For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടിവേരുകളെ ബലപ്പെടുത്തി ഇടതൂര്‍ന്ന മുടിക്ക് വഴിയിത്‌

|

എല്ലാവരെയും ബാധിക്കുന്ന ഒരു സാധാരണ പ്രശ്നമാണ് മുടികൊഴിച്ചില്‍. എന്നാല്‍, ഇത് പലവിധത്തില്‍ പലര്‍ക്കും അസ്വസ്ഥതകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. പ്രത്യേകിച്ച് സൗന്ദര്യം പരിപാലിക്കുന്നവര്‍ക്ക് മുടികൊഴിച്ചില്‍ ഒരു അഭിമാന പ്രശ്‌നം പോലെയാണ്. മുടികൊഴിച്ചിലിന് പരിഹാരമായി പല വഴികളും തേടുന്നവരുണ്ട്. എന്നാല്‍ അതിനുള്ള കാരണം അറിയുകയാണ് ആദ്യം വേണ്ടത്. നിങ്ങളുടെ മുടിവേരുകളെ ശക്തിപ്പെടുത്തുക എന്നതാണ് ആത്യന്തികമായ വഴി. അനാവശ്യ മുടികൊഴിച്ചിലിന് ഏറ്റവും പ്രധാന കാരണം ദുര്‍ബലമായ മുടി വേരുകളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ ലേഖനത്തില്‍, മുടിയുടെ വേരുകള്‍ എങ്ങനെ ശക്തമാക്കാം എന്നതിനെക്കുറിച്ച് നിങ്ങള്‍ക്ക് വായിച്ചറിയാം.

Most read: തിളങ്ങുന്ന ചര്‍മ്മം നേടാന്‍ വേണ്ടത് ഈ വിറ്റാമിനുകള്‍Most read: തിളങ്ങുന്ന ചര്‍മ്മം നേടാന്‍ വേണ്ടത് ഈ വിറ്റാമിനുകള്‍

സള്‍ഫേറ്റ് രഹിത മുടിസംരക്ഷണ ഉല്‍പ്പന്നങ്ങള്‍

സള്‍ഫേറ്റ് രഹിത മുടിസംരക്ഷണ ഉല്‍പ്പന്നങ്ങള്‍

വിപണിയില്‍ സാധാരണയായി ലഭ്യമായ മിക്ക ഹെയര്‍ കെയര്‍ ഉല്‍പ്പന്നങ്ങളിലും അനുവദനീയമായ പരിധിയേക്കാള്‍ കൂടുതല്‍ സള്‍ഫേറ്റുകള്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍തന്നെ അനാവശ്യ മുടി കൊഴിച്ചിലിന് ഒരു പ്രധാന കാരണവും ഇതാണ്. നിങ്ങള്‍ക്ക് കഴിയുന്നതും സള്‍ഫേറ്റ് രഹിത കേശസംരക്ഷണ ഉത്പന്നങ്ങള്‍ ഉപയോഗിക്കുക.

രാസ ചികിത്സകള്‍ ഒഴിവാക്കുക

രാസ ചികിത്സകള്‍ ഒഴിവാക്കുക

ധാരാളം രാസവസ്തുക്കള്‍ മുടിക്ക് പ്രയോഗിക്കുന്നത് മുടിയുടെ വേരുകളെ ശാശ്വതമായി ദുര്‍ബലപ്പെടുത്തും. അതിനാല്‍, ഏതെങ്കിലും തരത്തിലുള്ള രാസ ചികിത്സകള്‍ പരമാവധി ഒഴിവാക്കുന്നത് നല്ലതാണ്.

Most read:മുടികൊഴിച്ചില്‍ തടഞ്ഞ് മുടി വളരാന്‍ കരിംജീരക എണ്ണ പ്രയോഗം ഇങ്ങനെMost read:മുടികൊഴിച്ചില്‍ തടഞ്ഞ് മുടി വളരാന്‍ കരിംജീരക എണ്ണ പ്രയോഗം ഇങ്ങനെ

ദിവസേന ഷാംപൂ ചെയ്യുന്നത് ഒഴിവാക്കുക

ദിവസേന ഷാംപൂ ചെയ്യുന്നത് ഒഴിവാക്കുക

ദിവസേനയുള്ള ഷാംപൂ ഉപയോഗം മുടിയില്‍ നിന്ന് പ്രകൃതിദത്ത എണ്ണകള്‍ നീക്കം ചെയ്യുകയും തലയോട്ടി വരണ്ടതാക്കുകയും ചെയ്യും. ഇത് ക്രമേണ നിങ്ങളുടെ മുടിയുടെ വേരുകളെ ദുര്‍ബലപ്പെടുത്തും.

