For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടി ഇടക്ക് നിന്ന് പൊട്ടിപ്പോവുന്നുവോ, പരിഹാരം ഇതാ

|

മുടി ആരോഗ്യത്തോടെ സംരക്ഷിക്കുന്നതിനാണ് പലരും ശ്രമിക്കുന്നത്. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും അത് സാധിക്കുന്നില്ല എന്നുള്ളതാണ് സത്യം. നിങ്ങളുടെ മുടിക്ക് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങള്‍ ഉണ്ട്. മുടിയുടെ ആരോഗ്യം പോലെ തന്നെ മുടി ഇടക്ക് വെച്ച് പൊട്ടിപ്പോവുന്നത് പലപ്പോഴും നിങ്ങളുടെ ആത്മവിശ്വാസം കുറക്കുന്നുണ്ട്. എന്നാല്‍ എന്തുകൊണ്ടാണ് മുടി നടുക്ക് വെച്ച് പൊട്ടിപ്പോവുന്നത് എന്ന് പലര്‍ക്കും അറിയില്ല. മുടിയുടെ ആരോഗ്യത്തിന് വിള്ളലുണ്ടാക്കുന്ന ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നുള്ളതാണ്. ഇത് കൂടാതെ മുടിയുടെ ഇലാസ്തികത വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്.

Tips To Improve The Elasticity Of Hair

മുടിയുടെ വരള്‍ച്ച, സ്ഥിരമായി മുടി കഴുകുന്നത്, മുടിയിലെ ഹീറ്റ് സ്റ്റൈലിംഗ് എന്നിവയെല്ലാം ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ ഇനി ഈ പ്രശ്‌നത്തെ നമുക്ക് പ്രതിരോധിക്കാന്‍ സാധിക്കുന്നുണ്ട്. അതിന് വേണ്ടി എന്തൊക്കെയാണ് ചെയ്യേണ്ടത് എന്നും എന്തൊക്കെയാണ് മുടിക്ക് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി ചെയ്യേണ്ട കാര്യങ്ങള്‍ എന്നും നമുക്ക് നോക്കാം.

മുടിയുടെ ഇലാസ്തികത

മുടിയുടെ ഇലാസ്തികത

മുടിയുടെ ഇലാസ്തികത മുടിക്ക് ആരോഗ്യമുണ്ട് എന്ന് കാണിക്കുന്നതാണ്. എന്നാല്‍ ഇത് പലപ്പോഴും നഷ്ടപ്പെടുന്ന അവസ്ഥയില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നു. ഇതാണ് മുടി പൊട്ടിപ്പോവുന്നതിനും മുടിയുടെ കരുത്ത് ഇല്ലാതാക്കുകയും ചെയ്യുന്നത്. മുടിക്ക് ഈര്‍പ്പവും ഇലാസ്തികതയും കുറവാണ് എന്നാണ് ഇത് സൂചിപ്പിക്കുന്നത്. മുടിയുടെ ഇലാസ്തികത മെച്ചപ്പെടുത്തുന്നതിനും നടുവില്‍ നിന്ന് മുടി പൊട്ടുന്നത് തടയുന്നതിനും വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

സ്‌റ്റൈലിംഗ് ടൂളുകളുടെ അമിത ഉപയോഗം കുറക്കുക

സ്‌റ്റൈലിംഗ് ടൂളുകളുടെ അമിത ഉപയോഗം കുറക്കുക

പലരുടേയും മുടിയുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നതാണ് മുടിയില്‍ കാണിക്കുന്ന സ്‌റ്റൈലിംഗ്. ഇത് പലപ്പോഴും ഡ്രയര്‍ മൂലം ഏല്‍ക്കുന്ന അമിത ചൂട് കാരണം ആണ്. ഇത്തരം ഉപകരണങ്ങളില്‍ നിന്ന് പുറത്തേക്ക് വരുന്ന ചൂടാണ് ഇതിന് വെല്ലുവിളി ഉയര്‍ത്തുന്നത്. ഇത് മുടിയിലെ സ്വാഭാവിക ഈര്‍പ്പത്തെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ഇത് മുടി വരണ്ട് പോവുന്നതിനും ഇടക്കിടെ പൊട്ടിപ്പോവുന്നതിനും ഇടയാക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ഉപയോഗിക്കുമ്പോള്‍ എപ്പോഴും ഉപയോഗിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം.

