For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടിക്ക് വളമാണ് വിറ്റാമിന്‍ ബി; മുടി വളര്‍ച്ചയ്ക്ക് ഇതാണ് കഴിക്കേണ്ടത്

|

നിങ്ങള്‍ക്ക് നീളമുള്ളതും ശക്തവുമായ മുടി വേണമെങ്കില്‍, നിങ്ങളുടെ ദൈനംദിന ഭക്ഷണക്രമത്തില്‍ വിറ്റാമിന്‍ ബി ഉള്‍പ്പെടുത്തുക. അതെ, മുടി വളരാന്‍ സഹായിക്കുന്ന പ്രധാന പോഷകമാണ് വിറ്റാമിന്‍ ബി. നഖങ്ങളുടെ വളര്‍ച്ചയ്ക്കും ചര്‍മ്മകോശ പരിവര്‍ത്തനത്തിനും മുടിയുടെ വളര്‍ച്ചയ്ക്കും വിറ്റാമിന്‍ ബി പ്രധാനമാണ്. മുടി പ്രശ്നത്താല്‍ ബുദ്ധിമുട്ടുന്നവരാണ് നിങ്ങളെങ്കില്‍, മുടിയുടെ ആരോഗ്യത്തിന് വിറ്റാമിന്‍ ബി അടങ്ങിയ ഭക്ഷണങ്ങള്‍ പരീക്ഷിക്കുന്നത് നിങ്ങള്‍ക്ക് ഉത്തമായിരിക്കും. ഈ ലേഖനത്തില്‍ മുടി വളരാന്‍ സഹായിക്കുന്ന ചില വിറ്റാമിന്‍ ബി ഭക്ഷണങ്ങളെക്കുറിച്ച് വായിച്ചറിയാം.

Most read: തൊപ്പി ധരിച്ചാല്‍ മുടി കൊഴിയും, ഷാംപൂ മുടിക്ക് ദോഷം; മിഥ്യാധാരണ തിരിച്ചറിയണംMost read: തൊപ്പി ധരിച്ചാല്‍ മുടി കൊഴിയും, ഷാംപൂ മുടിക്ക് ദോഷം; മിഥ്യാധാരണ തിരിച്ചറിയണം

മുടി വളര്‍ച്ചയ്ക്ക് വിറ്റാമിന്‍ ബി

മുടി വളര്‍ച്ചയ്ക്ക് വിറ്റാമിന്‍ ബി

വിറ്റാമിന്‍ ബിയുടെ കുറവിന്റെ ലക്ഷണങ്ങളിലൊന്നാണ് മുടികൊഴിച്ചില്‍. അമിതമായ മുടികൊഴിച്ചില്‍ നിര്‍ത്താന്‍ സഹായിക്കുന്ന ധാരാളം ബി വിറ്റാമിനുകള്‍ ഉണ്ട്. മുടി വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നതിന് ആവശ്യമായ ചില സുപ്രധാന ബി വിറ്റാമിനുകള്‍ ബി 3 അല്ലെങ്കില്‍ നിയാസിന്‍, ബി 5 അല്ലെങ്കില്‍ പാന്റോതെനിക് ആസിഡ്, ബി 6 അല്ലെങ്കില്‍ പിറിഡോക്‌സിന്‍, ബി 7 അല്ലെങ്കില്‍ ബയോട്ടിന്‍, ബി 8 അല്ലെങ്കില്‍ ഇനോസിറ്റോള്‍, ബി 12 എന്നിവയാണ്. മുടി വളര്‍ച്ചയ്ക്ക് ആവശ്യമായ വിറ്റാമിന്‍ ബി അടങ്ങിയ വിവിധ ഭക്ഷണങ്ങള്‍ ഇതാ.

ബി 2 അഥവാ റൈബോഫ്‌ലേവിന്‍

ബി 2 അഥവാ റൈബോഫ്‌ലേവിന്‍

സമ്പുഷ്ടമായ ധാന്യ ഉല്‍പന്നങ്ങള്‍, ശതാവരി, ബ്രോക്കോളി, കൂണ്‍, ഇലക്കറികള്‍, മില്ലറ്റ് പോലുള്ള ധാന്യങ്ങള്‍ എന്നിവ മുടി വളര്‍ച്ചയ്ക്ക് ആവശ്യമായ ബി 2 വിറ്റാമിന്‍ ലഭിക്കുന്നതിന് സഹായിക്കുന്ന ഭക്ഷണങ്ങളാണ്.

