For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടി കൊഴിച്ചില്‍ തടയാനും മുടിയുടെ അളവ് സ്വാഭാവികമായി കൂട്ടാനും എളുപ്പവഴി

|

എല്ലാ ദിവസവും നിങ്ങളുടെ ചീപ്പില്‍ അധികമായി മുടി കാണുന്നത് നിങ്ങളെ ആശങ്കപ്പെടുത്തുന്നോ? ഒരു ദിവസം 100 മുടി വരെ കൊഴിയുന്നത് സ്വാഭാവികമാണ്, എന്നാല്‍ അമിതമായ മുടി കൊഴിച്ചില്‍ തീര്‍ച്ചയായും നിങ്ങള്‍ വിഷമിക്കേണ്ട ഒന്നുതന്നെയാണ്. സമ്മര്‍ദമാര്‍ന്ന ജീവിതശൈലി, ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ, ജനിതകശാസ്ത്രം, അനുചിതമായ ഭക്ഷണക്രമം, മലിനീകരണം, മോശം മുടി സംരക്ഷണം, തെറ്റായ മുടി ഉല്‍പ്പന്നങ്ങളുടെ ഉപയോഗം, ഓവര്‍ സ്റ്റൈലിംഗ് തുടങ്ങിയ പല ഘടകങ്ങളും നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ ബാധിക്കുകയും അത് കുറയ്ക്കുകയും ചെയ്യും.

Most read: നിറം കൃത്യമാക്കി ചര്‍മ്മത്തിന്റെ തിളക്കം കൂട്ടാന്‍ പ്രകൃതിദത്ത വഴിMost read: നിറം കൃത്യമാക്കി ചര്‍മ്മത്തിന്റെ തിളക്കം കൂട്ടാന്‍ പ്രകൃതിദത്ത വഴി

തിളങ്ങുന്ന, കട്ടിയുള്ള മുടി ലഭിക്കണമെങ്കില്‍ നിങ്ങളുടെ മുഖത്തെ പോലെ തന്നെ മുടിക്കും പരിചരണം ആവശ്യമാണ്. എന്നാല്‍, വളരെയധികം രാസവസ്തുക്കള്‍ ചേര്‍ന്ന ഉല്‍പ്പന്നങ്ങള്‍ ഒരു ഗുണവും ചെയ്യില്ല. പകരം, പ്രകൃതിദത്തമായ ചില വഴികളെ ആശ്രയിക്കുന്നത് അത്ഭുതങ്ങള്‍ സൃഷ്ടിക്കും. അതിനാല്‍, നിങ്ങളുടെ മുടിയുടെ അളവ് സ്വാഭാവികമായി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ചില ലളിതമായ വഴികള്‍ ഇതാ.

നെല്ലിക്ക

നെല്ലിക്ക

മുടിയുടെ പല പ്രശ്നങ്ങള്‍ക്കും പരിഹാരമായി പണ്ടുകാലം മുതല്‍ക്കേ ഉപയോഗിക്കുന്ന ഒന്നാണ് നെല്ലിക്ക. നരച്ച മുടി തടയുന്നത് മുതല്‍ മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നത് വരെ ഇത് വളരെയേറെ ഗുണങ്ങള്‍ നിങ്ങളുടെ മുടിക്ക് നല്‍കുന്നു. നിങ്ങളുടെ ഭക്ഷണത്തില്‍ ദിവസവും ഒരു നെല്ലിക്കയെങ്കിലും ഉള്‍പ്പെടുത്തുക. അതിശയകരമായ ഫലങ്ങള്‍ ലഭിക്കുന്നതിന് വെറും വയറ്റില്‍ ഇത് കഴിക്കുക.

