Latest Updates
-
സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും: 27 മെയ് 2026 നക്ഷത്രഫലം, നിങ്ങളുടെ നക്ഷത്രത്തിന് ഇന്ന് എന്ത് സംഭവിക്കും? -
ഇന്നത്തെ രാശിഫലം: കരിയറിലും സമ്പത്തിലും വൻ മാറ്റങ്ങൾ; ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങാതെ വയറിലെ കൊഴുപ്പ് കുറയ്ക്കാം; വീട്ടിലിരുന്ന് ചെയ്യാവുന്ന ലളിതമായ വ്യായാമങ്ങൾ ഇതാ! -
രവി യോഗവും ധനയോഗവും ഒത്തുചേരുന്ന അപൂർവ്വ സമയം: ജീവിതത്തിൽ ഐശ്വര്യം നിറയ്ക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
ജിമ്മിൽ പോയില്ല, കഠിനമായ വർക്കൗട്ടും വേണ്ട; 26 കിലോ കുറച്ച് ബോണി കപൂർ ഞെട്ടിച്ചതെങ്ങനെ? -
വെയിലത്ത് ഇറങ്ങും മുൻപ് സൺസ്ക്രീൻ പുരട്ടാറുണ്ടോ? ചർമ്മം കരുവാളിക്കാതിരിക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
കഠിനമായ വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ മതി; ഒപ്പം ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നത് അപകടമാണോ? ഫിറ്റ്നസ് നിലനിർത്താൻ ഈ മാറ്റങ്ങൾ വരുത്തൂ! -
പിസിഒഎസ് (PCOS) ഇനി ചരിത്രം! പേരുമാറ്റത്തിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം ഇതാണ് -
കടുത്ത ചൂടിൽ തളരാതെ വയർ കുറയ്ക്കാം; ഈ പാനീയങ്ങൾ ശീലമാക്കിയാൽ മാറ്റം ഉടൻ കാണാം!
നെല്ലിക്ക - കരിംജീരക എണ്ണ; ഏത് വെളുത്ത മുടിക്കും വേര് മുതല്‍ കറുപ്പ്
മുടിയുടെ ആരോഗ്യത്തിന് വെല്ലുവിളിയുയര്‍ത്തുന്ന ഒന്നാണ് അകാല നര. ഇതിനെ പ്രതിരോധിക്കാന്‍ ഇന്ന് വിപണിയില്‍ ലഭ്യമായ പലതിനേയും തേടിപ്പോവുന്നവരും ഒട്ടും പുറകിലല്ല. നിങ്ങളുടെ ആത്മവിശ്വാസത്തെ പൂര്‍ണമായും ഇല്ലാതാക്കുന്ന അവസ്ഥയിലേക്ക് എത്തുന്നതോടെ കാര്യങ്ങള്‍ കൈവിട്ട് പോവുന്നു. എന്നാല്‍ ഇത്തരം അവസ്ഥകള്‍ക്ക് ഇനി വീട്ടില്‍ തന്നെ നമുക്ക് പരിഹാരം കാണാവുന്നതാണ്.
അതിന് വേണ്ടി അല്പം നെല്ലിക്കയും കരിംജീരകവും വെളിച്ചെണ്ണയും നല്ല ചുവട് കട്ടിയുള്ള ഇരുമ്പ് ചീനച്ചട്ടിയും ആണ് വേണ്ടത്. ഇതിലൂടെ മുടിയുടെ നഷ്ടപ്പെട്ട ആരോഗ്യത്തെ നിങ്ങള്‍ക്ക് തിരിച്ച് പിടിക്കാവുന്നതാണ്. അത് കൂടാതെ നിങ്ങളുടെ ആത്മവിശ്വാസത്തെ ഇല്ലാതാക്കുന്ന അകാലനരയേയും വേര മുതല്‍ ഇല്ലാതാക്കുന്നു. മുടിയുടെ ആരോഗ്യത്തിന് വേണ്ടി എന്താണ് ചെയ്യേണ്ടത് എന്ന് നമുക്ക് നോക്കാവുന്നതാണ്.

