For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടി തഴച്ചു വളരും; ഇതൊക്കെ കഴിച്ചാല്‍ മതി

|

ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ പച്ചക്കറികള്‍ നിങ്ങളുടെ മികച്ച കൂട്ടാളികളാണ്. എന്നാല്‍ സൗന്ദര്യത്തിന്റെ കാര്യത്തിലോ? അപ്പോഴും, പച്ചക്കറി തന്നെ നിങ്ങള്‍ക്ക് കൂട്ടാക്കാമെന്നത് നല്ല കാര്യമല്ലേ? സൗന്ദര്യം വെളിപ്പെടുത്തുന്നതില്‍ മുടിയുടെ പങ്ക് ചെറുതല്ല. ഇടതൂര്‍ന്ന മുടി ആരും ആഗ്രഹിക്കുന്നതാണ്. അതിനായി പല വഴികളും മിക്കവരും തേടുന്നു. എന്നാല്‍ ചില ഭക്ഷണസാധനങ്ങള്‍ കഴിക്കുന്നതിലൂടെ നിങ്ങളുടെ മുടി നിങ്ങള്‍ക്ക് മികച്ചതാക്കാവുന്നതാണ്. അതിനായി, പ്രകൃതി തന്നെ തയാറാക്കിയ ചില പച്ചക്കറികളുണ്ട്.

Most read: തഴച്ചുവളരാന്‍ മുടിക്ക് വളമാണ് ചീര; ഉപയോഗം ഇങ്ങനെMost read: തഴച്ചുവളരാന്‍ മുടിക്ക് വളമാണ് ചീര; ഉപയോഗം ഇങ്ങനെ

മുടിയുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ പോഷകങ്ങള്‍ ഈ പച്ചക്കറികള്‍ നിങ്ങള്‍ക്ക് നല്‍കുന്നു. ഇവയിലെ വിറ്റാമിനുകളും നാരുകളും ധാതുക്കളും മുടിയുടെ വളര്‍ച്ചയ്ക്കും ഘടനയ്ക്കും ഗുണം ചെയ്യുന്നു. മുടി വളര്‍ച്ചയ്ക്ക് നിങ്ങളെ സഹായിക്കുന്ന അത്തരം പച്ചക്കറികള്‍ ഏതൊക്കെയെന്ന് അറിയാന്‍ ലേഖനം വായിക്കൂ.

ചീര

ചീര

നിങ്ങളുടെ മുടിക്ക് പോഷകഗുണങ്ങള്‍ നല്‍കുന്ന ഏറ്റവും മികച്ച പച്ചക്കറികളിലൊന്നാണ് ചീര. ഭക്ഷ്യയോഗ്യമായ നാരുകള്‍ നിറഞ്ഞ ചീരയില്‍ മറ്റ് അവശ്യ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതിലെ ഇരുമ്പും സിങ്കും മുടിക്ക് വളരെയധികം ഗുണങ്ങള്‍ നല്‍കുന്നു. കാരണം സിങ്കിന്റെയും ഇരുമ്പിന്റെയും അഭാവം പലരിലും മുടി കൊഴിച്ചിലിലേക്ക് നയിക്കുന്നു.

കാരറ്റ്

കാരറ്റ്

മുടിയുടെ വളര്‍ച്ചയ്ക്ക് മികച്ചൊരു പച്ചക്കറിയാണ് കാരറ്റ്. വിറ്റാമിന്‍ ബി 7 അഥവാ ബയോട്ടിന്റെ നിറകുടമാണ് കാരറ്റ്, ഇത് മുടിക്ക് ആരോഗ്യകരമായ ടോണിക്ക് ആയി കണക്കാക്കപ്പെടുന്നു. മുടി വളര്‍ച്ച പ്രോത്സാഹിപ്പിക്കാന്‍ ബയോട്ടിന്‍ അത്യാവശ്യമാണ്. അതേസമയം, മുടി കൊഴിയാതിരിക്കാനും മുടിവേരുകള്‍ ശക്തിപ്പെടുത്താനും ഇത് സഹായിക്കുന്നു. കുറച്ച് കാരറ്റ് തിളപ്പിച്ച് ഇതേ വെള്ളത്തോടെ കാരറ്റ് അടിച്ചെടുക്കുക. ഈ പേസ്റ്റ് മുടിയില്‍ പുരട്ടി 30 മിനിറ്റിനു ശേഷം കഴുകി കളയുക. ഈ മാസ്‌ക് മുടി കൊഴിച്ചില്‍ കുറയ്ക്കാന്‍ സഹായിക്കുകയും മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

