For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടി വളരാനൊരു മാജിക്; ആര്‍ഗന്‍ ഓയില്‍

|

സ്വന്തം തലമുടി നീളമുള്ളതും കട്ടിയുള്ളതും തിളക്കമുള്ളതുമാക്കി മാറ്റുന്ന ഒരു മാജിക് വസ്തു ഉണ്ടെങ്കിലോ എന്ന് പല സ്ത്രീകളും ചിന്തിച്ചിട്ടുണ്ടാവും. കാരണം അവര്‍ അവരുടെ മുടിയെ അത്ര കണ്ട് വിലമതിക്കുന്നു. ഇന്നത്തെ മാറുന്ന പരിതസ്ഥിതിയില്‍ കേശ സംരക്ഷണം ഏവര്‍ക്കും വെല്ലുവിളിയാകുന്ന ഒന്നാണ്. പല വഴികളും മുടികളെ പോഷിപ്പിക്കാന്‍ ഉപയോഗിച്ച് തളര്‍ന്നവര്‍ക്ക് മുന്‍പു പറഞ്ഞ മാജിക് വസ്തുവാണ് ആര്‍ഗന്‍ ഓയില്‍. ഇതിനെ 'ലിക്വിഡ് ഗോള്‍ഡ്' എന്നും വിളിക്കുന്നു.

കൂടുതല്‍ വായനയ്ക്ക്‌ : വെയിലിലും മുഖം വാടില്ല; ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാംകൂടുതല്‍ വായനയ്ക്ക്‌ : വെയിലിലും മുഖം വാടില്ല; ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം

മൊറോക്കന്‍ ആര്‍ഗന്‍ മരത്തില്‍ നിന്നാണ് ആര്‍ഗന്‍ ഓയില്‍ വേര്‍തിരിച്ചെടുക്കുന്നത്. ഇത് ഒരു കേശ സംരക്ഷണ വസ്തുവായി കാലങ്ങളായി ഉപയോഗിക്കുന്നു. ഇത് നിങ്ങളുടെ മുടിയെ നന്നായി വളരാന്‍ സഹായിക്കുകയും മുടിയെ മൃദുലമായി നിലനിര്‍ത്തുകയും ചെയ്യുന്നു. ആരോഗ്യമുള്ളതും ശക്തവുമായ മുടിയെ പ്രോത്സാഹിപ്പിക്കുന്നതിന് ആര്‍ഗന്‍ ഓയില്‍ വളരെയധികം സഹായിക്കുന്നു. മുടിയില്‍ ആര്‍ഗന്‍ ഓയില്‍ ഉപയോഗിക്കുന്നത് എങ്ങനെയെന്ന് നോക്കാം.

മുടിക്ക് ആര്‍ഗന്‍ ഓയിലിന്റെ ഗുണങ്ങള്‍

മുടിക്ക് ആര്‍ഗന്‍ ഓയിലിന്റെ ഗുണങ്ങള്‍

വിറ്റാമിനുകളും പോഷകങ്ങളും ഫാറ്റി ആസിഡുകളും കൊണ്ട് നിറഞ്ഞതാണ് ആര്‍ഗന്‍ ഓയില്‍. ഇത് നിങ്ങളുടെ മുടിയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നു. മുടി ചികിത്സിക്കാന്‍ ഇത് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു, മാത്രമല്ല നിങ്ങളുടെ തലമുടിക്കും തലയോട്ടിക്കും വളരെയധികം ഗുണവും ചെയ്യുന്നു. ആര്‍ഗന്‍ ഓയില്‍ നിങ്ങളുടെ മുടിക്ക് നല്‍കുന്ന ഗുണങ്ങള്‍ എന്തൊക്കെയെന്നു നോക്കാം.

ഫലപ്രദമായ കണ്ടീഷണര്‍

ഫലപ്രദമായ കണ്ടീഷണര്‍

ആര്‍ഗന്‍ ഓയില്‍ മികച്ച കണ്ടീഷണറാണ്. ഇത് നിങ്ങളുടെ മുടിയുടെ അറ്റത്ത് മാജിക്ക് പോലെ പ്രവര്‍ത്തിക്കുന്നു, മുടിയുടെ അറ്റങ്ങള്‍ കാര്യക്ഷമമായി നന്നാക്കുന്നു. ആര്‍ഗന്‍ ഓയില്‍ നിങ്ങളുടെ മുടി മൃദുവായതും കൂടുതല്‍ മികച്ചതായി നിലനിര്‍ത്തുകയും ചെയ്യുന്നു.