നെല്ലിക്കയിലൂടെ ആരോഗ്യം
നെല്ലിക്ക മുടിക്കും ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ കേശസംരക്ഷണത്തിന് ഇതെങ്ങനെ ഉപയോഗിക്കണം എന്നുള്ളത് പലര്‍ക്കും ഇന്നും അഞ്ജാതമാണ്. മുടിക്ക് ആരോഗ്യവും കരുത്തും വര്‍ദ്ധിപ്പിക്കുന്നതിനും മുടിയുടെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് നെല്ലിക്ക എണ്ണ വളരെയധികം സഹായിക്കുന്നു. നെല്ലിക്ക എണ്ണ കാച്ചുന്നത് എങ്ങനെയെന്നുള്ളത് പലര്‍ക്കും അറിയില്ല. ഇത് വെറും സിംപിളായി വീട്ടില്‍ തന്നെ ചെയ്യാവുന്നതാണ്. നമുക്ക് നോക്കാം.

കരിംജീരകം
നെല്ലിക്കയെണ്ണ തയ്യാറാക്കുമ്പോള്‍ നമുക്ക് കരിംജീരകവും ഉപയോഗിക്കാവുന്നതാണ്. ഇത് മുടിക്ക് കരുത്തും നിറവും ആരോഗ്യവും നല്‍കുന്നുണ്ട്. കരിംജീരകം എണ്ണ നിങ്ങളുടെ മുടിക്ക് മുത്തശ്ശിമാര്‍ ഉപയോഗിക്കുന്ന ഒന്നാണ്. ഇത് രണ്ടും ഒരുമിച്ച് ചേരുന്നതിലൂടെ അത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. എല്ലാ ദിവസവും നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് വേണ്ടി ഈ മിശ്രിതം ഉപയോഗിക്കാവുന്നതാണ്.

തയ്യാറാക്കുന്ന വിധം
ആദ്യം ചുവട് കട്ടിയുള്ള ഒരു ഇരുമ്പ് ചീനച്ചട്ടി എടുക്കുക. ഇതിലേക്ക് നല്ലതുപോലെ വെളിച്ചെണ്ണ ചേര്‍ക്കുക. വെളിച്ചെണ്ണ ചൂടായിക്കഴിഞ്ഞാല്‍ ഇതിലേക്ക് അല്പം ഉണക്കനെല്ലിക്ക ചേര്‍ക്കാവുന്നതാണ്. ശേഷം കരിംജീരകകവും നല്ലതുപോലെ ചേര്‍ക്കണം. ഇത് രണ്ടും എണ്ണയില്‍ വെന്ത മണം വരുന്നത് വരെ ഇളക്കേണ്ടതാണ്. എണ്ണ കരിഞ്ഞ് പോവാതേയും തിളച്ച് പോവാതേയും ശ്രദ്ധിക്കണം. ഇത് നല്ലതു പോലെ ആറിക്കഴിഞ്ഞ് വേറൊരു പാത്രത്തിലേക്ക് മാറ്റാവുന്നതാണ്. ഇത്രയും ചെയ്ത് കഴിഞ്ഞാല്‍ ഈ എണ്ണ ഉപയോഗിക്കാന്‍ പാകത്തിലായി. എല്ലാ ദിവസവും 15 മിനിറ്റ് ഇത് തലയില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. എന്തൊക്കെയാണ് ഇതിന്റെ ഗുണങ്ങള്‍ എന്ന് നോക്കാം.

