‍

ആവണക്കെണ്ണയില്‍ അപൂരിത ഒമേഗ -9 ഫാറ്റി ആസിഡായ റിച്ചിനോലിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇതില്‍ ഏകദേശം 90% റിക്കിനോലിക് ആസിഡ് അടങ്ങിയിരിക്കുന്നു. ഈ ആസിഡ് തലയോട്ടിയിലേക്കും ചര്‍മ്മത്തിലേക്കും ആഴത്തില്‍ തുളച്ചുകയറുകയും മുടിയുടെ വളര്‍ച്ച വേഗത്തിലാക്കുകയും ചെയ്യുന്നു. റിക്കിനോലെയിക് ആസിഡിന് ആന്റി മൈക്രോബയല്‍ ഗുണങ്ങള്‍ ബാക്ടീരിയകളുടെ വളര്‍ച്ച തടയുന്നു. മുഖക്കുരു സാധ്യതയുള്ള ചര്‍മ്മമാണ് നിങ്ങളുടേതെങ്കില്‍ ഒലിവ് ഓയില്‍, ആവണക്കെണ്ണ എന്നിവ ചേര്‍ത്ത് മുഖത്ത് തേച്ച് രാവിലെ കഴുകിക്കളയുക. താരന്‍ നേരിടാനും ഫലപ്രദമാണ് ആവണക്കെണ്ണ.

മുടി ശക്തിപ്പെടുത്തുന്നു

മുടി ശക്തിപ്പെടുത്തുന്നു

ആവണക്കെണ്ണയുടെ ഉപയോഗം നിങ്ങള്‍ക്ക് മനോഹരമായ ചര്‍മ്മം നല്‍കും. ബദാം ഓയില്‍ കലര്‍ത്തി നിങ്ങള്‍ക്ക് മോയ്‌സ്ചറൈസറായി ഇത് ഉപയോഗിക്കാം. ഒരു മികച്ച ഹ്യൂമെക്ടന്റാണ് ആവണക്കെണ്ണ. ഇതിന് ധാരാളം മോയ്‌സ്ചറൈസിംഗ് ഗുണങ്ങളും ഉണ്ട്. അതിനാല്‍ മുടി ശക്തിപ്പെടുത്തി മുടിപൊട്ടല്‍ കുറയ്ക്കാനും ഇതിലൂടെ സാധിക്കുന്നു. അവണക്കെണ്ണ നിങ്ങളുടെ തലയില്‍ രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും മുടിവേരുകളിലേക്ക് രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

കെരാറ്റിന്‍ വര്‍ധിപ്പിക്കുന്നു

കെരാറ്റിന്‍ വര്‍ധിപ്പിക്കുന്നു

തലയോട്ടിയിലെ സ്വാഭാവിക എണ്ണകള്‍ നിയന്ത്രിക്കാനും രാസഉല്‍പന്നങ്ങള്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങള്‍ ഇല്ലാതാക്കാനും ആവണക്കെണ്ണ സഹായിക്കുന്നു. വിവിധ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയ ആവണക്കെണ്ണ നിങ്ങള്‍ക്ക് ശക്തവും മൃദുവുമായ മുടി നേടാന്‍ സഹായിക്കുന്നു. തലയോട്ടിയിലും മുടിയിഴകളിലും കെരാറ്റിന്‍ അളവ് വര്‍ദ്ധിപ്പിക്കാനും ഇതിലെ ആന്റിഓക്സിഡന്റുകള്‍ ഫലപ്രദമാണ്.

മുടികൊഴിച്ചിലിന് ആവണക്കെണ്ണ ഉപയോഗിക്കുന്ന വിധം

മുടികൊഴിച്ചിലിന് ആവണക്കെണ്ണ ഉപയോഗിക്കുന്ന വിധം

* 1 ടീസ്പൂണ്‍ ആവണക്കെണ്ണ, 1 ടീസ്പൂണ്‍ ഒലിവ് ഓയില്‍ എന്നിവ എടുത്ത് മിക്‌സ് ചെയ്ത് ആഴ്ചയില്‍ രണ്ടുതവണ നിങ്ങളുടെ തലയോട്ടിയില്‍ മസാജ് ചെയ്യുക.

* 1 ടീസ്പൂണ്‍ ആവണക്കെണ്ണ, 1 ടീസ്പൂണ്‍ വെളിച്ചെണ്ണ, 2 വിറ്റാമിന്‍ ഇ ഗുളികകള്‍ എന്നിവയുടെ മിക്‌സ് ചെയ്ത് പുരട്ടുന്നതിലൂടെ നിങ്ങളുടെ മുടി കൊഴിച്ചില്‍ തടയാന്‍ കഴിയും.

മുടികൊഴിച്ചിലിന് ആവണക്കെണ്ണ ഉപയോഗിക്കുന്ന വിധം

മുടികൊഴിച്ചിലിന് ആവണക്കെണ്ണ ഉപയോഗിക്കുന്ന വിധം

* 2 ടീസ്പൂണ്‍ ഒലിവ് ഓയില്‍, 8 തുള്ളി പെപ്പര്‍മിന്റ് എണ്ണ + 1 ടീസ്പൂണ്‍ ആവണക്കെണ്ണ എന്നിവ ചേര്‍ത്ത് തലയോട്ടിയിലും മുടിയിഴകളിലും പുരട്ടുക. ഒരു മണിക്കൂറിന് ശേഷം കഴുകിക്കളയുക.

