For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

താരന്‍ നീക്കാന്‍ ഫലപ്രദമായ പ്രതിവിധി; ഇങ്ങനെ ഉപയോഗിച്ചാല്‍ ഫലം പെട്ടെന്ന്

|

മിക്കവരും നേരിടുന്ന മുടി പ്രശ്നങ്ങളിലൊന്നാണ് താരന്‍. താരന്‍ അകറ്റുന്നത് അത്ര എളുപ്പമല്ല. എന്നിരുന്നാലും, താരന്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്ന ചില പ്രകൃതിദത്ത ചേരുവകള്‍ ഉണ്ട്. അത്തരത്തിലൊന്നാണ് ടീ ട്രീ ഓയില്‍. ക്വീന്‍സ്ലാന്‍ഡിലും ന്യൂ സൗത്ത് വെയില്‍സിലും കൂടുതലായി കാണപ്പെടുന്ന ടീ ട്രീയുടെ ഇലകളില്‍ നിന്നാണ് ഇത് വേര്‍തിരിച്ചെടുക്കുന്നത്. ടീ ട്രീ ഓയിലിന്റെ പ്രകൃതിദത്തമായ ആന്റി സെപ്റ്റിക്, ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ വിവിധ ചര്‍മ്മ, മുടി പ്രശ്‌നങ്ങള്‍ ചികിത്സിക്കാന്‍ സഹായിക്കുന്നു.

Most read: മുടികൊഴിച്ചിലും താരനുമൊക്കെയാണോ പ്രശ്‌നം? ഈ കാരണങ്ങള്‍ അറിഞ്ഞ് വേണം ചികിത്സMost read: മുടികൊഴിച്ചിലും താരനുമൊക്കെയാണോ പ്രശ്‌നം? ഈ കാരണങ്ങള്‍ അറിഞ്ഞ് വേണം ചികിത്സ

താരന്‍ തടയാന്‍ ടീ ട്രീ ഓയില്‍ ഉപയോഗിക്കുന്നത് മികച്ച ഫലങ്ങള്‍ നല്‍കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഷാംപൂകള്‍, ലോഷനുകള്‍, ഷവര്‍ ജെല്ലുകള്‍, മസാജ് ഓയിലുകള്‍ എന്നിവ പോലുള്ള പല മുടി സംരക്ഷണ ഉല്‍പ്പന്നങ്ങളും ടീ ട്രീ ഓയില്‍ ഉപയോഗിക്കുന്നു. താരന്‍ നീക്കാനായി ടീ ട്രീ ഓയില്‍ ഉപയോഗിക്കുന്നത് എങ്ങനെയെന്ന് ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

താരന്‍ നീക്കാന്‍ ടീ ട്രീ ഓയിലിന്റെ ഗുണം

താരന്‍ നീക്കാന്‍ ടീ ട്രീ ഓയിലിന്റെ ഗുണം

ടീ ട്രീ ഓയിലിന്റെ ആന്റി ബാക്ടീരിയല്‍, ആന്റി വൈറല്‍, ആന്റി ഫംഗല്‍ ഗുണങ്ങള്‍ താരന്‍ ചികിത്സിക്കാന്‍ ഉത്തമമാണ്. ഇതില്‍ ടെര്‍പിനന്‍-4-ഓള്‍ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് ശക്തമായ ആന്റി ബാക്ടീരിയല്‍, ആന്റി ഫംഗല്‍ ഗുണങ്ങളുള്ള ഒന്നാണ്. താരന്‍ ഉണ്ടാകാനുള്ള ഏറ്റവും സാധാരണമായ കാരണമായ ഒരു തരം ഫംഗസാണ് മലസീസിയ. ആന്റി ഫംഗല്‍ ഗുണങ്ങളുള്ള ടീ ട്രീ ഓയില്‍ ഫംഗസിനെ ചെറുക്കുകയും താരന്‍ അകറ്റാന്‍ സഹായിക്കുകയും ചെയ്യും. ടീ ട്രീ ഓയില്‍ തലയോട്ടിയില്‍ ഉപയോഗിക്കുമ്പോള്‍, ഇത് തലയോട്ടിയിലെ അഴുക്ക്, അധിക സെബം, മൃതകോശങ്ങള്‍ എന്നിവ നീക്കം ചെയ്യുന്നു. ടീ ട്രീ ഓയിലിന്റെ ആന്റി സെപ്റ്റിക്, ആന്റി-ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ തലയോട്ടിക്ക് വളരെ ആശ്വാസം നല്‍കുന്നു.