Most read:കൊഴിഞ്ഞ സ്ഥലത്ത് മുടി വീണ്ടും വളരാന്‍ സഹായിക്കും ഈ ചേരുവകള്‍Most read:കൊഴിഞ്ഞ സ്ഥലത്ത് മുടി വീണ്ടും വളരാന്‍ സഹായിക്കും ഈ ചേരുവകള്‍

വിറ്റാമിന്‍ ബി 3 അഥവാ നിയാസിന്‍

വിറ്റാമിന്‍ ബി 3 അഥവാ നിയാസിന്‍

മത്സ്യം, ബീഫ് കിഡ്‌നി, ബീഫ് കരള്‍, ബീറ്റ്‌റൂട്ട്, സൂര്യകാന്തി വിത്തുകള്‍, നിലക്കടല എന്നിവയാണ് നിയാസിന്‍ ലഭിക്കുന്ന പ്രധാന ഭക്ഷണങ്ങള്‍. ഈ ഭക്ഷണങ്ങള്‍ മുടികൊഴിച്ചില്‍ തടയാനും മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു.

വിറ്റാമിന്‍ ബി 5 അഥവാ പാന്റോതെനിക് ആസിഡ്

വിറ്റാമിന്‍ ബി 5 അഥവാ പാന്റോതെനിക് ആസിഡ്

വിറ്റാമിന്‍ ബി 5 മുടികൊഴിച്ചില്‍ നിര്‍ത്തുന്നു, അതുപോലെ മുടി നരക്കുന്നതും തടയുന്നു. ധാന്യങ്ങളും മിക്കവാറും എല്ലാ മാംസവും മുട്ടയുടെ മഞ്ഞക്കരുവുമെല്ലാം ബി 5ന്റെ നല്ല ഉറവിടങ്ങളാണ്. പാന്റോതെനിക് ആസിഡിന്റെ മികച്ച ഉറവിടങ്ങളില്‍ ധാന്യം, പയര്‍വര്‍ഗ്ഗങ്ങള്‍, കാലെ, ബ്രോക്കോളി, കോളിഫ്‌ളവര്‍, ധാന്യങ്ങള്‍, മുട്ടയുടെ മഞ്ഞക്കരു, ചിക്കന്‍, പയര്‍, സാല്‍മണ്‍ എന്നിവ അടങ്ങിയിരിക്കുന്നു.

Most read:മൈലാഞ്ചി മാസ്‌ക് ഇങ്ങനെയെങ്കില്‍ ഇടതൂര്‍ന്ന മുടി ഉറപ്പ്Most read:മൈലാഞ്ചി മാസ്‌ക് ഇങ്ങനെയെങ്കില്‍ ഇടതൂര്‍ന്ന മുടി ഉറപ്പ്

വിറ്റാമിന്‍ ബി 6 അഥവാ പിരിഡോക്‌സിന്‍

വിറ്റാമിന്‍ ബി 6 അഥവാ പിരിഡോക്‌സിന്‍

വിറ്റാമിന്‍ ബി 6 നിങ്ങളുടെ മുടിയിഴകള്‍ക്ക് ആവശ്യമായ ഓക്‌സിജന്‍ നല്‍കുകയും ആരോഗ്യമുള്ള മുടി വളര്‍ത്തി അവയെ ആരോഗ്യകരമായി നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു. ഇതിനായി ചെറുപയര്‍, പന്നിയിറച്ചി, വാഴപ്പഴം, ഗ്രീന്‍ പീസ്, ശതാവരി, കുരുമുളക്, പിസ്ത, ബ്രൊക്കോളി, സാല്‍മണ്‍, അസംസ്‌കൃത വെളുത്തുള്ളി, അവോക്കാഡോ, തണ്ണിമത്തന്‍ സൂര്യകാന്തി വിത്ത്, പീനട്ട് ബട്ടര്‍, വെണ്ണ, കടല എന്നിവ കഴിക്കുക.

വിറ്റാമിന്‍ ബി 7 അഥവാ ബയോട്ടിന്‍

വിറ്റാമിന്‍ ബി 7 അഥവാ ബയോട്ടിന്‍

മുടി വളര്‍ച്ചയ്ക്ക് പേരുകേട്ട വിറ്റാമിനാണ് ബയോട്ടിന്‍ അഥവാ ബി 7. ഇത് മുടി പൊട്ടുന്നത് ഒഴിവാക്കുകയും ചെയ്യുന്നു. നീളമുള്ള മുടി വളരുന്നതിന് അത്യന്താപേക്ഷിതമാണ് ബയോട്ടിന്‍. കോളിഫ്‌ലവര്‍, കാരറ്റ്, ഉള്ളി തുടങ്ങിയ പച്ചക്കറികള്‍ ബയോട്ടിന്റെ നല്ല ഉറവിടങ്ങളാണ്. സാല്‍മണ്‍, കരള്‍, വാഴപ്പഴം, ബദാം, ധാന്യങ്ങള്‍ എന്നിവയും നിങ്ങള്‍ക്ക് കഴിക്കാം.

