Latest Updates
-
ഇന്ത്യ-ബംഗ്ലാദേശ് മത്സരം കാണുമ്പോൾ തടി കൂടുമോ? കളി ആസ്വദിക്കാനും ഫിറ്റാകാനും ഇതാ ചില കിടിലൻ വഴികൾ! -
2026 ജൂൺ 25: ഗുരുപുഷ്യ യോഗം; സ്വർണ്ണവും നിക്ഷേപങ്ങളും വാങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാ! -
പ്രളയജലത്തിൽ ഇറങ്ങുന്നുണ്ടോ? ചർമ്മരോഗങ്ങൾ വരാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ഡൽഹിയിലെ പൊടിപടലങ്ങൾ ശ്വാസം മുട്ടിക്കുന്നുണ്ടോ? ഈ ലളിതമായ വീട്ടുവൈദ്യങ്ങളിലൂടെ ആരോഗ്യപ്രശ്നങ്ങളെ ഫലപ്രദമായി നേരിടാം -
മുംബൈ റെഡ് അലർട്ട്: ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് മസിലുകൾക്ക് കരുത്ത് പകരാം ഈ 20 മിനിറ്റ് വർക്കൗട്ടിലൂടെ! -
മുംബൈ റെഡ് അലർട്ട്: വെള്ളമില്ലാത്ത മഴക്കാലത്ത് ആർത്തവ ശുചിത്വം എങ്ങനെ സുരക്ഷിതമായി കൈകാര്യം ചെയ്യാം? -
മുംബൈയിൽ റെഡ് അലർട്ട്; മഴവെള്ളം വഴി അണുബാധയേൽക്കാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
തിരുവാതിര ഞാറ്റുവേല: കനത്ത മഴയിൽ നഗരങ്ങൾ; യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ജൂൺ 24 ഗജകേസരി യോഗം: ഈ 6 രാശിക്കാർക്ക് വൻ നേട്ടം, ഉച്ചയ്ക്ക് മുൻപേ കാര്യങ്ങൾ പൂർത്തിയാക്കൂ! -
പരിഘ യോഗം മാറി ശിവയോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ചുരുണ്ട മുടിയുടെ ആരോഗ്യത്തിനും കരുത്തിനും ഈ എണ്ണകള്‍ മാത്രം
മുടിയുടെ ആരോഗ്യം എന്നത് വളരെയധികം പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് തന്നെ മുടി സംരക്ഷണത്തിന് പ്രാധാന്യം നല്‍കുന്നവരാണ് പലരും. എന്നാല്‍ ഓരോ സമയവും നമ്മള് ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളും ഉണ്ട്. ചുരുണ്ട മുടിയും നീളമുള്ള മുടിയും കൈകാര്യം ചെയ്യുക എന്നത് അല്പം വെല്ലുവിളിയാണ്. ഇതില്‍ തന്നെ ചുരുണ്ട മുടി കൈകാര്യം ചെയ്യുന്നതിനാണ് ഏറ്റവും ബുദ്ധിമുട്ട്. ഇത്തരം പ്രശ്നങ്ങളില്‍ നമ്മള് മുടിയുടെ ആരോഗ്യം സംരക്ഷിക്കുക എന്നതിനാണ് മുന്‍തൂക്കം നല്‍കേണ്ടത്. പലരും ആഗ്രഹിക്കുന്നതാണ് ചുരുണ്ട മുടി, എന്നാല്‍ ചില സമയങ്ങളില്‍ ഇത് കൈകാര്യം ചെയ്യുക എന്നത് തലവേദന പിടിച്ച കാര്യമാണ്.

