For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെയിലേറ്റ് മുടി കേടാകാതിരിക്കാന്‍ ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍

|

മുടി സംരക്ഷണം പലര്‍ക്കും ഒരു വെല്ലുവിളിയാണ്. പ്രത്യേകിച്ച് വേനല്‍ക്കാലത്ത് നിങ്ങളുടെ മുടി ഏറെ ശ്രദ്ധിക്കേണ്ടതായുണ്ട്. കാരണം, വെയിലിന്റെ ചൂട് മുടിയില്‍ ദോഷകരമായ ഫലങ്ങള്‍ ഉണ്ടാക്കുന്നു. അള്‍ട്രാവയലറ്റ് രശ്മികള്‍ക്ക് മുടിവേരുകളിലേക്ക് തുളച്ചുകയറി, ഇത് വരള്‍ച്ച, മുടി പൊട്ടല്‍ എന്നിവ പോലുള്ള പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. അള്‍ട്രാവയലറ്റ് വികിരണം തലയില്‍ തട്ടി പിഗ്മെന്റേഷന്‍ നഷ്ടത്തിനും പ്രോട്ടീന്‍ നാശത്തിനും കാരണമാകുന്നു, ഇത് മുടിക്ക് കടുത്ത ക്ഷതം ഉണ്ടാക്കുന്നു.

Most read: പേരയിലയിലുണ്ട് സൗന്ദര്യം കൂട്ടാനുള്ള കുറുക്കുവഴിMost read: പേരയിലയിലുണ്ട് സൗന്ദര്യം കൂട്ടാനുള്ള കുറുക്കുവഴി

വേനല്‍ക്കാല വെയിലില്‍ നിന്നുള്ള ചൂട് നിങ്ങളുടെ മുടിയെ നിര്‍ജ്ജീവമാക്കും. വിയര്‍പ്പും പൊടിയും മറ്റും താരന്‍, അറ്റം പിളരല്‍, മുടി കൊഴിച്ചില്‍ തുടങ്ങിയ മുടിയുടെ പ്രശ്‌നങ്ങളും വര്‍ദ്ധിപ്പിക്കുന്നു. ഈ ലേഖനത്തില്‍, വേനല്‍ക്കാലത്ത് നിങ്ങളുടെ മുടി സംരക്ഷിക്കാന്‍ സ്വീകരിക്കേണ്ട വഴികള്‍ വായിച്ചറിയാം.

സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ അധികമാകരുത്

സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ അധികമാകരുത്

വേനല്‍ക്കാലത്ത് നിങ്ങളുടെ മുടി അധികം വരണ്ടതാക്കുകയും കേടുപാടുകള്‍ വരികയും ചെയ്യുന്നു. വേനല്‍ക്കാലത്ത് മുടിക്ക് നിറം നല്‍കുന്നത് ഒഴിവാക്കുക. നിറമുള്ള മുടിക്ക് താപത്തിന്റെ ഫലങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ കാണിക്കാന്‍ കഴിയുമെന്ന് പഠനങ്ങള്‍ പറയുന്നു. അതിനാല്‍, ഈ കാലയളവില്‍ ഏതെങ്കിലും രാസവസ്തുക്കള്‍ ഉപയോഗിച്ച് മുടി കളര്‍ ചെയ്യുന്നത് ഒഴിവാക്കുക.

കണ്ടീഷനര്‍ ഉപയോഗിക്കുക

കണ്ടീഷനര്‍ ഉപയോഗിക്കുക

വേനല്‍ക്കാലത്ത് നിങ്ങളുടെ മുടി വരണ്ടതാക്കുമ്പോള്‍ കണ്ടീഷനര്‍ ഉപയോഗിച്ച് കുറച്ച് ഈര്‍പ്പം പുനസ്ഥാപിക്കുക. നിങ്ങളുടെ മുടിയുടെ തരത്തിനും ഘടനയ്ക്കും അനുയോജ്യമായ ഒരു കണ്ടീഷനര്‍ വാങ്ങിക്കുക. വേനല്‍ക്കാലത്ത് കുളങ്ങളില്‍ നീന്തുമ്പോള്‍ മുടിയില്‍ ഒരു ലീവ്-ഇന്‍ കണ്ടീഷനര്‍ പ്രയോഗിച്ച് നീന്തല്‍ തൊപ്പി ധരിക്കുക.

Most read:ഒറ്റരാത്രി കൊണ്ട് മുഖം മാറ്റാം; മുഖത്ത് ക്രീം ഇങ്ങനെയെങ്കില്‍Most read:ഒറ്റരാത്രി കൊണ്ട് മുഖം മാറ്റാം; മുഖത്ത് ക്രീം ഇങ്ങനെയെങ്കില്‍

ഷാംപൂ ചെയ്യുക

ഷാംപൂ ചെയ്യുക

എല്ലാ ദിവസവും നിങ്ങളുടെ മുടി ഷാംപൂ ചെയ്യുന്നത് നല്ലതിനേക്കാള്‍ കൂടുതല്‍ ദോഷം ചെയ്യും. വളരെയധികം ഷാംപൂ നിങ്ങളുടെ തലയോട്ടിയും മുടിയും കൂടുതല്‍ വരണ്ടതാക്കും. തലയോട്ടിയിലെ വിയര്‍പ്പ് ഒഴിവാക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, വേനല്‍ക്കാലത്ത് നല്ലൊരു ഷാംപൂ ഇടയ്ക്കിടെ ഉപയോഗിക്കുക.