ഷാംപൂവില്‍ ടീ ട്രീ ഓയില്‍ ചേര്‍ക്കുക

ഷാംപൂവില്‍ ടീ ട്രീ ഓയില്‍ ചേര്‍ക്കുക

മുടി കഴുകാനായി നിങ്ങള്‍ ഷാംപൂ എടുക്കുമ്പോള്‍ അതിലേക്ക് 5-10 തുള്ളി ടീ ട്രീ ഓയില്‍ ചേര്‍ക്കുക. ഇത് ഒരുമിച്ച് കലര്‍ത്തി മുടിയിലും തലയോട്ടിയിലും പുരട്ടുക. രണ്ട് മിനിറ്റ് നേരം സൗമ്യമായി മസാജ് ചെയ്യുക, തുടര്‍ന്ന് 5-8 മിനിറ്റ് വിടുക. ശേഷം ശുദ്ധമായ വെള്ളത്തില്‍ മുടി നന്നായി കഴുകുക. താരന്‍ ചികിത്സയ്ക്കായി ഈ പ്രതിവിധി ആഴ്ചയില്‍ 2-3 തവണ ചെയ്യുക.

Most read:ഈ ആയുര്‍വേദ കൂട്ടിലുണ്ട് മുടിക്ക് കരുത്തും തിളക്കവും ലഭിക്കാന്‍ വഴി; ഉപയോഗം ഇങ്ങനെMost read:ഈ ആയുര്‍വേദ കൂട്ടിലുണ്ട് മുടിക്ക് കരുത്തും തിളക്കവും ലഭിക്കാന്‍ വഴി; ഉപയോഗം ഇങ്ങനെ

ടീ ട്രീ ഓയില്‍ ഉപയോഗിച്ച് മുടി കഴുകുക

ടീ ട്രീ ഓയില്‍ ഉപയോഗിച്ച് മുടി കഴുകുക

ഒരു കപ്പ് വെള്ളത്തില്‍ 10 തുള്ളി ടീ ട്രീ ഓയില്‍ ചേര്‍ക്കുക. അത് മാറ്റി വയ്ക്കുക. നിങ്ങളുടെ മുടി പതിവുപോലെ ഷാംപൂ ചെയ്ത് തോര്‍ത്തിയശേഷം ടീ ട്രീ ഓയില്‍ പുരട്ടിയ വെള്ളം നനഞ്ഞ തലയോട്ടിയില്‍ ഒഴിക്കുക. വിരല്‍ത്തുമ്പുകൊണ്ട് മൃദുവായി മസാജ് ചെയ്ത് 20-30 മിനിറ്റ് വിടുക. ശേഷം ശുദ്ധജലം ഉപയോഗിച്ച് മുടി നന്നായി കഴുകുക. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്യുന്നത് താരന്‍ നീക്കാന്‍ നിങ്ങളെ സഹായിക്കും.

ഒലീവ് ഓയിലും ടീ ട്രീ ഓയിലും

ഒലീവ് ഓയിലും ടീ ട്രീ ഓയിലും

ഒരു പാത്രത്തില്‍ കുറച്ച് ഒലിവ് ഓയില്‍ എടുക്കുക. ഇതിലേക്ക് കുറച്ച് തുള്ളി ടീ ട്രീ ഓയില്‍ ചേര്‍ക്കുക. നിങ്ങളുടെ തലയോട്ടിയില്‍ ഈ മിശ്രിതം പുരട്ടി മസാജ് ചെയ്യുക. ഒരു ടവല്‍ എടുത്ത് ചൂടുവെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ് നിങ്ങളുടെ മുടി പൊതിഞ്ഞ് രണ്ട് മണിക്കൂര്‍ കാത്തിരിക്കുക. അതിനുശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി നന്നായി കഴുകുക. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്യുന്നത് താരന്‍ നീക്കാന്‍ നിങ്ങളെ സഹായിക്കും.

