For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കനം കുറഞ്ഞ മുടി പൊട്ടാനുള്ള സാധ്യത ഏറെ; ഇക്കാര്യങ്ങള്‍ ചെയ്യരുത്

|

നല്ല കരുത്തുറ്റ ആരോഗ്യമുള്ള മുടി വേണമെന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാവരും. എന്നാല്‍ എല്ലാവര്‍ക്കും ഇത് സാധ്യമാകണമെന്നില്ല. മലിനീകരണം, ഹോര്‍മോണ്‍ വ്യതിയാനം, തെറ്റായ മുടി സംരക്ഷണ ഉല്‍പ്പന്നങ്ങളുടെ ഉപയോഗം, അമിതമായി ചൂട് എന്നിവയെല്ലാം മുടിക്ക് കേടുപാടുകള്‍ വരുത്തുകയും മുടിയുടെ കട്ടി കുറയ്ക്കുകയും ചെയ്യും. കനം കുറഞ്ഞ മുടിയാണ് നിങ്ങള്‍ക്ക് ഉള്ളതെങ്കില്‍ നിങ്ങളുടെ മുടി സംരക്ഷണ ദിനചര്യയില്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

Most read: ഈ പ്രകൃതിദത്ത വഴിയിലൂടെ നേടാം വേനലില്‍ പട്ടുപോലുള്ള മുടിMost read: ഈ പ്രകൃതിദത്ത വഴിയിലൂടെ നേടാം വേനലില്‍ പട്ടുപോലുള്ള മുടി

സ്‌റ്റൈലിംഗ് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക

സ്‌റ്റൈലിംഗ് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക

സ്‌റ്റൈലിംഗ് ഉല്‍പ്പന്നങ്ങള്‍ പതിവായി ഉപയോഗിക്കുന്നത് ഏത് തരത്തിലുള്ള മുടിക്കും ദോഷകരമാണ്. നേര്‍ത്ത മുടിക്ക് ഇത് കുറച്ച് അധികം ദോഷം ചെയ്യും. നേര്‍ത്ത മുടിയുള്ള ആളുകള്‍ അമിതമായ ബ്ലോ ഡ്രൈയിംഗും സ്ട്രെയ്റ്റനിംഗും ഒഴിവാക്കണം. ഇത് നിങ്ങളുടെ തലമുടി ഉള്ളതിനേക്കാള്‍ നേര്‍ത്തതായി കാണിക്കും. നിങ്ങളുടെ മുടിയില്‍ എണ്ണ അടിസ്ഥാനമാക്കിയുള്ളതോ ജെല്‍ അടിസ്ഥാനമാക്കിയുള്ളതോ ആയ സ്പ്രേകള്‍ അധികം ഉപയോഗിക്കരുത്. അമിതമായ മുടി ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് നിങ്ങള്‍ പൂര്‍ണ്ണമായും വിട്ടുനില്‍ക്കണം.

ധാരാളം എണ്ണ പുരട്ടരുത്, ധാരാളം ഷാംപൂ ചെയ്യരുത്

ധാരാളം എണ്ണ പുരട്ടരുത്, ധാരാളം ഷാംപൂ ചെയ്യരുത്

നേര്‍ത്ത മുടിക്ക് കട്ടി നല്‍കാന്‍ പലരും ധാരളം എണ്ണ ഉപയോഗിക്കാറുണ്ട്. എന്നാല്‍, നിങ്ങള്‍ക്ക് നേര്‍ത്ത മുടിയാണെങ്കില്‍, തുടര്‍ച്ചയായി എണ്ണ പുരട്ടിയാല്‍ മുടി കട്ടിയാക്കാന്‍ കഴിയില്ലെന്ന് മനസിലാക്കുക. നിങ്ങളുടെ മുടിയില്‍ നിന്ന് എണ്ണ വേണ്ടവിധം നീക്കം ചെയ്തില്ലെങ്കില്‍, താരന്‍ ഉണ്ടാകുകയും കൂടുതല്‍ മുടി നഷ്ടപ്പെടുകയും ചെയ്യും. ആഴ്ചയില്‍ ഒരിക്കല്‍ അല്‍പം എണ്ണ മാത്രം ഉപയോഗിക്കുക. അമിതമായി എണ്ണ പുരട്ടുന്നത് പെട്ടെന്ന് നിങ്ങളുടെ മുടി കട്ടിയാക്കില്ല. കനം കുറഞ്ഞ മുടിയുള്ള മിക്കവരും ചെയ്യുന്ന ഒരു തെറ്റാണിത്. മുടി കട്ടിയാകുമെന്ന പ്രതീക്ഷയില്‍ അമിതമായ അളവില്‍ എണ്ണ പുരട്ടുന്നത് ഒഴിവാക്കുക.

