For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടി മുഴുവന്‍ നരച്ചോ, പരിഹാരം ഉറപ്പ് നൽകും മാർഗ്ഗം

|

മുടിയുടെ ആരോഗ്യത്തിന്‍റെ കാര്യത്തിൽ വളരെയധികം ശ്രദ്ധ നൽകേണ്ടത് അത്യാവശ്യമാണ്. കാരണം അതല്ലെങ്കിൽ മുടി ഇടക്ക് പൊട്ടിപ്പോവുന്നത്, നരക്കുന്നത്, മുടി കൊഴിയുന്നത് എല്ലാം നിങ്ങളുടെ ആത്മവിശ്വാസത്തെ ഇല്ലാതാക്കുന്നതിന് കാരണമാകുന്നുണ്ട്. എന്നാൽ എങ്ങനെയെല്ലാം ഇതിനെ പരിഹരിക്കുന്നതിന് ശ്രമിക്കണം എന്ന കാര്യം പലർക്കും അറിയുകയില്ല. മുടിയുടെ ആരോഗ്യം നശിപ്പിക്കുന്നതിന് വേണ്ടി പലപ്പോഴും നമ്മൾ തന്നെ അറിയാതെ ചെയ്യുന്ന ചില കാര്യങ്ങൾ ഉണ്ട്. ഇത്തരം കാര്യങ്ങൾ തിരിച്ചറിഞ്ഞ് പരിഹരിക്കുകയാണ് ആദ്യം ചെയ്യേണ്ടത്.

Most read: ഞാവൽ ഫേസ്പാക്കിൽ ആദ്യം കറുപ്പ്, പിന്നെ നിറംMost read: ഞാവൽ ഫേസ്പാക്കിൽ ആദ്യം കറുപ്പ്, പിന്നെ നിറം

മുടിയുടെ ആരോഗ്യത്തിന് പല പച്ചക്കറികളും സഹായിക്കുന്നുണ്ട്. എന്നാൽ ഇത് എങ്ങനെയെല്ലാം നിങ്ങളുടെ മുടിയെ സംരക്ഷിക്കുന്നുണ്ട് എന്ന കാര്യം പലർക്കും അറിയുകയില്ല. മുടി കൊഴിച്ചിൽ മാത്രമല്ല മുടി നരക്കുന്നതും നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുന്നുണ്ട്. വെളുത്ത മുടിക്ക് പരിഹാരം കാണാൻ ഡൈ ചെയ്യുന്നതിന് വേണ്ടി നെട്ടോട്ടമോടുന്നവർ ചില്ലറയല്ല. എന്നാൽ ഇനി ഡൈ ചെയ്യാതെ തന്നെ നമുക്ക് ഇനി നരച്ച മുടി ഇല്ലാതാക്കാൻ സാധിക്കുന്നതാണ്. എങ്ങനെയെന്ന് നോക്കാവുന്നതാണ്.

കറി വേപ്പില

കറി വേപ്പില

കറിവേപ്പില കൊണ്ട് പല വിധത്തിലുള്ള ആരോഗ്യ സൗന്ദര്യ ഗുണങ്ങൾ ഉണ്ട്. എന്നാൽ മുടിയുടെ ആരോഗ്യവും നരയെ ഇല്ലാതാക്കുന്നതിനും വേണ്ടി നമുക്ക് കറിവേപ്പില ഉപയോഗിക്കാവുന്നതാണ്. കറി വേപ്പില എടുത്ത് വെളിച്ചെണ്ണ ചൂടാക്കി അതിലിട്ട് കാച്ച് തലയിൽ തേച്ചാൽ അത് മുടിയുടെ എല്ലാ അസ്വസ്ഥതകളേയും അകറ്റി മുടിക്ക് തിളക്കവും ആരോഗ്യവും നൽകുന്നുണ്ട്. അതിലുപരി ഇത് നരച്ച മുടിക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്. ഇത് ദിവസവും മുടിക്ക് നൽകുന്ന ഗുണങ്ങൾ ചില്ലറയല്ല. അതിലുപരി ഇത് മുടിയുടെ ആരോഗ്യത്തിനും ഏറ്റവും അധികം സഹായിക്കുന്നുണ്ട്.

