For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

താരന്‍ ഒന്നല്ല, പലതരം ; അറിഞ്ഞിരിക്കൂ ഇവ

|

പലരുടെയും ആത്മവിശ്വാസം കെടുത്തുന്ന ഒന്നാണ് തലയിലെ താരന്‍. താരന്‍ എത്രമാത്രം ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്ന് അത് അനുഭവിച്ചവര്‍ക്ക് അറിയാം. വെളുത്ത അടരുകളായി വീഴുന്നതും അസഹനീയമായ ചൊറിച്ചില്‍ അനുഭവപ്പെടുന്നതുമായ താരന്‍ ക്രമേണ നിങ്ങളുടെ മുടി കൊഴിയുന്നതിനും കാരണമാകുന്നു. നിരവധി കാരണങ്ങളാല്‍ നിങ്ങള്‍ക്ക് താരന്‍ വരാം. ഇത് വ്യത്യസ്ത തരത്തില്‍ വികസിക്കുന്നു.

Most read: താരന്‍ നിശ്ശേഷം നീക്കാന്‍ മൈലാഞ്ചിക്കൂട്ട്Most read: താരന്‍ നിശ്ശേഷം നീക്കാന്‍ മൈലാഞ്ചിക്കൂട്ട്

താരന്‍ ചികിത്സ ആരംഭിക്കുന്നതിന് ഏതുതരം താരനാണ് എന്നു മനസ്സിലാക്കേണ്ടത് പ്രധാനമാണ്. ഈ ലേഖനത്തില്‍, വ്യത്യസ്ത തരം താരനെക്കുറിച്ചും എങ്ങനെ താരന്‍ ചികിത്സിക്കാം എന്നതിനെക്കുറിച്ചും നിങ്ങള്‍ക്ക് വായിക്കാം.

വരണ്ട ചര്‍മ്മം കാരണമാകുന്ന താരന്‍

വരണ്ട ചര്‍മ്മം കാരണമാകുന്ന താരന്‍

തല വരണ്ടതായവരില്‍ താരന്‍ അധികമായി കാണപ്പെടുന്നു. ശൈത്യകാലം പോലെയുള്ള കടുത്ത തണുത്ത കാലാവസ്ഥ, അല്ലെങ്കില്‍ ക്രമരഹിതമായ ഷാംപൂ ഉപയോഗം, മറ്റു മുടി സംരക്ഷണ ഉത്പന്നങ്ങളുടെ പാര്‍ശ്വഫലങ്ങള്‍ എന്നിവ കാരണം നിങ്ങളുടെ തലയോട്ടി വരണ്ടതാകാം. ചുരുണ്ട മുടിയുള്ള ആളുകള്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് തലയോട്ടി വരണ്ടതായിരിക്കാം. അധികമായി പതയുന്ന സള്‍ഫേറ്റ് ഷാമ്പൂകള്‍ ഉപയോഗിക്കുന്നതും വരണ്ട ചര്‍മ്മവുമായി ബന്ധപ്പെട്ട താരന് കാരണമാകുന്നതാണ്.

എണ്ണമയമുള്ള തലയോട്ടി കാരണമാകുന്ന താരന്‍

എണ്ണമയമുള്ള തലയോട്ടി കാരണമാകുന്ന താരന്‍

ചിലരുടെ തലമുടിയില്‍ അധികമായി എണ്ണമയമുള്ളതാവുന്നു. നിങ്ങളുടെ ശരീരത്തിലെ സെബാസിയസ് ഗ്രന്ഥികള്‍ പ്രകൃതിദത്ത എണ്ണ ഉത്പാദിപ്പിക്കുന്നു. നിങ്ങളുടെ മുടിയും ചര്‍മ്മവും വരണ്ടതാക്കാതിരിക്കാനും ഈര്‍പ്പം നല്‍കാനും ഈ സെബം സഹായിക്കും. വാര്‍ദ്ധക്യത്തിന്റെ ചില അടയാളങ്ങള്‍ വൈകിപ്പിക്കാനും ഇത് ഗുണം ചെയ്യും. എന്നിരുന്നാലും, പ്രായപൂര്‍ത്തി, ഗര്‍ഭാവസ്ഥ, സമ്മര്‍ദ്ദം അല്ലെങ്കില്‍ ക്രമരഹിതമായ ഷാംപൂ ഉപയോഗം എന്നിവ കാരണം ഉണ്ടാകാവുന്ന ഈ സെബത്തിന്റെ അമിത ഉല്‍പാദനം തലയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അഴുക്കും ചര്‍മ്മത്തിലെ കോശങ്ങളുമായി കൂടിച്ചേര്‍ന്നാല്‍ അധിക സെബം താരന് കാരണമാകുന്നു. തലയോട്ടിയില്‍ മഞ്ഞ പാടുകള്‍, തലയോട്ടിയില്‍ മഞ്ഞ കലര്‍ന്ന വലിയ താരന്‍ അടരുകള്‍, ചൊറിച്ചില്‍, കൊഴുപ്പ് നിറഞ്ഞ മുടി എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.