Most read:ചന്ദനപ്പൊടിയിലൊതുങ്ങാത്ത ചര്‍മ്മ പ്രശ്‌നങ്ങളില്ല; ഉപയോഗം ഇങ്ങനെMost read:ചന്ദനപ്പൊടിയിലൊതുങ്ങാത്ത ചര്‍മ്മ പ്രശ്‌നങ്ങളില്ല; ഉപയോഗം ഇങ്ങനെ

മുടി കട്ടിയാക്കുന്ന ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാതിരിക്കുക

മുടി കട്ടിയാക്കുന്ന ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാതിരിക്കുക

മുടി കട്ടിയാകാന്‍ പ്രോത്സാഹിപ്പിക്കുന്ന നിരവധി ഉല്‍പ്പന്നങ്ങള്‍ വിപണിയിലുണ്ട്. ഈ ഉല്‍പ്പന്നങ്ങളിലെല്ലാം ധാരാളം രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. വാസ്തവത്തില്‍, അവയൊന്നും നിങ്ങളുടെ മുടിയില്‍ കൃത്യമായി പ്രവര്‍ത്തിക്കണമെന്നില്ല. കട്ടിയുള്ള ഷാംപൂകളില്‍ ഭൂരിഭാഗവും ഹൈഡ്രോലൈസ്ഡ് പ്രോട്ടീന്‍ ഉള്‍ക്കൊള്ളുന്നു, ഇത് ഹ്രസ്വകാല ഫലങ്ങള്‍ മാത്രം നല്‍കുന്നവയാണ്. ഈ ഷാംപൂകള്‍ ഒരു ദീര്‍ഘകാല പ്രതിവിധി നല്‍കുമെന്ന് കരുതരുത്. നിങ്ങളുടെ തലമുടി ക്രമാനുഗതമായി കട്ടിയുള്ളതാക്കുന്ന പ്രകൃതിദത്ത എണ്ണകളും ചേരുവകളും നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം.

കെമിക്കല്‍ ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കുക

കെമിക്കല്‍ ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കുക

നിങ്ങള്‍ ഹെയര്‍ മാസ്‌കുകള്‍, സെറം, ധാരാളം രാസവസ്തുക്കള്‍ അടങ്ങിയ മറ്റ് ഉല്‍പ്പന്നങ്ങള്‍ എന്നിവ ഉപയോഗിക്കുകയാണെങ്കില്‍, നിങ്ങളുടെ മുടിയുടെ ഗുണനിലവാരം ഒരിക്കലും വര്‍ദ്ധിപ്പിക്കാന്‍ കഴിയില്ല. മുടിയില്‍ കൂടുതല്‍ രാസവസ്തുക്കള്‍ ഉപയോഗിക്കുന്തോറും മുടിക്ക് കേടുപാടുകള്‍ സംഭവിക്കും. അതിനാല്‍, വളരെയധികം മുടി സംരക്ഷണ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതിനുപകരം, രാസവസ്തുക്കളില്ലാത്ത പ്രകൃതിദത്തമായ ചേരുവകള്‍ പ്രയോഗിക്കുക. ധാരാളം രാസവസ്തുക്കള്‍ അടങ്ങിയ ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കുക. മുടി കൊഴിച്ചില്‍ തടയുന്നതിനും മുടിക്ക് കേടുപാടുകള്‍ വരുത്തുന്നതിനും കാരണമാകുന്നതിനാല്‍ മുടി സംരക്ഷണ ഉല്‍പ്പന്നങ്ങള്‍ ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുക്കുക.

