For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പേന്‍ ശല്യത്തിന് വെറും സെക്കന്റുകള്‍ മാത്രം; ഉറപ്പുള്ള പരിഹാരം

|

പേന്‍ ശല്യം എന്ന് പറയുന്നത് തന്നെ നമ്മളെയെല്ലാം വളരെയധികം പ്രശ്‌നത്തിലാക്കുന്ന ഒന്നാണ്. എന്നാല്‍ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നെട്ടോട്ടമോടുന്നവര്‍ നിരവധിയാണ്. എന്നാല്‍ ഇത്തരം അവസ്ഥകളില്‍ ശ്രദ്ധിക്കേണ്ടത് ഏതൊക്കെയാണ് നിങ്ങളെ പേന്‍ ശല്യത്തില്‍ നിന്ന് മുക്തരാക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്ന് തന്നെയാണ്. ചില സമയങ്ങളില്‍ അല്ലെങ്കില്‍ മറ്റൊന്നില്‍, നാമെല്ലാവരും തലയിലെ പേനിനെക്കൊണ്ട് കഷ്ടപ്പെട്ടിട്ടുണ്ട്. ഇത് നിങ്ങളുടെ തലയിലായാലും നിങ്ങളുടെ കുട്ടികളിലായാലും.

നഖത്തിന്റെ ചുറ്റുമുള്ള കറുപ്പ് നിറം ഇനിയില്ല, പരിഹാരമിതാനഖത്തിന്റെ ചുറ്റുമുള്ള കറുപ്പ് നിറം ഇനിയില്ല, പരിഹാരമിതാ

പേന്‍ ചെറിയ അസ്വസ്ഥതകള്‍ മാത്രമല്ല, അവ ശരിക്കും പറഞ്ഞാല്‍ അപകടകാരികള്‍ തന്നെയാണ്. ഒരു കുടുംബാംഗത്തിന് തലയില്‍ പേന്‍ ബാധിച്ചുകഴിഞ്ഞാല്‍, മറ്റ് അംഗങ്ങള്‍ക്കും അവ ലഭിക്കാനുള്ള സാധ്യതയുണ്ട്. കാരണം തല പേന്‍ നിങ്ങളുടെ തൂവാല, തലയിണ, തലയണകള്‍ എന്നിവയുടെ ഉപരിതലത്തില്‍ വസിക്കുകയും മറ്റൊരു വ്യക്തിയുടെ തലയില്‍ എത്തുകയും ചെയ്യും. എന്നാല്‍ ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യം എന്ന് നമുക്ക് നോക്കാവുന്നതാണ്.

വേപ്പ് ഇലകള്‍

വേപ്പ് ഇലകള്‍

കാലങ്ങളായി, ഈ ഹെര്‍ബല്‍ പ്ലാന്റ് രോഗങ്ങളെ സുഖപ്പെടുത്തുന്നതിനും അണുബാധകള്‍ ഒഴിവാക്കുന്നതിനും ഉപയോഗിക്കുന്നു. ആന്റി ബാക്ടീരിയല്‍, ആന്റി ഓക്സിഡന്റ് ഗുണങ്ങളാല്‍ സമ്പന്നമായ വേപ്പ് ഇലകള്‍ തല പേന്‍ കൈകാര്യം ചെയ്യാനും സഹായിക്കും. ഇത് എങ്ങനെ തലയിലെ പേനിനെ തുരത്തുന്നു എന്ന് നമുക്ക് നോക്കാവുന്നതാണ്.

ഘട്ടങ്ങള്‍

ഘട്ടങ്ങള്‍

15-20 വേപ്പ് ഇലകള്‍ കഴുകിയ ശേഷം മിക്‌സിയിലോ അരകല്ലിലോ നല്ലതു പോലെ അരച്ചെടുക്കേണ്ടതാണ്. ഇതിലേക്ക് 2-3 ടേബിള്‍സ്പൂണ്‍ വെള്ളം ചേര്‍ത്ത് ഒന്നിച്ച് പൊടിച്ച് കട്ടിയുള്ള പേസ്റ്റ് ഉണ്ടാക്കുക. ഇത് തലയോട്ടിയില്‍ പുരട്ടി ഏകദേശം 30 മിനിറ്റ് ഇരിക്കട്ടെ. നിങ്ങളുടെ മുടി നന്നായി ഷാമ്പൂ ചെയ്യുക, കുറഞ്ഞത് രണ്ടുതവണയെങ്കിലും. മുടി ബ്രഷ് ചെയ്യാന്‍ നേര്‍ത്ത ചീപ്പ് ഉപയോഗിക്കുക. ഇത്രയും ചെയ്താല്‍ ഒരു തവണ കൊണ്ട് തന്നെ നിങ്ങള്‍ക്ക് മാറ്റം കാണാന്‍ സാധിക്കുന്നുണ്ട്.

ഉലുവ ഇലകള്‍

ഉലുവ ഇലകള്‍

ശൈത്യകാലത്ത്, ഉലുവ ഇല ഭക്ഷണത്തില്‍ ചേര്‍ക്കുന്നുണ്ട്. എന്നാല്‍ ഇത് കേശസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്നതാണ് എന്നുള്ളതാണ് സത്യം. തലയില്‍ നിന്ന് പേന്‍ നീക്കംചെയ്യാനും ഇത് ഉപയോഗിക്കാം. ഇതിനായി ഇനിപ്പറയുന്ന ഘട്ടങ്ങള്‍ ആണ് ശ്രദ്ധിക്കേണ്ടത്. എന്തൊക്കെയാണ് അവ എന്ന് നമുക്ക് നോക്കാവുന്നതാണ്. നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിനും കരുത്തിനും വേണ്ടി നമുക്ക് ഉലുവ ഉപയോഗിക്കാവുന്നതാണ്.