Most read:വരണ്ട മുടി നീക്കി പട്ടുപോലെ മുടി സ്വന്തമാക്കാന്‍Most read:വരണ്ട മുടി നീക്കി പട്ടുപോലെ മുടി സ്വന്തമാക്കാന്‍

ഫംഗസ് കാരണമാകുന്ന താരന്‍

ഫംഗസ് കാരണമാകുന്ന താരന്‍

മലാസെസിയ ഗ്ലോബോസ ഫംഗസ് മൂലമുണ്ടാകുന്ന തലയോട്ടിയിലെ അണുബാധയുടെ ഫലമായി താരനുണ്ടാകുന്നു. നിങ്ങളുടെ തലയോട്ടി അമിതമായി എണ്ണമയമുള്ളതോ പി.എച്ച് അസന്തുലിതാവസ്ഥയോ ഉള്ളപ്പോള്‍ ഈ ഫംഗസ് അണുബാധ വളരെ വേഗത്തില്‍ പടരുന്നു. ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പടരാനും ഇത് ഇടയാക്കും. വ്യക്തികള്‍ അവരുടെ ചീപ്പുകള്‍, തൂവാലകള്‍ അല്ലെങ്കില്‍ തൊപ്പികള്‍ എന്നിവ മറ്റുള്ളവരുമായി പങ്കിടുമ്പോള്‍ താരന്‍ വ്യാപിക്കാനിടയാക്കുന്നു. വെള്ള അല്ലെങ്കില്‍ മഞ്ഞ കലര്‍ന്ന താരന്‍ അടരുകളും തലിയില്‍ ചൊറിച്ചിലുമാണ് ഇതിന്റെ ലക്ഷണങ്ങള്‍.

 കേശസംരക്ഷണ ഉത്പന്നങ്ങള്‍ കാരണമാകുന്ന താരന്‍

കേശസംരക്ഷണ ഉത്പന്നങ്ങള്‍ കാരണമാകുന്ന താരന്‍

കണ്ടീഷണറുകള്‍, ഷാംപൂ, ഹെയര്‍ ജെല്‍, ഹെയര്‍ സ്‌പ്രേ തുടങ്ങിയ കേശസംരക്ഷണ ഉത്പന്നങ്ങളുടെ അമിത ഉപയോഗവും താരന് കാരണമാകാവുന്നതാണ്. അഴുക്കും മൃതചര്‍മ്മകോശങ്ങളുമായി ഈ വസ്തുക്കള്‍ സംയോജിച്ച് തലയില്‍ താരന്‍ ഉണ്ടാക്കുന്നു. ഇത് മുടി കൊഴിച്ചിലിനും ഇടയാക്കുന്നതാണ്. തലയോട്ടിയില്‍ വലിയ വെളുത്തതോ മഞ്ഞയോ നിറത്തിലുള്ള വലിയ അടരുകള്‍, മുടി കൊഴിച്ചില്‍ എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.

