Latest Updates
-
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ്
നരച്ച ഒറ്റമുടിയില്ല;ഈ നാടന്‍ ഒറ്റമൂലി നൽകും ഉറപ്പ്
മുടി കൊഴിച്ചില്‍ എല്ലാവരേയും ബാധിക്കുന്ന ഒന്നാണ്. ആത്മവിശ്വാസത്തെ വരെ തകർക്കുന്ന അവസ്ഥയിലേക്കാണ് ഈ മുടി കൊഴിച്ചിൽ പലരേയും എത്തിക്കുന്നത്. എന്നാൽ ഇത്തരം അവസ്ഥയിൽ നിന്ന് എങ്ങനെയെങ്കിലും കരകയറിയാൽ മതി എന്ന് വിചാരിച്ച് അതിന് വേണ്ടി കണ്ണിൽ കണ്ട എണ്ണയും മറ്റും വാങ്ങിത്തേക്കുന്നവരും നമുക്കിടയില്‍ കുറവല്ല. എന്നാൽ ഇത് ചിലപ്പോൾ മുടി കൊഴിച്ചിൽ എന്ന പ്രതിസന്ധിയെ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ശാശ്വതമായ ഒരു പരിഹാരത്തിന് വേണ്ടിയാണ് നമ്മൾ ശ്രമിക്കുന്നതെങ്കിലും അത് പലപ്പോഴും പലർക്കും ലഭിക്കാറില്ല.
എന്നാൽ ഇനി ചില നാടന്‍ വഴികളിലൂടെ തന്നെ നമുക്ക് ഈ പ്രതിസന്ധിയെ ഒരു പരിധി വരെ ഇല്ലാതാക്കാൻ സാധിക്കുന്നുണ്ട്. ആരോഗ്യത്തിനും മുടിക്കും യാതൊരു പാർശ്വഫലങ്ങളും ഉണ്ടാക്കാത്ത വഴിയാണ് എപ്പോഴും നമ്മൾ ശ്രമിക്കേണ്ടതും. പഴത്തിലും തേനിലും ഇത്തരം ഗുണങ്ങൾ ധാരാളം ഉണ്ട്. ഇത് മുടി കൊഴിച്ചിലിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. എന്നാൽ എങ്ങനെയെല്ലാം ഉപയോഗിക്കണം എന്നുള്ളത് ശ്രദ്ധിക്കേണ്ടതാണ്. കൂടുതൽ അറിയുന്നതിന് ലേഖനം വായിക്കൂ.

തയ്യാറാക്കുന്ന വിധം
ഒരു പഴം, രണ്ട് ടീസ്പൂൺ തേൻ, രണ്ടോ മൂന്നോ സ്പൂൺ തൈര് എന്നിവയാണ് ആവശ്യമുള്ള സാധനങ്ങൾ. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഒരു ബൗൾ എടുത്ത് അതിലേക്ക് ഒരു പഴുത്ത പഴം നല്ലതു പോലെ ഉടച്ച് ചേർക്കുക അതിലേക്ക് മുകളിൽ പറഞ്ഞ അളവിൽ തേൻ ചേർക്കാവുന്നതാണ്. അതിന് ശേഷം മുടിയുടെ നീളവും കട്ടിയും അനുസരിച്ച് നമുക്കക് തൈര് ചേർക്കാവുന്നതാണ്. ഇത് മൂന്നും നല്ലതു പോലെ മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിൽ ആക്കാവുന്നതാണ്. ഇത് നിങ്ങളുടെ മുടിയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിച്ചാല്‍ മുടിക്കുണ്ടാവുന്ന പല പ്രശ്നങ്ങൾക്കും നമുക്ക് പെട്ടെന്ന് പരിഹാരം കാണാവുന്നതാണ്.

മുടി കൊഴിച്ചിൽ
മുടി കൊഴിച്ചിൽ ഇല്ലാതാക്കുന്നതിന് വേണ്ടി പല മാർഗ്ഗങ്ങളും പരീക്ഷിക്കുന്നതിന് പലരും തയ്യാറാവുന്നുണ്ട്. എന്നാൽ മുടി കൊഴിച്ചിൽ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ഇനി തൈരും തേനും ഉപയോഗിച്ച് തയ്യാറാക്കിയ ഈ ഹെയർമാസ്ക് തയ്യാറാക്കാവുന്നതാണ്. ഇത് മുടിയിൽ നല്ലതു പോലെ മുടിയിൽ തേച്ച് പിടിപ്പിക്കാവുന്നതാണ്. പതിനഞ്ച് മിനിട്ട് ഇത് നല്ലതു പോലെ മസ്സാജ് ചെയ്ത ശേഷം തണുത്ത വെള്ളത്തിൽ മുടി നല്ലതു പോലെ കഴുകുക. അതിന് ശേഷം ആഴ്ചയിൽ രണ്ട് പ്രാവശ്യം ഇത് ഉപയോഗിക്കാവുന്നതാണ്. ഇതിലൂടെ മുടി കൊഴിച്ചിൽ പൂർണമായും ഇല്ലാതാക്കുന്നതിന് സാധിക്കുന്നു.