Most read:മുഖത്തെ കറുത്ത കുത്തുകള്‍ പെട്ടെന്ന് നീക്കാം; കറ്റാര്‍ വാഴ ഉപയോഗം ഇങ്ങനെയെങ്കില്‍Most read:മുഖത്തെ കറുത്ത കുത്തുകള്‍ പെട്ടെന്ന് നീക്കാം; കറ്റാര്‍ വാഴ ഉപയോഗം ഇങ്ങനെയെങ്കില്‍

കറ്റാര്‍ വാഴയും ടീ ട്രീ ഓയിലും

കറ്റാര്‍ വാഴയും ടീ ട്രീ ഓയിലും

അര കപ്പ് പുതിയ കറ്റാര്‍ വാഴ ജെല്‍ എടുത്ത് അതില്‍ 8-10 തുള്ളി ടീ ട്രീ ഓയില്‍ ചേര്‍ക്കുക. ഇത് നന്നായി മിക്സ് ചെയ്ത് മിശ്രിതം തലയോട്ടിയില്‍ പുരട്ടി പതുക്കെ മസാജ് ചെയ്യുക. ഒരു മണിക്കൂര്‍ നേരം വെക്കുക, അതിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകുക. താരന്‍ ചികിത്സയ്ക്കായി ടീ ട്രീ ഓയില്‍ ഉപയോഗിച്ച് മുഴുവന്‍ പ്രക്രിയയും ആഴ്ചയില്‍ 2-3 തവണ ആവര്‍ത്തിക്കുക.

നാരങ്ങ നീരും ടീ ട്രീ ഓയിലും

നാരങ്ങ നീരും ടീ ട്രീ ഓയിലും

ഒരു നാരങ്ങ എടുത്ത് അതിന്റെ നീര് പിഴിഞ്ഞെടുക്കുക. ഇതിലേക്ക് കുറച്ച് തുള്ളി ടീ ട്രീ ഓയില്‍ ചേര്‍ക്കുക. ഇത് മാറ്റി വയ്ക്കുക. നിങ്ങളുടെ മുടി ഷാംപൂ ചെയ്ത് നന്നായി കഴുകുക. അതിനുശേഷം ഒരു കോട്ടണ്‍ തുണി ഉപയോഗിച്ച് ഈ ഹെയര്‍ മാസ്‌ക് നിങ്ങളുടെ നനഞ്ഞ തലയോട്ടിയില്‍ പുരട്ടുക. 20-30 മിനിറ്റ് കഴിഞ്ഞശേഷം മുടി നന്നായി കഴുകുക. താരന്‍ ചികിത്സയ്ക്കായി ഈ പ്രതിവിധി ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ചെയ്യുക.

Most read:വിപണിയിലെ സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ ഒഴിവാക്കാം;‌ പ്രകൃതിയിലുണ്ട് പകരക്കാര്‍Most read:വിപണിയിലെ സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ ഒഴിവാക്കാം;‌ പ്രകൃതിയിലുണ്ട് പകരക്കാര്‍

ആപ്പിള്‍ സിഡെര്‍ വിനെഗറും ടീ ട്രീ ഓയിലും

ആപ്പിള്‍ സിഡെര്‍ വിനെഗറും ടീ ട്രീ ഓയിലും

അര കപ്പ് ആപ്പിള്‍ സിഡെര്‍ വിനെഗര്‍ തുല്യ അളവില്‍ വെള്ളത്തില്‍ ലയിപ്പിക്കുക. ഇതിലേക്ക് 10 തുള്ളി ടീ ട്രീ ഓയില്‍ ചേര്‍ക്കുക. നിങ്ങളുടെ മുടി പതിവുപോലെ ഷാംപൂ ചെയ്ത് കഴുകിയ ശേഷം ടീ ട്രീ ഓയിലും ആപ്പിള്‍ സിഡെര്‍ വിനെഗര്‍ മിശ്രിതവും തലയില്‍ ഒഴിക്കുക. മൃദുവായി മസാജ് ചെയ്ത ശേഷം 30 മിനിറ്റ് കാത്തിരിക്കുക. ശുദ്ധജലം ഉപയോഗിച്ച് മുടി നന്നായി കഴുകുക. താരന്‍ ചികിത്സയ്ക്കായി ടീ ട്രീ ഓയില്‍ ഉപയോഗിച്ച് ഈ പ്രതിവിധി ആഴ്ചയില്‍ രണ്ടുതവണ ആവര്‍ത്തിക്കുക.