Most read:മുടികൊഴിച്ചില്‍, താരന്‍, പേന്‍ശല്യം; ഒറ്റ പരിഹാരംMost read:മുടികൊഴിച്ചില്‍, താരന്‍, പേന്‍ശല്യം; ഒറ്റ പരിഹാരം

സെബോറെക് ഡെര്‍മറ്റൈറ്റിസ് കാരണമായുള്ള താരന്‍

സെബോറെക് ഡെര്‍മറ്റൈറ്റിസ് കാരണമായുള്ള താരന്‍

നിങ്ങളുടെ ശരീര ചര്‍മ്മത്തിന്റെ ചില ഭാഗങ്ങളില്‍ സെബേഷ്യസ് ഗ്രന്ഥികളില്‍ ഉയര്‍ന്ന സാന്ദ്രത വികസിക്കുന്നത് സെബോറെക് ഡെര്‍മറ്റൈറ്റിസ് കാരണമാകുന്നു. ഈ അവസ്ഥയും നിങ്ങളുടെ തലയില്‍ താരന്‍ വളരാന്‍ ഇടയാക്കുന്നു. നിങ്ങളുടെ തലയോട്ടി, കഴുത്ത്, ചെവിക്ക് പിന്നിലുള്ള ഭാഗങ്ങള്‍, മുഖം, പുരികങ്ങള്‍ എന്നിവിടങ്ങളില്‍ ഇതിന്റെ ഫലമായി താരന്‍ കണ്ടുവരുന്നു. സമ്മര്‍ദ്ദവും ഹോര്‍മോണ്‍ വ്യതിയാനങ്ങളും സെബോറെഹിക് ഡെര്‍മറ്റൈറ്റിസ് വളരാന്‍ പ്രേരിപ്പിക്കും.

സോറിയാസിസ് കാരണമായുണ്ടാകുന്ന താരന്‍

സോറിയാസിസ് കാരണമായുണ്ടാകുന്ന താരന്‍

ആരോഗ്യകരമായ ചര്‍മ്മ കോശങ്ങളെ നിങ്ങളുടെ രോഗപ്രതിരോധ ശേഷി ആക്രമിക്കാന്‍ തുടങ്ങുമ്പോഴുണ്ടാകുന്ന ഒരു വിട്ടുമാറാത്ത ചര്‍മ്മ അവസ്ഥയാണ് സോറിയാസിസ്. പഴയ ചര്‍മം നീങ്ങുന്നതിന് മുമ്പ് തന്നെ പുതിയ ചര്‍മ്മകോശങ്ങളുടെ ദ്രുത ഉല്‍പാദനത്തിലേക്ക് ഇത് നയിക്കുന്നു. ഇതിന്റെ ഫലമായി നിങ്ങളുടെ തലയോട്ടി, കഴുത്ത്, കാല്‍മുട്ടുകള്‍, പുറം എന്നിവിടങ്ങളില്‍ കട്ടിയുള്ള വെള്ള നിറമുള്ള ചെതുമ്പല്‍ രൂപപ്പെടുന്നു.

Most read:മുടികൊഴിച്ചിലകറ്റി മുട്ടോളം മുടിക്ക് കറ്റാര്‍ വാഴMost read:മുടികൊഴിച്ചിലകറ്റി മുട്ടോളം മുടിക്ക് കറ്റാര്‍ വാഴ

താരന്‍ തടയാനുള്ള വഴികള്‍

താരന്‍ തടയാനുള്ള വഴികള്‍

താരന്‍ ചികിത്സിക്കുന്നതിനും തടയുന്നതിനും നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന നിരവധി ആന്റി ഡാന്‍ഡ്രഫ് ഷാംപൂകളുണ്ട്. കെറ്റോകോണസോള്‍, സാലിസിലിക് ആസിഡ്, സെലിനിയം സള്‍ഫൈഡ്, കല്‍ക്കരി ടാര്‍, സിങ്ക് പൈറിത്തിയോണ്‍ എന്നീ ഘടകങ്ങളിലേതെങ്കെലും അടങ്ങിയിരിക്കുന്ന ഒരു ഷാംപൂ ഇതിനായി തിരഞ്ഞെടുക്കുക. സള്‍ഫേറ്റ് രഹിത ഷാംപൂ ഉപയോഗിച്ച് പതിവായി മുടി കഴുകുകയും ചെയ്യുക. ഇതുകൂടാതെ, വളരെയധികം ഹെയര്‍ സ്‌റ്റൈലിംഗ് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് നിര്‍ത്തുകയും വേണം. നിങ്ങളുടെ ഭക്ഷണത്തില്‍ സിങ്ക്, ബി വിറ്റാമിനുകള്‍, കൊഴുപ്പുകള്‍ എന്നിവ ഉള്‍പ്പെടുത്തുക. ഇത് താരന്‍ തടയാന്‍ സഹായിക്കുന്ന പോഷകങ്ങളാണ്. താരന്‍ നീങ്ങാനായി ചില സ്വാഭാവിക രീതികളും നിങ്ങള്‍ക്ക് പരീക്ഷിക്കാവുന്നതാണ്.