പ്രോട്ടീന്‍ ചികിത്സ ആവശ്യം

പ്രോട്ടീന്‍ ചികിത്സ ആവശ്യം

മുടിക്ക് പ്രോട്ടീന്‍ വളരെ പ്രധാനപ്പെട്ടതാണ്. അത് മുടിയുടെ ഇലാസ്തികത വര്‍ദ്ധിപ്പിക്കുന്നതിനും ഈര്‍പ്പം നിലനിര്‍ത്തുന്നതിനും സഹായിക്കുന്നുണ്ട്. അതിന് വേണ്ടി മുടിക്ക് ഇടക്ക് പ്രോട്ടീന്‍ ചികിത്സ നടത്തേണ്ടത് അത്യാവശ്യമാണ്. ഇത് മുടിയുടെ വേരുകള്‍ ശക്തിപ്പെടുത്തുകയും മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. മാസത്തില്‍ രണ്ട് തവണയെങ്കിലും പ്രോട്ടീന്‍ ചികിത്സ ചെയ്യേണ്ടതാണ്. ഇത് മുടിക്ക് നല്‍കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. മുടി ഇടക്ക് വെച്ച് പൊട്ടിപ്പോവുന്നതില്‍ നിന്ന് പരിഹാരം കാണുന്നതിന് ഇത് സഹായിക്കുന്നുണ്ട്. എന്നാല്‍ അമിതമാകാതിരിക്കുന്നതിനും അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

 ഡീപ് കണ്ടീഷന്‍ ചെയ്യുക

ഡീപ് കണ്ടീഷന്‍ ചെയ്യുക

മുടി കഴുകുമ്പോള്‍ ശ്രദ്ധിക്കേണ്ടതാണ് കണ്ടീഷണര്‍ ഉപയോഗിക്കാന്‍. എന്നാല്‍ മാറിക്കൊണ്ടിരിക്കുന്ന അന്തരീക്ഷ മലിനീകരണം, മറ്റ് ഉപകരണങ്ങളുടെ അമിത ഉപയോഗം എന്നിവയെല്ലാം മുടിക്ക് കേടുപാടുകള്‍ വരുത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ഇതുണ്ടാക്കുന്ന പ്രശ്‌നത്തെ പരിഹരിക്കുന്നതിന് വേണ്ടി മുടിയില്‍ ഡീപ് കണ്ടീഷന്‍ ചെയ്യുന്നതിന് ശ്രദ്ധിക്കണം. മാസത്തില്‍ രണ്ട് തവണ ഇത് ചെയ്യേണ്ടതാണ്. ഇത് മുടിക്ക് ആവശ്യമായ ഈര്‍പ്പം നല്‍കുകകുയം മുടിയുടെ തിളക്കവും ആരോഗ്യവും നിലനിര്‍ത്തുന്നതിന് സഹായിക്കുകയും ചെയ്യുന്നുണ്ട്. ഇത് കൂടാതെ മുടിയുടെ ഇലാസ്തികത നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു.

 ഭക്ഷണം ശ്രദ്ധിക്കണം

ഭക്ഷണം ശ്രദ്ധിക്കണം

മുടിയുടെ ആരോഗ്യത്തിന് ഭക്ഷണത്തിനും വളരെ വലിയ പങ്കാണ് ഉള്ളത്. മുടിയുടെ ആരോഗ്യവും കരുത്തും വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി ശരിയായ രീതിയിലുള്ള ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്. ശരിയായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് മുടിയുടെ ഇലാസ്തികത മെച്ചപ്പെടുത്തുക മാത്രമല്ല, മുടിയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. അതിന് വേണ്ടി മുട്ടയും മാംസവും ഉള്‍പ്പടെയുള്ള പ്രോട്ടീന്‍ ഭക്ഷണങ്ങള്‍ ശീലമാക്കേണ്ടതാണ്. ഇത് നിങ്ങളുടെ മുടിക്ക് മികച്ച ഗുണമാണ് നല്‍കുന്നത്. ഇത് കൂടാതെ മത്സ്യവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഇതോടൊപ്പം മുട്ടയും ദിവസവും ശീലമാക്കുക. ഇത് കൂടാതെ ധാരാളം വെള്ളം കുടിക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്.

ഇനി വീട്ടിലെ കണ്ടീഷണറില്‍ കാക്കാം മുടിയുടെ ആരോഗ്യംഇനി വീട്ടിലെ കണ്ടീഷണറില്‍ കാക്കാം മുടിയുടെ ആരോഗ്യം

അലോപേഷ്യ നിസ്സാരമല്ല: എന്താണ് അലോപേഷ്യ, കാരണങ്ങളും ലക്ഷണങ്ങളുംഅലോപേഷ്യ നിസ്സാരമല്ല: എന്താണ് അലോപേഷ്യ, കാരണങ്ങളും ലക്ഷണങ്ങളും

English summary

Tips To Improve The Elasticity Of Hair And Prevent Hair breakage In The Middle In Malayalam

Here in this article we are sharing some tips to improve the elasticity of hair and prevent hair breakage in the middle in malayalam. Take a look.
Story first published: Friday, April 1, 2022, 19:06 [IST]
X
Desktop Bottom Promotion