തലയോട്ടിയില്‍ ഈര്‍പ്പം നിലനിര്‍ത്തുക

തലയോട്ടിയില്‍ ഈര്‍പ്പം നിലനിര്‍ത്തുക

മുടി ശക്തമാക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം തലയോട്ടിയിലെ പോഷണവും ഈര്‍പ്പവും നിലനിര്‍ത്തുന്നതാണ്. ഇതിനായി നിങ്ങളുടെ തലമുടിയില്‍ ഹെയര്‍ ഓയില്‍ പുരട്ടി 20 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയുക. ആഴ്ചയില്‍ ഒരിക്കലെങ്കിലും ഇത് ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് ആരോഗ്യമുള്ള മുടി ലഭിക്കും.

Most read:ചര്‍മ്മത്തിലെ ചുളിവകറ്റി പ്രായം പിടിച്ചുകെട്ടാന്‍ ഇതാണ് വഴിMost read:ചര്‍മ്മത്തിലെ ചുളിവകറ്റി പ്രായം പിടിച്ചുകെട്ടാന്‍ ഇതാണ് വഴി

കെരാറ്റിന്‍ ഹെയര്‍ കെയര്‍ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുക

കെരാറ്റിന്‍ ഹെയര്‍ കെയര്‍ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുക

കെരാറ്റിന്‍ ഹെയര്‍ കെയര്‍ ഉല്‍പ്പന്നങ്ങള്‍ നിങ്ങളുടെ മുടിവേരുകളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു, കാരണം കെരാറ്റിന്‍ ഒരു പ്രകൃതിദത്ത ഹെയര്‍ പ്രോട്ടീനാണ്, ഇത് ദുര്‍ബലമായ മുടിയിഴകള്‍ ശക്തിപ്പെടുത്തുന്നു. കെരാറ്റിന്‍ അടങ്ങിയ ഷാംപൂ ഉപയോഗിക്കുന്നത് മുടി പൊട്ടല്‍, മുടി കൊഴിച്ചില്‍ എന്നിവ തടയാന്‍ സഹായിക്കും.

ഹെയര്‍ മാസ്‌ക് ഉപയോഗിക്കുക

ഹെയര്‍ മാസ്‌ക് ഉപയോഗിക്കുക

ആഴ്ചയില്‍ ഒരിക്കല്‍ നല്ല ഹെയര്‍ മാസ്‌ക് ഉപയോഗിക്കുക, നിങ്ങളുടെ മുടിയുടെ തരം അനുസരിച്ച് ഇത് തിരഞ്ഞെടുക്കുക. ഹെയര്‍ മാസ്‌ക് നിങ്ങളുടെ ദുര്‍ബലമായ മുടിയുടെ വേരുകള്‍ ശക്തിപ്പെടുത്താനും മുടി കൊഴിച്ചില്‍ കുറയ്ക്കാനും സഹായിക്കും. നനഞ്ഞ മുടിയില്‍ ഇത് പുരട്ടി ഏകദേശം 30 മിനിറ്റ് സൂക്ഷിക്കുക. നിങ്ങളുടെ വീട്ടില്‍ തന്നെ നിര്‍മിച്ച ഹെയര്‍ മാസ്‌കുകളും നിങ്ങള്‍ക്ക് ഉപയോഗിക്കാം.

Most read:ഗ്രാമ്പൂ ഇങ്ങനെയെങ്കില്‍ മുഖക്കുരുവും കറുത്തപാടും ഇല്ലേയില്ലMost read:ഗ്രാമ്പൂ ഇങ്ങനെയെങ്കില്‍ മുഖക്കുരുവും കറുത്തപാടും ഇല്ലേയില്ല

മുട്ട, ഒലിവ് ഓയില്‍ ഹെയര്‍ മാസ്‌ക്

മുട്ട, ഒലിവ് ഓയില്‍ ഹെയര്‍ മാസ്‌ക്

2 മുട്ട വെള്ളയും 2 ടീസ്പൂണ്‍ ഒലിവ് ഓയിലും ചേര്‍ത്ത് ഒരു ഹെയര്‍ പായ്ക്ക് ഉണ്ടാക്കുക. ഇത് നന്നായി കലര്‍ത്തി തലയോട്ടിയിലും മുടിയിലും പുരട്ടുക. 20 മിനിറ്റ് വിട്ട ശേഷം മിതമായ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. മുടിയുടെ പരുക്കനായ അറ്റങ്ങള്‍ മൃദുവാക്കാന്‍ ആഴ്ചയില്‍ രണ്ടുതവണ ഇത് ചെയ്യുക.