അകാല നരക്ക് പരിഹാരം
അകാല നരയെന്ന പ്രശ്നം പലപ്പോഴും നിങ്ങളുടെ ആത്മവിശ്വാസത്തിന് കോട്ടം തട്ടുന്ന അവസ്ഥയിലേക്ക് എത്തുന്നുണ്ട്. ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിന് ദിവസവും ഈ എണ്ണ ഉപയോഗിക്കാവുന്നതാണ്. ഇത് മുടി വളരുന്നതിനും അകാലനരയെന്ന പ്രശ്നത്തെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നുണ്ട്. ഇത്തരം അവസ്ഥകളില്‍ ആരോഗ്യമുള്ള മുടിക്കും മുടിയുടെ നീളം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്. മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടിയും മുടിയിലെ നരയെ ഇല്ലാതാക്കുന്നതിനും മികച്ചതാണ് ഈ എണ്ണ.

മുടി വളരാന്‍
മുടി വളര്‍ത്താന്‍ സംശയമില്ലാതെ നമുക്ക് ഈ എണ്ണ ഉപയോഗിക്കാം. ഇത് വെളിച്ചെണ്ണക്ക് പകരം ദിവസവും തലയില്‍ തേക്കാവുന്നതാണ്. നെല്ലിക്ക കരിംജീരകം എണ്ണ ആയതു കൊണ്ട് തന്നെ മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ദിനവും ഈ എണ്ണ ഉപയോഗിക്കാം. താരന്, പേന്‍ എന്നീ പ്രശ്നങ്ങളെ പരിഹരിക്കുന്നതിനും മികച്ചതാണ് ഈ എണ്ണ. ഇത് ദിനവും ഉപയോഗിക്കുന്നതിലൂടെ മുടിക്ക് തിളക്കവും ആരോഗ്യവും വര്‍ദ്ധിപ്പിക്കും. യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഇല്ല.

കഷണ്ടിക്ക് പരിഹാരം
പൂരുഷന്മാരില് വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് കഷണ്ടി. അതിനെ പ്രതിരോധിക്കുന്നതിന് ദിവസവും നിങ്ങള്‍ക്ക് ഈ എണ്ണ ഉപയോഗിക്കാവുന്നതാണ്. കഷണ്ടിയെ പ്രതിരോധിക്കാന്‍ വേണ്ടി പല എണ്ണകളും മരുന്നുകളും വാരിത്തേക്കുന്നവര്ക്ക് ഇനി പെട്ടെന്ന് പരിഹാരം കാണുന്നതിന് സാധിക്കുന്ന ഒന്നാണ് ഈ എണ്ണ. ഇത് തേക്കുന്നതിലൂടെ കഷണ്ടിയെ ഇല്ലാതാവുന്നു. കഷണ്ടിയെന്ന പ്രശ്നത്തെ ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്ന മുടിയുടെ കാര്യത്തില്‍ മികച്ച് നില്ക്കുന്ന ഒരു ഓപ്ഷന് നെല്ലിക്ക- കരിംജീരകം എണ്ണ തന്നെയാണ്.

മുടി കൊഴിച്ചില്‍
സ്ത്രീകളെ അലട്ടുന്ന മുടി കൊഴിച്ചിലിന് പരിഹാരം കാണുന്നതിനും നമുക്ക് ഈ എണ്ണ ഉപയോഗിക്കാവുന്നതാണ്. ഇത് ദിനവും ഉപയോഗിക്കുന്നതിലൂടെ അത് മുടി കൊഴിച്ചില്‍ എന്ന പ്രശ്നത്തിന് പരിഹാരം കാണുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്. മുടി കൊഴിച്ചില്‍ മാറുന്നതിലൂടെ അത് പലപ്പോഴും നിങ്ങള്‍ക്ക് പിന്നീടുണ്ടാവുന്ന മുടിക്ക് വളരെയധികം ആരോഗ്യം ഉണ്ടാവും എന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല. അതുകൊണ്ട് മുടി കൊഴിച്ചില്‍ ഉള്ളവര്‍ക്ക് നമുക്ക് ഈ എണ്ണ ഉപയോഗിക്കാവുന്നതാണ്.



Click it and Unblock the Notifications