ആന്റിഓക്‌സിഡന്റുകള്‍

ആന്റിഓക്‌സിഡന്റുകള്‍

ആര്‍ഗന്‍ ഓയിലില്‍ ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ ഇ ഓയിലുണ്ട്. അതില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകളും അടങ്ങിയിരിക്കുന്നു. ഇത് മുടി കോശങ്ങളെ പുനരുജ്ജീവിപ്പിക്കുകയും ആരോഗ്യമുള്ള മുടി വളരാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. മനഷ്ടപ്പെട്ട മുടി വീണ്ടും വളര്‍ത്തുന്നതിനുള്ള മികച്ച പരിഹാരമാണിത്. ആര്‍ഗന്‍ ഓയിലിന്റെ ആന്റി ഓക്‌സിഡേറ്റീവ് ഗുണങ്ങളായ ഫാറ്റി ആസിഡുകള്‍, ഒമേഗ -6, ലിനോലെയിക് ആസിഡ് എന്നിവ നിങ്ങളുടെ തലമുടി പുതുക്കുകയും നഷ്ടപ്പെട്ട തിളക്കം വീണ്ടെടുക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

Most read:മുടി കൊഴിയില്ല; വീട്ടിലാക്കാം നെല്ലിക്ക ഓയില്‍Most read:മുടി കൊഴിയില്ല; വീട്ടിലാക്കാം നെല്ലിക്ക ഓയില്‍

തലയോട്ടിയില്‍ ഈര്‍പ്പം നിര്‍ത്തുന്നു

തലയോട്ടിയില്‍ ഈര്‍പ്പം നിര്‍ത്തുന്നു

ഈര്‍പ്പത്തിന്റെ അഭാവം നിങ്ങളുടെ മുടിക്ക് ദോഷകരമാണ്. ആര്‍ഗന്‍ ഓയില്‍ നിങ്ങളുടെ വരണ്ട തലയോട്ടിയില്‍ മോയ്‌സ്ചറൈസറായി പ്രവര്‍ത്തിക്കുകയും താരന്‍ പ്രതിരോധിക്കുകയും ചെയ്യുന്നു. കൂടാതെ, അര്‍ഗന്‍ ഓയിലിലുള്ള ഫാറ്റി ആസിഡുകള്‍ നിങ്ങളുടെ തലയോട്ടിയിലെ ഉഷ്ണ ചര്‍മ്മത്തെ ശമിപ്പിക്കുന്നു.

മുടിനഷ്ടം തടയുന്നു

മുടിനഷ്ടം തടയുന്നു

മലിനീകരണം, കെമിക്കല്‍ ഹെയര്‍ ഉല്‍പ്പന്നങ്ങള്‍, സ്‌റ്റൈലിംഗ് ഉപകരണങ്ങള്‍ എന്നിവ ഉപയോഗിച്ച് നിങ്ങളുടെ മുടിക്ക് നാശമുണ്ടായെങ്കില്‍ ആര്‍ഗന്‍ ഓയില്‍ ആ കേടുപാടുകള്‍ മാറ്റുന്നു. സെല്‍ ഉത്പാദനം വര്‍ദ്ധിപ്പിച്ച് മുടിയെ പുനരുജ്ജീവിപ്പിക്കുന്ന വിറ്റാമിന്‍ ഇ സംയുക്തമായ ടോകോഫെറോള്‍ ആര്‍ഗന്‍ ഓയില്‍ അടങ്ങിയിരിക്കുന്നു. ഇത് മുടി സരണികളുടെ നിര്‍മാണ ബ്ലോക്കായ കെരാറ്റിനെ പോഷിപ്പിക്കുന്നു. പോഷകങ്ങള്‍ നിറഞ്ഞ ആര്‍ഗന്‍ ഓയില്‍ നിങ്ങളുടെ മുടിയിലും തലയോട്ടിയിലും സംഭവിച്ച കേടുപാടുകള്‍ തീര്‍ക്കുന്നു.

വരണ്ട മുടിയെ ചികിത്സിക്കുന്നു

വരണ്ട മുടിയെ ചികിത്സിക്കുന്നു

മുടി കൊഴിച്ചിലിന് മുന്നോടിയായാണ് വരണ്ട മുടി കണ്ടുവരുന്നത്. നിങ്ങളുടെ വരണ്ടതും പൊട്ടുന്നതുമായ മുടി ശരിയാക്കുന്നതിന് അര്‍ഗന്‍ ഓയില്‍ ഒറ്റരാത്രികൊണ്ട് ആഴത്തിലുള്ള കണ്ടീഷനിംഗ് ചികിത്സയ്ക്ക് സഹായിക്കുന്നു.