ഉലുവ

ഉലുവ

രണ്ടു ടേബിള്‍സ്പൂണ്‍ ഉലുവ രാത്രി മുക്കിവയ്ക്കുക. രാവിലെ ഇത് പേസ്റ്റ് രൂപത്തില്‍ അരച്ചെടുത്ത് നിങ്ങളുടെ തലയോട്ടിയില്‍ പുരട്ടി 30 മിനിറ്റ് നേരം വിടുക. അതിനു ശേഷം സോപ്പുകായയും വെള്ളവും ഉപയോഗിച്ച് ഇത് കഴുകികളയുക.

ഒലിവ് ഓയില്‍

ഒലിവ് ഓയില്‍

രാത്രി കിടക്കാന്‍ നേരം ഒലിവ് ഓയില്‍ ഉപയോഗിച്ച് നിങ്ങളുടെ തലയില്‍ 10 മിനിറ്റ് മസാജ് ചെയ്യുക. പിറ്റേന്ന് രാവിലെ വെള്ളവും മിതമായ ഷാമ്പൂവും ഉപയോഗിച്ച് തല കഴുകുക. താരന്‍ തടയാന്‍ ഇത് സഹായിക്കും.

Most read:6 അല്ലി വെളുത്തുള്ളി; താരന്‍ നിശ്ശേഷം നീങ്ങുംMost read:6 അല്ലി വെളുത്തുള്ളി; താരന്‍ നിശ്ശേഷം നീങ്ങും

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

രണ്ട് കപ്പ് ആപ്പിള്‍ സിഡെര്‍ വിനെഗര്‍ എടുത്ത് രണ്ടു കപ്പ് വെള്ളത്തില്‍ കലര്‍ത്തി ഷാംപൂ ചെയ്ത ശേഷം തലയില്‍ ഒഴിക്കുക. കുറച്ച് മിനിറ്റ് നേരത്തേക്ക് ഇത് മസാജ് ചെയ്യുക. ശേഷം വെള്ളത്തില്‍ കഴുകുക.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

ഒരു പാത്രത്തില്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ എടുത്ത് അതിലേക്ക് 3 ടേബിള്‍സ്പൂണ്‍ ബേക്കിംഗ് സോഡയും 3 ടേബിള്‍സ്പൂണ്‍ നാരങ്ങ നീരും കലര്‍ത്തുക. ഈ പേസ്റ്റ് നിങ്ങളുടെ തലയോട്ടിയില്‍ പുരട്ടി 10 മിനിറ്റ് ഉണങ്ങാന്‍ വിടുക. ശേഷം തല നന്നായി വെള്ളത്തില്‍ കഴുകുക.

ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍

വെളിച്ചെണ്ണയും കുറച്ച് തുള്ളി ടീ ട്രീ ഓയിലും ഒന്നിച്ചു ചേര്‍ത്ത് തലയോട്ടിയിലും മുടിയിലും മസാജ് ചെയ്യുക. രാത്രി കിടക്കുന്നതിന് മുന്‍പ് ഇങ്ങനെ ചെയ്യുന്നതാണ് ഉത്തമം. രാവിലെ നിങ്ങളുടെ മുടി ഒരു ഹെര്‍ബല്‍ ഷാംപൂ ഉപയോഗിച്ച് കഴുകുക.

Most read:എളുപ്പത്തിലകറ്റാം മുഖത്തെ കറുത്തപാടുകള്‍; വഴികളിതാMost read:എളുപ്പത്തിലകറ്റാം മുഖത്തെ കറുത്തപാടുകള്‍; വഴികളിതാ

English summary

Types Of Dandruff And How To Stop Them

Dandruff is characterized by white flakes and accompanied by symptoms like inflammation and itchy scalp. Know the different types of dandruff and solution.
X
Desktop Bottom Promotion