മധുരക്കിഴങ്ങ്

മധുരക്കിഴങ്ങ്

ധാരാളം ആരോഗ്യ ഗുണങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് മധുരക്കിഴങ്ങ് എന്ന കാര്യത്തിൽ സംശയം വേണ്ട. ഇതില്‍ ധാരാളം ആന്‍റി ഓക്സിഡന്‍റ് അടങ്ങിയിട്ടുണ്ട്. ദിവസവും രണ്ടോ മൂന്നോ മധുരക്കിഴങ്ങ് വേവിച്ച് കഴിക്കൂ. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും മുടിക്ക് അകാലനരയെന്ന പ്രശ്നത്തെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്. ധാരാളം ആന്‍റി ഓക്സിഡൻറ് മധുരക്കിഴങ്ങിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്.

ചീര

ചീര

ചീര നിങ്ങളുടെ ശാരീരികവും മാനസികവും ആയ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നുണ്ട്. ഇത് നിങ്ങൾക്ക് മുടിയുടെ കാര്യത്തിലും നല്ല ഫലമാണ് നൽകുന്നത് എന്ന കാര്യം അറിഞ്ഞിരിക്കൂ. കാരണം ഫോളിക് ആസിഡ്, വിറ്റാമിൻ സി, ബീറ്റ കരോട്ടിൻ എന്നിവയെല്ലാം ധാരാളം ചീരയിൽ അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ നരയെ ഇല്ലാതാക്കി തലനാരുകളിലേക്കും കോശങ്ങളിലേക്കും കൃത്യമായ രക്തയോട്ടം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നുണ്ട്.

കോളിഫ്ളവർ

കോളിഫ്ളവർ

കോളിഫ്ളവർ നിങ്ങൾക്ക് നൽകുന്ന ആരോഗ്യം ചില്ലറയല്ല. പലപ്പോഴും ശരീരത്തിലെ വിറ്റാമിൻ ബി കോംപ്ലക്സിന്‍റെ കുറവാണ് നിങ്ങളുടെ മുടി നരക്കുന്നതിലേക്ക് തള്ളി വിടുന്നത്. എന്നാൽ കോളിഫ്ളവർ കഴിക്കുന്നതിലൂടെ അത് നിങ്ങളിൽ ധാരാളം വിറ്റാമിൻ ബി കോംപ്ലക്സ് ലഭിക്കുന്നതിന് സഹായിക്കുന്നുണ്ട്. വിറ്റാമിൻ ബി 6, വിറ്റാമിൻ ബി3 എന്നിവയെല്ലാം ധാരാളം അടങ്ങിയിട്ടുണ്ട്. ഇതെല്ലാം നിങ്ങൾക്ക് കോളിഫ്ളവർ കഴിക്കുന്നതിലൂടെ ലഭിക്കുന്നുണ്ട്. ഇത് മുടി നരക്കുന്നതിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

ബ്രോക്കോളി

ബ്രോക്കോളി

ബ്രോക്കോളി കഴിക്കുന്നതിലൂടെ അത് നിങ്ങൾക്ക് ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. എന്നാൽ ഇത് ആരോഗ്യത്തിന് മാത്രമല്ല കേശ സംരക്ഷണത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. സ്ഥിരം ബ്രോക്കോളി കഴിക്കുന്നവരിൽ മുടി നരക്കുന്നതിന് പരിഹാരം കാണാവുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് ദിവസവും ബ്രോക്കോളി കഴിക്കാവുന്നതാണ്.

കാരറ്റ്

കാരറ്റ്

കാരറ്റ് കഴിക്കുന്നത് ആയുസ്സും ആരോഗ്യവും വർദ്ധിപ്പിക്കുന്നുണ്ട്. അതോടൊപ്പം തന്നെ കേശസംരക്ഷണത്തിൻറെ കാര്യത്തിലും വളരെയധികം സഹായിക്കുന്ന ഒന്നാണ് കാരറ്റ്. ഇത് നിങ്ങളിൽ മുടി കൊഴിച്ചിൽ ഇല്ലാതാക്കി മുടിക്ക് ആരോഗ്യവും കരുത്തും വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. അതോടൊപ്പം തന്നെ മുടിക്ക് ഉണ്ടാവുന്ന അകാലനരയെന്ന പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട് കാരറ്റ് ജ്യൂസ്. ഇത് നിങ്ങളുടെ ആരോഗ്യത്തിൻറയും സൗന്ദര്യത്തിന്റേയും കാര്യത്തിൽ മികച്ച ഓപ്ഷനാണ്.

English summary

Vegetables To Prevent White Hair

Here are the list of vegetables that can act as a prevention of white hair. Read on.
X
Desktop Bottom Promotion