Most read:ക്വിനോവ വിത്തിലുണ്ട് മുടിക്ക് ശക്തിയും തിളക്കവും കൂട്ടും സൂത്രംMost read:ക്വിനോവ വിത്തിലുണ്ട് മുടിക്ക് ശക്തിയും തിളക്കവും കൂട്ടും സൂത്രം

മുടി മുറുകെ കെട്ടുന്നത് ഒഴിവാക്കുക

മുടി മുറുകെ കെട്ടുന്നത് ഒഴിവാക്കുക

കട്ടി കുറഞ്ഞ മുടിയുള്ളവര്‍ അവരുടെ ഹെയര്‍സ്‌റ്റൈലുകളും ശ്രദ്ധിക്കണം. ഇറുകിയ ഹെയര്‍ ബാന്‍ഡുകള്‍ ഉപയോഗിച്ച് നിങ്ങളുടെ മുടി കെട്ടുന്നതും ക്ലിപ്പുകള്‍ ഉപയോഗിച്ച് ബലമായി വലിച്ചിടുന്നതും മുടി പൊട്ടുന്നതിലേക്ക് നയിക്കുന്നു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിങ്ങളുടെ മുടിക്ക് കേടുപാടുകള്‍ വരുത്താത്ത സൂക്ഷ്മമായ ഹെയര്‍സ്‌റ്റൈലുകള്‍ തിരഞ്ഞെടുക്കുക.

മുടിക്ക് കട്ടി കൂട്ടാന്‍

മുടിക്ക് കട്ടി കൂട്ടാന്‍

കട്ടിയുള്ള മുടി ലഭിക്കാന്‍ ഏറ്റവും എളുപ്പമായ മാര്‍ഗ്ഗം തലയോട്ടി മസാജ് ആണ്. ശരിയായി ചെയ്താല്‍ ഇത് വളരെ ഫലപ്രദമാണ്. നിങ്ങള്‍ മുടി കഴുകുമ്പോള്‍, രക്തയോട്ടം പ്രോത്സാഹിപ്പിക്കുന്നതിന് നിങ്ങളുടെ തലയോട്ടി വിരല്‍ത്തുമ്പാല്‍ മൃദുവായി അമര്‍ത്തുക. മസാജ് ചെയ്യാനായി നിങ്ങള്‍ക്ക് അവശ്യ എണ്ണകളും ഉപയോഗിക്കാം.

Most read:വേനലില്‍ മുടി വരണ്ടുപൊട്ടും; അഴകും ആരോഗ്യവും നല്‍കാന്‍ ചെയ്യേണ്ടത്Most read:വേനലില്‍ മുടി വരണ്ടുപൊട്ടും; അഴകും ആരോഗ്യവും നല്‍കാന്‍ ചെയ്യേണ്ടത്

മള്‍ട്ടിവിറ്റാമിനുകള്‍

മള്‍ട്ടിവിറ്റാമിനുകള്‍

ആരോഗ്യമുള്ള മുടി നിങ്ങളുടെ മൊത്തത്തിലുള്ള നല്ല ആരോഗ്യത്തെ ആശ്രയിച്ചിരിക്കുന്നു. പോഷകാഹാരക്കുറവ്, അല്ലെങ്കില്‍ ചില ഭക്ഷണ ക്രമക്കേടുകള്‍ എന്നിവയാല്‍ നിങ്ങള്‍ക്ക് മുടി പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. നിങ്ങള്‍ക്ക് പോഷകങ്ങളുടെ കുറവുണ്ടോ എന്ന് നിര്‍ണ്ണയിക്കാന്‍ ഒരു രക്തപരിശോധന നടത്തുക. മുടി കട്ടിയുള്ളതും ശക്തവുമായി വളരാന്‍ ഇരുമ്പ്, ഫോളിക് ആസിഡ്, സിങ്ക് എന്നിവ ആവശ്യമാണ്. ഇവ ലഭിക്കുന്ന ഭക്ഷണങ്ങളോ സപ്ലിമെന്റുകളോ കഴിക്കുക. മള്‍ട്ടിവിറ്റാമിനുകള്‍ പോലെ, ഫോളിക് ആസിഡ് സപ്ലിമെന്റും മുടി മികച്ചതാക്കാന്‍ സഹായിക്കുന്ന ഒന്നാണ്. അതുപോലെ തന്നെ ബയോട്ടിന്‍ അടങ്ങിയ ഭക്ഷണങ്ങളോ സപ്ലിമെന്റുകളോ കഴിക്കുക.

English summary

Things You Should Avoid If You Have Thin Hair in Malayalam

If you have fine and thin hair, then here are some things to stop doing if you have thin hair. Take a look.
Story first published: Wednesday, May 4, 2022, 12:31 [IST]
X
Desktop Bottom Promotion