For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടി കൊഴിച്ചിലിന് പിന്നിലെ അഞ്ച് കാരണങ്ങള്‍ക്ക് നല്‍കണം ശ്രദ്ധ

|

ആരോഗ്യ സംരക്ഷണവും സൗന്ദര്യ സംരക്ഷണവും വളരെയധികം ബന്ധപ്പെട്ട് കിടക്കുന്നതാണ്. എന്നാല്‍ ഇതില്‍ എപ്പോഴും മുടി കൊഴിച്ചില്‍ വളരെയധികം വെല്ലുവിളി ഉയര്‍ത്തുന്നതാണ്. എന്നാല്‍ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാവുന്നതാണ്. ഡെര്‍മറ്റോളജിസ്റ്റുകളുടെ അഭിപ്രായത്തില്‍, നിങ്ങളുടെ മുടിയില്‍ സാധാരണ 50 എണ്ണം വരെ ദിവസവും കൊഴിയുന്നത് കുഴപ്പമില്ലാത്തതാണ്. എന്നാല്‍ ഇതില്‍ കൂടുതല്‍ മുടി കൊഴിയുമ്പോള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

ദിവസവും ഒരു നേരം ഉപ്പിട്ട വെള്ളത്തിലെ കുളി മികച്ചതാണ്ദിവസവും ഒരു നേരം ഉപ്പിട്ട വെള്ളത്തിലെ കുളി മികച്ചതാണ്

നിങ്ങള്‍ക്ക് അസാധാരണമായ മുടികൊഴിച്ചില്‍ അനുഭവപ്പെടുകയാണെങ്കില്‍, ഒരു ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്. നീളമുള്ള മുടിയുള്ളവര്‍ക്ക് മുടി കൊഴിച്ചില്‍ പെട്ടെന്ന് മനസിലാവും. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ എല്ലാം ശ്രദ്ധിക്കേണ്ടത്. സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ കൂടുതല്‍ മുടി നഷ്ടപ്പെടുന്ന പ്രവണതയുണ്ട്, കാരണം അവരുടെ ഹെയര്‍ സ്‌റ്റൈലിംഗ് ശീലങ്ങളും പതിവ് ഹെയര്‍ കളറിംഗും ഇതിനൊരു കാരണമാണ്. കൂടാതെ, ഗര്‍ഭാവസ്ഥ, ആര്‍ത്തവവിരാമം തുടങ്ങിയ ജീവിത സംഭവങ്ങളും പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകള്‍ക്ക് മുടി കൊഴിയുന്നതിന് ഇടയാക്കുന്നു. എന്നാല്‍ എന്തുകൊണ്ട് ഇത് സംഭവിക്കുന്നു എന്ന് നമുക്ക് നോക്കാം.

മോശം ശുചിത്വ ശീലങ്ങള്‍

മോശം ശുചിത്വ ശീലങ്ങള്‍

നിങ്ങള്‍ പതിവായി തല കഴുകുന്നില്ലെങ്കില്‍, നിങ്ങളുടെ തലയോട്ടി വൃത്തികെട്ടതായിത്തീരും. എണ്ണമയമുള്ള തലയോട്ടി അഴുക്ക്, വിയര്‍പ്പ്, മാലിന്യങ്ങള്‍, താരന്‍ എന്നിവക്ക് വളരാന്‍ അനുകൂല സാഹചര്യങ്ങള്‍ ഒരുക്കുന്നു. ഇത് സുഷിരങ്ങള്‍ അടയ്ക്കുകയും പുതിയ മുടിയുടെ വളര്‍ച്ച തടയുകയും ചെയ്യുന്നു. തല്‍ഫലമായി, മുടികൊഴിച്ചിലും നിങ്ങള്‍ക്ക് അനുഭവപ്പെടാം. ഇത് പലപ്പോഴും കൃത്യമായി മുടി കഴുകുന്നതിലൂടെ നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥയില്‍ മുടി കൃത്യമായി വൃത്തിയാക്കുന്നതിന് ശ്രദ്ധിക്കണം.

തെറ്റായ സ്‌റ്റൈലിംഗ് ശീലങ്ങള്‍

തെറ്റായ സ്‌റ്റൈലിംഗ് ശീലങ്ങള്‍

നമ്മില്‍ മിക്കവരും ഇറുകിയ ഹെയര്‍ ക്ലിപ്പുകളും ഹെയര്‍ ബാന്‍ഡുകളും ഇടുന്നതിലൂടെ മുടിയുടെ ആയുസ്സിന് കൂടിയാണ് വെല്ലുവിള ഉയര്‍ത്തുന്നത്. ഇത് മുടി കൊഴിയുന്നതിന് കാരണമാകുന്നു. പതിവായി സ്ലിക്ക് പോണികളും ഇറുകിയ ബ്രെയ്ഡുകളും നിങ്ങളുടെ തലയോട്ടിയില്‍ സമ്മര്‍ദ്ദം ചെലുത്തുകയും ഫോളിക്കിള്‍ തകരാറുണ്ടാക്കുകയും മുടി കൊഴിച്ചിലിന് കാരണമാവുകയും ചെയ്യും. അതുകൊണ്ട് മുടി കെട്ടുമ്പോള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം അവസ്ഥയില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. കാരണം മുടി കൊഴിച്ചിലിന് നമ്മള്‍ തന്നെ ശീലങ്ങള്‍ ഒരുക്കിക്കൊടുക്കുകയാണ്.

