Latest Updates
-
ഷെഹ്നാസ് ഗില്ലിന്റെ അസുഖത്തിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം; ഗ്ലാമറിന് പിന്നിലെ 'അദൃശ്യ വില' ആരും കാണാതെ പോകരുത്! -
കത്തുന്ന വെയിലത്ത് ചർമ്മം കരിഞ്ഞുപോകുമോ? ഈ ചെറിയ മാറ്റങ്ങൾ മതി സംരക്ഷണത്തിന്! -
കടുത്ത ചൂടിൽ തളരാതിരിക്കാൻ ഒആർഎസ് മതിയോ? ഈ നാടൻ പാനീയങ്ങൾ പരീക്ഷിക്കൂ! -
കടുത്ത വേനലിൽ വർക്കൗട്ട് ചെയ്യുന്നവരാണോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
കടുത്ത വേനൽ; ഗർഭിണികൾ അറിയാതെ പോകരുത് ഈ വലിയ അപകടങ്ങൾ! -
കടുത്ത ചൂടിൽ തളരാതെ വയറിലെ കൊഴുപ്പ് കുറയ്ക്കാം; വീട്ടിലിരുന്ന് പരീക്ഷിക്കാവുന്ന സ്മാർട്ട് വർക്കൗട്ടുകൾ -
ഡൽഹിയിലെ കടുത്ത ചൂട്; ചർമ്മം കരുവാളിക്കാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
മിഥുനത്തിലേക്ക് ശുക്രൻ: പ്രണയത്തിലും ഷോപ്പിംഗിലും വരാനിരിക്കുന്നത് വമ്പൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇനി ആഘോഷകാലം -
രാജയോഗം തേടി അലയുന്നോ? ഇന്നത്തെ ഗജകേസരി യോഗത്തിന്റെ പിന്നിലെ സത്യം ഇതാണ്! -
ഏപ്രിൽ 26: ഗ്രഹനിലയിൽ വൻ മാറ്റം, ഈ 4 രാശിക്കാർക്ക് ഇനി ധനമഴയും കരിയർ നേട്ടവും
കണ്ണടച്ചുതുറക്കുമ്പോള്‍ കഷണ്ടിയാകും, പ്രമേഹം വന്നാല്‍ മുടികൊഴിയുന്നത് ഇരട്ടി വേഗത്തില്‍; പ്രതിവിധി
മുടികൊഴിച്ചില്‍ എന്നത് മിക്കവരെയും ബാധിക്കുന്ന ഒരു സാധാരണ പ്രശ്നമാണ്. എന്നാല്‍ ചില അസുഖങ്ങളും മുടി വേഗത്തില്‍ കൊഴിയുന്നതിന് കാരണമാകും. അത്തരത്തിലൊരു അസുഖമാണ് പ്രമേഹം. നിങ്ങള്‍ അമിതമായ പഞ്ചസാര ഉപയോഗിക്കുന്നത് മുടികൊഴിച്ചിലിന് കാരണമാകും. ടൈപ്പ് 2 പ്രമേഹം ശരീരത്തെ പല തരത്തില്‍ ബാധിക്കും. മുടികൊഴിച്ചിലും അതിലൊന്നാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെ ഉയര്‍ന്നതായിരിക്കുമ്പോള്‍ ഇത് കോശങ്ങള്‍ക്ക് ആവശ്യമായ ഊര്‍ജ്ജം നഷ്ടപ്പെടുത്തുന്നു.
രക്തക്കുഴലുകള്‍ക്ക് കൂടുതല്‍ കേടുപാടുകള്‍ സംഭവിക്കുമ്പോള്‍ ഓക്സിജനും പോഷകങ്ങളും ശരീരത്തിന് ചുറ്റും കൊണ്ടുപോകുന്നത് കൂടുതല്‍ ബുദ്ധിമുട്ടാകുന്നു. പ്രത്യേകിച്ച് ഹൃദയത്തില്‍ നിന്ന് വളരെ ദൂരെയുള്ള അവയവങ്ങളായ പാദങ്ങള്‍, കണ്ണുകള്‍, മുടിയിഴകള്‍ എന്നിവയിലേക്ക്. ഇക്കാരണത്താല്‍ പോഷകക്കുറവ് ഉണ്ടാകുകയും മുടി കൊഴിയുകയും ചെയ്യും. പ്രമേഹം മൂലമുണ്ടാകുന്ന മുടികൊഴിച്ചില്‍ തടയാനുള്ള ചില വഴികള്‍ എന്തൊക്കെയെന്ന് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

