Latest Updates
-
ശമ്പളം കിട്ടിയോ? ലോക്കർ ഈ ദിശയിൽ വെച്ചാൽ പണം ഇരട്ടിയാകും, വാസ്തു പറയുന്ന സത്യം -
സങ്കഷ്ടി ചതുർത്ഥി: പൂജാമുറിയിൽ ഗണപതി വിഗ്രഹം വെക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഐശ്വര്യം കൂടും -
ഫ്രണ്ട്ഷിപ്പ് ഡേ: സുഹൃത്തിന്റെ വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു സമ്മാനങ്ങൾ നൽകൂ! -
മഴക്കാലത്ത് ചർമ്മം തിളങ്ങാൻ ഈ ഓഫറുകൾ മിസ്സാക്കരുത്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
കേതു മകം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം! -
ഓഗസ്റ്റ് 2: സർവാർത്ഥ സിദ്ധി യോഗം; കരിയറിൽ വൻ നേട്ടത്തിന് ഈ ശുഭമുഹൂർത്തങ്ങൾ പ്രയോജനപ്പെടുത്തൂ -
ആഗസ്റ്റ് 2-8: ഈ 5 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, കരിയറിൽ കുതിച്ചുചാട്ടം ഉറപ്പ്! -
ചന്ദ്രൻ മേടം രാശിയിലേക്ക്: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
2026 ഓഗസ്റ്റ് 2: ഇന്നത്തെ രാശിഫലം; കരിയറിലും പ്രണയത്തിലും ഭാഗ്യം തേടിയെത്തുന്ന രാശിക്കാർ ഇവർ! -
ഫ്രണ്ട്ഷിപ്പ് ഡേ സെൽഫികളിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? മഴയത്തും സുന്ദരിയായിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ
8-10 തുളസിയിലയില്‍ താരനെ അടര്‍ത്തിയെടുക്കാം പൊടിപോലുമില്ലാതെ
താരന് എന്നത് പലരുടേയും സമാധാനം കളയുന്ന ഒന്നാണ്. മുടിയുടെ ആരോഗ്യത്തിന് എന്തുകൊണ്ടും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് പലപ്പോഴും താരന്. താരന് കാരണം അസഹനീയമായ ചൊറിച്ചിലും ഇത് കൂടാതെ മുടിയുടെ അനാരോഗ്യത്തിലേക്കും എല്ലാം എത്തിക്കുന്നു. എന്നാല്‍ മുടിയുടെ ഈ പ്രശ്നങ്ങളെ പരിഹരിക്കുന്നതിന് വേണ്ടി എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചിട്ടും താരനെ ഇല്ലാതാക്കാന്‍ സാധിച്ചില്ലെങ്കില്‍ അതിന് ഇനി അധികം മിനക്കെടേണ്ട. വെറും തുളസിയും അല്പം വെളിച്ചെണ്ണയും ഉപയോഗിച്ച് നമുക്ക് ഈ പ്രശ്നത്തെ പരിഹരിക്കാവുന്നതാണ്.

താരന് മുടി കൊഴിച്ചില്‍ മാത്രമല്ല അതുണ്ടാക്കുന്ന അസഹനീയമായ ചൊറിച്ചിലും കണ്ണിനു മുകളിലും പുരികത്തിലും കൊഴിഞ്ഞ് വീഴുന്നതും എല്ലാം അസ്വസ്ഥത ഉണ്ടാക്കുന്നത്. അനുഭവിക്കുന്നവരില്‍ മാത്രമല്ല കാണുന്നവരിലും പ്രശ്നമുണ്ടാക്കുന്ന തരത്തിലേക്ക് പലപ്പോഴും താരന് മാറുന്നു. എന്നാല്‍ ഈ പ്രശ്നത്തെ പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. അതില്‍ വരുന്നതാണ് മുടിക്ക് പാര്‍ശ്വഫലങ്ങളില്ലാതെ ഉപയോഗിക്കേണ്ട മാര്‍ഗ്ഗങ്ങള്‍. വിപണിയില്‍ ഇന്ന് ലഭ്യമാവുന്ന പല വസ്തുക്കളും ഉപയോഗിക്കുന്നതിലൂടെ അത് മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുക കൂടിയാണ് ചെയ്യുന്നത്. എന്നാല്‍ ഇതിനെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് തുളസി എന്നതില്‍ സംശയം വേണ്ട. എപ്രകാരം ഉപയോഗിക്കണം എന്ന് നോക്കാം.

തുളസി വെളിച്ചെണ്ണ മിക്സ്
തുളസി വെളിച്ചെണ്ണ മിക്സ് ഉപയോഗിക്കുന്നതിലൂടെ അത് മുടിക്ക് നല്കുന്ന മറ്റു ഗുണങ്ങളെക്കുറിച്ചും ഈ ലേഖനം പ്രതിപാദിക്കുന്നുണ്ട്. ആദ്യം ഈ മിശ്രിതം എപ്രകാരം തയ്യാറാക്കാം എന്ന് നോക്കാം. തുളസി ഒരു പിടി എടുത്ത് അത് നല്ലതുപോലെ ചതച്ച് അതിന്റെ നീരെടുത്ത് ഇതിലേക്ക് രണ്ടോ മൂന്നോ ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ മിക്സ് ചെയ്ത് ഇത് നല്ലതുപോലെ യോജിപ്പിക്കുക. അല്പ സമയം ഇത് മിക്സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിക്കുക. ആവശ്യമെങ്കില്‍ രണ്ടോ മൂന്നോ തുള്ളി നാരങ്ങ നീര് കൂടി ചേര്‍ക്കാവുന്നതാണ്. തലയില്‍ തേച്ച് പിടിപ്പിച്ച ശേഷം അരമണിക്കൂര്‍ കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാം. ആഴ്ചയില്‍ മൂന്ന് തവണ ഇപ്രകാരം ചെയ്യാവുന്നതാണ്.