Most read:മുടി തഴച്ചു വളരും; ഈ വിറ്റാമിനുകള്‍ മതിMost read:മുടി തഴച്ചു വളരും; ഈ വിറ്റാമിനുകള്‍ മതി

സൂര്യനില്‍ നിന്ന് സംരക്ഷിക്കുന്നു

സൂര്യനില്‍ നിന്ന് സംരക്ഷിക്കുന്നു

അള്‍ട്രാവയലറ്റ് രശ്മികള്‍ നിങ്ങളുടെ മുടിക്ക് കേടുപാടുകള്‍ വരുത്തുന്നു. ആര്‍ഗന്‍ ഓയിലില്‍ സൂര്യന്റെ അള്‍ട്രാവയലറ്റ് രശ്മികളെ പ്രതിരോധിക്കുന്ന ഘടകങ്ങളുണ്ട്. നിങ്ങള്‍ വെയിലില്‍ ദിവസം ചെലവഴിക്കുമ്പോഴും നിങ്ങളുടെ മുടി സൂര്യനില്‍ നിന്ന് സംരക്ഷിക്കാന്‍ ആര്‍ഗന്‍ ഓയില്‍ സഹായിക്കുന്നു.

മുടി കൊഴിച്ചില്‍ തടയുന്നു

മുടി കൊഴിച്ചില്‍ തടയുന്നു

മുടിയുടെ വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിന് നിങ്ങള്‍ ചെയ്യേണ്ടതാണ് മുടി കൊഴിച്ചില്‍ നിയന്ത്രിക്കുക എന്നത്. ആര്‍ഗന്‍ ഓയില്‍ മുടിയുടെ വളര്‍ച്ച നിലനിര്‍ത്തുകയും പുതിയ മുടിവളര്‍ച്ച പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കൂടുതല്‍ മുടി ഉത്പാദിപ്പിക്കാന്‍ ആര്‍ഗന്‍ ഓയില്‍ നിങ്ങളുടെ തലയോട്ടിക്ക് ഉത്തേജനം നല്‍കുന്നു.

ആര്‍ഗന്‍ ഓയില്‍ എങ്ങനെ ഉപയോഗിക്കാം ?

ആര്‍ഗന്‍ ഓയില്‍ എങ്ങനെ ഉപയോഗിക്കാം ?

ആര്‍ഗന്‍ ഓയില്‍ നിങ്ങളുടെ തലയോട്ടിയിലെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നു, ഇത് മുടി കൊഴിച്ചിലിനെ തടയുകയും മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഈ എണ്ണ ഏതൊക്കെ വിധത്തില്‍ നിങ്ങളുടെ തലയില്‍ ഉപയോഗിക്കാമെന്നു നോക്കാം.

ആര്‍ഗന്‍ ഓയില്‍ ഷാംപൂ

ആര്‍ഗന്‍ ഓയില്‍ ഷാംപൂ

മുടിയുടെ വളര്‍ച്ചയ്ക്ക് അനുയോജ്യമായ ഒരു ഉല്‍പ്പന്നമാണ് ആര്‍ഗന്‍ ഓയില്‍ ഷാംപൂ. ഇത് പല ഷാംപൂ ഉല്‍പ്പന്നങ്ങളിലും പ്രധാന ഘടകമായി ഉപയോഗിക്കുന്നു. ഇത് മുടിക്ക് മൃദുത്വവും ശക്തിയും തിളക്കവും നല്‍കുന്നു. ഒരു ആര്‍ഗന്‍ ഓയില്‍ ഷാംപൂ മറ്റേതൊരു ഷാംപൂവും പോലെ ഉപയോഗിക്കാന്‍ കഴിയും. മുടിയുടെ രൂപം പരിപോഷിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും രണ്ട് ദിവസത്തിലൊരിക്കല്‍ ഷാംപൂ ഉപയോഗിക്കുക.

ആര്‍ഗന്‍ ഓയില്‍ ലീവ്-ഇന്‍ കണ്ടീഷനര്‍

ആര്‍ഗന്‍ ഓയില്‍ ലീവ്-ഇന്‍ കണ്ടീഷനര്‍

മുടിയുടെ വളര്‍ച്ചയ്ക്ക് മികച്ചതാണ് ആര്‍ഗന്‍ ഓയില്‍ കണ്ടീഷനര്‍. ലീവ്-ഇന്‍ കണ്ടീഷനറായി നിങ്ങള്‍ക്ക് ശുദ്ധമായ ആര്‍ഗന്‍ ഓയില്‍ ഉപയോഗിക്കാം. ഇത് ഫലപ്രദവും രാസരഹിതവുമാണ്. കുറച്ച് തുള്ളി ആര്‍ഗന്‍ ഓയില്‍ നിങ്ങളുടെ കൈപ്പത്തിയില്‍ തടവുക. കഴുകിയ മുടിയിലൂടെ സൗമ്യമായി വിരല്‍ കൊണ്ട് തലയോട്ടി നന്നായി മസാജ് ചെയ്യുക.

