Latest Updates
-
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
വേനലില് മുടി വരണ്ട് മുഷിയുന്നത് പെട്ടെന്ന്; ആരോഗ്യമുള്ള മുടിയിഴക്ക് ചെയ്യേണ്ടത്
കാലാവസ്ഥയിലെ മാറ്റം നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തില് വലിയ സ്വാധീനം ചെലുത്തുന്നു. നമ്മുടെ ശരീരം മാത്രമല്ല, തലമുടിയും ചര്മ്മവും വരെ മാറ്റങ്ങള്ക്ക് വിധേയമാകുന്നു. ചൂടുള്ള വേനല്ക്കാല കാലാവസ്ഥയില് മുടിക്ക് കാര്യമായ തകരാറുകള് സംഭവിക്കുന്നു. അതിനാല്ത്തന്നെ ചൂടുള്ള വേനല്ക്കാലത്ത് നിങ്ങളുടെ മുടിയെ സംരക്ഷിക്കുന്നതിന് പ്രത്യേകമായി ചില നടപടികള് ചെയ്യേണ്ടതുണ്ട്.
വേനല്ക്കാലത്ത്, നിങ്ങളുടെ മുടിയിഴകള് വരണ്ട് കെട്ടുപിണഞ്ഞ് കിടക്കുകയും എളുപ്പത്തില് മുടി മുഷിയുകയും ചെയ്യുന്നു. വേനല്ക്കാലത്ത് നിങ്ങളുടെ മുടി വരളാതെ കാക്കാനും മുടിക്ക് സംരക്ഷണം നല്കാനുമായി നിങ്ങള് ചെയ്യേണ്ട ചില കാര്യങ്ങള് ഇതാ.

അമിതമായി മുടി കഴുകരുത്
അമിതമായി മുടി കഴുകുന്നത് മുടി വരള്ച്ചയ്ക്ക് കാരണമാകും. അമിതമായ ഷാംപൂ ഉപയോഗം മുടിയും തലയോട്ടിയും വരണ്ടതാക്കും. ഇത് മുടി കെട്ടുപിണഞ്ഞ് കിടക്കുന്നതിന് കാരണമാകും. അതിനാല് രണ്ടോ മൂന്നോ ദിവസം കൂടുമ്പോള് മുടി കഴുകുന്നതാണ് നല്ലത്.

കണ്ടീഷണര് ഒഴിവാക്കരുത്
വരണ്ട മുടിയുള്ളവര് ഷാംപൂ ചെയ്ത ശേഷം ഡീപ് കണ്ടീഷണര് കൂടി ഉപയോഗിക്കുക. പോഷക ഗുണങ്ങള് മുടിയിലേക്ക് ആഴത്തില് തുളച്ചുകയറാനായി കുറച്ച് മിനിറ്റെങ്കിലും ഇത് വിടുക.

മൈക്രോ ഫൈബര് ടവല് ഉപയോഗിക്കുക
കുളികഴിഞ്ഞ ശേഷം തല തോര്ത്താനായി ഒരു മൈക്രോ ഫൈബര് ടവല് ഉപയോഗിക്കുക. സാധാരണ കോട്ടണ് ടവലുകള് ദുര്ബലമായ നനഞ്ഞ മുടിയിഴകളില് വളരെ ദോഷം ചെയ്യും. ഇത് ഘര്ഷണത്തിന് കാരണമാകുകയും മുടി വരളുന്നതിനും പൊട്ടുന്നതിനും ഇടയാക്കുകയും ചെയ്യും.

നല്ല തലയിണ വയ്ക്കുക
മുടിയുടെ ഘര്ഷണം തടയാനായി ഒരു സില്ക്ക് തലയിണ ഉറ ഉപയോഗിക്കുക. നിങ്ങള് ഉറങ്ങുമ്പോള് മുടി മിനുസമാര്ന്നതും കെട്ടുപിണഞ്ഞ് കിടക്കാതിരിക്കാനും ഇത് നിങ്ങളെ സഹായിക്കുന്നു.