തലമുടി അമിതമായി കഴിക്കുന്നത് ഒഴിവാക്കുക

തലമുടി അമിതമായി കഴിക്കുന്നത് ഒഴിവാക്കുക

എല്ലാ ദിവസവും മുടി കഴുകുമ്പോള്‍ ഇത് മുടി പൊട്ടുന്നതിനും അറ്റങ്ങള്‍ വരണ്ടതാക്കുന്നതിനും കാരണമാകും. മുടിവേരുകള്‍ ശക്തിപ്പെടുത്താന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങളുടെ മുടി അമിതമായി കഴുകുന്നത് ഒഴിവാക്കുക. നിങ്ങള്‍ക്ക് താരന്‍ പ്രശ്‌നം ഉണ്ടെങ്കില്‍ മുടി വേരുകളെ പരിപാലിക്കാന്‍ ഒരു നല്ല ഷാംപൂ ഉപയോഗിക്കുക.

Most read:നിങ്ങളുടെ ഷാംപൂ സള്‍ഫേറ്റ് രഹിതമാണോ? ഇല്ലെങ്കില്‍ ഉടന്‍ മാറ്റൂMost read:നിങ്ങളുടെ ഷാംപൂ സള്‍ഫേറ്റ് രഹിതമാണോ? ഇല്ലെങ്കില്‍ ഉടന്‍ മാറ്റൂ

ഹെയര്‍ സ്‌റ്റൈലിംഗ് ഉപകരണങ്ങള്‍ കുറക്കുക

ഹെയര്‍ സ്‌റ്റൈലിംഗ് ഉപകരണങ്ങള്‍ കുറക്കുക

ഹെയര്‍ സ്ട്രൈറ്റനറുകള്‍ മുതല്‍ കേളറുകള്‍ വരെ എല്ലാം അടിസ്ഥാനപരമായി പ്രവര്‍ത്തിക്കുന്നത് വൈദ്യുതിയിലാണ്. അതിനാല്‍ അവ ആരോഗ്യമുള്ള മുടിക്ക് ഹാനികരമാണ്. ഇതിന്റെ ഉപയോഗം മുടിയുടെ വേരുകള്‍ ദുര്‍ബലമാവുകയും അതിന്റെ ഫലമായി മുടി കൊഴിയുകയും ചെയ്യുന്നു.

ഒമേഗ -3 ഫാറ്റി ആസിഡുകള്‍ കഴിക്കുക

ഒമേഗ -3 ഫാറ്റി ആസിഡുകള്‍ കഴിക്കുക

ഒമേഗ -3 ഫാറ്റി ആസിഡുകള്‍ മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും മുടിയുടെ വേരുകള്‍ ശക്തിപ്പെടുത്തുകയും ചെയ്യും. അതിനാല്‍ നിങ്ങളുടെ ഭക്ഷണത്തില്‍ ഒമേഗ 3 അടങ്ങിയ മത്സ്യം, ചണവിത്ത്, വാല്‍നട്ട്, കടല്‍പായല്‍, കടുകെണ്ണ, ചിയ വിത്തുകള്‍ എന്നിവ കഴിക്കുക.

Most read:കണ്ണിന്റെ കറുപ്പും പഫ്‌നസ്സും എളുപ്പം നീക്കാന്‍ പരിഹാരംMost read:കണ്ണിന്റെ കറുപ്പും പഫ്‌നസ്സും എളുപ്പം നീക്കാന്‍ പരിഹാരം

മള്‍ട്ടിവിറ്റമിന്‍ സപ്ലിമെന്റുകള്‍ കഴിക്കുക

മള്‍ട്ടിവിറ്റമിന്‍ സപ്ലിമെന്റുകള്‍ കഴിക്കുക

ദുര്‍ബലമായ മുടിയുടെ വേരുകള്‍ ശക്തിപ്പെടുത്തുന്നതിനും അനാവശ്യ മുടി കൊഴിച്ചില്‍ കൈകാര്യം ചെയ്യുന്നതിനും വിറ്റാമിനുകള്‍, അല്ലെങ്കില്‍ മള്‍ട്ടിവിറ്റമിന്‍ സപ്ലിമെന്റുകള്‍ കഴിക്കുന്നത് പരിഗണിക്കുക. ഇത് ഒന്നിലധികം വിധത്തില്‍ നിങ്ങളുടെ മുടിയെ പോഷിപ്പിക്കും.

