Latest Updates
-
Rashiphalam: ഇന്നത്തെ ദിവസം നിങ്ങളാഗ്രഹിക്കുന്നത് പോലെ, അറിയാം 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം -
വ്യാഴചലനത്തില് അളവറ്റ സമ്പത്തിന് യോഗമുള്ള രാശിക്കാര്‍, 5 രാശിക്കാരില്‍ മാര്‍ച്ച് 11-ന് ശേഷം രാജയോഗം -
വാരഫലത്തില്‍ സംഖ്യാശാസ്ത്രം പറയുന്ന മാറ്റങ്ങള്‍ ഇതെല്ലാം, അറിയാം സമ്പൂര്‍ണഫലം -
കേതുവിന്റെ മാറ്റം: കരുതും പോലെ നിസ്സാരമല്ല, കാത്തിരിക്കുന്ന സൗഭാഗ്യമെണ്ണി തളരും ഈ രാശിക്കാര്‍ -
അരഗ്ലാസ് എങ്കിലും മാതള നാരങ്ങ ജ്യൂസ് ശീലമാക്കാം: ആയുസ്സിനും ആരോഗ്യത്തിനും അത്യുത്തമം -
തൈര് കഴിക്കുമ്പോള്‍ നൂറായിരം സംശയങ്ങളോ? മത്സ്യത്തിനൊപ്പം, രാത്രിയില്‍: ഉത്തരങ്ങള്‍ ഇവിടെയുണ്ട് -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: മാര്‍ച്ച് 11-മുതല്‍ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഫലം അറിയാം, നിങ്ങള്‍ക്ക് -
സൂര്യ - ചന്ദ്രന്മാര് സൃഷ്ടിക്കും വ്യതിപതരാജയോഗം: ഒന്നൊഴിയാതെ കഷ്ടപ്പാട് പടികയറും, കൈവെക്കുന്നതെല്ലാം ദോഷം -
Rashiphalam: ഇന്ന് 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം, സമഗ്രം, കൃത്യം ഫലം, നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: കരിയര്‍, ധനം, ദാമ്പത്യം, ജോലി, ജീവിതം എപ്രകാരം ഇന്ന് 12 രാശിക്കാര്‍ക്കും, അറിയാം സമ്പൂര്‍ണഫലം
അടിഞ്ഞുകൂടിയ താരന്‍ പൂര്‍ണമായും നീക്കാം; ഫലപ്രദമായ ആയുര്‍വേദ പ്രതിവിധി ഇത്
ചര്‍മ്മത്തിന് മുഖക്കുരു എങ്ങനെയാണോ, അതുപോലെയാണ് തലയിലെ താരന്‍ പ്രശ്‌നം. ഇതൊരു സാധാരണ മുടി പ്രശ്നമാണെങ്കിലും, നിങ്ങളുടെ ആത്മവിശ്വാസം കെടുത്താന്‍ ഇത് ധാരാളം. മിക്ക ആളുകളും താരന്‍ പ്രശ്‌നം നീക്കാനായി ആന്റി ഡാന്‍ഡ്രഫ് ഷാംപൂ ഉപയോഗിക്കുന്നു. എന്നാല്‍ ചിലപ്പോള്‍ ഇത് അത്ര ഫലപ്രദമായെന്ന് വരില്ല, പ്രത്യേകിച്ച് നിങ്ങളുടെ തലയോട്ടി സെന്‍സിറ്റീവ് ആണെങ്കില്‍.
താരന്‍ അകറ്റാന്‍ ചില പ്രകൃതിദത്തമായ പ്രതിവിധികളാണ് എന്തുകൊണ്ടും നല്ലത്. താരനുള്ള ആയുര്‍വേദ ചികിത്സകള്‍ വളരെ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. താരന്‍ പ്രശ്‌നം പരിഹരിക്കാനായി സഹായിക്കുന്ന ചില പ്രകൃതിദത്ത പരിഹാരങ്ങള്‍ ഉണ്ട്. താരനുള്ള ചില ഫലപ്രദമായ ആയുര്‍വേദ പ്രതിവിധികള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