വെളിച്ചെണ്ണയും ടീ ട്രീ ഓയിലും

വെളിച്ചെണ്ണയും ടീ ട്രീ ഓയിലും

ഒരു പാത്രത്തില്‍ 2-3 ടീസ്പൂണ്‍ വെളിച്ചെണ്ണ എടുത്ത് അതില്‍ 10 തുള്ളി ടീ ട്രീ ഓയില്‍ ചേര്‍ക്കുക. ഇത് മിക്സ് ചെയ്ത് മുടിയിലും തലയോട്ടിയിലും പുരട്ടുക. 5 മിനിറ്റ് നേരം തല മസാജ് ചെയ്യുക. ചൂടുവെള്ളത്തില്‍ ഒരു ടവല്‍ മുക്കി പിഴിഞ്ഞ് നിങ്ങളുടെ തലയ്ക്ക് ചുറ്റും പൊതിഞ്ഞ് 30-40 മിനിറ്റ് കാത്തിരിക്കുക. അതിനുശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് നിങ്ങളുടെ മുടി നന്നായി കഴുകുക. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്യുന്നത് താരനെ നീക്കാന്‍ സഹായിക്കും.

Most read:ഷിയ ബട്ടര്‍ ചര്‍മ്മത്തിലെങ്കില്‍ സുന്ദരമായ മുഖം ഉറപ്പ്; ഉപയോഗം ഈ വിധംMost read:ഷിയ ബട്ടര്‍ ചര്‍മ്മത്തിലെങ്കില്‍ സുന്ദരമായ മുഖം ഉറപ്പ്; ഉപയോഗം ഈ വിധം

തേന്‍, തൈര്, ടീ ട്രീ ഓയില്‍

തേന്‍, തൈര്, ടീ ട്രീ ഓയില്‍

അര കപ്പ് തൈര് എടുക്കുത്ത് ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ക്കുക. ഇതിലേക്ക് കുറച്ച് തുള്ളി ടീ ട്രീ ഓയില്‍ ചേര്‍ക്കുക. എല്ലാം ഒരുമിച്ച് മിക്‌സ് ചെയ്ത് ഈ ഹെയര്‍ മാസ്‌ക് നിങ്ങളുടെ തലയോട്ടിയില്‍ പുരട്ടി വിരല്‍ത്തുമ്പ് കൊണ്ട് മൃദുവായി മസാജ് ചെയ്യുക. ഒരു തുണി ഉപയോഗിച്ച് മുടി പൊതിഞ്ഞ് ഒരു മണിക്കൂര്‍ നേരം വയ്ക്കുക. ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് ഇത് കഴുകിക്കളയുക. ആഴ്ചയില്‍ രണ്ടുതവണ ഇങ്ങനെ ചെയ്യുന്നത് താരനെ നീക്കാന്‍ നിങ്ങളെ സഹായിക്കും.

ബേക്കിംഗ് സോഡയും ടീ ട്രീ ഓയിലും

ബേക്കിംഗ് സോഡയും ടീ ട്രീ ഓയിലും

അര കപ്പ് വെള്ളത്തില്‍ 2-3 ടീസ്പൂണ്‍ ബേക്കിംഗ് സോഡ ചേര്‍ക്കുക. ഇതിലേക്ക് കുറച്ച് തുള്ളി ടീ ട്രീ ഓയില്‍ ചേര്‍ക്കുക. ഇവ മിക്സ് ചെയ്ത് തലയില്‍ പുരട്ടുക. കുറച്ച് മിനിറ്റ് സൗമ്യമായി മസാജ് ചെയ്തശേഷം 15-20 മിനിറ്റ് നേരം ഇത് തലയില്‍ വയ്ക്കുക. അതിനുശേഷം ശുദ്ധജലം ഉപയോഗിച്ച് മുടി നന്നായി കഴുകുക. താരന്‍ നീക്കാനായി ആഴ്ചയില്‍ രണ്ടുതവണ ഈ ഹെയര്‍ പാക്ക് നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്.

Most read:താരന് ഉത്തമ പ്രതിവിധി; ബേക്കിംഗ് സോഡ ഈവിധം ഉപയോഗിച്ചാല്‍ ഫലം പെട്ടെന്ന്Most read:താരന് ഉത്തമ പ്രതിവിധി; ബേക്കിംഗ് സോഡ ഈവിധം ഉപയോഗിച്ചാല്‍ ഫലം പെട്ടെന്ന്

English summary

Tea Tree Oil Hair Masks To Treat Dandruff in Malayalam

Tea tree oil is extracted from the leaves of tea tree, Here are some effective tea tree oil hair masks to treat dandruff.
Story first published: Monday, October 3, 2022, 12:02 [IST]
X
Desktop Bottom Promotion