മുടി വളര്‍ച്ചയെ പ്രമേഹം എങ്ങനെ ബാധിക്കുന്നു
നിങ്ങളുടെ മുടി സാധാരണയായി നാല് ഘട്ടങ്ങളിലൂടെ കടന്നുപോകുന്നു. സജീവമായ വളരുന്ന ഘട്ടമാണ് ഒന്നാമത്തേത്. 2 വര്‍ഷമോ അതില്‍ കൂടുതലോ ഇത് നീണ്ടുനില്‍ക്കും. ഈ സമയത്ത്, മുടി ഓരോ മാസവും 1 സെന്റീമീറ്റര്‍ വളരുന്നു. ഒരു പരിവര്‍ത്തന കാലയളവിനു ശേഷം, മുടി പിന്നീട് വിശ്രമ ഘട്ടത്തിലേക്ക് പോകുന്നു. ഇത് 4 മാസം വരെ നീണ്ടുനില്‍ക്കും. ഈ ഘട്ടത്തിന് ശേഷം അല്പം മുടി കൊഴിയുന്നു. പ്രമേഹം ഈ പ്രക്രിയയെ തടസ്സപ്പെടുത്തുകയും മുടി വളര്‍ച്ചയെ മന്ദഗതിയിലാക്കുകയും ചെയ്യും. പ്രമേഹം പതിവിലും കൂടുതല്‍ മുടി കൊഴിച്ചിലിനും കാരണമാകും. മുടികൊഴിച്ചില്‍ നിങ്ങളുടെ തലയെ മാത്രമല്ല ബാധിക്കുക. നിങ്ങളുടെ കൈകളിലും കാലുകളിലും മറ്റ് ശരീരഭാഗങ്ങളിലെയും രോമങ്ങള്‍ നഷ്ടപ്പെട്ടേക്കാം. ടൈപ്പ് 1 പ്രമേഹമുള്ളവര്‍ക്ക് അലോപ്പീസിയ ഏരിയറ്റ എന്ന അവസ്ഥ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇത് തലയിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും മുടിയും രോമങ്ങളും നഷ്ടപ്പെടുന്നതിലേക്ക് നയിക്കുന്നു.

പ്രമേഹം മൂലമുണ്ടാകുന്ന മുടികൊഴിച്ചില്‍ കുറയ്ക്കാന്‍
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക
പ്രമേഹമുള്ളവരില്‍ മുടികൊഴിച്ചില്‍ കൈകാര്യം ചെയ്യുന്നതിനുള്ള ആദ്യപടിയാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമാക്കി വയ്ക്കുക എന്നത്. ഉയര്‍ന്ന ഗ്ലൂക്കോസിന്റെ ഫലമായി തുടര്‍ച്ചയായി മുടി കൊഴിയുകയാണെങ്കില്‍, കൂടുതല്‍ കൃത്യമായ ഭക്ഷണക്രമത്തിലൂടെയും ജീവിതശൈലി മാറ്റങ്ങളിലൂടെയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിര്‍ത്താന്‍ സാധിക്കും.

വ്യായാമം ചെയ്യുക
മുടികൊഴിച്ചില്‍ പൂര്‍ണമായി തടയാന്‍ കഴിയില്ലെങ്കിലും, ആരോഗ്യകരമായ രക്തചംക്രമണം നിലനിര്‍ത്താന്‍ വ്യായാമം നിങ്ങളുടെ ശരീരത്തെ സഹായിക്കും. പതിവായ വ്യായാമത്തിലൂടെ മുടിയിഴകളിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിക്കും. ഇത് രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും മുടികൊഴിച്ചില്‍ ചെറുക്കാനും സഹായിക്കും.

വിറ്റാമിന്‍ സപ്ലിമെന്റുകള്‍
ബയോട്ടിന്‍ സപ്ലിമെന്റ് അഥവാ വിറ്റാമിന്‍ ബി കോംപ്ലക്സ് കഴിക്കുന്നതിലൂടെ മുടി വളര്‍ച്ച വേഗത ത്വരിതപ്പെടുത്താന്‍ സാധിക്കും. എന്നാല്‍ രക്തത്തിലെ പഞ്ചസാരയുടെ അമിത അളവ്, വിളര്‍ച്ച, അല്ലെങ്കില്‍ അലോപ്പീസിയ അല്ലെങ്കില്‍ ഹൈപ്പോതൈറോയിഡിസം പോലുള്ള മറ്റ് സ്വയം രോഗപ്രതിരോധ രോഗങ്ങള്‍ എന്നിവ പോലുള്ള മുടി കൊഴിച്ചിലിന്റെ അടിസ്ഥാന കാരണങ്ങള്‍ പരിഹരിക്കപ്പെടില്ല.