തൈര്, ഉലുവ
1 പാത്രം തൈരില്‍ 1 ടേബിള്‍സ്പൂണ്‍ ഉലുവ പൊടിയും 1 ടീസ്പൂണ്‍ ത്രിഫല ചൂര്‍ണവും ഒരു രാത്രി മുഴുവന്‍ കുതിര്‍ക്കുക. പിറ്റേന്ന് രാവിലെ ഇത് മാസ്‌ക് ആയി മുടിയില്‍ പുരട്ടി ഒരു മണിക്കൂര്‍ കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഇങ്ങനെ ചെയ്യുന്നത് നിങ്ങളുടെ താരന്‍ പ്രശ്‌നം പരിഹരിക്കാന്‍ സഹായിക്കും.

വെളിച്ചെണ്ണ, നാരങ്ങനീര്
ഒരു ബൗള്‍ വെളിച്ചെണ്ണ എടുത്ത് 2 മിനിറ്റ് ചൂടാക്കുക. അതിനുശേഷം ഇതിലേക്ക് 1 ടീസ്പൂണ്‍ നാരങ്ങാനീര് ചേര്‍ത്ത് നന്നായി ഇളക്കുക. ഇത് മുടിയില്‍ പുരട്ടി രാത്രി മുഴുവന്‍ വയ്ക്കുക. അല്ലെങ്കില്‍ പുരട്ടി 2 മണിക്കൂര്‍ കഴിഞ്ഞശേഷം കഴുകിക്കളയുക. ആഴ്ചയില്‍ ഒരിക്കല്‍ ഇങ്ങനെ ചെയ്യുന്നത് താരന്‍ നീക്കാനുള്ള മികച്ച പ്രതിവിധിയാണ്.

കറ്റാര്‍ വാഴ, ആവണക്കെണ്ണ
1 കപ്പ് കറ്റാര്‍ വാഴ ജെല്‍ രണ്ട് ടീസ്പൂണ്‍ ആവണക്കെണ്ണയുമായി യോജിപ്പിക്കുക. ഇത് നിങ്ങളുടെ തലയോട്ടിയില്‍ നന്നായി പുരട്ടി രാത്രി മുഴുവന്‍ വിടുക. പിറ്റേന്ന് രാവിലെ ഇത് കഴുകി കളയുക. ആഴ്ചയില്‍ ഒരിക്കല്‍ ഇങ്ങനെ ചെയ്യുന്നത് താരന്‍ നീക്കാന്‍ സഹായിക്കും.

ഉലുവ, കറ്റാര്‍വാഴ
ഒരു കപ്പ് ഉലുവ ഒരു രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ക്കുക. ഇത് ഒരു പേസ്റ്റ് രൂപത്തിലാക്കി അതില്‍ 2 ടീസ്പൂണ്‍ കറ്റാര്‍ വാഴ ജെല്‍ ചേര്‍ക്കുക. നന്നായി ഇളക്കിയശേഷം ഈ പേസ്റ്റ് നിങ്ങളുടെ തലയില്‍ പുരട്ടി 1 മണിക്കൂര്‍ വിടുക. ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് നിങ്ങളുടെ മുടി ശുദ്ധമായ വെള്ളത്തില്‍ കഴുകുക. ആഴ്ചയില്‍ രണ്ടുതവണ ഇങ്ങനെ ചെയ്യുന്നത് താരന്‍ നീക്കാന്‍ സഹായിക്കും.