ഓയില്‍ മസാജ്

ഓയില്‍ മസാജ്

നല്ല മുടിക്കായി നിങ്ങളുടെ തലയോട്ടിയില്‍ മസാജ് ചെയ്യേണ്ടത് വളരെ പ്രധാനമാണ്. കാരണം, ഇത് രക്തചംക്രമണം മെച്ചപ്പെടുത്തുകയും നിങ്ങളുടെ മുടിവേരുകള്‍ ആരോഗ്യകരമാക്കുകയും ചെയ്യുന്നു. നിങ്ങളുടെ മുടിയും തലയോട്ടിയും മസാജ് ചെയ്യാന്‍ ചെറുചൂടുള്ള എണ്ണ ഉപയോഗിക്കുക. നിങ്ങളുടെ തലയോട്ടിയില്‍ എപ്പോഴും വൃത്താകൃതിയില്‍ മസാജ് ചെയ്യുക. വെളിച്ചെണ്ണ അല്ലെങ്കില്‍ ജോജോബ ഓയില്‍ ഉപയോഗിക്കുന്നതാണ് നല്ലത്. താരന്‍ തടയാന്‍ റോസ്‌മേരി ഓയില്‍ ഉപയോഗിക്കുക. മസാജിന് ശേഷം, നിങ്ങളുടെ മുടിക്ക് അധിക കണ്ടീഷനിംഗ് നല്‍കുന്നതിനായി കുറച്ച് മിനിറ്റ് നേരം ചൂടുള്ള ടവ്വലില്‍ മുടി പൊതിഞ്ഞ് വയ്ക്കുക.

Most read:മുഖത്തിന് വെളുപ്പും തിളക്കവും നല്‍കാന്‍ ഈ പാല്‍ ഫെയ്‌സ് മാസ്‌ക്Most read:മുഖത്തിന് വെളുപ്പും തിളക്കവും നല്‍കാന്‍ ഈ പാല്‍ ഫെയ്‌സ് മാസ്‌ക്

കറ്റാര്‍ വാഴ ഉപയോഗം

കറ്റാര്‍ വാഴ ഉപയോഗം

മുടിക്ക് അത്ഭുത പ്രതിവിധിയാണ് കറ്റാര്‍ വാഴ. വിവേകത്തോടെ ഉപയോഗിച്ചാല്‍ അത് അത്ഭുതങ്ങള്‍ സൃഷ്ടിക്കും. മുടികൊഴിച്ചില്‍ നിയന്ത്രണവിധേയമാക്കാനുള്ള പ്രകൃതിദത്ത പരിഹാരമാണ് കറ്റാര്‍ വാഴ. ഇത് നിങ്ങളുടെ തലയോട്ടിക്ക് ആവശ്യമായ ഈര്‍പ്പവും പോഷകങ്ങളും നല്‍കുന്നു. അങ്ങനെ, മുടി വളര്‍ച്ചയും വര്‍ദ്ധിപ്പിക്കുന്നു. കറ്റാര്‍ വാഴ ജെല്‍ നേരിട്ട് തലയോട്ടിയില്‍ പുരട്ടി ഒരു മണിക്കൂര്‍ വിടുക. എന്നിട്ട് ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. ഇങ്ങനെ സ്ഥിരമായി ഉപയോഗിക്കുന്നത് മുടികൊഴിച്ചില്‍ കുറയ്ക്കാന്‍ സഹായിക്കും.

ഷാംപൂ ഉപയോഗം

ഷാംപൂ ഉപയോഗം

ഷാംപൂ ഉപയോഗിക്കുമ്പോള്‍ പലര്‍ക്കും പൊതുവായ ഒരു ചോദ്യമുണ്ട്, ദിവസവും മുടി ഷാംപൂ ചെയ്യണോ വേണ്ടയോ എന്ന്. അതെ, നിങ്ങളുടെ മുടി എത്ര തവണ ഷാംപൂ ചെയ്യുന്നുവെന്ന് നിങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങള്‍ക്ക് എണ്ണമയമുള്ള തലയോട്ടി ആണെങ്കില്‍, നിങ്ങള്‍ ദിവസവും മുടി കഴുകണം, അല്ലാത്തപക്ഷം ആഴ്ചയില്‍ മൂന്ന് തവണ മുടി കഴുകിയാല്‍ മതിയാകും. ഷാംപൂവിന് ശേഷം നല്ല കണ്ടീഷണര്‍ ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്.