Most read:തണുപ്പുകാലത്തും മുഖം മങ്ങാതിരിക്കാന്‍ പരീക്ഷിക്കേണ്ടത്Most read:തണുപ്പുകാലത്തും മുഖം മങ്ങാതിരിക്കാന്‍ പരീക്ഷിക്കേണ്ടത്

സവാള

സവാള

മുടിക്ക് സഹായകമായ പോഷകങ്ങള്‍ നിറഞ്ഞതാണ് സവാള. സിങ്ക്, ഇരുമ്പ്, ബയോട്ടിന്‍ എന്നിവയുടെ സമ്പന്നമായ ഉറവിടമാണിത്. ഇവയെല്ലാം മുടിയുടെ വളര്‍ച്ചയ്ക്ക് അത്യാവശ്യമാണ്. മുടിയുടെ വളര്‍ച്ചയ്ക്ക് പുറമേ, സവാള അകാല നര തടയാനും സഹായിക്കുന്നു.

മധുരക്കിഴങ്ങ്

മധുരക്കിഴങ്ങ്

ബീറ്റാ കരോട്ടിന്റെ മികച്ച ഉറവിടമാണ് മധുരക്കിഴങ്ങ്. നമ്മുടെ ശരീരം ബീറ്റാ കരോട്ടിനെ വിറ്റാമിന്‍ എ ആക്കി മാറ്റുന്നു. ശരീരത്തിനുള്ളിലെ കോശങ്ങള്‍ നന്നാക്കാന്‍ ബീറ്റാ കരോട്ടിന്‍ ആവശ്യമാണ്.

Most read:ശൈത്യകാലത്ത് കൈകള്‍ വിണ്ടുകീറാതിരിക്കാന്‍Most read:ശൈത്യകാലത്ത് കൈകള്‍ വിണ്ടുകീറാതിരിക്കാന്‍

തക്കാളി

തക്കാളി

ആന്റിഓക്‌സിഡന്റുകളുടെ സമ്പന്നമായ ഉറവിടങ്ങളാണ് തക്കാളി. ഫലപ്രദമായ കോശ സംരക്ഷണ ഏജന്റുകളാണ് ആന്റിഓക്‌സിഡന്റുകള്‍. തലയോട്ടിയിലെ ഉപരിതലത്തില്‍ നിന്ന് മാലിന്യങ്ങളും വിഷവസ്തുക്കളും നീക്കംചെയ്യാന്‍ അവ സഹായിക്കുന്നു. മെച്ചപ്പെട്ട ഫലത്തിനായി തക്കാളി അസംസ്‌കൃതമായി നിങ്ങള്‍ക്ക് കഴിക്കാം, അല്ലെങ്കില്‍ തലയോട്ടിയില്‍ തക്കാളി പള്‍പ്പ് നേരിട്ട് പുരട്ടാം. മുടിയുടെ തിളക്കം മെച്ചപ്പെടുത്താനും തക്കാളി സഹായിക്കുന്നു.

വെളുത്തുള്ളി

വെളുത്തുള്ളി

മുടിക്ക് അനുയോജ്യമായ ടോണിക്ക് ആണ് വെളുത്തുള്ളി. വളരെ കുറഞ്ഞ കലോറി അടങ്ങിയിരിക്കുന്നതിനാല്‍ ഇത് നിങ്ങളുടെ ഭക്ഷണത്തില്‍ ചേര്‍ക്കുന്നത് ശരീരത്തിന് മൊത്തത്തില്‍ നല്ലതാണ്. കൂടാതെ, വെളുത്തുള്ളിയില്‍ വളരെ ഉയര്‍ന്ന അളവില്‍ സള്‍ഫര്‍ അടങ്ങിയിട്ടുണ്ട്. ഇത് മുടി വീണ്ടും വളര്‍ത്തുന്നതിന് ഉത്തമമായ കൂട്ടാളിയായി കണക്കാക്കപ്പെടുന്നു.

Most read:അവോക്കാഡോ തലയിലെങ്കില്‍ വരണ്ട മുടിക്ക് പരിഹാരം ഉടന്‍Most read:അവോക്കാഡോ തലയിലെങ്കില്‍ വരണ്ട മുടിക്ക് പരിഹാരം ഉടന്‍

ബീറ്റ്‌റൂട്ട്

ബീറ്റ്‌റൂട്ട്

ചുവന്ന നിറത്തിലുള്ള പച്ചക്കറികള്‍ കഴിക്കുന്നത് ശരീരത്തില്‍ ലൈക്കോപീന്‍ വര്‍ദ്ധിപ്പിക്കുന്നു. ഇത് മുടിയുടെ വളര്‍ച്ചാ നിരക്ക് വളര്‍ത്താനും ഉത്തമമാണ്. മുടിവളര്‍ച്ച ഉത്തേജിപ്പിക്കാന്‍ സഹായിക്കുന്ന ലൈക്കോപീന്‍ ബീറ്റ്‌റൂട്ടില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ബീറ്റ്‌റൂട്ടിനു പുറമെ, ചുവന്ന പച്ചക്കറികളില്‍ ഭൂരിഭാഗവും മുടിക്ക് മികച്ച പോഷകങ്ങള്‍ നല്‍കുന്നവയാണ്.