ചുരുണ്ട മുടി പലപ്പോഴും കെട്ട് വീഴുന്നതിന് വളരെ എളുപ്പമാണ്. അത് തന്നെയാണ് ഇവരെ വലക്കുന്ന ഏറ്റവും പ്രധാന പ്രശ്നവും അതിന് പരിഹാരം കാണുക എന്നത് വളരെയധികം തലവേദന ഉണ്ടാക്കുന്ന ഒന്നാണ്. എന്നാല്‍ ഏറ്റവും ഭംഗിയായി കിടക്കുന്ന ഒന്നാണ് ചുരുണ്ട മുടി എന്നതും പ്രത്യേകതയാണ്. എന്നാല്‍ ഇനി മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി നമുക്ക് ചില എണ്ണകള്‍ സ്ഥിരമായി ഉപയോഗിക്കാം. ഇത് മുടിക്ക് നല്ല കരുത്തും അതോടൊപ്പം പല പ്രശ്നങ്ങളില്‍ നിന്ന് പരിഹാരവും നല്കുന്നു. കൂടുതല്‍ അറിയാന്‍ വായിക്കൂ.

വെളിച്ചെണ്ണ
വെളിച്ചെണ്ണ ഏത് തരം മുടിക്കും മികച്ചതാണ്. എന്നാല്‍ ഇത് അല്പം കൂടി അനുയോജ്യം എന്ന് പറയുന്നത് ചുരുണ്ട മുടിക്ക് തന്നെയാണ്. ഇതിലുള്ള ഫാറ്റി ആസിഡുകളും ആന്റി ഓക്സിഡന്റുകളും തന്നെയാണ് മുടിയുടെ ആരോഗ്യത്തെ മികച്ചതാക്കുന്നത്. ഇത് നിങ്ങളുടെ മുടിയിഴകളില്‍ തുളച്ച് കയറുകയും പ്രോട്ടീന്‍ നഷ്ടപ്പെടുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ഇത് മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്ന ആന്റി ബാക്ടീരിയല്‍, ആന്റിഫംഗല്‍ ഗുണങ്ങള്‍ നല്‍കുകയും ചെയ്യുന്നു. ഇത്തരം മാറ്റങ്ങള്‍ എല്ലാം തന്നെ ചുരുണ്ട മുടിയുള്ളവര്‍ക്ക് വളരെയധികം ഗുണങ്ങള്‍ നല്‍കുന്നതാണ്.

ബദാം എണ്ണ
വെളിച്ചെണ്ണ പോലെ തന്നെ മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നതാണ് ബദാം ഓയിലും. ഇത് നിങ്ങളുടെ ചുരുണ്ട മുടിയുടെ ആരോഗ്യം നിലനിര്‍ത്തുന്നതോടൊപ്പം മുടിക്ക് കരുത്തും തിളക്കവും നല്‍കുന്നതിന് സഹായിക്കുന്നു. ഇതെല്ലാം നമ്മുടെ ആരോഗ്യത്തെ സഹായിക്കുന്നത് കൂടിയാണ്. സൂര്യപ്രകാശം മൂലം മുടിയിലുണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് ബദാം ഓയില്‍ എന്തുകൊണ്ടും മികച്ച ഒരു ഓപ്ഷനാണ്. ഇത് നിങ്ങളുടെ ചുരുണ്ട മുടിയെ എപ്പോഴും മൃദുവും ഈര്‍പ്പമുള്ളതുമാക്കി നിലനിര്‍ത്തുകയും ചെയ്യുന്നു. മാത്രല്ല ഇത് മുടിയുടെ ഇലാസ്തികത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

ആവണക്കെണ്ണ
മുടിയുടെ ആരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് ആവണക്കെണ്ണ എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് നിങ്ങളുടെ മുടിക്ക് ആവശ്യമായ പോഷണവും ഈര്‍പ്പവും നല്കുന്നു. പ്രത്യേകിച്ച് ചുരുണ്ട മുടിക്ക് ആരോഗ്യം നല്കുന്ന കാര്യത്തില്‍ ആവണക്കെണ്ണ എന്തുകൊണ്ടും മുന്നില്‍ തന്നെയാണ്. ഇത് കൂടാതെ ആവണക്കെണ്ണയില്‍ ഉള്ള ഗുണങ്ങള്‍ അലോപേഷ്യ പോലുള്ള പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ചുരുണ്ട മുടിയുടെ എല്ലാ പ്രശ്നങ്ങളേയും ആവണക്കെണ്ണയിലൂടെ പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