Most read:മുഖക്കുരു, വരണ്ടചര്‍മ്മം, എണ്ണമയം.. ഏതിനും പരിഹാരം ഈ ആയുര്‍വേദ കൂട്ടുകള്‍Most read:മുഖക്കുരു, വരണ്ടചര്‍മ്മം, എണ്ണമയം.. ഏതിനും പരിഹാരം ഈ ആയുര്‍വേദ കൂട്ടുകള്‍

ഇനോസിറ്റോള്‍ അഥവാ വിറ്റാമിന്‍ ബി 8

ഇനോസിറ്റോള്‍ അഥവാ വിറ്റാമിന്‍ ബി 8

ഇത് ഫോളിക്കിളിന്റെ ആരോഗ്യം നിലനിര്‍ത്താനും അമിതമായ മുടികൊഴിച്ചില്‍, അലോപ്പിയ എന്നിവ ഒഴിവാക്കാനും സഹായിക്കുന്നു. ബ്രൂവേഴ്സ് യീസ്റ്റ്, ഓറഞ്ച്, നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങളും ധാന്യങ്ങളും ഈ സുപ്രധാന വിറ്റാമിന്‍ അടങ്ങിയ ഭക്ഷണങ്ങളാണ്.

വിറ്റാമിന്‍ ബി 12

വിറ്റാമിന്‍ ബി 12

മുടി വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമായ അധിക വിറ്റാമിനാണ് ബി 12. വിറ്റാമിന്‍ ബി 12 മുടിക്ക് നേരായ പോഷണം നല്‍കുന്നു, മാത്രമല്ല ഇത് യഥാര്‍ത്ഥ മുടിയിഴകളുടെ ഒരു ഭാഗവുമാണ്. ബി 12 കുറവുള്ള ആളുകള്‍ക്ക് മുടി ദുര്‍ബലമാകുകയോ മുടി കൊഴിച്ചില്‍ സംഭവിക്കുകയോ ചെയ്യുന്നു. ചിക്കന്‍, മീന്‍, ഗോമാംസം, പന്നിയിറച്ചി, പാലുല്‍പ്പന്നങ്ങള്‍ എന്നിവ ബി 12 ഉള്‍ക്കൊള്ളുന്ന ഭക്ഷണങ്ങളാണ്. പാല്‍, മുട്ട, തൈര് എന്നിവയും ആല്‍ഗ, കടല്‍പ്പായല്‍ തുടങ്ങിയവയും നിങ്ങള്‍ക്ക് കഴിക്കാം.

Most read:രാത്രി കുതിര്‍ത്ത ചെറുപയര്‍; മുടിക്കും ചര്‍മ്മത്തിനും ബെസ്റ്റ്Most read:രാത്രി കുതിര്‍ത്ത ചെറുപയര്‍; മുടിക്കും ചര്‍മ്മത്തിനും ബെസ്റ്റ്

വിറ്റാമിന്‍ ബി 9 അഥവാ ഫോളിക് ആസിഡ്

വിറ്റാമിന്‍ ബി 9 അഥവാ ഫോളിക് ആസിഡ്

ഇത് ബി കോംപ്ലക്‌സ് വിറ്റാമിനുകളില്‍ ഒന്നാണ്, കൂടാതെ ചുവന്ന രക്താണുക്കളുടെ നിര്‍മ്മാണത്തെയും പിന്തുണയ്ക്കുന്നു. മുടി വളര്‍ച്ചയിലും ഇത് ഫലപ്രദമായ പങ്ക് വഹിക്കുന്നു. ആവശ്യത്തിന് ഫോളിക് ആസിഡ് ശരീരത്തിന് ലഭിക്കുന്നതിന് കടല, പയര്‍, പച്ച, പച്ചക്കറികള്‍, കോളര്‍ഡ് ഗ്രീന്‍സ്, ശതാവരി, ബീറ്റ്‌റൂട്ട്, പപ്പായ തുടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. ഇവയെല്ലാമാണ് മുടി വളര്‍ച്ചയ്ക്ക് ആവശ്യമായ വിറ്റാമിന്‍ ബി ഭക്ഷണങ്ങള്‍.

Most read:മുടി പ്രശ്‌നങ്ങള്‍ക്ക് പ്രകൃതിയുടെ പരിഹാരം; തേങ്ങാവെള്ളത്തിലുണ്ട് പ്രതിവിധിMost read:മുടി പ്രശ്‌നങ്ങള്‍ക്ക് പ്രകൃതിയുടെ പരിഹാരം; തേങ്ങാവെള്ളത്തിലുണ്ട് പ്രതിവിധി

English summary

Vitamin B Rich Foods For Hair Growth in Malayalam

Here we are telling you some vitamin B foods that help in hair growth. Take a look.
X
Desktop Bottom Promotion