* 2 ടേബിള്‍സ്പൂണ്‍ സവാള ജ്യൂസ്, 2 ടേബിള്‍സ്പൂണ്‍ ആവണക്കെണ്ണ എന്നിവ മിക്‌സ് ചെയ്ത് 2 വിറ്റാമിന്‍ ഇ ഗുളികകളും ചേര്‍ക്കുക. ഒരു കോട്ടണ്‍ തുണി ഉപയോഗിച്ച് ഈ മിശ്രിതം തലയോട്ടിയില്‍ പുരട്ടുക, ഒരു മണിക്കൂറിന് ശേഷം കഴുകിക്കളയുക.

മുടികൊഴിച്ചിലിന് ആവണക്കെണ്ണ ഉപയോഗിക്കുന്ന വിധം

മുടികൊഴിച്ചിലിന് ആവണക്കെണ്ണ ഉപയോഗിക്കുന്ന വിധം

* 1 ടീസ്പൂണ്‍ ബദാം ഓയില്‍, 1 ടീസ്പൂണ്‍ ആവണക്കെണ്ണ എന്നിവ കലര്‍ത്തി തലയോട്ടിയില്‍ പുരട്ടുക. മുടിക്ക് മൊത്തമായി പുരട്ടണമെങ്കില്‍ എണ്ണകളുടെ അളവ് വര്‍ദ്ധിപ്പിക്കുക. കൂടാതെ, എണ്ണകള്‍ ചൂടാക്കി ഉപയോഗിക്കുന്നതും നല്ലതാണ്.

* 1 ടീസ്പൂണ്‍ ആവണക്കെണ്ണ + 1 ടീസ്പൂണ്‍ റോസ്‌മേരി ഓയില്‍ + 1 ടീസ്പൂണ്‍ ബദാം ഓയിലും രണ്ട് വിറ്റാമിന്‍ ഇ ക്യാപ്സൂളുകളും മിക്‌സ് ചെയ്യുക. ഇത് നന്നായി മിശ്രിതമാക്കി തലയോട്ടിയില്‍ പുരട്ടുക.

മുടികൊഴിച്ചിലിന് ആവണക്കെണ്ണ ഉപയോഗിക്കുന്ന വിധം

മുടികൊഴിച്ചിലിന് ആവണക്കെണ്ണ ഉപയോഗിക്കുന്ന വിധം

* ആവണക്കെണ്ണ 3: 1 അനുപാതത്തില്‍ ജോജോബ ഓയിലോ അല്ലെങ്കില്‍ അവോക്കാഡോ ഓയിലോ എന്നിവ ചേര്‍ത്ത് മിക്‌സ് ചെയ്യുക. ഇത് നിങ്ങളുടെ മുടിയിലും തലയോട്ടിയിലും പുരട്ടുക.

* 1 ടീസ്പൂണ്‍ ഇഞ്ചി നീരില്‍ 2 ടീസ്പൂണ്‍ ആവണക്കെണ്ണ കലര്‍ത്തി തലയോട്ടിയില്‍ ഒരു കോട്ടണ്‍ തുണി ഉപയോഗിച്ച് പുരട്ടുക. ഒരു മണിക്കൂറിന് ശേഷം ഇത് കഴുകിക്കളയുക.

മുടികൊഴിച്ചിലിന് ആവണക്കെണ്ണ ഉപയോഗിക്കുന്ന വിധം

മുടികൊഴിച്ചിലിന് ആവണക്കെണ്ണ ഉപയോഗിക്കുന്ന വിധം

വെളിച്ചെണ്ണയും ആവണക്കെണ്ണയും തുല്യ അളവില്‍ കലര്‍ത്തി മുടിയില്‍ പുരട്ടുക. തലയോട്ടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ആരോഗ്യമുള്ള മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ലോറിക് ആസിഡ് അടങ്ങിയിട്ടുള്ളതാണ് വെളിച്ചെണ്ണ. അതിനാല്‍, ആവണക്കെണ്ണയുമായി ചേര്‍ക്കുമ്പോള്‍ ഇത് മുടിക്ക് മികച്ചതായി പ്രവര്‍ത്തിക്കുന്നു. നിങ്ങള്‍ക്ക് ഈ രണ്ട് എണ്ണകളും അല്‍പം ചൂടാക്കി മുടിയിലും തലയോട്ടിയിലും പുരട്ടാം, എന്നിട്ട് കഴുകിക്കളയുക.

മുടികൊഴിച്ചിലിന് ആവണക്കെണ്ണ ഉപയോഗിക്കുന്ന വിധം

മുടികൊഴിച്ചിലിന് ആവണക്കെണ്ണ ഉപയോഗിക്കുന്ന വിധം

1 ടീസ്പൂണ്‍ ആവണക്കെണ്ണ, 1 ടീസ്പൂണ്‍ നാരങ്ങ നീര്, അല്‍പം തേന്‍, രണ്ട് ടീസ്പൂണ്‍ വിറ്റാമിന്‍ ഇ ഗുളിക എന്നിവ മിക്‌സ് ചെയ്യുക. നന്നായി കലര്‍ത്തി ഈ മിശ്രിതം നിങ്ങളുടെ തലയോട്ടിയില്‍ മസാജ് ചെയ്യുക. ഇതിനുശേഷം നിങ്ങളുടെ മുടി ആവിപിടിക്കുന്നതും നല്ലതാണ്. 1 മണിക്കൂര്‍ കഴിഞ്ഞ് മൃദുവായ ഷാംപൂ ഉപയോഗിച്ച് മുടി നന്നായി കഴുകുക.

X
Desktop Bottom Promotion