ഒലിവ് ഓയില്‍
ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ ഉപയോഗിക്കാന്‍ സാധിക്കുന്നതാണ് ഒലീവ് ഓയില്‍. ഇത് നിങ്ങളുടെ മുടിയില്‍ വരുത്തുന്ന മാറ്റങ്ങള്‍ എന്നത് നിസ്സാരമല്ല. പ്രത്യേകിച്ച് ചുരുണ്ട മുടിയില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ അതിഗംഭീരമാണ്. ചര്‍മ്മസംരക്ഷണത്തിനും ഒലീവ് ഓയില്‍ നമുക്ക് സംശയമില്ലാതെ ഉപയോഗിക്കാവുന്നതാണ്. ഇത് ചുരുണ്ട മുടി കട്ട കെട്ടുന്നതിന് പരിഹാരം കാണുന്നതിന് സഹായിക്കകുന്നു. മുടിയിലെ ഈര്‍പ്പം നിലനിര്‍ത്തുന്നതോടൊപ്പം തന്നെ ഓലീവ് ഓയില്‍ മുടി സോഫ്റ്റ് ആക്കുന്നതിനും സഹായിക്കുന്നു. എന്നാല്‍ ചിലരില്‍ മുടിയില്‍ ഒലീവ് ഓയില്‍ ഉപയോഗിക്കുമ്പോള്‍ അത് ചെറിയ രീതിയില്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നു.

ഉലുവ എണ്ണ
ഉലുവ മുടി വളര്‍ത്തും എന്ന കാര്യത്തില്‍ സംശയം വേണ്ട. മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഉലുവ വരുത്തുന്ന മാറ്റങ്ങള്‍ നിസ്സാരമല്ല. ഇത് അലോപ്പേഷ്യ പോലുള്ള രോഗാവസ്ഥകളെ ചെറുക്കുന്നതിനും സഹായിക്കുന്നു. ഇതിലുള്ള ആന്റിഫംഗല്‍, ആന്റി ബാക്ടീരിയല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ മുടിയെ ശക്തിപ്പെടുത്താനും മോയ്സ്ചറൈസ് ചെയ്യാനും സഹായിക്കുന്ന എമോലിയന്റുകളും ഈ എണ്ണയില്‍ അടങ്ങിയിട്ടുണ്ട്. ചുരുണ്ട മുടിയുടെ ഘടനയില്‍ ഒട്ടും മാറ്റം വരാതെ തന്നെ നമുക്ക് ഈ എണ്ണ ഉപയോഗിക്കാവുന്നതാണ്.

എള്ളെണ്ണ
മുടിയില്‍ എള്ളെണ്ണ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് നിരവധി ഗുണങ്ങള്‍ നല്കുന്നു. എള്ളില്‍ ധാരാളം ആന്റിഓക്സിഡന്റ് ഗുണങ്ങളുണ്ട്. അതോടൊപ്പം തന്നെ വിരുദ്ധ ബാഹ്യാവിഷ്ക്കാര ഗുണങ്ങളുമുണ്ട്. ഇത് മുടിയിലേല്ക്കുന്ന അള്‍ട്രാവയലറ്റ് വികിരണം മൂലമുണ്ടാകുന്ന കേടുപാടുകള്‍ക്കെതിരെ സംരക്ഷണം തീര്‍ക്കുന്നു. മാത്രമല്ല എള്ളെണ്ണ തലയോട്ടിയിലെ രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും അതുവഴി മുടി വളര്‍ച്ച വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. മുടി നരയ്ക്കുന്നതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു എള്ളെണ്ണ. ചുരുണ്ട മുടിയില്‍ ഉണ്ടാവുന്ന എല്ലാ വിധത്തിലുള്ള അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് എള്ളെണ്ണ സഹായിക്കുന്നു.



Click it and Unblock the Notifications