കറിവേപ്പില

കറിവേപ്പില

മുടി കൊഴിച്ചിലിനുള്ള മികച്ച മറുമരുന്നാണ് കറിവേപ്പില. കറിവേപ്പിലയില്‍ കെരാറ്റിന്‍ അടങ്ങിയിട്ടുണ്ട്, ഇത് മുടിയുടെ വളര്‍ച്ചയ്ക്ക് അനുയോജ്യമായ ടോണിക്ക് ആയി കണക്കാക്കുന്നു. മുടിക്ക് ആവശ്യമായ പോഷകങ്ങള്‍ നിറഞ്ഞ കറിവേപ്പില മാസ്‌ക് ആയും നിങ്ങള്‍ക്ക് പ്രയോഗിക്കാം.

ബീന്‍സ്

ബീന്‍സ്

വിറ്റാമിന്‍ എ, ഇ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് ബീന്‍സ്. മുടിയുടെ തിളക്കവും അളവും മെച്ചപ്പെടുത്തുന്നതിന് വിറ്റാമിന്‍ ഇ വളരെ ആവശ്യമാണ്. ഇത് നിങ്ങളുടെ മുടിയെ അകാല നരയില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.

പച്ചമുളക്

പച്ചമുളക്

കെരാറ്റിന്‍, വിറ്റാമിന്‍ ഇ എന്നിവയുടെ മറ്റൊരു സമ്പന്നമായ ഉറവിടമാണ് പച്ചമുളക്. മുടിയുടെ വളര്‍ച്ചയ്ക്ക് ഉത്തമമാണ് ഇവ. പുതിയ മുടിയിഴകളെ പ്രോത്സാഹിപ്പിക്കുന്നതിനായി തലയോട്ടിയിലെ കേടായ കോശങ്ങള്‍ നന്നാക്കാനും ഇത് സഹായിക്കുന്നു.

Most read:മുടി പോകാന്‍ വേറൊന്നും വേണ്ട; പതിവായി ഹെയര്‍ ജെല്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കൂ!!Most read:മുടി പോകാന്‍ വേറൊന്നും വേണ്ട; പതിവായി ഹെയര്‍ ജെല്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കൂ!!

ഓറഞ്ച് നിറമുള്ള പച്ചക്കറികള്‍

ഓറഞ്ച് നിറമുള്ള പച്ചക്കറികള്‍

ഓറഞ്ച് നിറമുള്ള പച്ചക്കറികള്‍ നിങ്ങള്‍ക്ക് ബീറ്റ സംയുക്തങ്ങള്‍ നല്‍കുന്നു. ആരോഗ്യമുള്ള നീളമുള്ള മുടി നേടാന്‍ ഇത്തരം പച്ചക്കറികള്‍ നിങ്ങളെ സഹായിക്കുന്നു. മുടി പൊട്ടുന്നതും മുടി കൊഴിച്ചിലും കുറയ്ക്കാന്‍ സഹായിക്കുന്ന പോഷകങ്ങള്‍ ഇവയില്‍ അടങ്ങിയിട്ടുണ്ട്. ഓറഞ്ച്, മഞ്ഞ നിറമുള്ള പച്ചക്കറികള്‍ ബീറ്റാ കരോട്ടിന്റെ മികച്ച ഉറവിടമാണ്.

കക്കിരി

കക്കിരി

മുടിക്ക് കക്കിരിയുടെ ഗുണങ്ങള്‍ ഏറെയാണ്. ആരോഗ്യമുള്ള മുടി നേടാന്‍ കക്കിരിപേസ്റ്റ് തലയോട്ടിയില്‍ പുരട്ടി നന്നായി മസാജ് ചെയ്യുക. ഇതിലേക്ക് കുറച്ച് ഉലുവ പൊടി ചേര്‍ക്കുന്നതും മികച്ച ഫലങ്ങള്‍ നല്‍കും.

Most read:ചുളിവകറ്റാനും മുഖം തിളങ്ങാനും ഗ്രീന്‍ ടീMost read:ചുളിവകറ്റാനും മുഖം തിളങ്ങാനും ഗ്രീന്‍ ടീ

English summary

Vegetables For Hair Growth You Should Consume Daily

Here is a list of vegetables which are known to help with hair growth and maintaining the texture and smoothness. Take a look.
X
Desktop Bottom Promotion