ഭക്ഷണക്രമം മെച്ചപ്പെടുത്തുക
ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണക്രമം പ്രമേഹത്തെ നിയന്ത്രിക്കുന്നതിനുള്ള മറ്റൊരു നിര്‍ണായക ഘടകമാണ്. കൊഴുപ്പ് കുറഞ്ഞ പ്രോട്ടീനുകള്‍, പച്ചക്കറികള്‍, പഴങ്ങള്‍, ഉയര്‍ന്ന നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവ കഴിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് നന്നായി നിയന്ത്രിക്കാനാകും. അതേ സമയം, നിങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാകുന്ന അനാരോഗ്യകരമായ കൊഴുപ്പുകള്‍ കൂടുതലുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുക.

മുരിങ്ങ എണ്ണ തലയില്‍ മസാജ് ചെയ്യുക
മുരിങ്ങയില്‍ ധാരാളമായി ഇരുമ്പ്, കാല്‍സ്യം, പൊട്ടാസ്യം, വിറ്റാമിന്‍ സി, വിറ്റാമിന്‍ എ എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. സന്ധിവാതം ലഘൂകരിക്കാനും കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാനും മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാനും ഇതിന്റെ ഇലകളും കായും പൂവുമെല്ലാം ആയുര്‍വേദത്തില്‍ കാലങ്ങളായി ഉപയോഗിച്ചുവരുന്നു. തലയോട്ടിയിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനു പുറമേ, ഓക്സിഡേറ്റീവ് നാശത്തിന് കാരണമാകുന്ന ഫ്രീ റാഡിക്കലുകള്‍ക്കെതിരായ പോരാടാനും മുരിങ്ങ എണ്ണയിലെ ആന്റിഓക്സിഡന്റുകള്‍ സഹായിക്കുന്നു. മുരിങ്ങ എണ്ണ തലയില്‍ മസാജ് ചെയ്യുന്നത് പ്രമേഹ രോഗികളില്‍ മുടികൊഴിച്ചില്‍ നിയന്ത്രിക്കാന്‍ സഹായിക്കും.

സമ്മര്‍ദ്ദം നിയന്ത്രിക്കുക
സ്ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോളിന്റെ അളവ് ഉയരുമ്പോള്‍ അത് മുടിക്കും പ്രശ്നങ്ങളുണ്ടാക്കുന്നു. മുടി കൊഴിയുമ്പോള്‍ അത് സാധാരണ പോലെ വേഗത്തില്‍ മാറ്റിസ്ഥാപിക്കപ്പെടുന്നില്ല. ഇതിന്റെ ഫലമായി മുടിയുടെ അളവില്‍ പൊതുവായ കുറവ് നിങ്ങള്‍ക്ക് കാണാന്‍ കഴിയും. എന്നിരുന്നാലും, ഓരോ ദിവസവും നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് എങ്ങനെ നിയന്ത്രിക്കുകയും സമ്മര്‍ദ്ദത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്യുക. മുടികൊഴിച്ചില്‍ നിയന്ത്രിക്കാനുള്ള വഴിയാണിത്.

ബയോട്ടിന്‍ സപ്ലിമെന്റ്
പ്രമേഹമുള്ളവരില്‍ ബയോട്ടിന്‍ അളവ് കുറവായിരിക്കാം. വിറ്റാമിന്‍ ബി 7 അല്ലെങ്കില്‍ വിറ്റാമിന്‍ എച്ച് എന്നും അറിയപ്പെടുന്ന ബയോട്ടിന്‍ ഈ ഭക്ഷണങ്ങളില്‍ കാണപ്പെടുന്നു: നിലക്കടല, ബദാം, മധുര കിഴങ്ങ്, മുട്ട, ഉള്ളി, ഓട്സ്. ബയോട്ടിന്‍ കുറവുള്ളവരില്‍ ബയോട്ടിന്‍ സപ്ലിമെന്റുകള്‍ കഴിക്കുന്നത് മുടികൊഴിച്ചില്‍ നിയന്ത്രിക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. ബയോട്ടിന്‍ സപ്ലിമെന്റുകള്‍ പരീക്ഷിക്കുന്നതിന് മുമ്പ് നിങ്ങളുടെ ഡോക്ടറോട് ഉപദേശം തേടുക. മുതിര്‍ന്നവര്‍ക്ക് ശുപാര്‍ശ ചെയ്യുന്ന അളവ് പ്രതിദിനം 25 മുതല്‍ 35 മൈക്രോഗ്രാം വരെയാണ്.



Click it and Unblock the Notifications