മുടിയിലെ ഡ്രൈയര്‍

മുടിയിലെ ഡ്രൈയര്‍

നിങ്ങളുടെ ഹെയര്‍ ഡ്രയര്‍, കേളിംഗ് വാന്‍ഡ്, സ്ട്രെയ്റ്റനറുകള്‍ എന്നിവ പോലുള്ള ചൂടുള്ള സ്‌റ്റൈലിംഗ് ഉപകരണങ്ങള്‍ പതിവായി ഉപയോഗിക്കുന്നത് നിങ്ങളുടെ മുടി വരണ്ടതാക്കാനും പൊട്ടാന്‍ സാധ്യതയുണ്ടാകാനും ധാരാളം കൊഴിയുന്നതിനും സാധ്യതയുണ്ട്. വളരെയധികം ചൂട് ഹെയര്‍ ഷാഫ്റ്റുകളെ ദുര്‍ബലപ്പെടുത്തുകയും മുടിയില്‍ നിന്ന് ഈര്‍പ്പം നീക്കം ചെയ്യുകയും, മുടി എളുപ്പത്തില്‍ പൊട്ടുന്നതിനും സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

പോഷകാഹാരക്കുറവ്

പോഷകാഹാരക്കുറവ്

മുടികൊഴിച്ചിലിന് മറ്റൊരു കാരണം തെറ്റായ പോഷകാഹാരമാണ്. ഇരുമ്പ്, അമിനോ ആസിഡുകളുടെ കുറവ് മുടി കൊഴിച്ചിലിന് കാരണമാകും. മുടിയുടെ വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്ന കോശങ്ങള്‍ ഉള്‍പ്പെടെ നിങ്ങളുടെ ശരീരത്തിലെ കോശങ്ങളുടെ വളര്‍ച്ചയ്ക്കും നന്നാക്കലിനും ഓക്‌സിജന്‍ വഹിക്കുന്ന ഹീമോഗ്ലോബിന്‍ ഉത്പാദിപ്പിക്കാന്‍ ഇരുമ്പ് അത്യാവശ്യമാണ്. നിങ്ങളുടെ മുടി കൂടുതലും കെരാറ്റിന്‍ അടങ്ങിയതാണ്, ഇത് ഒരു പ്രോട്ടീന്‍ ആണ്. കെരാറ്റിന്‍ ഉത്പാദിപ്പിക്കാന്‍ ശരീരത്തിന് 18 തരം അമിനോ ആസിഡുകള്‍ ഇതെല്ലാം ആവശ്യമായി വന്നേക്കാം.

സമ്മര്‍ദ്ദം

സമ്മര്‍ദ്ദം

നിങ്ങളുടെ മുടി കൊഴിയുന്നുവെന്ന് പറയുമ്പോള്‍ അതിന് പിന്നില്‍ സമ്മര്‍ദ്ദത്തിനുള്ള പങ്ക് ചില്ലറയല്ല. സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതിന് പലപ്പോഴും ഇത്തരം കാര്യങ്ങള്‍ക്ക് കൂടി വെല്ലുവിളഇയാവുന്നുണ്ട്. സമ്മര്‍ദ്ദം മൂലമുള്ള മുടി കൊഴിച്ചിലിനെ ടെലോജെന്‍ എഫ്‌ലൂവിയം എന്ന് വിളിക്കുന്നു. ഉയര്‍ന്ന തോതിലുള്ള സമ്മര്‍ദ്ദം രോമകൂപങ്ങളെ വിശ്രമ ഘട്ടത്തിലേക്ക് തള്ളിവിടുന്നു, കാലക്രമേണ, മുടി ചീകുകയോ കഴുകുകയോ ചെയ്യുമ്പോള്‍ ഇത്തരം അവസ്ഥ ബാധിച്ച മുടിയിഴകള്‍ കൊഴിഞ്ഞ് വീഴുന്നു

English summary

Things That Could Be Triggering Your Hair Fall

Here in this article we are sharing the things that could be triggering your hair fall. Take a look.
Story first published: Saturday, July 10, 2021, 15:14 [IST]
X
Desktop Bottom Promotion