താരന് പരിഹാരം
താരന് എത്ര കടുത്തതാണെങ്കിലും അതിനെ പരിഹരിക്കുന്നതിന് സഹായിക്കുന്നതാണ് ഈ മിശ്രിതം. ഇത് താരനെ പൂര്‍ണമായും ഇല്ലാതാക്കുകയും അസഹനീയമായ ചൊറിച്ചിലില്‍ നിന്ന് പരിഹാരം കാണുന്നതിന് സഹായിക്കുകയും ചെയ്യുന്നു. എല്ലാ വിധത്തിലുള്ള അസ്വസ്ഥതകളേയും ഇല്ലാതാക്കുന്നതോടൊപ്പം തന്നെ താരന് പൊളിഞ്ഞിളകുന്നു എന്നതിനും പരിഹാരമാണ്. ഇത് കൂടാതെ മറ്റ് ചില കേശ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് മികച്ചതാണ് ഈ തുളസി മിശ്രിതം.

ഫംഗസിനെ ചെറുക്കുന്നു
ഫംഗസ് പോലുള്ള പ്രശ്നങ്ങള്‍ നമ്മുടെ ഉറക്കം കെടുത്തുന്നവയാണ്. ഇത് ചൊറിച്ചില്‍ വര്‍ദ്ധിപ്പിക്കുന്നു. താരനില്ലെങ്കിലും ഇത്തരം അസ്വസ്ഥതകള്‍ പലരും അനുഭവിക്കുന്നുണ്ട്. എന്നാല്‍ ഇതിനെല്ലാം പരിഹാരം കാണുന്നതിന് വേണ്ടിയും തുളസി മിക്സ് ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ തലയോട്ടിയില്‍ ആഴത്തില്‍ ഇറങ്ങിച്ചെന്ന് ഇത്തരം അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു. യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഇല്ല എന്നതാണ് സത്യം. ഇത് നിങ്ങളുടെ മുടിക്ക് ഗുണങ്ങള്‍ മാത്രമാണ് നല്‍കുന്നത്.

പേന്‍ശല്യം ഒഴിവാക്കാം
പലരിലും പേന്‍ശല്യം പല വിധത്തിലാണ് വെല്ലുവിളി ഉയര്‍ത്തുന്നത്. കുട്ടികളില്‍ മാത്രമാണ് പേന്‍ ഉണ്ടാവുക എന്ന് പറഞ്ഞാല്‍ തെറ്റി മുതിര്‍ന്നവരിലും പേന്‍ ശല്യം ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇത് പലപ്പോഴും മാറാതെ നില്‍ക്കുന്നത് ഉണ്ടാക്കുന്ന അസ്വസ്ഥതകള്‍ നിസ്സാരമല്ല. എന്നാല്‍ പേനിനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും മുടിയുടെ ആരോഗ്യം തിരിച്ച് പിടിക്കുന്നതിനും വേണ്ടി ഈ മിശ്രിതം ആഴ്ചയില്‍ രണ്ട് തവണയെങ്കിലും തേച്ച് പിടിപ്പിച്ചാല്‍ മതി. ഇത് വളരെ പെട്ടെന്ന് തന്നെ പേനിനേയും ഈരിനേയും എല്ലാം ഇല്ലാതാക്കുന്നു.

മുടി കൊഴിച്ചില്‍ നിയന്ത്രിക്കാം
താരന് മൂലം മുടി കൊഴിച്ചില്‍ കൊണ്ട് കഷ്ടപ്പെട്ടവര്‍ക്ക് അതിനെ പ്രതിരോധിക്കാന്‍ വേണ്ടി ഈ മിശ്രിതം ഉപയോഗിക്കാവുന്നതാണ്. ഇത് മുടി കൊഴിച്ചില്‍ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. അത് മാത്രമല്ല മുടിയുടെ ആരോഗ്യം പൂര്‍ണമായും തിരിച്ച് പിടിക്കുന്നതിനും സാധിക്കുന്നു. ആഴ്ചയില്‍ മൂന്ന് തവണ ഉപയോഗിക്കുന്നതിലൂടെ തന്നെ മുടിക്കുണ്ടാവുന്ന എല്ലാ പ്രശ്നങ്ങളും നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നു. ദിവസവും വേണമെങ്കിലും ഇത് മുടിയില്‍ തേക്കാവുന്നതാണ്. അത്രയധികം ഗുണങ്ങളാണ് തുളസി മുടിക്ക് നല്‍കുന്നത്. കൂടാതെ മുടിയുടെ ദുര്‍ഗന്ധമകറ്റുന്നതിനും ഇത് സഹായിക്കുന്നു.



Click it and Unblock the Notifications