ബ്ലോ ഡ്രയര്‍ ഒഴിവാക്കുക

ബ്ലോ ഡ്രയര്‍ ഒഴിവാക്കുക

ബ്ലോ ഡ്രയര്‍ ഉപയോഗിക്കുന്നവര്‍ വേനല്‍ക്കാലത്ത് അല്‍പം ശ്രദ്ധിക്കുക. മുടി കഴുകി അരമണിക്കൂര്‍ കഴിഞ്ഞ് ഡ്രയര്‍ ഉപയോഗിക്കുക. അങ്ങനെയെങ്കില്‍ വായു വരണ്ടതാക്കാന്‍ ധാരാളം സമയം ലഭിക്കും. സ്‌റ്റൈലിംഗ് അയണിംഗ്, കേളിംഗ് എന്നിവ ഒഴിവാക്കുക. വേനല്‍ക്കാലത്ത് നിങ്ങളുടെ സ്വാഭാവികമാക്കി നിലനിര്‍ത്തുക.

Most read:പുതിനയില ഇങ്ങനെയെങ്കില്‍ തിളങ്ങുന്ന മുഖം ഉറപ്പ്Most read:പുതിനയില ഇങ്ങനെയെങ്കില്‍ തിളങ്ങുന്ന മുഖം ഉറപ്പ്

മുടി ട്രിം ചെയ്യുക

മുടി ട്രിം ചെയ്യുക

നിങ്ങളുടെ മുടിയുടെ അറ്റം വേനല്‍ക്കാലത്ത് വളരെയധികം പൊട്ടും. നിങ്ങള്‍ക്ക് ഒരു പുതിയ ഹെയര്‍കട്ട് പരീക്ഷിക്കാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണ് വേനല്‍ക്കാലം. മുടി നല്ല രീതിയില്‍ ട്രിം ചെയ്ത് ഒതുക്കി സൂക്ഷിക്കുക.

സൂര്യനില്‍ നിന്ന് സംരക്ഷണം

സൂര്യനില്‍ നിന്ന് സംരക്ഷണം

കത്തുന്ന സൂര്യനില്‍ നിന്ന് മുടി സംരക്ഷിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗം സ്‌കാര്‍ഫ് ധരിക്കുക എന്നതാണ്. അതല്ലെങ്കില്‍ നിങ്ങള്‍ക്ക് സണ്‍ പ്രൊട്ടക്ഷന്‍ ഉള്ള ഒരു ലീവ്-ഇന്‍ കണ്ടീഷനര്‍ പ്രയോഗിക്കാവുന്നതാണ്. വെയിലില്‍ അധികമായി ജോലി ചെയ്യേണ്ടവര്‍ നല്ല അളവില്‍ എസ്പിഎഫ് അടങ്ങിയിരിക്കുന്ന ഹെയര്‍കെയര്‍ ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞെടുക്കുക. നിങ്ങളുടെ മുടിയുടെ തരത്തിനനുസരിച്ച് പ്രത്യേക ഹെയര്‍ മാസ്‌ക് അല്ലെങ്കില്‍ സണ്‍സ്‌ക്രീനോ തിരഞ്ഞെടുക്കാം. നിങ്ങള്‍ വെയിലില്‍ നിന്ന് വീട്ടിലെത്തിക്കഴിഞ്ഞാല്‍ മുടി കഴുകുകയും ചെയ്യുക.

Most read:ഏതു ചര്‍മ്മവും എളുപ്പം വെളുക്കാന്‍ ഡ്രൈ ഫ്രൂട്‌സ്‌Most read:ഏതു ചര്‍മ്മവും എളുപ്പം വെളുക്കാന്‍ ഡ്രൈ ഫ്രൂട്‌സ്‌

ധാരാളം വെള്ളം കുടിക്കുക

ധാരാളം വെള്ളം കുടിക്കുക

നിങ്ങളുടെ തലമുടി സൂര്യനില്‍ നിന്ന് സംരക്ഷിക്കാന്‍ മുകളില്‍ പറഞ്ഞതെല്ലാം ചെയ്യുക. അതിനൊപ്പം നിങ്ങള്‍ ആവശ്യത്തിന് വെള്ളം കുടിക്കുകയും ചെയ്യുക. നിങ്ങളുടെ മുടി ആരോഗ്യകരവും ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്നതുമായി പാനീയങ്ങള്‍ തിരഞ്ഞെടുക്കുക. നിങ്ങളുടെ ഭക്ഷണത്തില്‍ കഴിയുന്നത്ര പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തുക. വേനല്‍ക്കാലത്ത് അത്യാവശ്യമായ മുടി സംരക്ഷണ വഴിയാണ് ഇത്.

English summary

Ways To Protect Your Hair In Summer

With sweat, humidity and increased temperature, your hair might face various difficulties in summer. Here are some hair care routine for better hair in summer.
X
Desktop Bottom Promotion