പഴങ്ങളും പച്ചക്കറികളും

പഴങ്ങളും പച്ചക്കറികളും

പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് എല്ലായ്‌പ്പോഴും ആരോഗ്യകരമായ ഒരു വഴിയാണ്. നല്ല മുടി വേരുകള്‍ക്കും ഇത് നല്ലതാണ്. അതിനാല്‍ നിങ്ങളുടെ ഭക്ഷണത്തില്‍ പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തുക. മുടിവേരുകള്‍ ദുര്‍ബലമാകുന്നത് തടയാന്‍ വെള്ളം കുടിക്കേണ്ടതും അത്യാവശ്യമാണ്. ശരീരത്തില്‍ ആവശ്യത്തിന് ജലാംശം നിലനിര്‍ത്തുക.

ആരോഗ്യകരമായ ഭക്ഷണക്രമം

ആരോഗ്യകരമായ ഭക്ഷണക്രമം

മുടി, ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കു പരിഹാരമാണ് ആരോഗ്യകരമായ ഭക്ഷണക്രമം. പോഷകങ്ങളുടെ അഭാവം മുടിയുടെ ആരോഗ്യത്തെ സ്വാധീനിക്കുകയും ദുര്‍ബലമായ മുടിവേരുകളിലേക്ക് നയിക്കുകയും ചെയ്യും. നിങ്ങളുടെ മുടി ശക്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെങ്കില്‍ ആദ്യം നല്ല സമീകൃത ഭക്ഷണത്തിന് പ്രാധാന്യം നല്‍കണം.

Most read:പിഗ്മെന്റേഷന് ഫലപ്രദമായ പരിഹാരം ഞൊടിയിടയില്‍Most read:പിഗ്മെന്റേഷന് ഫലപ്രദമായ പരിഹാരം ഞൊടിയിടയില്‍

പ്രോട്ടീന്‍ അളവ് വര്‍ദ്ധിപ്പിക്കുക

പ്രോട്ടീന്‍ അളവ് വര്‍ദ്ധിപ്പിക്കുക

മുട്ട, സോയ, മത്സ്യം എന്നിവ അടങ്ങിയിട്ടുള്ള പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം മുടിയുടെ വേരുകള്‍ ശക്തിപ്പെടുത്തുന്നതിനും മുടി കൊഴിച്ചില്‍ നിയന്ത്രിക്കുന്നതിനും സഹായിക്കും.

സൂര്യപ്രകാശത്തില്‍ നിന്ന് സംരക്ഷണം

സൂര്യപ്രകാശത്തില്‍ നിന്ന് സംരക്ഷണം

സൂര്യന്റെ ദോഷകരമായ അള്‍ട്രാവയലറ്റ് രശ്മികള്‍ നിങ്ങളുടെ മുടിക്ക് നാശമുണ്ടാക്കും. ഇത് മുടി ദുര്‍ബലമാക്കുകയും വരണ്ടതാക്കുകയും ഉന്മേഷപ്രദമാക്കുകയും ചെയ്യുന്നു. വീട്ടിന് പുറത്തേക്കിറങ്ങുമ്പോള്‍ തലമുടി ഒരു സ്‌കാര്‍ഫ് അല്ലെങ്കില്‍ തൊപ്പി ഉപയോഗിച്ച് മൂടുക.

ഒരു സില്‍ക്ക് തലയിണ ഉപയോഗിക്കുക

ഒരു സില്‍ക്ക് തലയിണ ഉപയോഗിക്കുക

പരുത്തിയിലോ പരുക്കന്‍ തുണികൊണ്ടുള്ള തലയിണയോ ഉപയോഗിക്കുന്നത് മുടിയില പ്രകൃതിദത്ത എണ്ണകളെല്ലാം ആഗിരണം ചെയ്യുകയും മുടി വരണ്ടതാക്കി മാറ്റുകയും ചെയ്യും. മനോഹരമായ മുടിക്കും ചര്‍മ്മത്തിനുമായി നിങ്ങള്‍ ഉപയോഗിക്കുന്ന തലയിണയും ശ്രദ്ധിക്കുക. മൃദുവായ തുണിത്തരങ്ങളിലുള്ള തലയിണ തിരഞ്ഞെടുക്കുക.

Most read:ദിവസവും ഫെയ്‌സ് വാഷ് ഉപയോഗിക്കുന്നവരാണോ നിങ്ങള്‍?Most read:ദിവസവും ഫെയ്‌സ് വാഷ് ഉപയോഗിക്കുന്നവരാണോ നിങ്ങള്‍?

English summary

Ways To Make Hair Roots Stronger

In this article we will explore on how to make hair roots stronger. Take a look.
Story first published: Tuesday, May 11, 2021, 14:17 [IST]
X
Desktop Bottom Promotion