Most read:തണ്ണിമത്തന്‍ ചര്‍മ്മത്തിലെങ്കില്‍ വെളുപ്പും തിളക്കവും കൂടെപ്പോരുംMost read:തണ്ണിമത്തന്‍ ചര്‍മ്മത്തിലെങ്കില്‍ വെളുപ്പും തിളക്കവും കൂടെപ്പോരും

രാസവസ്തുക്കള്‍ വേണ്ട

രാസവസ്തുക്കള്‍ വേണ്ട

പെര്‍മിംഗ്, സ്ട്രെയിറ്റനിംഗ്, കളറിംഗ് തുടങ്ങിയ അനാവശ്യമായ മുടി സൗന്ദര്യ പ്രവൃത്തികള്‍ ഒഴിവാക്കുന്നതാണ് നല്ലത്. അത്തരം പ്രക്രിയകള്‍ നിങ്ങളുടെ മുടി മുഷിഞ്ഞതും വരണ്ടതുമാക്കി മാറ്റും. അവ നിങ്ങളുടെ മുടിയെ ദുര്‍ബലമാക്കുകയും മുടിവേരുകളെ തളര്‍ത്തുകയും ചെയ്യുന്നു. അതിലൂടെ മുടി കൊഴിയാനുള്ള സാധ്യതയും കൂടുന്നു.

സമ്മര്‍ദ്ദം കുറയ്ക്കുക

സമ്മര്‍ദ്ദം കുറയ്ക്കുക

മുടി കൊഴിച്ചിലിന് പിന്നിലെ പ്രധാന കാരണമായി സമ്മര്‍ദത്തെ കണക്കാക്കുന്നു. അമിത സമ്മര്‍ദ്ദം മുടി കൊഴിയുന്നതിനും മുടി നരയ്ക്കുന്നതിനും കാരണമാകും. നിങ്ങളുടെ ദിനചര്യയില്‍ യോഗയോ വ്യായാമമോ ഉള്‍പ്പെടുത്തുക എന്നതാണ് ഇതിനുള്ള പ്രതിവിധി. ഇത് സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുക മാത്രമല്ല, നിങ്ങളുടെ തലയോട്ടിയിലേക്കുള്ള ഓക്‌സിജന്റെയും രക്തത്തിന്റെയും ഒഴുക്ക് വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

Most read:പോഷകങ്ങളാല്‍ സമ്പുഷ്ടം, മുടി വളരാന്‍ സഹായിക്കും ഈ വിത്തുകള്‍Most read:പോഷകങ്ങളാല്‍ സമ്പുഷ്ടം, മുടി വളരാന്‍ സഹായിക്കും ഈ വിത്തുകള്‍

സമീകൃതാഹാരം

സമീകൃതാഹാരം

നിങ്ങളുടെ മുടിയുടെ അളവ് സ്വാഭാവികമായി വര്‍ദ്ധിപ്പിക്കുന്നതിന് ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണക്രമം വളരെ പ്രധാനമാണ്. നിങ്ങളുടെ ഭക്ഷണത്തില്‍ ആവശ്യമായ വിറ്റാമിനുകള്‍ ബി, സി, സിങ്ക്, ഇരുമ്പ്, ചെമ്പ് തുടങ്ങിയ ധാതുക്കളും ഉള്‍പ്പെടുത്തുക. അവ നിങ്ങളുടെ മുടിവേരുകളെ ശക്തിപ്പെടുത്തി മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കും. കൂടാതെ, നിങ്ങളുടെ ശരീരത്തിലും മുടിയിലും ജലാംശം നിലനിര്‍ത്താന്‍ ദിവസവും കുറഞ്ഞത് 8 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക.

English summary

Tips to Naturally Increase your Hair Volume in Malayalam

Here are some simple ways to increase your hair volume naturally. Take a look.
Story first published: Friday, June 3, 2022, 13:04 [IST]
X
Desktop Bottom Promotion