മോര്, ത്രിഫല
2 ഗ്ലാസ് മോര് എടുത്ത് അതില്‍ 1 ടീസ്പൂണ്‍ ത്രിഫല ചൂര്‍ണം കലര്‍ത്തി രാത്രി മുഴുവന്‍ സൂക്ഷിക്കുക. അടുത്ത ദിവസം രാവിലെ ഈ മോര് ഉപയോഗിച്ച് മുടി കഴുകുക. തുടര്‍ന്ന് വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് തല കഴുകുക. ആഴ്ചയില്‍ രണ്ടുതവണ ഇങ്ങനെ ചെയ്യുന്നതിലൂടെ താരന്‍ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കും.

വേപ്പ്
പണ്ടുകാലം മുതല്‍ക്കേ ഇന്ത്യയില്‍ പ്രചാരത്തിലുള്ള മുടി സംരക്ഷണ ഘടകമാണ് വേപ്പ്. ഫംഗസ് അണുബാധ കാരണമായുണ്ടാകുന്ന താരന്‍ സുഖപ്പെടുത്താന്‍ അണുനാശിനി ഗുണങ്ങളുള്ള വേപ്പ് എണ്ണ നിങ്ങളെ സഹായിക്കും. വേപ്പിന് ആന്റിഫംഗല്‍, ആന്റിവൈറല്‍ ഗുണങ്ങള്‍ ഉണ്ട്. ഇതിന്റെ ആന്റിമൈക്രോബയല്‍ ഗുണങ്ങള്‍ താരനെ പ്രതിരോധിക്കാന്‍ സഹായിക്കും. വേപ്പില അരച്ച് പേസ്റ്റ് ആക്കി തൈര് ചേര്‍ത്ത് തലയോട്ടിയില്‍ പുരട്ടുക. 15-20 മിനിറ്റ് ഉണങ്ങാന്‍ വിട്ട ശേഷം മുടി കഴുകുക.

മുട്ടയുടെ വെള്ള, നാരങ്ങ നീര്
ഒരു ചെറിയ പാത്രത്തില്‍ രണ്ട് മുട്ടയുടെ വെള്ള എടുത്ത് അതില്‍ ഒരു നാരങ്ങയുടെ നീര് പിഴിഞ്ഞ് ചേര്‍ത്ത് മുടിയില്‍ പുരട്ടുക. അരമണിക്കൂറോളം ഉണങ്ങാന്‍ വിട്ട ശേഷം മുടി നന്നായി കഴുകുക. മുട്ടയുടെ വെള്ളയിലെ പ്രോട്ടീന്‍ മുടിയുടെ ആരോഗ്യം വര്‍ധിപ്പിക്കും. നാരങ്ങയിലെ വിറ്റാമിന്‍ സി രക്തചംക്രമണം വര്‍ദ്ധിപ്പിക്കാനും കൊളാജന്‍ ഉത്പാദനത്തിനും സഹായിക്കുന്നു. ഇത് തലയോട്ടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും താരനെ നീക്കുകയും ചെയ്യുന്നു.

നെല്ലിക്ക
നെല്ലിക്കയില്‍ ധാരാളമായി വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇത് തലയോട്ടിയിലെ വരള്‍ച്ച നീക്കുകയും താരന്‍ അടിഞ്ഞുകൂടുന്നത് തടയുകയും ചെയ്യുന്നു. ആന്റി-ഇന്‍ഫ്ളമേറ്ററി, ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുള്ള നെല്ലിക്ക താരന്‍ നീക്കാന്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു. താരന്‍ മൂലമുണ്ടാകുന്ന ചൊറിച്ചില്‍ തടയാനും ഇത് സഹായിക്കും. നെല്ലിക്ക പൊടി വെള്ളത്തില്‍ ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക. 8-10 തുളസി ഇലകള്‍ അരച്ച് ഈ പേസ്റ്റിലേക്ക് ചേര്‍ക്കുക. ഇത് തലയില്‍ പുരട്ടി ഏകദേശം 30 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളവും ഷാമ്പൂവും ഉപയോഗിച്ച് മുടി നന്നായി കഴുകുക.



Click it and Unblock the Notifications