ഹെയര് മാസ്ക്
നിങ്ങളുടെ മുടി കണ്ടീഷന് ചെയ്ത് നിലനിര്ത്തുന്നത് വരണ്ട കെട്ടുപിണഞ്ഞ മുടിയെ ചെറുക്കുന്നതിനുള്ള താക്കോലാണ്. ആഴ്ചയില് ഒന്നോ രണ്ടോ തവണ ഹെയര് മാസ്ക് പ്രയോഗിക്കുക. ഇത് നിങ്ങളുടെ മുടി ഈര്പ്പമുള്ളതാക്കാന് സഹായിക്കുന്നു. ഇതിനായി നിങ്ങള് നല്ല നിലവാരമുള്ള ഡീപ് കണ്ടീഷണര് ഉപയോഗിക്കണം. അല്ലെങ്കില് പ്രകൃതിദത്ത മാസ്കുകള് ഉപയോഗിക്കുക. അങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ മുടി ഉള്ളില് നിന്ന് പോഷിപ്പിക്കുകയും വരണ്ട മുടി തല്ക്ഷണം നീക്കുകയും ചെയ്യുന്നു.

ബദാം ഓയിലും തേനും
ബദാം ഓയില് പ്രകൃതിദത്തമായ ഒരു ഹെയര് എമോലിയന്റും കണ്ടീഷണറുമാണ്. തേന് നിങ്ങളുടെ മുടിയെ ഉള്ളില് നിന്ന് നന്നാക്കുകയും ഈര്പ്പവും ജലാംശവും നല്കുകയും ചെയ്യുന്നു. ഈ മാസ്ക് നിര്മ്മിക്കാന്, തേനും ബദാം ഓയിലും തുല്യ അളവില് കലര്ത്തി മുടിയില് സമമായി പുരട്ടുക. ഒരു മണിക്കൂര് കഴിഞ്ഞ് ശുദ്ധമായ വെള്ളത്തില് മുടി കഴുകുക.

വെളിച്ചെണ്ണയും വിറ്റാമിന് ഇ കാപ്സ്യൂളും
മുടിയിലേക്ക് ആഴത്തില് തുളച്ചുകയറാനും ഉള്ളില് നിന്ന് അവയെ നന്നാക്കാനും കണ്ടീഷന് ചെയ്യാനും വെളിച്ചെണ്ണ സഹായിക്കുന്നു. വൈറ്റമിന് ഇയില് ആന്റിഓക്സിഡന്റുകള് അടങ്ങിയിട്ടുണ്ട്, അത് ഫ്രീ റാഡിക്കലുകളോട് പോരാടുകയും മുടിക്ക് പോഷകങ്ങള് നല്കുകയും ചെയ്യുന്നു. ഒരു പാത്രത്തില് കുറച്ച് ടേബിള്സ്പൂണ് വെളിച്ചെണ്ണ എടുത്ത് രണ്ടോ മൂന്നോ വിറ്റാമിന് ഇ ക്യാപ്സ്യൂളുകള് പിഴിഞ്ഞ് നന്നായി ഇളക്കി നിങ്ങളുടെ മുടിയില് പുരട്ടുക. ഈ മാസ്ക് ഒരു മണിക്കൂര് വച്ചതിന് ശേഷം കഴുകിക്കളയാം.

മയോണൈസ്
മയോണൈസ് നിങ്ങളുടെ മുടിയില് അത്ഭുതങ്ങള് സൃഷ്ടിക്കും. നിങ്ങളുടെ മുടി നന്നാക്കാന്, തലമുടിയില് കുറച്ച് മയോണൈസ് പുരട്ടുക. എന്നിട്ട് നിങ്ങളുടെ മുടി ചൂടുള്ള നനഞ്ഞ തൂവാലയില് പാതിഞ്ഞ് ഏകദേശം 20 മിനിറ്റ് വച്ചശേഷം മുടി കഴുകുക. പരമാവധി നേട്ടങ്ങള് ലഭിക്കാനായി കൊഴുപ്പ് നിറഞ്ഞ മയോണൈസ് ഉപയോഗിക്കുക.



Click it and Unblock the Notifications