ഘട്ടങ്ങള്‍

ഘട്ടങ്ങള്‍

1 കപ്പ് ഉലുവ ഇലകള്‍ വെള്ളത്തില്‍ നന്നായി കഴുകുക. ഒരു നുള്ള് കര്‍പ്പൂരം ചേര്‍ത്ത് ഉലുവയും കര്‍പ്പൂരവും എല്ലാം നല്ലതു പോലെ മിക്‌സ് ചെയ്യാവുന്നതാണ്. ഇത് നല്ലതുപോലെ അരച്ചെടുത്ത് അത് നല്ലതു പോലെ തലയോട്ടിയില്‍ സ്‌ക്രബ് ചെയ്യുക. വളരെ സൗമ്യമായാണ് തലയില്‍ തേ്ച്ച് പിടിപ്പിക്കേണ്ടത്. ഇതിന് ശേഷം ആന്റി ബാക്ടീരിയല്‍ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക, മുടി ചീകുക. ഇതും പേനിനെ പ്രതിരോധിക്കാന്‍ മികച്ച മാര്‍ഗ്ഗമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

വെളുത്തുള്ളി

വെളുത്തുള്ളി

ആരോഗ്യത്തിനും മുടിയുടെ ആരോഗ്യത്തിനും മികച്ചതാണ് വെളുത്തുള്ളി എന്ന കാര്യത്തില്‍ സംശയം വേണ്ട. ഭക്ഷ്യവസ്തുക്കളുടെ രുചിയും സ്വാദും ഉയര്‍ത്താന്‍ വെളുത്തുള്ളി നമ്മളെല്ലാവരും ഉപയോഗിക്കുന്നുണ്ട്. അതിനാല്‍, രാസവസ്തുക്കള്‍ ഉപയോഗിക്കാതെ മുടിയില്‍ നിന്ന് തല പേന്‍ നീക്കം ചെയ്യാന്‍ വെളുത്തുള്ളി മികച്ചതാണ്. ഇത് എങ്ങനെയെന്ന് നമുക്ക് നോക്കാം.

ഘട്ടങ്ങള്‍

ഘട്ടങ്ങള്‍

വെളുത്തുള്ളി 4-5 എണ്ണം എടുക്കുക. വെള്ളത്തില്‍ കുതിര്‍ത്ത് തൊലി കളയുക. ഇത് നല്ലതുപോലെ ചതച്ചെടുക്കുക. 2 ടേബിള്‍സ്പൂണ്‍ നാരങ്ങ നീര് ചേര്‍ക്കുക. കട്ടിയുള്ള പേസ്റ്റ് ഉണ്ടാക്കി തലയില്‍ തുല്യമായി പുരട്ടുക. ഇത് ഒരു മണിക്കൂറോ അതില്‍ കൂടുതലോ ഇരിക്കട്ടെ. പതിവുപോലെ മുടി ഷാംപൂ ചെയ്യുക. ഇത് തലയില്‍ നിന്ന് പേനിനെ വളരെ പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

യൂക്കാലിപ്റ്റസ് ഇലകള്‍

യൂക്കാലിപ്റ്റസ് ഇലകള്‍

ജലദോഷത്തിനും ചുമയ്ക്കും ചികിത്സ നല്‍കുമ്പോള്‍, ഏറ്റവും സ്വാഭാവിക രീതിയില്‍ ആശ്വാസം നല്‍കുന്നതിനുള്ള ഏറ്റവും നല്ല ഓപ്ഷനുകളിലൊന്നാണ് യൂക്കാലിപ്റ്റസ് ഇലകള്‍. തലയുടെ പേന്‍ നീക്കംചെയ്യാന്‍ ഇത് ഉപയോഗിക്കാം, അതിന്റെ ശക്തമായ ഗന്ധവും ആന്റി ബാക്ടീരിയല്‍ ഗുണങ്ങളും.

ഘട്ടങ്ങള്‍

ഘട്ടങ്ങള്‍

ഒരു കലത്തില്‍ 7-10 യൂക്കാലിപ്റ്റസ് ഇലകള്‍ എടുക്കുക. 2 കപ്പ് വെള്ളം ചേര്‍ത്ത് ഇല തിളപ്പിക്കുക. ഇലകളില്‍ നിന്ന് വെള്ളം വേര്‍തിരിക്കുക. യൂക്കാലിപ്റ്റസ് ഇലകളില്‍ ½ കപ്പ് വെളുത്ത വിനാഗിരി ചേര്‍ക്കുക. ഇളം ചൂടായികഴിഞ്ഞാല്‍, നിങ്ങളുടെ തല കഴുകുക. മുടി ഷാംപൂ ചെയ്ത് അവസാനിപ്പിക്കുക.

English summary

Use these Herbs to Get Rid Of Head Lice

Here in this article we are discussing about use these herbs get rid of head lice in no time. Take a look.
X
Desktop Bottom Promotion