ആര്‍ഗന്‍ ഓയില്‍ മാസ്‌ക്

ആര്‍ഗന്‍ ഓയില്‍ മാസ്‌ക്

മുടിയുടെ വളര്‍ച്ചയ്ക്കുള്ള മാസ്‌കായി ശുദ്ധമായ ആര്‍ഗന്‍ ഓയില്‍ ഉപയോഗിക്കാം. എണ്ണ ചെറുതായി ചൂടാക്കി നിങ്ങളുടെ തലയോട്ടിയിലും മുടിയിലും മസാജ് ചെയ്യുക. 15 മിനിറ്റ് മസാജ് ചെയ്ത് തലമുടി ഒരു തൂവാല കൊണ്ട് പൊതിഞ്ഞ് ഒരു രാത്രി വിടുക. തുടര്‍ന്ന് ഷാംപൂ ഉപയോഗിച്ച് രാവിലെ മുടി കഴുകുക. ഈ പ്രവൃത്തി നിങ്ങളുടെ മുടിക്ക് ആര്‍ഗന്‍ ഓയിലിലെ എല്ലാ പോഷകങ്ങളും പൂര്‍ണ്ണമായും ആഗിരണം ചെയ്യാനും മുടി മിനുസവും മൃദുവായതും തിളക്കമുള്ളതുമാകാനും സഹായിക്കുന്നു.

Most read:കാലാണ്, വേനലില്‍ മറക്കല്ലേ..Most read:കാലാണ്, വേനലില്‍ മറക്കല്ലേ..

ആര്‍ഗാന്‍ ഓയില്‍ കാസ്റ്റര്‍ ഓയില്‍ മാസ്‌കും

ആര്‍ഗാന്‍ ഓയില്‍ കാസ്റ്റര്‍ ഓയില്‍ മാസ്‌കും

മുടി വളരുന്നതിന് അനുയോജ്യമായ സംയോജനമാണ് കാസ്റ്റര്‍ ഓയിലും അര്‍ഗന്‍ ഓയിലും. രണ്ട് എണ്ണകളും സംയോജിപ്പിച്ച് നിങ്ങള്‍ക്ക് ഒരു ഹെയര്‍ മാസ്‌ക് ഉണ്ടാക്കാം. ഒരു ടേബിള്‍ സ്പൂണ്‍ കാസ്റ്റര്‍ ഓയില്‍, രണ്ട് ടേബിള്‍സ്പൂണ്‍ ആര്‍ഗന്‍ ഓയില്‍, 50-100 മില്ലി തേങ്ങാപ്പാല്‍ എന്നിവ ഒരു പാത്രത്തില്‍ നന്നായി കലര്‍ത്തി മാസ്‌കാക്കി മുടിയിലും തലയോട്ടിയിലും പുരട്ടുക. രാത്രി മുഴുവന്‍ ഇങ്ങനെ വിട്ട് രാവിലെ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയുക.

 ആര്‍ഗന്‍ ഓയിലും വെളിച്ചെണ്ണ മാസ്‌കും

ആര്‍ഗന്‍ ഓയിലും വെളിച്ചെണ്ണ മാസ്‌കും

മുടിയുടെ വളര്‍ച്ചയ്ക്ക് അനുയോജ്യമായ മറ്റൊരു സംയോജനമാണ് വെളിച്ചെണ്ണയും ആര്‍ഗന്‍ ഓയിലും. നിങ്ങളുടെ എല്ലാ മുടി പ്രശ്‌നങ്ങളെയും നേരിടാന്‍ ഇത് സഹായിക്കുന്നു. രണ്ട് ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ, പത്തു തുള്ളി ആര്‍ഗന്‍ ഓയില്‍ എന്നിവ മുടിയിലും തലയോട്ടിയിലും പുരട്ടുക. ഇത് 30 മിനിറ്റ് ഉണങ്ങാന്‍ വിട്ട് കഴുകിക്കളയുക.

English summary

Ways to use Argan Oil For Hair Growth

Argan oil is is a magic elixir that makes your hair long, thick and lustrous. Here are the ways to use argan oil for hair growth.
Story first published: Friday, March 6, 2020, 15:32 [IST]
X
Desktop Bottom Promotion