മുടിയുടെ അറ്റം പിളരുന്നതിന്
മുടിയുടെ അറ്റം പിളരുന്നത് എല്ലാവരേയും പ്രതിസന്ധിയിൽ ആക്കുന്ന ഒന്നാണ്. എന്നാൽ അതിന് പരിഹാരം കാണുന്നതിന് വേണ്ടി ഈ മിശ്രിതം നല്ലതുപോലെ ഫലം നൽകുന്നുണ്ട്. മുടിയില്‍ തലയോട്ടിയില്‍ വരെ ഈ മിശ്രിതം തേച്ച് പിടിപ്പിച്ചാൽ അത് നിങ്ങളുടെ മുടിയുടെ അറ്റം പിളരുന്നതിനെ ഇല്ലാതാക്കുന്നതിനും നല്ല ആരോഗ്യമുള്ള മുടി വളരുന്നതിനും സഹായിക്കുന്നുണ്ട്. മുടിയുടെ അറ്റം പിളരുന്നത് മുടിയുടെ വളർച്ച മുരടിപ്പിക്കുന്നുണ്ട്. അതിനെ പരിഹരിക്കുന്നതിനാണ് ഈ മിശ്രിതം സഹായിക്കുന്നത്.

താരനെ പ്രതിരോധിക്കാൻ
താരനെ പ്രതിരോധിക്കുന്നതിന് വേണ്ടി ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ഈ ഹെയർമാസ്ക്. ഇത് എന്നും തലയിൽ തേച്ച് പിടിപ്പിച്ച് പതിനഞ്ച് മിനിട്ട് തലയോട്ടിയിൽ മസ്സാജ് ചെയ്യുക. താരനെ പൂർണമായും പ്രതിരോധിച്ച് നല്ല ആരോഗ്യമുള്ള കരുത്തുള്ള തലയോട്ടിക്കും ഈ മിശ്രിതം നല്ലതു പോലെ മികച്ചതാണ്. അതുകൊണ്ട് തന്നെ ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഇത് ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങൾക്ക് താരനിൽ നിന്ന് പൂർണ മോചനം നൽകുന്നുണ്ട്.

മുടി വളരുന്നതിന്
എന്തൊക്കെ ചെയ്തിട്ടും മുടി വളരുന്നില്ലേ? എന്നാൽ ഇനി ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്ന ഒന്നാണ് നമ്മൾ മുകളിൽ തയ്യാറാക്കിയ ഹെയർമാസ്ക്. തൈര് മുടിക്ക് കരുത്തും ആരോഗ്യവും കറുപ്പും വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. മുടിക്ക് നല്ല ആരോഗ്യവും കരുത്തും നൽകുന്നതോടൊപ്പം മുടിവളരുന്നതിനും ഇത് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിനും മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും മികച്ച് നിൽക്കുന്ന ഒന്നാണ് ഈ മിശ്രിതം.

വരണ്ട മുടിക്ക്
വരണ്ട മുടി പലരേയും അസ്വസ്ഥമാക്കുന്നുണ്ട്. എന്നാൽ ഇതിനെ പരിഹരിക്കുന്നതിന് വേണ്ടി നിങ്ങൾക്ക് തൈര് തേന്‍ മിശ്രിതം ഉപയോഗിക്കാവുന്നതാണ്. ഇത് മുടിയുടെ വരൾച്ച മാറ്റുന്നതിനും ആരോഗ്യത്തിനും കരുത്തിനും സഹായിക്കുന്നുണ്ട്. മാത്രമല്ല മുടി കൊഴിഞ്ഞ് പോയിട്ടുണ്ടെങ്കില്‍ അവിടെ പുതിയ മുടി വളരുന്നതിനും സഹായിക്കുന്നുണ്ട്. വരണ്ട മുടി ആത്മവിശ്വാസം കെടുത്തുമ്പോള്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി ഈ മിശ്രിതം നൂറ് ശതമാനം ഉറപ്പ് നൽകുന്നുണ്ട്.

അകാല നരക്ക് ആശ്വാസം
അകാല നരയെന്ന അസ്വസ്ഥത പലരേയും വെട്ടിലാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഈ മിശ്രിതം ഉപയോഗിക്കാവുന്നതാണ്. അകാല നരയെന്ന പ്രതിസന്ധിക്ക് പെട്ടെന്ന് പരിഹാരം വേണം എന്നുണ്ടെങ്കില്‍ നിങ്ങൾക്ക് ഈ മിശ്രിതം ആശ്വാസ്യകരമാണ്. ഇത് മുടിയിൽ തലയോട്ടിയിൽ നല്ലതു പോലെ തേച്ച് പിടിപ്പിച്ച് പതിനഞ്ച് മിനിട്ട് കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ പൂർണമായും ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ഈ മിശ്രിതം ഒരു പരിഹാരം തന്നെയാണ്.



Click it and Unblock the Notifications
